#1. Q. എന്താണ് പങ്കാളിത്ത പെന്‍ഷന്‍?
A. 2013 ഏപ്രില്‍ 1 മുതല്‍ കേരള സര്‍ക്കാര്‍
സര്‍വീസില്‍ പ്രവേശിക്കുന്ന ഒരാളുടെ ശമ്പളത്തില്‍ നിന്ന്
പത്തു
ശതമാനം തുക പെന്‍ഷന്‍ ഫണ്ടിലേക്കു പോകും. അത്രയും തുക
സര്‍ക്കാര്‍ വിഹിതമായും ആ ഫണ്ടില്‍ നിക്ഷേപിക്കും. ഈ തുക
സര്‍ക്കാര്‍ നിശ്ചയിക്കുന്ന പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ (കമ്പനികള്‍)
കൈകാര്യം ചെയ്യും.
ജീവനക്കാരന് പിരിയുമ്പോള്‍ അതിന്റെ അറുപതു ശതമാനം തുക
കൂട്ടുപലിശ സഹിതം അയാള്‍ക്ക് അപ്പോള്‍ തന്നെ കൊടുക്കും.
നാല്പതു
ശതമാനം തുക ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചു അതിന്റെ
ലാഭവിഹിതം കൊണ്ട് പെന്‍ഷന്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍
വിഭാവനം ചെയ്യുന്നത്.
#2. Q. അപ്പോള്‍ നിലവില്‍ ഉള്ള പെന്‍ഷന്‍ പദ്ധതിയോ?
A. ഇതുവരെ
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ നിന്നു വിരമിച്ചാല്‍
തുടര്‍ജീവിതം കഴിക്കുവാന്‍ പെന്‍ഷന്‍ നല്‍കിയത് സര്‍ക്കാര്‍
സ്വന്തമായി സ്വരൂപിച്ച ഫണ്ടില്‍ നിന്നു തുക
കണ്ടെത്തിയിട്ടായിരുന്നു. അതായത് ജീവനക്കാര്‍ ഒരു നയാപൈസ
പോലൂം നിക്ഷേപിക്കാത്ത തുകയില്‍ നിന്നാണ് അവര്‍ക്ക് പെന്‍ഷന്‍
ലഭിച്ചിരുന്നത്. പെന്‍ഷന്‍ പറ്റുന്ന വ്യക്തി മരണമടഞ്ഞാല്‍
ആശ്രിതരായ ഭാര്യക്കോ ഭര്‍ത്താവിനോ തുടര്‍ന്നും പെന്‍ഷന്‍
ലഭിക്കും. വിവാഹം കഴിയാത്ത പെണ്മക്കള്ക്കും പെന്‍ഷന്‍
ലഭിക്കും.എന്ന് മാത്രം അല്ല നിലവില്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആയി ലഭിക്കേണ്ട തുക നിയമം മൂലം നിര്‍വചിക്കുകയും ചെയ്തിരുന്നു. വിരമിക്കുമ്പോള്‍ തനിക്കെന്ത് പെന്‍ഷന്‍ ലഭിക്കുമെന്ന് ഇപ്പോള്‍
ജീവനക്കാരന് കണക്കുകൂട്ടാനാവും. കാലാകാലങ്ങളിലെ ശമ്പളക്കമ്മീഷനുകള്‍
പെന്‍ഷന്‍തുക വര്‍ധിപ്പിക്കുമെന്ന ഉറപ്പുമുണ്ട്. കൂടാതെ ജീവനക്കാര്‍ക്ക് തുല്യമായ ക്ഷാമാശ്വാസവും.
#3. Q. അപ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ എന്താണ് നിയമവിധേയം?
A. നിശ്ചിത ആനുകൂല്യം ഉറപ്പുവരുത്തുന്ന പദ്ധതിയില്‍ നിന്നും (
Defined benefit system) നിയമാനുസൃതം നിശ്ചിത വിഹിതം ഈടാക്കുന്ന പദ്ധതിയിലേക്ക്
(Defined contribution system) ആണ് മാറ്റം.
