മലയാളമനോരമ
എട്ടു മുതല്‍ അനിശ്ചിതകാല പണിമുടക്ക്
എട്ടു മുതല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്നു പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചു വിവിധ സര്‍വീസ് സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച ഫലം കാണാതിരുന്നതിനെ തുടര്‍ന്നാണു സംഘടനകള്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അറിയിച്ചത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നും അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ ശമ്പളം പരിഷ്കരിക്കുന്ന ഇപ്പോഴത്തെ രീതി മാറ്റില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷ സംഘടനകള്‍ തൃപ്തരായില്ല.
സര്‍ക്കാരിന്റെ നടപടികളെ ഭരണപക്ഷ സംഘടനകള്‍ സ്വാഗതം ചെയ്തപ്പോള്‍ പ്രതിപക്ഷ സംഘടനകള്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചു മാത്രമല്ല, എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശകളെക്കുറിച്ചും നേതാക്കള്‍ സംശയം പ്രകടിപ്പിച്ചു. ശമ്പള പരിഷ്കരണം 10 വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന കമ്മിറ്റി നിര്‍ദേശമാണു പ്രതിഷേധത്തിന് ഇടയാക്കിയത്. പെന്‍ഷന്‍ പ്രായം കൂട്ടണമെന്നു ഭരണപക്ഷ സംഘടനകളും ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും തൊഴില്‍രഹിതരായ യുവാക്കളെ നിരാശരാക്കുന്ന തീരുമാനം എടുക്കാന്‍ സര്‍ക്കാരിനു സാധിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ പ്രായം 56 ആക്കിയപ്പോള്‍ 13,060 പുതിയ തസ്തിക സൃഷ്ടിച്ചത് ഉള്‍പ്പെടെ ഒട്ടേറെ പരിഹാര നടപടികള്‍ സര്‍ക്കാരിനു സ്വീകരിക്കേണ്ടിവന്നു.
ഇനി അതു ബുദ്ധിമുട്ടാണ്. ജീവനക്കാരുടെ എല്‍ടിസി സംബന്ധിച്ച ചട്ടങ്ങള്‍ ഇന്നു പുറത്തിറക്കുമെന്നും ദൂരപരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യം അപ്പോള്‍ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ഉത്തരവ് 48 മണിക്കൂറിനുള്ളില്‍ ഇറക്കേണ്ടതിനാലാണു നേരത്തെ ഇറക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് എല്‍ടിസി നടപ്പാക്കണമെന്നു ശമ്പള പരിഷ്കരണ കമ്മിഷന്‍ ശുപാര്‍ശ നല്‍കിയിട്ടും അതു നടപ്പാക്കാതെ മാറ്റിവയ്ക്കുകയാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. നിലവില്‍ സര്‍വീസിലുള്ള ജീവനക്കാരുടെ ശമ്പളത്തെയോ പെന്‍ഷനെയോ പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധിക്കില്ലെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അടുത്ത മാര്‍ച്ച് 31വരെ സര്‍വീസില്‍ കയറുന്നവര്‍ക്കും ഇതു ബാധകമാവില്ല.
രാജ്യത്തെ 90% ജീവനക്കാരും ഇതു സ്വീകരിച്ച സാഹചര്യത്തില്‍ കേരളത്തിനു മാത്രം പിന്തിരിഞ്ഞു നില്‍ക്കാനാവില്ല. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ മരിച്ചാല്‍ ആശ്രിത നിയമനം ലഭിക്കുന്നതുവരെ ഉദ്യോഗസ്ഥന്‍ അവസാനം വാങ്ങിയ ശമ്പളം കുടുംബത്തിനു നല്‍കും. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നായിരുന്നു ഇടതു സംഘടനകളുടെ ആവശ്യം. ഇതേച്ചൊല്ലി ചര്‍ച്ചയുടെ അവസാനം അവര്‍ ശബ്ദമുയര്‍ത്തി. കൂടുതല്‍ പ്രതിഷേധത്തിലേക്കു ചര്‍ച്ച നീങ്ങുമെന്നുകണ്ട മുഖ്യമന്ത്രി, ഉത്തരവ് പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നു വ്യക്തമാക്കി അവസാനിപ്പിക്കുകയായിരുന്നു.
