Friday, August 17, 2012

ഒരു അ­ടു­ത്തൂണ്‍ പ്ര­ശ്‌നം (കെ വാര്‍ത്ത പോര്ടലില്‍ നിന്ന് )

ജെഫ്രി റെ­ജി­നോള്‍­ഡ്.എം
'ശ്രീ­പ­ത്മ­നാഭ­ന്റെ നാ­ലു ചക്രം വാങ്ങണം' പ­ണ്ടു കാല­ത്ത് സര്‍­ക്കാര്‍ സര്‍­വീ­സില്‍ ജോ­ലി ല­ഭി­ക്കു­ന്ന­തി­ന് ഏ­റെ ആ­ഗ്ര­ഹി­ക്കു­ന്ന­വര്‍ പ­റ­ഞ്ഞി­രുന്ന ചൊല്ലാ­ണിത്. വള­രെ കു­റ­ഞ്ഞ പ്ര­തിഫ­ലം മാത്രം ല­ഭി­ച്ചി­രു­ന്ന അ­ക്കാ­ലത്തും സര്‍­ക്കാര്‍ സര്‍­വീ­സ് അ­ന്ത­സ്സി­ന്റെ പ്ര­തീ­ക­മാ­യി ക­ണ­ക്കാ­ക്ക­പ്പെ­ട്ടി­രു­ന്നു. കാ­ല­ങ്ങ­ളേ­റെ ക­ടന്നു­പോയി. ഒ­ട്ടേ­റെ സ­മ­ര­മു­ഖ­ങ്ങ­ളില്‍ നി­ന്ന് നേ­ടി­യെ­ടു­ത്ത ആ­നൂ­കൂ­ല്യ­ങ്ങ­ളു­ടെ പ്ര­ള­യ­ത്തില്‍ സര്‍­ക്കാര്‍ ജോ­ലി് ത­ര­ക്കേ­ടില്ലാ­ത്ത വ­രുമാ­ന മാര്‍­ഗ്ഗ­മാ­യി മാറി. എ­ന്നാല്‍ ഇ­പ്പോള്‍ സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ ആ­ശ­ങ്ക­പ്പെ­ടു­ക­യാ­ണ്. ഏ­റെ സ­മ­ര­ങ്ങള്‍ ചെ­യ്­ത് നേ­ടി­യ, കാ­ല­ങ്ങ­ളാ­യി ആ­സ്വ­ദി­ച്ചു­വ­രു­ന്ന ആ­നൂ­കൂ­ല്യ­ങ്ങള്‍ ന­ഷ്ട­പ്പെ­ടു­കയാണോ എ­ന്നൊ­രു ആ­ശ­ങ്ക സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­രെ പി­ടി­കൂ­ടി­യി­ട്ടുണ്ട്. അ­ടു­ത്ത­വര്‍­ഷം മു­തല്‍ ജോ­ലി­യില്‍ പ്ര­വേ­ശി­ക്കു­ന്ന­വ­ര്‍ പെന്‍­ഷന്‍ വി­ഹി­ത­മാ­യി ശ­മ്പ­ള­ത്തില്‍ നി­ന്നു ഒ­രു തു­ക നല്‍­ക­ണം എ­ന്നു സംസ്ഥാ­ന സര്‍­ക്കാര്‍ നിയ­മം പാ­സ്സാക്കി. കേ­ന്ദ്ര­സര്‍­ക്കാര്‍ പെന്‍­ഷന്‍ സം­ബ­ന്ധി­ച്ചു­ള്ള ബില്‍ പാ­സ്സാ­ക്കാ­നി­രി­ക്കെ­യാ­ണ് ഇ­ത്. പ­ങ്കാ­ളി­ത്ത പെ­ന്‍­ഷ­ന്‍ ഏര്‍­പ്പെ­ടു­ത്തി­യ­തി­ലൂടെ ഏ­റെ വി­വാ­ദം സൃ­ഷ്ടി­ച്ച ഒ­രു തീ­രു­മാ­ന­മാണ് സംസ്ഥാ­ന സര്‍­ക്കാര്‍ കൈ­ക്കൊ­ണ്ടി­രി­ക്കു­ന്നത്. സര്‍­ക്കാര്‍ അ­നുകൂ­ല സം­ഘ­ട­ന­കള്‍ പോലും പ­ങ്കാ­ളി­ത്ത പെന്‍­ഷ­നെ­തി­രെ സ­മ­ര­മു­ഖ­ത്താ­യി­രുന്നു. എ­ന്താ­ണ് പെ­ന്‍­ഷന്‍ പ­ങ്കാ­ളിത്തം? എ­ന്തു കൊ­ണ്ടു സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ അ­തി­നെ എ­തിര്‍­ക്കുന്നു? ഈ ചോ­ദ്യ­ങ്ങ­ള്‍­ക്കുത്ത­രം തേ­ടി ഒ­ര­ന്വേ­ഷ­ണ­മാ­ണീ കു­റിപ്പ്.