# 6. Q. പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ തുടങ്ങിയവ തുടരുമോ?
A. പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയില്‍ മിനിമം പെന്‍ഷന്‍ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരന്റെ /കാരിയുടെ കാലശേഷവും ഭാര്യക്ക്/ഭര്‍ത്താവിനു ലഭിക്കുന്ന കുടുംബ പെന്‍ഷനാണ് സര്‍ക്കാര്‍ സര്‍വീസിന്റെ പ്രത്യേകത. അവിവാഹിതരായ പെണ്‍മക്കളുണ്ടെങ്കില്‍ അവര്‍ക്കും ജീവിതകാലം മുഴുവന്‍പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. മാനസിക വൈകല്യമുള്ള മക്കള്‍ക്ക് നല്‍കുന്ന പെന്‍ഷനും സാമൂഹ്യസുരക്ഷിതത്വത്തിന്റെ ഭാഗമായിരുന്നു. ഇവയൊന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടില്ല.
#7. Q. ഇത് കേരളത്തോടുള്ള സ്നേഹം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പദ്ധതി ആണെന്ന പ്രചരണം ശരിയാണോ?
A. അല്ല. 2002ല്‍ ആന്റണിസര്‍ക്കാരിന്റെ കാലത്ത് പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാനും തസ്തിക വെട്ടിക്കുറയ്ക്കാനും ഉത്തരവിറക്കിയിരുന്നു. അത് പ്രായോഗികമാക്കാന്‍ കഴിഞ്ഞില്ല. വിദേശ പെന്‍ഷന്‍ഫണ്ടുകളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നത്.ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമാണ് പങ്കാളിത്തപെന്‍ഷന്‍ എന്നും പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരണം ആഗോള സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയിലായ പാശ്ചാത്യ ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കാന്‍ ആണെന്നും പെന്‍ഷന്‍പണം ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിക്ഷേപിക്കാനാണ് ബില്ലില്‍ ശുപാര്‍ശചെയ്യുന്നത് എന്നും കൂട്ടിവായിക്കണം.
#4.Q.കേരളത്തില്‍
ഇത് കൊണ്ടുവന്നത് മുന്‍ സര്‍ക്കാരിലെ ധനമന്ത്രി അല്ലെ? കാര്‍ഷികസര്‍വകലാശാലയില്‍ ഈ പദ്ധതി നടപ്പാക്കും എന്ന് ബജറ്റില്‍ പറഞ്ഞതോ?
A. ഈ വാദം തീര്‍ത്തും തെറ്റ് ആണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും ഇടതുമുന്നണി
സര്‍ക്കാറിന്റെ 2010-11-ലെ ബജറ്റ് നിര്‍ദേശവും തമ്മില്‍ ഒരു ബന്ധവുമില്ല. കാര്‍ഷിക
സര്‍വകലാശാലയ്ക്ക് വന്‍തോതില്‍ പെന്‍ഷന്‍ കുടിശ്ശിക വന്നിരുന്നു. ഗ്രാന്റില്‍ നിന്ന് ശമ്പളച്ചെലവിന്റെ പത്തുശതമാനം
വരുന്ന തുക പെന്‍ഷന്‍ ഫണ്ടിലേക്ക് നീക്കിവെക്കണമെന്ന് 2010-'11-ലെ
ബജറ്റില്‍ നിര്‍ദേശിച്ചു. തുടക്കത്തില്‍ സര്‍ക്കാറിന്റെ സംഭാവനയായി 100
കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചു. സര്‍വകലാശാലാ പെന്‍ഷന്‍ ഫണ്ട് പങ്കാളിത്ത പെന്‍ഷന്‍ മാതൃകയല്ല.
ജീവനക്കാരുടെ ശമ്പളക്കാശില്‍ നിന്ന് ഒരു രൂപ പോലും ആ പെന്‍ഷന്‍ ഫണ്ടിലേക്ക്
നീക്കിവെക്കുന്നില്ല. നിലവിലുള്ള പെന്‍ഷന്‍ സ്‌കീമിന് ഒരു മാറ്റവും
ഉണ്ടാവുകയുമില്ല. കാലാകാലങ്ങളില്‍ ശമ്പളക്കമ്മീഷനുകള്‍ തീരുമാനിക്കുന്ന
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്കു ലഭിക്കുകയും ചെയ്യും.
