തിരുവനന്തപുരം:സ്ഥിരബുദ്ധിയുള്ള
ആരും പങ്കാളിത്ത പെൻഷനെ പ്രശംസിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ഐ.എച്ച്.ആർ.ഡിഎംപ്ളോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പങ്കാളിത്തപെൻഷൻ നടപ്പാക്കിക്കഴിയുന്പോൾ ഇപ്പോൾ വിമർശിക്കുന്ന ജീവനക്കാരും ഭാവിയിൽ പ്രശംസിക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയുന്നത്. എന്നാൽ ഇത് നടപ്പാക്കുന്നതോടെ ഇന്നുള്ള ആനുകൂല്യങ്ങൾകുറയും വരും. പലതും
ഇല്ലാതാകും. പങ്കാളിത്ത
പെൻഷൻ നടപ്പാക്കിയപ്പോൾ പറ്റിയപിശക് മനസ്സിലാക്കി പല മുതലാളിത്ത രാജ്യങ്ങളും തിരിച്ചുപോയി. അക്കാര്യം
ഉമ്മൻ ചാണ്ടിക്ക്
പരിശോധിച്ചു കൂടായിരുന്നോ? അമേരിക്കയിൽ ഇത് നടപ്പാക്കിയപ്പോൾ പെൻഷൻഫണ്ടിൽ 50,000 കോടി ഡോളറാണ്
നഷ്ടമായത്.
ജീവനക്കാർക്ക്ആവശ്യത്തിലധികമുള്ള ആനുകൂല്യങ്ങളാണ് നൽകുന്നതെന്നും അതിൽ നിന്ന് കുറച്ചെടുത്ത് നാടിന്റെ വികസനത്തിന് ഉപയോഗിക്കാമെന്നും പറഞ്ഞ് ജനങ്ങളെയും ജീവനക്കാരെയും തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
പൊതുവിദ്യാലയങ്ങൾഇല്ലാതാക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നത്. ബിസിനസ്സുകാർ ലാഭചിന്തയോടെ വിദ്യാഭ്യാസരംഗത്തേക്ക് വരികയാണ്. ആത്മീയരംഗത്ത് പ്രവർത്തിക്കുന്നവർ പോലും-പിണറായി പറഞ്ഞു. കടകംപള്ളിസുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം കെ. വരദരാജൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.എസ്. പോറ്റി, എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഗീത ഗോപാൽ, എം. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ബി.എസ്. രാജീവ് സ്വാഗതം പറഞ്ഞു.

No comments:
Post a Comment