ഈ പ­തി­നാറാം തീയ­തി തി­രു­വ­ന­ന്ത­പുര­ത്ത് സംസ്ഥാ­ന ജീ­വ­ന­ക്കാ­രു­മാ­യി മു­ഖ്യ­മന്ത്രി ചര്‍­ച്ച ചെ­യ്യുന്ന­തു വ­രെ യു.ഡി.എ­ഫ് അ­നുകൂ­ല സം­ഘ­ട­ന­കളും പ­ങ്കാ­ളി­ത്ത പെന്‍ഷ­ന് എ­തി­രാ­യി­രുന്നു. ഇ­രു­പത്തി­യൊന്നാം തീയ­തി മ­റ്റു സം­ഘ­ട­ന­കള്‍ ന­ട­ത്താന്‍ നി­ശ്ച­യി­ച്ചി­രു­ന്ന പ­ണി­മു­ട­ക്കില്‍ പ­ങ്കു­ചേ­രാന്‍ തീ­രു­മാ­ന­മെ­ടു­ക്കു­കയും പ­ങ്കാ­ളി­ത്ത പെന്‍­ഷ­നെ­ക്കു­റി­ച്ച് ക­ടു­ത്ത ആ­ശ­ങ്കള്‍ പ­ങ്കു­വെ­ക്കു­കയും ചെ­യ്­തു എന്‍.ജി.ഒ.അ­സോ­സി­യേ­ഷന്‍. അ­വ­രു­ടെ എ­തിര്‍­വാ­ദ­മു­ഖ­ങ്ങ­ളെ­ക്കു­റി­ച്ചു ആദ്യം പ­റ­യാം. ഇ­തുവ­രെ സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍­ക്ക് ജോ­ലി­യില്‍ നി­ന്നു വി­ര­മി­ച്ചാല്‍ തു­ടര്‍­ജീ­വി­തം ക­ഴി­ക്കു­വാന്‍ പെന്‍­ഷന്‍ നല്‍­കിയ­ത് സര്‍­ക്കാര്‍ സ്വ­ന്ത­മാ­യി സ്വ­രൂ­പി­ച്ച ഫ­ണ്ടില്‍ നി­ന്നു തു­ക ക­ണ്ടെ­ത്തി­യി­ട്ടാ­യി­രുന്നു. അ­തായ­ത് ജീ­വ­ന­ക്കാര്‍ ഒ­രു നയാ­പൈസ പോലൂം നി­ക്ഷേ­പി­ക്കാ­ത്ത തു­ക­യില്‍ നി­ന്നാ­ണ് അ­വര്‍­ക്ക് പെന്‍­ഷന്‍ ല­ഭി­ച്ചി­രു­ന്ന­ത്. പെന്‍­ഷന്‍ പ­റ്റു­ന്ന വ്യ­ക്തി മ­ര­ണ­മ­ട­ഞ്ഞാല്‍ ആ­ശ്രി­തരാ­യ ഭാ­ര്യക്കോ ഭര്‍­ത്താ­വി­നോ തു­ടര്‍ന്നും പെന്‍­ഷന്‍ ല­ഭി­ക്കും. വി­വാ­ഹം ക­ഴി­യാ­ത്ത പെണ്‍­മ­ക്കള്‍ക്കും പെന്‍­ഷന്‍ ല­ഭി­ക്കും. 2013 മു­തല്‍ സ്ഥി­തി അ­ങ്ങി­നെ­യാ­വില്ല. സര്‍­ക്കാര്‍ സര്‍­വീ­സില്‍ പ്ര­വേ­ശി­ച്ച ഒ­രാ­ളു­ടെ ശ­മ്പ­ള­ത്തില്‍ നി­ന്ന് പ­ത്തു ശ­ത­മാ­നം തു­ക പെന്‍­ഷന്‍ ഫ­ണ്ടി­ലേ­ക്കു പോ­കും. അ­ത്രയും തു­ക സര്‍­ക്കാര്‍ വി­ഹി­ത­മാ­യും ആ ഫ­ണ്ടില്‍ നി­ക്ഷേ­പി­ക്കും. ജീ­വ­ന­ക്കാ­രന്‍ പി­രി­യു­മ്പോള്‍ അ­തി­ന്റെ അ­റുപ­തു ശ­ത­മാ­നം തു­ക കൂ­ട്ടു­പലി­ശ സ­ഹി­തം അ­യാള്‍­ക്ക് അ­പ്പോള്‍ ത­ന്നെ കൊ­ടു­ക്കും.

