ഞങ്ങള്‍ നിങ്ങളുടെ മക്കളും സഹോദരങ്ങളുമാണ്...
ശത്രുരാജ്യത്തു നിന്നുള്ള നുഴഞ്ഞു കയറ്റക്കാരല്ല !
പ്രിയപ്പെട്ടവരെ,
2013 ഏപ്രില്‍ 1 മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് വരുന്നവര്‍ക്ക്
പെന്‍ഷന്‍ ഇല്ല എന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിരിക്കുകയാണല്ലൊ ! പുതുതായി സര്‍വ്വീസില്‍ വരുന്നവര്‍ക്കായി
60 വയസ്സ് കഴിഞ്ഞാല്‍ മാസം തോറും ഒരു തുക കിട്ടിയേക്കാവുന്ന
(ഒരുറപ്പുമില്ല) വിധത്തിലുള്ള ഒരു നിക്ഷേപ പദ്ധതിയില്‍ ജീവനക്കാരെ
അംഗമാക്കും എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ
ഓമനപ്പേരാണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതി. ഞങ്ങളും നിങ്ങളെപ്പോലെ സാധാരണ
കുടുംബങ്ങളില്‍ ജനിച്ച് വളര്‍ന്നവരും വലിയ മള്‍ട്ടി നാഷണല്‍ കമ്പനി
ഉദ്ദ്യോഗ താത്പര്യങ്ങളൊന്നുമില്ലാത്തതു കൊണ്ടും അതൊന്നും എത്തി പിടിക്കാന്‍
തക്ക ജീവിത സാഹചര്യങ്ങളില്ലാത്തതിനാലും മറ്റുമാണ് കുറഞ്ഞ ശംബളമാണെങ്കിലും
സ്ഥിരതയുള്ളതും സാമൂഹത്തിന്റെ അംഗീകാരമുള്ളതുമായ സര്‍ക്കാര്‍ ജോലിക്കായി
പണിപ്പെട്ടത്. മറ്റ് പണിക്കൊന്നും പോവാതെ രാവും പകലും കഠിനമായി പഠിച്ച്
റാങ്ക് ലിസ്റ്റുകളില്‍ ഇടം നേടിയ ഞങ്ങളെ കാത്തിരിക്കുന്നത് സ്വകാര്യ
മേഖലെയെക്കാളും ആകര്‍ഷണീയത കുറഞ്ഞ യാതൊരുവിധ സാമൂഹ്യ സുരക്ഷയുമില്ലാത്ത
വിശ്രമ ജീവിതം വാഗ്ദാനം ചെയ്യുന്ന സര്‍ക്കാര്‍ സര്‍വ്വീസാണെന്നുള്ള
തിരിച്ചറിവ് ഞങ്ങളെ ഏറെ നിരാശപ്പെടുത്തുന്നു. ഞങ്ങളോട് ഈ
ക്രൂരതകാണിക്കുന്ന സര്‍ക്കാര്‍ അതിനെ ചെറുക്കുന്ന നിങ്ങളോട് ഇപ്പോള്‍
സര്‍വ്വീസിലുള്ളവരെ ബാധിക്കില്ലെന്ന് പറയുന്നു. പക്ഷെ പ്രിയപ്പെട്ടവരെ
ഞങ്ങള്‍ 2013 ഏപ്രില്‍ 1 മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് വരുന്നവര്‍
നിങ്ങളുടെ മക്കളും സഹോദരങ്ങളുമാണ്... ശത്രുരാജ്യത്തു നിന്നുള്ള നുഴഞ്ഞു
കയറ്റക്കാരല്ല. നിങ്ങളുടെ സമരം പരാജയപ്പെടുകയാണെങ്കില്‍ ഞങ്ങള്‍ മാത്രമല്ല
നിങ്ങളും പെന്‍ഷനില്ലാത്തവരാകും എന്ന കാര്യം ഉറപ്പാണ്. മുഖ്യമന്ത്രി
പറയുന്നു "2012-'13 ല്‍ ശമ്പളത്തിന് 16,765 കോടിരൂപയും പെന്‍ഷന് 8,178
കോടിയും പലിശയ്ക്ക് 7,234 കോടിയും വേണ്ടിവരുന്നു,ശമ്പളം, പെന്‍ഷന്‍, പലിശ
എന്നിവ തനതു (നികുതി, നികുതിയേതര) വരുമാനത്തിന്റെ 90.34 ശതമാനമാണ്.
