തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചു
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍
കാറ്റില്‍പ്പറത്തി. പെന്‍ഷന്‍ വിഹിതം കൈമാറാനുള്ള ഏജന്റ് ബാങ്കായി
ട്രഷറിയെ ഏല്‍പ്പിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പുതുതലമുറ ബാങ്കായ
ആക്‌സിസ് ബാങ്കിനെയാണ് ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
ട്രഷറിയെ
നിയമിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയതാണു കാരണം.
അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടങ്ങുന്ന തുകയുടെ പത്ത് ശതമാനം
ജീവനക്കാരുടെ വിഹിതമായും തത്തുല്യമായ തുക സര്‍ക്കാരും നിക്ഷേപിക്കുന്ന
രീതിയാണ് പങ്കാളിത്ത പെന്‍ഷന്‍. ഈ തുക ഫണ്ട് മാനേജര്‍മാര്‍ക്ക് കൈമാറാനുള്ള
ഏജന്റ് ബാങ്കായാണ് സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കിനെ നിയമിച്ച്
സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ദേശസാത്കൃത ബാങ്കുകളെ മറികടന്നാണു ഈ നീക്കം.
ഒരു മാസത്തോളം ഈ തുക ബാങ്ക് കൈവശം വച്ച ശേഷമാകും ഫണ്ട് മാനേജര്‍മാര്‍ക്ക്
നല്‍കുക. ഇതോടെ സ്വകാര്യ ബാങ്കിനു പലിശ ഇല്ലാതെ കോടിക്കണക്കിനു രൂപയാണു
ഒരു മാസം കൈയില്‍ വരുന്നത്. ഫണ്ട് മാനേജര്‍മാരായി നിശ്ചയിച്ചിരിക്കുന്ന
യുടിഐ മ്യൂച്ചല്‍ ഫണ്ടുകള്‍ ലാഭത്തിലല്ലെന്നും റിപ്പോര്‍ട്ടുണ്ട്. 2013
ഏപ്രില്‍ ഒന്നു മുതലാണു സംസ്ഥാനം പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്.
എന്നാല്‍ ഇതുവരെ ജീവനക്കാരില്‍ നിന്നു പണം ഈടാക്കി തുടങ്ങിയിട്ടില്ല. http://infomalayalee.com/index.php?page=newsDetail&id=39617
No comments:
Post a Comment