കോണ്ട്രിബ്യൂട്ടറി പെന്‍ഷന്റെ കാര്യത്തില്‍ എനിക്ക് ഇതുവരെ മനസിലാകാത്ത ഒരു
കാര്യം എല്ലാവരും പൊട്ടന്മാരാണോ പൊട്ടന്‍ കളിക്കുകയാണോ അതോ മറ്റുള്ളവരെ
പൊട്ടന്മാരാക്കുകയാണോ എന്നതാണ്. മൂന്നിലൊന്നെ ആകാന്‍ പറ്റൂ. ഉമ്മന്‍ ചാണ്ടി
ഒരു വശത്ത് പറയുകയും പരസ്യം കൊടുക്കുകയും ചെയ്യുന്നു, നാം ഇരുപതു
വര്‍ഷത്തിനു ശേഷം ഉള്ള ഒരു കാലം മുന്‍കൂട്ടി കണ്ടുകൊണ്ടു വലിയൊരു സാഹസം
ചെയ്യുകയാണെന്നും ബാധ്യത ഏറ്റെടുക്കുകയാണെന്നും. ഇപ്പുറത്ത് അദ്ദേഹവും
മാണിയും കൂടി പറയുന്നു, പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാത്ത പക്ഷം, കേന്ദ്ര
സഹായം വെട്ടിക്കുറക്കപ്പെടും എന്ന്. കേരളം, ത്രിപുര, ബംഗാള്‍ എന്നീ മൂന്നു
സംസ്ഥാനം മാത്രമേ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ ബാക്കി ഉള്ളൂ.
അപ്പോള്‍, കേരളത്തിന്റെ റവന്യൂ വരുമാനവും ചെലവും ബാധ്യതകളും സംബന്ധിച്ച
കേരളത്തിന്റെ വിലയിരുത്തല്‍ ആണോ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ ആണോ
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കലിനെ അനിവാര്യമാക്കുന്നത് എന്ന കാര്യം
വ്യക്തമല്ല. കോട്ടാത്തല മോഹനന്‍ അവകാശപ്പെടുന്നത് പുതിയ പദ്ധതി ചില
കാര്യത്തില്‍ നിലവിലുള്ളതിനേക്കാള്‍ മെച്ചം ആണെന്നാണ്. മൊത്തത്തില്‍
ജീവനക്കാര്‍ ആവട്ടെ, പെട്ടെന്ന് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ പറ്റി
ഉല്‍ബോധിതര്‍ ആയി മാറിക്കഴിഞ്ഞു. നിലവിലുള്ള ജീവനക്കാര്‍ക്ക് ഇത് ബാധകം
അല്ല എന്ന ഉറപ്പിന്മേല്‍ ആണ് ഈ ബോധ്യം. പറഞ്ഞുവന്നത് ഇതൊന്നും അല്ല,
കേരളത്തിന്റെ ഭാവി ഭാസുരമാക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടിയും മാണി സാറും
കൂടി മെനക്കെട്ടിരുന്നു കണ്ടെത്തിയ മാര്‍ഗമോ കേരളത്തിന്റെ ഭാവി
കോഞ്ഞാട്ടയായി പോകുമല്ലോ എന്നോര്ത്ത് മനം നൊന്ത മന്‍മോഹന്‍ ഇറക്കിതന്ന
വിശിഷ്ടമന്ത്രമോ ആണ് പങ്കാളിത്ത പെന്‍ഷന്‍ എന്ന പുളുവടി വിശ്വസിക്കാന്‍
നമ്മളൊക്കെ ആരാ?
രജി. എം. ഡി
രജി. എം. ഡി
The real motives
ReplyDeleteThese facts, no doubt, call for an urgent action to provide social security to the people during their old age. But the present scheme expects the people to fend for themselves. The real goal is not the welfare of the people. While one motive is for the government to distance itself from the responsibility of providing the social security to the people, the other concern is to allow the private interests to profiteer with the pension funds and hard earned savings of the society.
"Yes this is the correct motive behind this pension scheme"