"അതിനാലാണ് പങ്കാളിത്ത പെന്‍ഷനിലേക്ക് പോവുന്നത്. ഈ കണക്കില്‍-"2020-'21
ല്‍ ശമ്പളം, പെന്‍ഷന്‍, പലിശ, പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ എന്നിവ തനതു
(നികുതി, നികുതിയേതര) വരുമാനത്തിന്റെ 120 ശതമാനമാവാനിടയുണ്ട്. "അപ്പോള്‍
കുറവ് വരുന്ന 20% തുകയ്ക്ക് എന്തു ചെയ്യും.... ആരുടെ ആനുകൂല്യങ്ങളില്‍ കൈ
വെക്കും.....
സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഇടക്കിടെ
01.04.2013 എന്ന നിര്‍ദ്ദിഷ്ട കട്ട് ഓഫ് തിയ്യതി താഴോട്ടേക്കിറക്കും, അത്
01.04.2004 ലേക്കും പിന്നീട് താഴോട്ടേക്കും ഇറങ്ങും. ഇതൊന്നും
അതിശയോക്തിയല്ല, നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ് നാട് 06.08.2004 ല്‍
ഇറക്കിയ ഉത്തരവിലൂടെ 01.04.2003 മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വന്ന
എല്ലാവര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പില്‍ വരുത്തി. അതായത് നിലവിലുള്ള
ജീവനക്കാരെയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്ന്
മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ പോലും 01.04.2004 മുതല്‍ സര്‍വ്വീസില്‍
വന്ന ജീവനകാര്‍ക്ക് ഏര്‍പ്പെടുത്തിയ പദ്ധതി തമിഴ് നാട് സര്‍ക്കാര്‍ ഒരു
വര്‍ഷം മുമ്പ് സര്‍വ്വീസില്‍ വന്നവര്‍ക്ക് ബാധകമാക്കി.
2002 ജനുവരി
16 ലെ കറുത്ത ഉത്തരവിലൂടെ എ.കെ.ആന്റണിയുടെ സര്‍ക്കാര്‍ കവര്‍ന്നെടുത്ത
അവകാശങ്ങള്‍ 32 ദിവസത്തെ ഐതിഹാസികമായ പോരട്ടത്തിലൂടെ സര്‍ക്കാര്‍
ജീവനക്കാര്‍ പുനസ്ഥാപിച്ചടുത്തതിന്റെ ഗുണഭോക്താക്കളാണ് 2002 ന് ശേഷം
സര്‍വ്വീസിലേക്ക് വന്ന നിങ്ങളിലേറെപ്പേരും, അന്നവര്‍
പണിമുക്കിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് പ്രബേഷന്‍ കാലയളവില്‍
അടിസ്ഥാന ശംബളം മാത്രമേ കിട്ടുമായിരുന്നുള്ളൂ, ലീവ് സറണ്ടര്‍ ഇല്ല,
01.04.2004 മുതലുള്ളവര്‍ക്ക് പെന്‍ഷനില്ല, എച്ച്.ബി.എ.ഇല്ല തുടങ്ങി
എന്തെല്ലാം. എന്നാല്‍ സംഘബോധവും വര്‍ഗ്ഗബോധവുമുള്ള ജീവനക്കാരുടെ സമൂഹം
ത്യാഗങ്ങളേറെ സഹിച്ച് സര്‍ക്കാരിനുമുന്നില്‍ മുട്ടുമടക്കാതെ വരും
തലമുറക്കായി അവകാശങ്ങളെല്ലാം തിരികെ പിടിച്ചു വാങ്ങി.