യ­ഥാര്‍­ഥ­ത്തില്‍ പ്ര­ശ്‌­നം തു­ട­ങ്ങുന്ന­തു ഇ­വി­ടെ വെ­ച്ചാണ്. ബാ­ക്കി നാ­ല്പ­തു ശ­ത­മാ­നം കൈ­കാ­ര്യം ചെ­യ്യുന്ന­തു സം­ബ­ന്ധി­ച്ചാ­ണ് ജീ­വ­ന­ക്കാര്‍ പ്ര­ധാ­ന­മായും ആ­ശ­ങ്ക­പ്പെ­ടു­ന്ന­ത്. നാ­ല്പ­തു ശ­ത­മാ­നം തു­ക ഷെ­യര്‍ ­മാര്‍­ക്ക­റ്റില്‍ നി­ക്ഷേ­പി­ച്ചു അ­തി­ന്റെ ലാ­ഭ­വി­ഹി­തം കൊ­ണ്ട് പെന്‍­ഷന്‍ നല്‍­കു­മെ­ന്നാ­ണ് സര്‍­ക്കാര്‍ വി­ഭാവ­നം ചെ­യ്യു­ന്ന­ത്. യു.ഡി.എ­ഫ് സര്‍­ക്കാ­രി­ന്റെ പ­ങ്കാ­ളി­ത്ത പെന്‍ഷ­നെ എ­തിര്‍­ത്തി­രു­ന്ന­തിലെ ഒ­രു പ്രധാ­ന സംഗ­തി ഇ­താ­ണെ­ന്നു സര്‍­ക്കാര്‍ അ­നുകൂ­ല സം­ഘ­ട­നയായ എന്‍.ജി.ഒ.അ­സോ­സി­യേ­ഷന്‍ സംസ്ഥാ­ന പ്ര­സിഡന്റ് വി.അ­ബ്ദുല്‍ റ­സാ­ഖ് കെ.വാര്‍­ത്ത­യോ­ടു പ­റ­ഞ്ഞു. ഷെ­യര്‍­മാര്‍ക്ക­റ്റ് ഒ­രു ചൂ­താ­ട്ട­മാണ്. അ­തില്‍ സ്വാ­ഭാവി­ക വ­ളര്‍­ച്ച ഉ­ണ്ടാ­കു­മെ­ന്നു സര്‍­ക്കാ­രി­നെ­ന്നല്ല ആര്‍ക്കും ഉ­റ­പ്പി­ച്ചു പ­റ­യാ­നാ­വില്ല. പെന്‍­ഷന്‍ ഫ­ണ്ടി­ലെ തുക കൊ­ണ്ടു­വാങ്ങി­യ ഓ­ഹ­രി­യു­ടെ മൂല്യം കു­റ­ഞ്ഞു പോ­യാല്‍ പി­ന്നെ സര്‍­ക്കാ­ര് എ­വി­ടെ നി­ന്നെ­ടു­ത്തു പെന്‍­ഷന്‍ നല്‍­കും. പി.എ­ഫ് പലിശ പോലും ഈ ഫ­ണ്ടി­ന് ഉ­റ­പ്പാ­ക്കാ­നാ­വില്ല­ല്ലോ. ഭാ­വി­യില്‍ പെന്‍­ഷന്‍ കി­ട്ടി­ല്ലെ­ന്നു ആ­ശ­ങ്ക ഉ­ള­വാ­ക്കു­ന്ന വ്യ­വ­സ്ഥ­യാ­ണിത്. നാ­ളി­തുവരെ സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­ര­നു­ണ്ടാ­യി­രു­ന്ന സു­ര­ക്ഷി­തത്വം ഇ­തോ­ടെ ഇല്ലാ­തായി. സര്‍­ക്കാര്‍ ജോലി­യോ­ടു­ള്ള ആ­കര്‍­ഷ­ണ­വും ഇല്ലാ­താ­ക്കു­ന്ന ന­ട­പ­ടി­യാ­ണി­ത്. അ­ബ്ദുല്‍ റ­സാ­ഖ് പ­റ­ഞ്ഞു.

