ഡോ. കെ.എന്‍. ഹരിലാല്‍
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിലൂടെ 'അടുത്തൂണി'ന്റെ മാതൃകയില്‍ നിന്ന് തങ്ങള്‍ പിന്നാക്കം പോകുന്നൂ എന്ന സന്ദേശമാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നത്. സാമൂഹിക സുരക്ഷയുടെ പരിമിതമായ ഉത്തരവാദിത്വങ്ങളില്‍ നിന്നുപോലും വഴുതിമാറാന്‍ ഇത് മറ്റു തൊഴിലുടമകളെ പ്രേരിപ്പിക്കും
വാര്‍ധക്യത്തിലെ രക്ഷ പരിഷ്‌കൃത സമൂഹങ്ങളുടെ അടിസ്ഥാന ഉത്തരവാദിത്വമാണ്.
എന്നാല്‍, ജനസംഖ്യാപരിണാമം, വിശേഷിച്ചും ആയുര്‍ദൈര്‍ഘ്യത്തിലെ വര്‍ധന,
സമൂഹത്തിന്റെ ഈ ഉത്തരവാദിത്വത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്.
മനുഷ്യന്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നു എന്ന നല്ല കാര്യമാണ് ഇവിടെ
പ്രശ്‌നമായി മാറുന്നത്. ആയുസ്സ് നീളുന്നതിനനുസരിച്ച് പണിയെടുക്കുന്ന
പ്രായത്തിലുള്ളവര്‍ കൂടുതല്‍ വൃദ്ധജനങ്ങളെ സംരക്ഷിക്കേണ്ടിവരും. ജനസംഖ്യാ
പരിണാമത്തിന്റെ ഏറേ ഉയര്‍ന്നഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കേരളത്തില്‍ ഇതര
സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാണ്. കേരളത്തില്‍
അറുപത് കഴിഞ്ഞവരുടെ അനുപാതം 2021-ല്‍ പതിനാറുശതമാനമായും 2061-ല്‍ 40
ശതമാനമായും ഉയരും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഓരോ വീട്ടിലും
വൃദ്ധജനസാന്നിധ്യം കൂടിവരും എന്നര്‍ഥം.
പ്രായമായവരുടെ എണ്ണവും അനുപാതവും വര്‍ധിക്കുന്നതിനൊപ്പം വാര്‍ധക്യകാല സംരക്ഷണത്തിന്റെ ചെലവും വര്‍ധിക്കുകയാണ് എന്നതും കാണണം. ജനസംഖ്യയില്‍ ആശ്രിതരുടെ അനുപാതം വര്‍ധിക്കുന്നതുമൂലമുള്ള പ്രശ്‌നത്തെ നേരിടാന്‍ മൂന്നുതരത്തിലുള്ള പരിഹാരമാര്‍ഗങ്ങളാണ് പൊതുവേ നിര്‍ദേശിക്കപ്പെടുന്നത്. ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നതിനനുസരിച്ച് തൊഴില്‍സേനയില്‍ നിന്ന് വിരമിക്കുന്നതിനുള്ള പ്രായം വര്‍ധിപ്പിക്കുകയാണ് ആദ്യത്തെ മാര്‍ഗം. ഓരോരുത്തരും കൂടുതല്‍ കാലം അധ്വാനിക്കുക എന്നുസാരം. പാശ്ചാത്യരാജ്യങ്ങളില്‍ ഇപ്രകാരം വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്ന പ്രവണത വ്യാപകമാണ്. സാമ്പത്തിക പ്രതിസന്ധി വന്നതോടെ ഇത് കൂടുതല്‍ ശക്തമായി. വിശ്രമജീവിതം നിഷേധിക്കുന്ന ഈ പ്രവണതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. ഇന്ത്യയില്‍ സംഘടിത മേഖലയ്ക്ക് പുറത്തുള്ള തൊഴിലാളികള്‍ക്ക് വിരമിക്കലിനെക്കുറിച്ചൊന്നും ആലോചിക്കാനേ കഴിയില്ല. സംരക്ഷണവലയില്‍ ഇടം കിട്ടാത്തതുകൊണ്ട് അല്പമെങ്കിലും ആവുന്നിടത്തോളം അധ്വാനിക്കുക എന്നതാണ് ഒരു ശരാശരി ഇന്ത്യന്‍ തൊഴിലാളിയുടെ അവസ്ഥ.