ഇത് നിങ്ങളുടെ
ഊഴമാണ്. നാളത്തെ തലമുറക്കായി സിവില്‍ സര്‍വ്വീസിന്റെ നിലനില്പിനായി
മുന്‍ഗാമികള്‍ ഏറ്റെടുത്ത ദൗത്യം നിങ്ങളിപ്പോള്‍ ഏറ്റെടുക്കണം കാരണം നാളെ
സര്‍വ്വീസിലേക്ക് വരാന്‍ പോവുന്നത് മറ്റാരുമല്ല, ഞങ്ങളാണ് ഞങ്ങള്‍
നിങ്ങളുടെ മക്കളും സഹോദരങ്ങളുമാണ്... ശത്രുരാജ്യത്തു നിന്നുള്ള നുഴഞ്ഞു
കയറ്റക്കാരല്ല ! ഞങ്ങളെ ഒറ്റുകൊടുക്കരുതെ.....
വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍
സുശീല ശങ്കര്‍
ജീവനക്കാരുടെയും ,അധ്യാപകരുടെയും അനിശ്ചിത കാല പണി മുടക്ക് രണ്ടാം ദിവസം
ഒന്നിച്ചു നില്‍ക്കെണ്ടവര്‍ ഭരണാനുകൂല സംഘടനകളിലെ ജീവനക്കാര്‍
അവര്‍ സമരത്തെ പൊളിക്കാന്‍ സജ്ജാരായി രംഗത്ത് ,,,,,,,,,,,,,,
കഥകള്‍ അറിയാതെ ആട്ടം കാണാന്‍ വിധിക്ക പ്പെട്ട പാവങ്ങള്‍ ,,,,,,,,,
തിരിച്ചറിവിന്റെ വക്കില്‍ ഇവര്‍ മടങ്ങി വരുമോ ?
സെബിന്‍ എബ്രഹാം ജേക്കബ് എടുത്തുചേര്‍ത്തത്
സെബിന്‍ എബ്രഹാം ജേക്കബ്
നാളെ
സര്‍ക്കാര്‍ ജീവനക്കാരുടെ സമരം തുടങ്ങുകയാണു്. പങ്കാളിത്ത പെന്‍ഷന്‍
പദ്ധതിക്കെതിരെയും പെന്‍ഷന്‍ ഫണ്ടു്, ഫണ്ട് മാനേജര്‍മാരെ
ഏല്‍പ്പിക്കുന്നതിനെതിരെയുമാണു് സമരം. ഇതുരണ്ടും നിലവിലുള്ള
ജീവനക്കാര്‍ക്കു് ബാധകമല്ല. എന്തിനു്, ഈ മാര്‍ച്ച് 31 വരെ സര്‍ക്കാര്‍
സര്‍വ്വീസില്‍ കയറുന്നവര്‍ക്കും ബാധകമല്ല. അപ്പോള്‍ പിന്നെ ഭവനവായ്പയും
വാഹനവായ്പയും അടയ്ക്കുന്ന, പുതുതായി നീണ്ടദൂരം എല്‍ടിഎ അനുവദിച്ചുകിട്ടിയ
മുന്തിയ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ ആത്മാര്‍ത്ഥമായി ഈ സമരത്തില്‍
പങ്കെടുക്കുമോ? ഞങ്ങളുടെ കാര്യം സുരക്ഷിതം, ഇനി വരുന്നവരുടെ കാര്യം അവരു
നോക്കട്ടെ എന്നല്ലേ വയ്ക്കൂ? പെന്‍ഷന്‍ പോയിട്ടു് തൊഴില്‍സ്ഥിരത
പോലുമില്ലാത്ത നമ്മളൊക്കെ സര്‍വ്വീസില്‍ ഇനി കയറുന്നവര്‍ക്കും നിലവിലുള്ള
ആനുകൂല്യങ്ങളുണ്ടാവണം എന്നു് ആഗ്രഹിക്കുന്നതിലുമില്ലേ, ഒരു വല്ലായ്മ?