അതോടെ അനിശ്ചിതകാല പണിമുടക്ക് ഉറപ്പായി. സര്‍ക്കാര്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സാഹചര്യത്തില്‍ എട്ടാം തീയതിയിലെ പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് ഇടതുപക്ഷ സംഘടനാ നേതാക്കള്‍ പിന്നീട് അറിയിച്ചു. സെക്രട്ടേറിയറ്റ് വളപ്പിനു പുറത്തിറങ്ങിയ അവര്‍ പ്രകടനവും പിന്നീടു കണ്‍വന്‍ഷനും നടത്തി. ബിജെപി അനുകൂല സര്‍വീസ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കു പുറമെ മന്ത്രി ആര്യാടന്‍ മുഹമ്മദ്, ചീഫ് സെക്രട്ടറി ജോസ് സിറിയക്, ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി. ജോയി, വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാതൃഭുമി
പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കില്ല: പെന്‍ഷന്‍ പ്രായം കൂട്ടില്ല

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത്
പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പങ്കാളിത്തപെന്‍ഷന്‍
പദ്ധതിയില്‍ നിന്ന് പിന്‍മാറില്ല. ഇത് നടപ്പാക്കുമ്പോള്‍ നിലവിലുള്ള
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇപ്പോഴും ഭാവിയിലും ആനുകൂല്യങ്ങളില്‍
ഒരു കുറവും വരില്ല. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിക്കുന്നത്
തുടരും. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി
ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനവരി എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ സംയുക്ത സമരസമിതി നേതാക്കളായ എ.ശ്രീകുമാറും സി.ആര്‍.ജോസ്പ്രകാശും അറിയിച്ചു.
സര്‍ക്കാരിന് ഇപ്പോള്‍ അധികബാധ്യതയാണെങ്കിലും പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയില്ലെങ്കില്‍ ഭാവിയില്‍ പെന്‍ഷന്‍ മുടങ്ങുന്ന സ്ഥിതിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പങ്കാളിത്തപെന്‍ഷനില്‍ മിനിമം പെന്‍ഷന്‍ ഉറപ്പുപറയണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഫണ്ടുകളില്‍ മുടക്കണം. എന്നാല്‍ കേരളത്തില്‍ ഫണ്ട് തിരഞ്ഞെടുക്കാന്‍ ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കും. ജനറല്‍ പ്രോവിഡന്റ് ഫണ്ട് ബാധകമാക്കും. മിനിമം പെന്‍ഷന്‍ ഉറപ്പാക്കാന്‍ നടപടിയെടുക്കും. നിലവിലുള്ളവരെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്ന് എന്ത് ഉറപ്പ് നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. ഇക്കാര്യത്തിലും ഏത് നിര്‍ദേശവും പരിഗണിക്കാം. എതിര്‍പ്പോടെയാണെങ്കിലും രാജ്യത്തെ 90 ശതമാനം ജീവനക്കാരും ഈ പദ്ധതി അംഗീകരിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ നിലവിലുള്ളവരും ഇനി വരുന്നവരും സിവില്‍ സര്‍വീസിന്റെ ഭാഗമാണെന്ന് എന്‍.ജി.ഒ.യൂണിയന്‍ സെക്രട്ടറി എ.ശ്രീകുമാര്‍ പറഞ്ഞു. പങ്കാളിത്തപെന്‍ഷനെക്കുറിച്ച് ഉയര്‍ന്ന ആശങ്കകളെപ്പറ്റി മുഖ്യമന്ത്രി ഒരു ഉറപ്പും നല്‍കുന്നില്ല. ഇതിനുള്ള കേന്ദ്ര നിയമനിര്‍മാണംപോലും ഇതുവരെ നടന്നിട്ടില്ല. സര്‍ക്കാര്‍ ഹിതപരിശോധനയ്ക്ക് തയ്യാറാവണമെന്ന് സി.ആര്‍.ജോസ്പ്രകാശ് ആവശ്യപ്പെട്ടു. ഭൂരിഭാഗം ജീവനക്കാരും അദ്ധ്യാപകരും ഇത് അംഗീകരിച്ചാല്‍ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത് എത്ര നീട്ടിവെച്ചാലും അത്രയും സന്തോഷമെന്ന് യു.ഡി.എഫ്. സംഘടനകളുടെ പൊതുവേദിയായ യു.ടി.ഇ.എഫ്. ചെയര്‍മാന്‍ നേതാവ് കോട്ടാത്തല മോഹനന്‍ പറഞ്ഞു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ തുടരണമെന്നാണ് ആഗ്രഹമെങ്കിലും രാജ്യംമുഴുവന്‍ നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷനെ യാഥാര്‍ത്ഥ്യബോധത്തോടെ അംഗീകരിക്കുന്നു. പക്ഷേ മിനിമം പെന്‍ഷന്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ തന്നെ പെന്‍ഷന്‍ ഫണ്ട് മാനേജരാവണം. പങ്കാളിത്തപെന്‍ഷന്‍ ബാധകമാകുന്നവരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം. നിലവിലുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് ഒരുകുറവും വരില്ലെങ്കിലും ഇടതുസംഘടനകള്‍ ജീവനക്കാരെ ഇളക്കിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയാണെങ്കില്‍ അങ്ങേയറ്റം മുന്‍കരുതല്‍ വേണമെന്ന നിലപാടാണ് ഭരണപക്ഷ സംഘടനകള്‍ ചര്‍ച്ചയില്‍ കൈക്കൊണ്ടത്.
