Wednesday, August 22, 2012

ശ്രദ്ധിക്കുക..ചില സുപ്രധാനമാറ്റങ്ങള്‍ ഇവയാണ്.


1. "ഒന്നാം അക്കൌണ്ട്" എല്ലാവര്ക്കും നിര്‍ബന്ധമാണ്‌. ഈ അക്കൌണ്ടിലാണ് ഓരോ മാസവും നിക്ഷേപിക്കുന്ന തുകയും തത്തുല്യമായ സര്‍ക്കാര്‍ വിഹിതവും എത്തുന്നത്. 
2.  പങ്കാളിത്തപെന്‍ഷന്‍ നിലവില്‍ വരുന്നതോടെ അതില്‍ ഉള്പ്പെടുന്നവരെ സംബന്ധിച്ച് ഇപ്പോഴത്തെ പ്രോവിഡന്റ് ഫണ്ട് സമ്പ്രദായം ഇല്ലാതാവും. ജീവനക്കാരന്റെ താല്പര്യം അനുസരിച്ച് പെന്‍ഷന്‍ പദ്ധതിയില്‍ ഒരു "രണ്ടാം അക്കൌണ്ട്" ആരംഭിച്ച് അതില്‍ നിക്ഷേപം നടത്താം. ഈ തുകക്ക്  ടാക്സ് ഇളവ് ഉണ്ടാവില്ല. എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. 
3. പങ്കാളിത്തപെന്‍ഷന്‍ നിലവില്‍ വരുന്നതോടെ അതില്‍ ഉള്പ്പെടുന്നവരെ സംബന്ധിച്ച് നിലവിലുള്ള  പെന്‍ഷന്‍ നിയമങ്ങള്‍ ബാധകമാല്ലാതാവും. 
4. ജീവനക്കാരന്‍ നിശ്ചിത പ്രായം വരെ സര്‍വീസില്‍ തുടര്‍ന്ന ശേഷം വിരമിക്കുമ്പോള്‍ ഒന്നാം അക്കൌണ്ടിലെ 60% തുക തിരികെ നല്‍കും. ബാക്കി 40% ഓഹരികളില്‍ നിക്ഷേപിച്ച് കിട്ടുന്ന ലാഭത്തില്‍ നിന്നാണ് പെന്‍ഷന്‍ നല്‍കുക. 
5. നിശ്ചിത പ്രായത്തിനു മുമ്പ് വിരമിച്ചാല്‍ ഒന്നാം അക്കൌണ്ടിലെ 80% തുകയും ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാന്‍ ജീവനക്കാരന്‍ ബാധ്യസ്ഥനാണ്. 
6. വിരമിക്കുന്ന സമയത്ത് ഗ്രാറ്റുവിറ്റി നല്‍കുന്ന സമ്പ്രദായം ഇല്ലാതാവും. 
7. ജോലിയിലിരിക്കെ ഏതെങ്കിലും അപകടം സംഭവിച്ച് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍.... പെന്‍ഷന്‍ കോണ്ട്രിബ്യൂഷന്‍, അടച്ചതുക, തുടര്‍ന്നുള്ള അടവ്, ലഭിക്കാവുന്ന പെന്‍ഷന്‍ ഇക്കാര്യങ്ങളില്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. 
8. ജോലിയിരിക്കെ മരിക്കുന്ന ജീവനക്കാരന്റെ കാര്യത്തില്‍ എന്ത് ചെയ്യണമെന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. 
9. തങ്ങളുടെ അക്കൌണ്ട് സംബന്ധമായ രേഖകള്‍ സൂക്ഷിക്കുന്നതിനും പണം കൈകാര്യം ചെയ്യുന്നതിനും ഉള്ള ചെലവിലേക്ക് ഓരോ ജീവനക്കാരനും Central Recordkeeping Agency (CRA) യ്ക്കും പെന്‍ഷന്‍ ഫണ്ട്‌ Manager (PFM) ക്കും നിശ്ചിത ഫീസ്‌ നല്‍കണം.  

(കേന്ദ്ര സര്‍ക്കാര്‍ 2004  ഏപ്രില്‍ 1  മുതല്‍ നടപ്പിലാക്കിയ New Pension System  സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയത്.)

കടപ്പാട് : http://cgstaffnews.com/?p=646
 

No comments:

Post a Comment