അപ്പുറത്തു് നല്ല ഉശിരുള്ള സമരം നടക്കുന്നുണ്ടു്. ഭൂരഹിതരായ
കര്‍ഷകത്തൊഴിലാളികളും ദളിതരും ആദിവാസികളും നടത്തുന്ന ഭൂസമരം. അതിന്റെ
തിളക്കം കെടാതെ നോക്കാനുള്ള ബാധ്യത, എന്‍ജിഒമാരെ, നിങ്ങള്‍ക്കുണ്ടു്.
നിങ്ങള്‍ പിടിക്കുന്ന കൊടിയുടെ നിറവും ചുവപ്പുതന്നെയാണെങ്കില്‍ വരൂ, ഈ
തെരുവുകളെ പോരാട്ടവീര്യം എന്തെന്നറിയിക്കൂ. നാളെ ദുഃഖിക്കേണ്ടിവരുമെന്ന
മുഖ്യന്റെ വിരട്ടില്‍ മുട്ടുവിറയ്ക്കാതെ ആ കൊടികളേന്തി നിങ്ങളുടെ
പിന്‍ഗാമികള്‍ക്കുവേണ്ടി പൊരുതൂ. എങ്കില്‍ മാത്രമേ, നാളെ
നിങ്ങള്‍ക്കൊരാവശ്യം വരുമ്പോള്‍ കൂടെനില്‍ക്കാന്‍ ഞങ്ങളും കാണൂ.
കിരണ്‍ തോമസ്
കഴിഞ്ഞ
യുഡിഎഫ് സര്‍ക്കാരിന്റെ ആരംഭകാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ സമരം
നടത്തിയപ്പോള്‍ പൊളിക്കാന്‍ ഇറങ്ങിയ വ്യാപാര വ്യവസായ സമിതി നേതക്കളുടെ
പ്രസ്താവനകള്‍ എന്തെങ്കിലും ഇത്തവണ ഉണ്ടോ?
Soor Yan
പെന്‍ഷന്‍ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജോലിക്കാരുടെ സമരത്തെ
ന്യായികരിക്കുകയും അതിനെ സപ്പോര്‍ട്ടു ചെയ്യുകയും ചെയ്യുമ്പോള്‍ നമ്മള്‍
നമ്മുടെ മക്കള്‍ക്കുള്ള ഒരു കാലത്തെക്കുറിച്ച് ബോധമുള്ളവരാകുന്നുവെന്നാണു !
ഇപ്പോള്‍ സര്‍ക്കാര്‍ ജോലിയിലിരിക്കുന്ന ഒരാള്‍ക്കും ഈ സമരം കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നു തിരിച്ചറിയാനും സാധിക്കണം.
(ഒരിക്കലും ഞാന്‍ സര്‍ക്കാര്‍ ജോലിക്കാരന്‍ ആവില്ലെന്ന്
വിചാരിച്ചിരുന്നു. എന്റെ നിരവധി സുഹൃത്തുക്കള്‍ സര്‍ക്കാര്‍ ജോലിക്കാരാണു.
അതില്‍ കൈക്കൂലിക്കാരോ സ്വജനപക്ഷക്കാരെയോ ഞാന്‍ അധികം കണ്ടിട്ടില്ല...)
വരാനിരിക്കുന്ന തലമുറയ്ക്കായുള്ള ഈ സമരത്തിനു വിപ്ലവാഭിവാദ്യങ്ങള്‍...!!!
No comments:
Post a Comment