ആയുസ്സിന്റെ അനുഗ്രഹം വര്‍ധിക്കുന്ന മുറയ്ക്ക് കേരളത്തിലുള്ളവരും കൂടുതല്‍ കാലം കര്‍മനിരതരാവേണ്ടിവരും. സര്‍ക്കാറിലാണെങ്കില്‍ പെന്‍ഷന്‍കാരുടെ ആയുര്‍ദൈര്‍ഘ്യവും എണ്ണവും പെന്‍ഷന്‍ ചെലവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതുകൊണ്ട് ജീവനക്കാരുടെ പെന്‍ഷന്‍പ്രായം സാവധാനത്തിലാണെങ്കിലും ഉയര്‍ത്തേണ്ടിവരും എന്നകാര്യം നിസ്സംശയമാണ്. പക്ഷേ, ഘടനാപരമായ ഈ മാറ്റത്തിന്റെ ഭാരം മുഴുവന്‍ ഇപ്പോള്‍ തൊഴിലന്വേഷകരായി നില്‍ക്കുന്ന ഒരു തലമുറയിലെ ചെറുപ്പക്കാരുടെ ചുമലില്‍ മാത്രമായി ഇടുന്നത് ന്യായീകരിക്കത്തക്കതല്ല. ഏറേ സമയമെടുത്തും ഘട്ടംഘട്ടമായും നടപ്പാക്കേണ്ട ഒരു പരിഷ്‌കാരമാണ് പെന്‍ഷന്‍ പ്രായത്തിലെ മാറ്റം.
ജനസംഖ്യയില്‍ ആശ്രിതരുടെ അനുപാതം വര്‍ധിക്കുന്നതുമൂലമുള്ള പ്രശ്‌നത്തെ നേരിടുന്നതിനുള്ള രണ്ടാമത്തെ മാര്‍ഗം പണിയെടുക്കുന്നവരുടെ കാര്യക്ഷമതയും ഉത്പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കുക എന്നതാണ്. ഓരോതലമുറ പിന്നിടുമ്പോഴും ഉത്പാദനശക്തികളില്‍ ഉണ്ടാവുന്ന പുരോഗതി ഇത് ഏറെക്കുറേ സാധ്യമാക്കുന്നുണ്ട്. ഉത്പാദനക്ഷമതയിലെ പുരോഗതി ആശ്രിതഭാരം ലഘൂകരിക്കാന്‍ സഹായിക്കും. സര്‍വീസിലുള്ള ജീവനക്കാരുടെയും സര്‍ക്കാര്‍ സംവിധാനത്തിന്റെയും സേവനക്ഷമത വര്‍ധിപ്പിക്കാനുള്ള സാധ്യത നിസ്സീമമാണ്.
മൂന്നാമത്തെ പ്രശ്‌നപരിഹാരമാര്‍ഗം സാമൂഹിക സുരക്ഷയുടെ രംഗത്തെ സ്ഥാപനങ്ങളെയും നിയമവ്യവസ്ഥയെയും ശക്തിപ്പെടുത്തുക എന്നതാണ്. വൃദ്ധസദനങ്ങളും മറ്റു ക്ഷേമസ്ഥാപനങ്ങളും ആരംഭിക്കുക, അവ നടത്താന്‍ തയ്യാറുള്ള സര്‍ക്കാര്‍ ഇതര ഏജന്‍സികളെ പ്രോത്സാഹിപ്പിക്കുക, വാര്‍ധക്യകാല രോഗങ്ങളെയും ഇതര പ്രശ്‌നങ്ങളെയും നേരിടാനുള്ള പുതിയ മാര്‍ഗങ്ങള്‍ അന്വേഷിക്കുക, പുതിയതലമുറ മാതാപിതാക്കളുടെ സംരക്ഷണം സംബന്ധിച്ച ഉത്തരവാദിത്വം നാര്‍വഹിക്കുന്നു എന്ന് ഉറപ്പാക്കുക തുടങ്ങിയവയൊക്കെ ഈ കൂട്ടത്തില്‍ വരും. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട കാര്യം തൊഴിലുടമകള്‍ അവരുടെ തൊഴിലാളികളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ്. അതിനു കഴിയണമെങ്കില്‍ ഒരു തൊഴിലുടമ എന്ന നിലയില്‍ സര്‍ക്കാര്‍ മാതൃക കാണിക്കേണ്ടതുണ്ട്. രാജസേവകര്‍ക്ക് വാര്‍ധക്യകാലത്ത് 'അടുത്തൂണ്‍' ഏര്‍പ്പെടുത്തിയ നമ്മുടെ പഴയ ഭരണാധികാരികള്‍ അത്തരമൊരു മാതൃകയാണ് കാണിച്ചത്.
പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുന്നതിലൂടെ 'അടുത്തൂണി'ന്റെ മാതൃകയില്‍ നിന്ന് തങ്ങള്‍ പിന്നാക്കം പോകുന്നു എന്ന സന്ദേശമാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്നത്. സാമൂഹികസുരക്ഷയുടെ പരിമിതമായ ഉത്തരവാദിത്വങ്ങളില്‍ നിന്നുപോലും വഴുതിമാറാന്‍ ഇത് മറ്റ് തൊഴിലുടമകളെ പ്രേരിപ്പിക്കും. അവനവന്റെ വാര്‍ധക്യകാല സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ അവനവന്‍ തന്നെ നോക്കിക്കൊള്ളണം എന്ന പ്രാകൃതാവസ്ഥയിലേക്കാണ് ഇത് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുക. മനുഷ്യജന്മത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും അല്പം പരാശ്രയത്വം പറഞ്ഞിട്ടുള്ളതാണ്. തന്റെ വാര്‍ധക്യകാലരക്ഷ താന്‍തന്നെ നോക്കിക്കൊള്ളാം എന്ന് ആര്‍ക്കും പൂര്‍ണ തിട്ടത്തോടെ പറയാനാവില്ല.
കേരളത്തിലെ പങ്കാളിത്തപെന്‍ഷന്‍ പരിപാടിയുടെ പൂര്‍ണരൂപം ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. എങ്കിലും സമാനമായ പദ്ധതികളുടെ അനുഭവത്തില്‍നിന്നും കാര്യങ്ങള്‍ ഏറെക്കുറേ ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് ഏകദേശം 10 ശതമാനവും സര്‍ക്കാറിന്റെ പങ്കാളിത്തം എന്ന നിലയ്ക്ക് തത്തുല്യമായ തുകയും ഒരു പെന്‍ഷന്‍ഫണ്ട് മാനേജ്‌മെന്റ് കമ്പനിയെ ഏല്പിക്കുന്നതാണ് ഈ പദ്ധതിയുടെ കാതലായ വശം. മാസംതോറും ഫണ്ടുമാനേജരുടെ പക്കലുള്ള ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് എത്തുന്ന തുക എപ്രകാരം എവിടെ നിക്ഷേപിക്കണം എന്നതിന്റെ വിശദാംശങ്ങള്‍ തീരുമാനിക്കുക പെന്‍ഷന്‍ ഫണ്ട് മാനേജരായിരിക്കും. ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ അക്കൗണ്ടിലുള്ള തുകയുടെ ഒരു നിശ്ചിത ശതമാനം പിന്‍വലിക്കാന്‍ അനുവദിക്കും. ബാക്കിയുള്ള സംഖ്യ ഉപയോഗിച്ച് ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് മാസംതോറും ഒരു നിശ്ചിതസംഖ്യ ജീവനക്കാരനു ലഭ്യമാക്കുന്ന സ്‌കീമില്‍ അദ്ദേഹത്തിന് ചേരാന്‍ കഴിയും. അതായിരിക്കും ജീവനക്കാരന് ലഭിക്കുന്ന പെന്‍ഷന്‍. വിരമിക്കുമ്പോള്‍ ജീവനക്കാരന്റെ അക്കൗണ്ടില്‍ എത്ര തുക ബാക്കിയാവും എന്നത് ഫണ്ടുമാനേജരുടെ ആത്മാര്‍ഥതയെയും കാര്യക്ഷമതയെയും ഓഹരിക്കമ്പോളത്തിന്റെ അവസ്ഥയെയും സര്‍വോപരി ജീവനക്കാരന്റെ ഭാഗ്യത്തെയും അനുസരിച്ച് ഇരിക്കും. ജീവനക്കാരന്റെ അക്കൗണ്ടിലുള്ള തുകയ്‌ക്കോ, മിനിമം പെന്‍ഷനോ ഒരു ഉറപ്പും നല്‍കാന്‍ സര്‍ക്കാറോ ഫണ്ടുമാനേജരോ തയ്യാറല്ല.