ഇരുപക്ഷത്തെയും സംഘടനകള്‍ തമ്മില്‍ രൂക്ഷവാദപ്രതിവാദമാണ് ചര്‍ച്ചയില്‍ നടന്നത്. ശമ്പള പരിഷ്‌കരണത്തിലെ അപാകങ്ങളിലേറെയും പരിഹരിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ ഇടതുസംഘടനകള്‍ ചോദ്യംചെയ്തു. പരിഹരിക്കാത്ത പരാതികള്‍ തനിക്ക് കൈമാറാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, ചീഫ് സെക്രട്ടറി ജോസ് സിറിയക്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി.ജോയ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ദേശാഭിമാനി /എഡിറ്റോറിയല്‍
ജീവനക്കാരോട് യുദ്ധംവേണ്ട
ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ
നവലിബറല്‍നയങ്ങളോടുള്ള അമിത വിധേയത്വവും അതിരുകളില്ലാത്ത ധാര്‍ഷ്ട്യവുമാണ്
ചൊവ്വാഴ്ച ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍
പൊട്ടിയൊഴുകിയത്. ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാപദ്ധതിയായ
സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ച്, കമ്പോളശക്തികളുടെ സൃഷ്ടിയായ
പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കിയേ തീരൂ എന്ന വാശിയാണ്
ചര്‍ച്ചയിലുടനീളം മുഖ്യമന്ത്രി പ്രകടിപ്പിച്ചത് എന്ന് വാര്‍ത്തകളില്‍
കാണുന്നു. കേരളത്തിലെ ജീവനക്കാര്‍ ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങളും
അവകാശങ്ങളും ആരും ഔദാര്യമായി നല്‍കിയതല്ല; ത്യാഗനിര്‍ഭരമായ
പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ജീവനക്കാര്‍ സാധാരണ ജനങ്ങളില്‍നിന്ന്
വേറിട്ടുനില്‍ക്കുന്നവരല്ല. ജനങ്ങളുടെ പിന്തുണയോടെയും സഹായത്തോടെയുമാണ്
ജീവനക്കാരുടെ ഓരോ പോരാട്ടവും വിജയത്തിലെത്തിയത്. എന്നാല്‍, ജീവനക്കാരും
ജനങ്ങളും രണ്ടു തട്ടിലാണെന്നുവരുത്തി അതിശയോക്തിപരമായ പ്രചാരണങ്ങള്‍
സംഘടിപ്പിച്ച് ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഗൂഢതന്ത്രം യുഡിഎഫ്
ഭരണത്തിലെത്തിയ പല ഘട്ടങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. അതിന്റെ പുതിയ
രൂപമാണ് മുഖ്യമന്ത്രിയുടെ സമീപനത്തില്‍ ചൊവ്വാഴ്ച തെളിഞ്ഞുനിന്നത്.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ സംഘടനകള്‍ ജനുവരി എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കയാണ്. അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. നേരത്തെ, ആഗസ്ത് 16ന് സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന്, ജീവനക്കാരുടെ ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തിയതാണ്. അവിടെ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു എന്ന് യോഗത്തെ അറിയിച്ച മുഖ്യമന്ത്രിക്ക് അതില്‍ ഏതെങ്കിലുമൊരു പ്രശ്നം പരിഹരിച്ചതായി അവകാശപ്പെടാനില്ലായിരുന്നു. ""നിലവിലുള്ള ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍പദ്ധതി ബാധകമാക്കുകയില്ല. എന്നാല്‍, 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ വരുന്നവര്‍ക്ക് ഇത് ബാധകമാകും"" എന്ന പഴയ പല്ലവി ഏറ്റുപാടിയശേഷം ജീവനക്കാരെ ദ്രോഹിക്കുന്നതിനുള്ള അപഹാസ്യമായ ന്യായീകരണങ്ങള്‍ നിരത്താനാണ് അദ്ദേഹം തയ്യാറായത്.
""കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പെന്‍ഷന്‍ ചെലവ് നാലര ഇരട്ടി വര്‍ധിച്ചു. പെന്‍ഷന്‍ ചെലവ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കിമാത്രമേ ഗവണ്‍മെന്റിന് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ"" എന്നും അതുകൊണ്ട് പണിമുടക്കില്‍നിന്ന് സംഘടനകള്‍ പിന്മാറണമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. യഥാര്‍ഥത്തില്‍ ജീവനക്കാരും അധ്യാപകരും നേരിടുന്ന കൊടിയ വിപത്താണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. നവലിബറല്‍ സാമ്പത്തികനയങ്ങളുടെ പ്രധാന ഇരകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍. സേവനമേഖലകളെ തകര്‍ക്കുന്നതും തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്നതും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതുമാണ് ഈ നയങ്ങള്‍. സംസ്ഥാനസര്‍ക്കാരുകളും ഈ നയങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന കേന്ദ്രത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങാതെയാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. എന്നാല്‍, യുഡിഎഫ് കേന്ദ്രനയത്തിനുമുന്നില്‍ തലകുമ്പിട്ടുനില്‍ക്കുന്നു.
പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ഏര്‍പ്പെടുത്തിയ ആഗസ്ത് എട്ടിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ആക്ഷന്‍ കൗണ്‍സില്‍ അക്കാര്യം ചര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ ഉന്നയിച്ചതാണ്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സേവനത്തിന്റെയും വേതനഘടനയുടെയും അവിഭാജ്യഘടകമാണ്. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി അതിന് പകരംവയ്ക്കാന്‍ കഴിയുന്നതല്ല. ഇത് കേവലം ഓഹരിവിപണി അധിഷ്ഠിത നിക്ഷേപ പദ്ധതി മാത്രമാണ്. മിനിമം ആനുകൂല്യംപോലും ഉറപ്പാക്കപ്പെടുന്നില്ല. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ വേതനത്തിന്റെ നിശ്ചിതശതമാനം നിര്‍ബന്ധപൂര്‍വം പിടിച്ചെടുത്ത് ഫലത്തില്‍ വെട്ടിക്കുറവ് വരുത്തുകയാണ്. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന തുക സര്‍ക്കാരിനോ പൊതുസമൂഹത്തിനോ ഗുണകരമായി ഉപയോഗിക്കാന്‍ കഴിയില്ല. വന്‍കിട കോര്‍പറേറ്റുകളാണ് ഫണ്ട് മാനേജര്‍മാരായി പ്രവര്‍ത്തിക്കുക. മുതലാളിത്ത സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സാമ്രാജ്യത്വ ധനസ്ഥാപനങ്ങളുടെ ഉപായമാണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയെന്നര്‍ഥം. ഓഹരിക്കമ്പോളത്തിന്റെ തകര്‍ച്ച ഒഴിവാക്കി, സ്ഥിരത നിലനിര്‍ത്തുക എന്ന ഗൂഢോദ്ദേശ്യമാണ് ഇതിന്റെ പിന്നില്‍.