ജ­നങ്ങ­ളെ ബാ­ധി­ക്കു­ന്ന ഒ­രു പ­രി­ഷ്­കര­ണം ജ­ന­ങ്ങ­ളു­മാ­യി കൂ­ടിയാ­ലോ­ചി­ച്ച് ന­ട­പ്പി­ലാ­ക്കു­ന്ന­താ­ണ് ഒ­രു ജ­നാ­ധിപ­ത്യ സര്‍­ക്കാ­രി­ന്റെ മ­ര്യാ­ദയും ഭൂ­ഷ­ണ­വും. എ­ന്നാല്‍ നി­ല­വി­ലു­ള്ള പെന്‍­ഷന്‍ സ­മ്പ്ര­ദാ­യം മു­ഴു­വന്‍ അ­ടി­മു­ടി പ­രി­ഷ്­ക­രി­ച്ചു കൊ­ണ്ടു­ള്ള നിയ­മം ന­ട­പ്പി­ലാ­ക്കു­ന്ന­തി­നു മു­മ്പ് അ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട­വ­രു­മായും സം­ഘ­ട­ന­ക­ളു­മായും കൂ­ടിയാ­ലോ­ചി­ച്ച് ആ­ശ­ങ്ക­കള്‍ ദൂ­രീ­ക­രി­ക്കേ­ണ്ട­തു­ണ്ട്. എ­ന്നാല്‍ ഖേ­ദ­ക­ര­മെ­ന്നു പ­റ­യ­ട്ടെ, അ­ടു­ത്ത ഏ­പ്രി­ലില്‍ മു­തല്‍ പ്രാ­ബ­ല്യ­ത്തില്‍ വ­രു­ന്ന നിയ­മം ജീ­വ­ന­ക്കാ­രു­മാ­യി ചര്‍­ച്ച ചെ­യ്യാ­തെ പെ­ട്ടെ­ന്ന് നി­യ­മ­മാ­ക്കി പ­ത്ര­സ­മ്മേ­ള­ത്തി­ലൂ­ടെ അ­റി­യി­ച്ച സര്‍­ക്കാര്‍ ന­ടപ­ടി അ­പ­ല­പ­നീ­യ­മാ­ണ്. ജീ­വ­ന­ക്കാ­രു­മാ­യി ചര്‍­ച്ച ചെ­യ്­ത് അ­വ­രു­ടെ ആ­ശ­ങ്ക­കള്‍ ദൂ­രീ­ക­രി­ക്കാ­ത്ത സര്‍­ക്കാര്‍ ന­ടപ­ടി പ്ര­തി­ഷേ­ധ­ങ്ങള്‍ ക്ഷ­ണി­ച്ചു വ­രു­ത്തു­ന്ന­താ­ണെ­ന്നു അ­ബ്ദുല്‍ റ­സാ­ഖ് ചൂ­ണ്ടി­ക്കാട്ടി. വാ­സ്­ത­വ­ത്തില്‍ ഈ യു.ഡി.എ­ഫ് സര്‍­ക്കാ­രി­നെ ഏ­തെ­ങ്കിലും ത­ര­ത്തില്‍ സാ­മ്പ­ത്തി­ക­മാ­യി ബാ­ധി­ക്കു­ന്ന വി­ഷ­യ­മല്ല ഇ­പ്പോള്‍ ഏര്‍­പ്പെ­ടുത്തി­യ പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍. അ­ടു­ത്ത സാ­മ്പത്തി­ക വര്‍­ഷം നി­ല­വില്‍ വ­രു­ന്ന നിയ­മം ഏ­താ­ണ്ട് ഇ­രു­പത്ത­ഞ്ചു വര്‍­ഷം ക­ഴി­ഞ്ഞു­ള്ള സര്‍­ക്കാ­രി­നെ മാ­ത്ര­മേ ഏ­തെ­ങ്കിലും ത­ര­ത്തില്‍ ബാ­ധി­ക്കു­ക­യു­ള്ളൂ­വെ­ന്നും അ­ദ്ദേ­ഹം വി­ശ­ദീ­ക­രി­ച്ചു.