വാര്‍ധക്യത്തിന്റെ അനിശ്ചിതത്വം നീക്കി സംരക്ഷണം ഉറപ്പുനല്‍കുക എന്ന പ്രാഥമികലക്ഷ്യം നിറവേറ്റാന്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിക്ക് കഴിയില്ല. വാര്‍ധക്യത്തിന്റെയും ഓഹരിക്കമ്പോളത്തിന്റെയും അനിശ്ചിതത്വം ഒരുമിച്ച് അനുഭവിക്കുക എന്ന ദുര്യോഗത്തിലേക്കാണ് ജീവനക്കാരെ ഇത് നയിക്കുക. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ലോകമെമ്പാടും പെന്‍ഷന്‍ഫണ്ടുകള്‍ വലിയ തകര്‍ച്ചയെ നേരിടുകയാണ് എന്നത് ഇവിടെ ശ്രദ്ധേയമാണ്. 2008-നും 2012-നും ഇടയില്‍ ബ്രിട്ടനിലെ പെന്‍ഷന്‍കാര്‍ക്ക് അവരുടെ വരുമാനത്തില്‍ 20 ശതമാനത്തിന്റെ ഇടിവാണ് ഇതുമൂലം ഉണ്ടായത്. ഇതര പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും സമാനമായ അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.
ലോകമെമ്പാടും പെന്‍ഷന്‍ഫണ്ടുകള്‍ വലിയ തകര്‍ച്ചയെ നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ത്തന്നെ ഇവിടെ പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ പ്രേരിപ്പിച്ച ഘടകം എന്തെന്ന ആലോചനയ്ക്ക് പ്രസക്തിയുണ്ട്. അത്രയ്ക്ക് ലോകവിവരം ഇല്ലാത്തവരല്ല എന്തായാലും കേരളം ഭരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള സമ്മര്‍ദമാണ് കാരണം എന്ന സൂചനയുണ്ട്. കേന്ദ്രത്തിനും പെന്‍ഷന്‍ ഫണ്ടുകളുടെ തകര്‍ച്ചയെക്കുറിച്ച് അറിയാവുന്നതാണ്. ഒപ്പം, കേന്ദ്രത്തിലും ഇതരസംസ്ഥാനങ്ങളിലും ആരംഭിച്ച പങ്കാളിത്ത പരിപാടികളുടെ അനിശ്ചിതാവസ്ഥയെക്കുറിച്ചും അവിടെ അറിവുണ്ട്.അതുകൊണ്ട് ഇക്കാര്യത്തില്‍ കേന്ദ്രഭരണത്തിനുമേലും സമ്മര്‍ദം ഉണ്ടെന്നുവേണം മനസ്സിലാക്കാന്‍.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കേന്ദ്രസ്ഥാനം മൂലധന വിപണികളുടെ തകര്‍ച്ചയാണ്. മൂലധന വിപണിയിലെ തകര്‍ച്ചയും കൊള്ളയും സാധാരണ നിക്ഷേപകരെ അവിടെ നിന്ന് അകറ്റിയിരിക്കുകയാണ്. മൂലധന വിപണികളെ രക്ഷിക്കാന്‍ സാധാരണക്കാരുടെ സമ്പാദ്യത്തെ നിര്‍ബന്ധപൂര്‍വം വീണ്ടും അങ്ങോട്ടേക്ക് എത്തിക്കേണ്ടതുണ്ട്. അതിനുള്ള ഒരു എളുപ്പമാര്‍ഗമാണ് പെന്‍ഷന്‍ പരിഷ്‌കരണം. പെന്‍ഷന്‍ ഫണ്ടിലെ സര്‍ക്കാറിന്റെ പങ്കാളിത്തം എന്ന വഴിയില്‍ ഖജനാവിലെ കുറേ പണം മൂലധന വിപണിയില്‍ എത്തിച്ചേരും. പലരും ശ്രദ്ധിക്കാത്ത മറ്റൊരു അപകടവശം കൂടി ഈ പദ്ധതിക്കുണ്ട്. ജീവനക്കാരുടെ ഓഹരി എന്ന നിലയ്ക്ക് അവരുടെ വരുമാനത്തിന്റെ പത്തുശതമാനം കൂടി ഊഹക്കച്ചവട വിപണിയിലേക്ക് കടത്തുകയാണ് ഈ പദ്ധതി ചെയ്യുന്നത്. ജീവനക്കാരന്റെ സമ്പാദ്യപ്പെട്ടിയിലേക്കുകൂടി ധനമൂലധനം കടന്നുകയറുകയാണ്. സാധാരണ ജീവനക്കാരെ സംബന്ധിച്ചിടത്തോളം വരുമാനത്തിന്റെ 10 ശതമാനത്തിലധികമൊന്നും അവര്‍ക്ക് മിച്ചം പിടിക്കാനാവില്ല. അതിന്റെ അര്‍ഥം ജീവനക്കാരന്റെ സമ്പാദ്യത്തിന്റെ നൂറുശതമാനവും ഊഹക്കച്ചവടമൂലധനം ബലമായി പിടിച്ചെടുത്തിരിക്കുന്നു എന്നുതന്നെയാണ്.