#5.Q.അപ്പോള്‍ " കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ഫണ്ട് രൂപവത്കരിക്കുമെന്ന്
2010-'11-ലെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്
പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനങ്ങളുടെ തുടര്‍ച്ചയാണ് പുതിയ
പങ്കാളിത്തപെന്‍ഷന്‍ തീരുമാനം." എന്ന് മുഖ്യമന്ത്രി പറയുന്നത് ശരി അല്ലെ?
A. ഇതേ മുഖ്യമന്ത്രി ഇതേ ലേഖനത്തില്‍ പറയുന്ന മറ്റു കാര്യങ്ങള്‍ നോക്കുക.
"കേന്ദ്രം 2004-ലും തുടര്‍ന്ന് ഒട്ടുമിക്ക സംസ്ഥാനങ്ങളും
പൊതുമേഖലാസ്ഥാപനങ്ങളും പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പാക്കി. കേരളം,
ത്രിപുര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍മാത്രമാണ് പദ്ധതി
നടപ്പാക്കാത്തത്." "ഭീമമായ കടബാധ്യതയില്‍ ഒരുഭാഗം എഴുതിത്തള്ളണമെന്ന്
ആവശ്യപ്പെട്ട് കേരളം
കേന്ദ്രത്തെ സമീപിച്ചപ്പോള്‍, സംസ്ഥാനത്ത് കര്‍ശനമായ ചെലവുചുരുക്കല്‍
നടപ്പാക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ
കുതിച്ചുയരുന്ന പെന്‍ഷന്‍ബാധ്യത ആശങ്കയുണ്ടാക്കുന്നതാണെന്ന് അന്നത്തെ
ധനമന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ മാര്‍ച്ച് ഒന്നിനയച്ച കത്തില്‍
മുന്നറിയിപ്പ് നല്കി." "പങ്കാളിത്തപെന്‍ഷന്‍ സംബന്ധിച്ച്
കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം
നടത്തിവരികയാണ്. പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി
കേന്ദ്രനിയമത്തില്‍ ചില ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്
പാസാകുന്നതോടെ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നിയമപരമായ
പെന്‍ഷന്‍സമ്പ്രദായമായി മാറും. "# 6. Q. പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ തുടങ്ങിയവ തുടരുമോ?
A. പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയില്‍ മിനിമം പെന്‍ഷന്‍ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരന്റെ /കാരിയുടെ കാലശേഷവും ഭാര്യക്ക്/ഭര്‍ത്താവിനു ലഭിക്കുന്ന കുടുംബ പെന്‍ഷനാണ് സര്‍ക്കാര്‍ സര്‍വീസിന്റെ പ്രത്യേകത. അവിവാഹിതരായ പെണ്‍മക്കളുണ്ടെങ്കില്‍ അവര്‍ക്കും ജീവിതകാലം മുഴുവന്‍പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. മാനസിക വൈകല്യമുള്ള മക്കള്‍ക്ക് നല്‍കുന്ന പെന്‍ഷനും സാമൂഹ്യസുരക്ഷിതത്വത്തിന്റെ ഭാഗമായിരുന്നു. ഇവയൊന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടില്ല.
#7. Q. ഇത് കേരളത്തോടുള്ള സ്നേഹം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പദ്ധതി ആണെന്ന പ്രചരണം ശരിയാണോ?
A. അല്ല. 2002ല്‍ ആന്റണിസര്‍ക്കാരിന്റെ കാലത്ത് പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാനും തസ്തിക വെട്ടിക്കുറയ്ക്കാനും ഉത്തരവിറക്കിയിരുന്നു. അത് പ്രായോഗികമാക്കാന്‍ കഴിഞ്ഞില്ല. വിദേശ പെന്‍ഷന്‍ഫണ്ടുകളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നത്.ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമാണ് പങ്കാളിത്തപെന്‍ഷന്‍ എന്നും പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരണം ആഗോള സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയിലായ പാശ്ചാത്യ ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കാന്‍ ആണെന്നും പെന്‍ഷന്‍പണം ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിക്ഷേപിക്കാനാണ് ബില്ലില്‍ ശുപാര്‍ശചെയ്യുന്നത് എന്നും കൂട്ടിവായിക്കണം.
No comments:
Post a Comment