സര്‍­ക്കാര്‍ ജോ­ലി­യെ സം­ബ­ന്ധി­ച്ച ഉ­ദ്യോ­ഗാര്‍­ഥി­ക­ളു­ടെ ആ­കര്‍­ഷ­ണീ­യ­ത­യും പ്ര­തീ­ക്ഷയും അ­പ്പാ­ടെ ഇല്ലാ­താ­ക്കു­ന്ന ന­ട­പ­ടി­ക­ളു­ടെ ഭാ­ഗ­മാ­ണ് പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍ എ­ന്നും എന്‍.ജി.ഒ.അ­സോ­സി­യേ­ഷന്‍ പ്ര­സിഡന്റ് പ­റ­ഞ്ഞു. ഇ­രു­പ­ത്തി­യ­ഞ്ചു വര്‍­ഷം ക­ഴി­ഞ്ഞ് പെന്‍­ഷന്‍ ഉ­ണ്ടാവുമോ എ­ന്നു പോലും ആ­ശ­ങ്ക­യു­ള­വാ­ക്കു­ന്ന രീ­തി­യി­ലാ­ണ് കാ­ര്യ­ങ്ങള്‍ നീ­ങ്ങു­ന്ന­ത്. ഓഹ­രി ക­മ്പോ­ള­ത്തി­ലെ ചൂ­താ­ട്ട­ത്തില്‍ നി­ക്ഷേ­പി­ക്ക­പ്പെ­ടു­ന്ന പെന്‍­ഷന്‍ വി­ഹി­തം ന­ഷ്ട­പ്പെ­ട്ടാല്‍ പി­ന്നെ പെന്‍­ഷന്‍ എ­വി­ടെ നി­ന്നെ­ടു­ത്തു കൊ­ടു­ക്കൂം. ശ­മ്പ­ള ക­മ്മീഷ­ന്റെ ഭാ­ഗ­മാ­യു­ണ്ടാ­വു­ന്ന പെന്‍­ഷന്‍ ക­മ്മീ­ഷനും ഇ­തോ­ടൊ­പ്പം ഉ­ണ്ടാ­വി­ല്ലെ­ന്നാ­ണ് ആ­ശ­ങ്ക­പ്പെ­ടേ­ണ്ട­ത്. മാ­ത്ര­വുമല്ല, കേ­ന്ദ്ര സര്‍­ക്കാര്‍ ന­ട­പ്പാ­ക്കു­ന്ന പെന്‍­ഷന്‍ ഫ­ണ്ട് റെ­ഗു­ലേ­ഷന്‍ ആന്റ് ഡെ­വ­ല­പ്‌­മെന്റ് അ­തോ­റി­റ്റി ബില്ലി­നെ­ക്കു­റി­ച്ച് ചൂ­ടേറി­യ ചര്‍­ച്ച­കള്‍ ന­ട­ക്കു­ന്ന­തി­നി­ട­യില്‍ അ­തി­നെയും കവ­ച്ചു വെ­ച്ച് ധൃ­തി­പി­ടി­ച്ച് സംസ്ഥാ­ന സര്‍­ക്കാര്‍ ഇത്ത­ര­മൊ­രു നീ­ക്കം ന­ട­ത്തി­യ­തെ­ന്തി­നെ­ന്നു വ്യ­ക്ത­മാ­ക്ക­ണം. നേര­ത്തെ അ­ബ്ദുല്‍ റ­സാ­ഖ് കെ­വാര്‍­ത്ത­യോ­ടു പ­റ­ഞ്ഞി­രുന്ന­ത് ഇ­താ­യി­രു­ന്നു.