2001 സെപ്തംബറില്‍ ഇന്ത്യയിലെ പെന്‍ഷന്‍പരിഷ്കരണ നിര്‍ദേശങ്ങള്‍ എന്ന പേരില്‍ ഐഎംഎഫ് തയ്യാറാക്കിയ രേഖയാണ് ഇതിന്റെ അടിസ്ഥാനം. നിക്ഷേപ തുകയ്ക്കോ മിനിമം ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനോ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാന്‍ പിഎഫ്ആര്‍ഡിഎ ബില്ലില്‍ വ്യവസ്ഥയില്ല. മിനിമം പെന്‍ഷന്‍ പോലും നിഷേധിക്കപ്പെടും. പുതിയ പെന്‍ഷന്‍പദ്ധതി പുതുതായി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കുമാത്രമാണ് എന്ന വാദം വിശ്വസനീയമല്ല. ഒരു നോട്ടിഫിക്കേഷനിലൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏതുവിഭാഗം ജീവനക്കാരെയും പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയുടെ കീഴിലാക്കാമെന്ന് പിഎഫ്ആര്‍ഡിഎ ബില്ലില്‍ വ്യവസ്ഥയുണ്ട്. ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ ഒരുതരത്തിലും സംരക്ഷിക്കപ്പെടില്ല എന്ന അവസ്ഥയാണ് വരുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറഞ്ഞാണ്, ജീവനക്കാര്‍ക്കെതിരായ വികാരം സൃഷ്ടിച്ച് അവകാശങ്ങള്‍ കവരാന്‍ 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. ഇപ്പോള്‍ ഖജനാവിന്റെ അമിതഭാരത്തെക്കുറിച്ച് ആവര്‍ത്തിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് ശതകോടികളുടെ ആനുകൂല്യങ്ങള്‍ വാരിക്കൊടുക്കുന്ന കേന്ദ്രവും വന്‍കിട മാഫിയകളുടെ സംരക്ഷകരായ സംസ്ഥാന യുഡിഎഫ് ഭരണവും ആ പരിപാടി നേര്‍പാതിയാക്കി ചുരുക്കിയാല്‍ത്തന്നെ സമൃദ്ധമാകാനേയുള്ളൂ ഖജനാവ്. അതിന് ജീവനക്കാരുടെ ജീവിക്കാനുള്ള അവകാശത്തിന്റെ കഴുത്തിന് പിടിക്കേണ്ടതില്ല. അങ്ങനെ കഴുത്തിന് പിടിച്ചാല്‍ തിരിച്ചടി ജീവനക്കാരില്‍നിന്ന് മാത്രമാകില്ല, ഇന്നാട്ടിലെ അവകാശബോധമുള്ള ജനങ്ങളില്‍നിന്നാകെയാവും. പിടിവാശിക്കും ധാര്‍ഷ്ട്യത്തിനും അവധികൊടുത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് പിന്മാറുന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ച് വിവേകപൂര്‍ണമായ നടപടി എന്ന് ഞങ്ങള്‍ ഓര്‍മിപ്പിക്കട്ടെ.
THE HINDU

Talks fail; employees’stir from January 8
Government employees led by Leftist organisations will
go on an indefinite strike from January 8, in view of the failure of
talks on contributory pension scheme with Chief Minister Oommen Chandy
here on Tuesday.
The Chief Minister told the
representatives of the employees that the proposed pension scheme would
not affect existing employees. There would be provision for commutation
of the 60 per cent of the pension under the scheme also. The spouse of
an employee too can be enlisted as beneficiary of the scheme, at the
option of the employee.
The Leftist organisations
wanted the government to withdraw the order on implementation of the
pension scheme from April this year. They noted that the Centre had not
yet enacted the Pension Fund Regulatory and Development Authority Bill.
However, Mr. Chandy declined to withdraw the order. The Pro-UDF
organisations urged Mr. Chandy to remove the concerns of the employees
regarding the scheme.
Both the pro-UDF and pro-LDF
unions wanted the government to raise the pension age. However, the
Chief Minister told them that the question of raising the pension age
could not be considered. The government had decided to provide leave
travel concessions to the staff and the orders in this respect would be
issued in a few days.
He clarified that there was no
change in the policy on pay revision in every five years. The employees
need not be concerned about the recommendation of the Expenditure
Commission in this regard.
The Federation of
Employees and Teachers Organisations said in a statement that the report
of the expenditure committee should be rejected. The proposal to
implement the pension scheme should be dropped as it did not even
guarantee minimum pension. The pension age should be raised to 60 years,
on par with that of Central government employees.
No comments:
Post a Comment