പുതിയ പദ്ധതി ഏര്‍പ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ ധനകാര്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് എന്ന വാദം മുഖ്യമന്ത്രിതന്നെ നിഷേധിച്ചിട്ടുണ്ട്. 2013-ല്‍ സര്‍വീസില്‍ ചേരുന്നവര്‍ വിരമിക്കുന്നതുവരെ സര്‍ക്കാര്‍ അങ്ങോട്ട് പണം അടയ്ക്കണം. പെന്‍ഷന്‍ ചെലവുകള്‍ കുറയുന്നെങ്കില്‍ത്തന്നെ അത് 30 വര്‍ഷം കഴിഞ്ഞിട്ടാവും. യഥാര്‍ഥത്തില്‍ ഇത് സര്‍ക്കാറിന്റെ ധനസ്ഥിതിയെ ഏറേ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുള്ള ഒരു പദ്ധതിയാണ്. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തുകയാണ് പെന്‍ഷന്‍ പങ്കാളിത്തത്തിന്റെ പേരില്‍ സര്‍ക്കാര്‍ പെന്‍ഷന്‍ഫണ്ടുകള്‍ക്ക് കൈമാറുന്നത്.അതുകൊണ്ട് വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അത്രത്തോളം കൂടുതല്‍ കടമെടുക്കേണ്ടിവരും. ഇത് സര്‍ക്കാറിന്റെ ധനക്കമ്മി ഉയര്‍ത്തും. മൂന്നുശതമാനത്തിലധികം ധനക്കമ്മി പാടില്ല എന്നാണ് ധനകാര്യ ഉത്തരവാദിത്വ നിയമം അനുശാസിക്കുന്നത്. ചുരുക്കത്തില്‍ കാലക്രമത്തില്‍ ഇത് സര്‍ക്കാറിന്റെ പദ്ധതി, പദ്ധതി ഇതര പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
വാര്‍ധക്യത്തിലെ രക്ഷ പരിഷ്‌കൃത സമൂഹത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണ് എന്ന നിരീക്ഷണത്തില്‍ത്തന്നെ ഈ കുറിപ്പ് അവസാനിപ്പിക്കാം. ജനങ്ങള്‍ ഏറേക്കാലം ആയുരാരോഗ്യസൗഖ്യം ജീവിക്കുന്നു എന്നത് വാര്‍ധക്യത്തിലെ രക്ഷയ്ക്ക് തടസ്സമല്ല, മറിച്ച് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത് എന്നു കണ്ടുകൊണ്ടുള്ള ആസൂത്രണമാണ് ആവശ്യം. മനുഷ്യന്‍ അല്പായുസ്സുകാരും ദുര്‍ബലരും ആയിരുന്നപ്പോള്‍ ലളിതമായിരുന്ന വാര്‍ധക്യരക്ഷ ആയുസ്സും ആരോഗ്യവും ഉണ്ടായപ്പോള്‍ എങ്ങനെ എന്തുകൊണ്ട് ദുസ്സാധ്യമാവണം.

മാതൃഭൂമി 17.08.2012
No comments:
Post a Comment