Expenditure review panel moots sweeping reforms
Revision of salaries and pensions of State government employees once in
10 years, outsourcing of subsidiary activities, and an end to the
practice of starting new educational institutions and courses in the
aided sector have been recommended by the Kerala Public Expenditure
Review Committee to overcome higher revenue and fiscal deficit and
mounting expenditure.
ശമ്പള-പെന്‍ഷന്‍ പരിഷ്കരണം 10 വര്‍ഷത്തിലാക്കാന്‍ ശുപാര്‍ശ
ധനസ്ഥിതി മോശമാകാന്‍ കാരണം വര്‍ധിച്ചുവരുന്ന ശമ്പളവും പെന്‍ഷനുമാണെന്നും ഈ പരിഷ്കരണങ്ങള്‍ കേന്ദ്രത്തിലെ മാതൃകയില്‍ പത്തു വര്‍ഷത്തിലൊരിക്കലാക്കണമെന്നും പബ്്ളിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ. സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന ടീച്ചിങ് ഗ്രാന്റ് സംവിധാനം പരിഷ്കരിക്കണമെന്നും 2010-11ലെ സ്ഥിതി അവലോകനം ചെയ്തു ഡോ. ബി.എ. പ്രകാശ് ചെയര്‍മാനായുള്ള കമ്മിറ്റി ശുപാര്‍ശ ചെയ്തു.
സര്‍ക്കാര്‍ വരുമാനത്തിന്റെ പകുതിയിലധികവും വിനിയോഗിക്കുന്നതു വിദ്യാഭ്യാസ മേഖലയിലാണ്. ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരില്‍ പകുതിയും ശമ്പള ചെലവില്‍ പകുതിയിലേറെയും വിദ്യാഭ്യാസ മേഖലയിലാണ്. ഈ നിലയില്‍ മാറ്റം വരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ തുക ലഭ്യമാക്കണം. സ്വകാര്യ എയ്ഡഡ് മേഖലയില്‍ പുതിയ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കരുത്. നിലവിലുള്ള സ്ഥാപനങ്ങളില്‍ പുതിയ കോഴ്സുകള്‍ തുടങ്ങണമെങ്കില്‍ അത് അണ്‍ എയ്ഡഡ് സമ്പ്രദായത്തില്‍ മാത്രം തുടങ്ങണമെന്നും ശുപാര്‍ശ ചെയ്തു.
പതിമൂന്നാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളില്‍ പങ്കാളിത്ത പെന്‍ഷന്‍ ഒഴിച്ച് ഒന്നും നടപ്പാക്കിയിട്ടില്ല. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കടബാധ്യതയുള്ള കേരളത്തില്‍ നികുതിവരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളൊന്നും ഇല്ല. 218 കോടി കടബാധ്യതയുള്ള കേരള കാര്‍ഷിക സര്‍വകലാശല സാമ്പത്തിക തകര്‍ച്ചയിലാണ്. വെറ്ററിനറി, ഫിഷറീസ് സര്‍വകലാശാലകള്‍ കൂടി ആരംഭിച്ചതോടെ ഇതു വീണ്ടും മോശമായി. പദ്ധതി നടത്തിപ്പില്‍ സഹകരണം, പൊതുവിദ്യാഭ്യാസം, ആഭ്യന്തരം, ഭവനനിര്‍മാണം, തൊഴില്‍, ലെജിസ്ലേച്ചര്‍, നോര്‍ക്ക, സാമൂഹികസേവനം, സ്പോര്‍ട്സ്, യുവജന ക്ഷേമം, വിനോദസഞ്ചാരം, ജലവിഭവം വകുപ്പുകള്‍ ഏറ്റവും മോശപ്പെട്ട പ്രകടനമാണു നടത്തുന്നത്.
മൃഗസംരക്ഷണം, പരിസ്ഥിതി, ധനകാര്യം, ഭക്ഷ്യം, ജിഎഡി പ്ളാനിങ്, റവന്യു വകുപ്പുകള്‍ മെച്ചപ്പെട്ട പ്രകടനവും കാഴ്ചവയ്ക്കുന്നു. വരുമാനം വര്‍ധിപ്പിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ നടപ്പാക്കിയ ഓപ്പറേഷന്‍ പാലക്കാട് ഗ്യാപ് വീണ്ടും കൊണ്ടുവരണം. ഭൂനികുതി, വനത്തില്‍ നിന്നുള്ള വരുമാനം, യൂസര്‍ചാര്‍ജ് തുടങ്ങി വരുമാനവര്‍ധനയ്ക്കുള്ള മാര്‍ഗങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. ഡോ. കെ. പുഷ്പാംഗദന്‍, ഡോ. കെ.വി. ജോസഫ്, ഡോ. മേരി ജോര്‍ജ്, ഡോ. വി. നാഗരാജന്‍ നായിഡു എന്നിവരാണു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.