എ­ന്നാല്‍ മു­ഖ്യ­മ­ന്ത്രി, റ­വ­ന്യൂ­മന്ത്രി എ­ന്നി­വ­രു­മാ­യി ക­ഴി­ഞ്ഞ ദിവ­സം ന­ടത്തി­യ ചര്‍­ച്ച­യോ­ടെ എന്‍.ജി.ഒ.അ­സോ­സി­യേഷ­ന്റെ നി­ല­പാ­ടു മാറി. പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍ സം­ബ­ന്ധി­ച്ചുണ്ടാ­യ ആ­ശ­ങ്ക­ക­ളെല്ലാം ദൂ­രീ­ക­രി­ക്ക­പ്പെ­ട്ടു എ­ന്നാ­ണ് അ­ബ്ദുല്‍ റ­സാ­ഖ് പ­റ­യു­ന്ന­ത്.

ഇ­പ്പോള്‍ പ­ങ്കാ­ളി­ത്ത പെന്‍ഷ­നു അ­നു­കൂ­ല­മാ­യി അ­ദ്ദേ­ഹം നി­ര­ത്തു­ന്ന വാ­ദ­ങ്ങള്‍ ഇ­വ­യാ­ണ്. കേ­ന്ദ്ര­സര്‍­ക്കാ­രി­ന്റെ ബില്‍ പാ­സ്സാ­കു­ന്ന­തോ­ടെ പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍ എ­ന്ന വ്യ­വ­സ്ഥ­യില്‍ നി­ന്ന് കേ­ര­ള­ത്തി­നു മാ­ത്ര­മാ­യി ഒ­ഴി­ഞ്ഞു നില്‍­ക്കാ­നാ­വില്ല. മാ­ത്ര­മല്ല, പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍ വ­ഴി പെന്‍­ഷന്‍ ഫ­ണ്ടി­ലേ­ക്ക് കൂ­ടു­തല്‍ പ­ണം എ­ത്തു­ന്ന­തി­നാല്‍ ജീ­വ­ന­ക്കാര്‍­ക്ക് പി­രി­യു­മ്പോള്‍ നല്‍­കു­ന്ന അ­റുപ­തു ശ­ത­മാ­നം തു­ക ഇ­പ്പോള്‍ ല­ഭി­ക്കു­ന്ന വി­ഹി­ത­ത്തേ­ക്കാള്‍ കൂ­ടു­ത­ലാ­യി­രി­ക്കും. തു­ടര്‍­പെന്‍­ഷന്‍ ല­ഭി­ക്കേ­ണ്ട തു­ക ഓ­ഹ­രി­ക്ക­മ്പോ­ള­ത്തില്‍ നി­ക്ഷേ­പി­ക്കു­ന്ന­താ­യി­രു­ന്നു എന്‍.ജി.ഒ. അ­സോ­സി­യേഷ­ന്റെ പ്രധാ­ന എ­തിര്‍­പ്പി­നു കാ­രണം. എ­ന്നാല്‍ അ­ങ്ങി­നെ ചെ­യ്യി­ല്ലെ­ന്നു മു­ഖ്യ­മന്ത്രി ഉറ­പ്പു നല്‍­കി­യി­ട്ടുണ്ട്. കേ­ന്ദ്ര - സംസ്ഥാ­ന സര്‍­ക്കാ­രു­ക­ളു­ടെ ബോണ്ട്, വാ­ണി­ജ്യ ബാ­ങ്കുകള്‍, ഓഹ­രി വിപ­ണി എ­ന്നി­വി­ട­ങ്ങ­ളില്‍ എ­വി­ടെ നി­ക്ഷേ­പി­ക്ക­ണ­മെ­ന്നു ജീ­വ­ന­ക്കാര­നു നി­ശ്ചി­യി­ക്കാ­നു­ള്ള അ­വ­സ­ര­വു­മുണ്ട്. അ­തോ­ടെ ആ പ്ര­ശ്‌­നവും പ­രി­ഹ­രി­ക്ക­പ്പെ­ട്ട­താ­യി അ­ബ്ദുല്‍ റ­സാ­ഖ് പ­റഞ്ഞു.

സര്‍­വീ­സി­ലി­രി­ക്കെ മ­ര­ണ­മ­ട­ഞ്ഞ­വ­രു­ടെ ആ­ശ്രി­തര്‍­ക്ക് ജോ­ലി നല്‍­കു­ന്ന­തു­മാ­യി ബ­ന്ധ­പ്പെ­ട്ട പ്ര­ശ്‌­ന­ങ്ങ­ളും പ­രി­ഹ­രി­ക്ക­പ്പെ­ട്ടു. ആ­ശ്രി­തര്‍ ജോ­ലി­ക്ക് അ­പേ­ക്ഷി­ച്ച കാ­ലം മ­ു­ത­ല്‍ ജോ­ലി ല­ഭി­ക്കു­ന്ന കാ­ലം വ­രെ മ­ര­ണ­പ്പെ­ട്ട സര്‍­ക്കാര്‍ ജീ­വ­ന­ക്കാര­നു അ­വ­സാ­നം ല­ഭി­ച്ച ശമ്പ­ളം മു­ഴു­വന്‍ ല­ഭ്യ­മാ­ക്കു­മെ­ന്ന പു­തി­യ വ്യ­വ­സ്ഥ­ കൂ­ടി ഉ­ണ്ടാ­യെന്ന­ത് ആ­ശ്വാ­സ­പ്ര­ദ­മാ­ണെ­ന്നും അ­ബ്ദുല്‍ റ­സാ­ഖ് ചൂ­ണ്ടി­ക്കാട്ടി.

എ­ന്നാല്‍ പ­ങ്കാ­ളി­ത്ത പെന്‍­ഷ­നെ എ­ന്തു വില കൊ­ടുത്തും എ­തിര്‍­ക്കു­മെ­ന്നു ത­ന്നെ­യാ­ണ് എന്‍.ജി.ഒ.യൂ­നി­യന്‍ അ­ട­ക്ക­മു­ള്ള മ­റ്റു സര്‍­വീ­സ് സം­ഘ­ട­ന­ക­ളു­ടെ നി­ല­പാട്. നാ­ളി­തു വ­രെ­യാ­യി അ­നു­ഭ­വി­ച്ചു പോ­രു­ന്ന ആ­നു­കൂല്യം വിട്ടു­കൊ­ടു­ക്കാന്‍ ത­യ്യാ­റ­ല്ലെ­ന്നു ത­ന്നെ­യാ­ണ് അ­വ­ര്‍ പ­റ­യു­ന്ന­ത്.

ഏ­റെ ആശ­ങ്ക­യോ­ടെ മാ­ത്ര­മേ പ­ങ്കാ­ളി­ത്ത പെന്‍ഷ­നെ കാ­ണാന്‍ ക­ഴി­യൂ എ­ന്നാ­ണ് ശാ­സ്­ത്ര സാ­ഹി­ത്യ പ­രിഷ­ത്ത് നേ­താ­വ് ടി.പി.കു­ഞ്ഞി­ക്ക­ണ്ണന്‍ പ­റ­യു­ന്ന­ത്. ഏ­റെ ധൃ­തി­പി­ടിച്ചും ജീ­വ­ന­ക്കാ­രു­മാ­യി ആ­ലോ­ചി­ക്കാ­തെ­യും സംസ്ഥാ­ന സര്‍­ക്കാര്‍ ന­ട­പ്പാ­ക്കു­ന്ന പ­ങ്കാ­ളി­ത്ത പെന്‍­ഷ­നെ­ക്കു­റി­ച്ചു സര്‍­ക്കാ­രി­നു ത­ന്നെ വ്യ­ക്ത­ത­യി­ല്ലെ­ന്നാ­ണ് ഗ­വ­ണ്മെന്റ് ഉ­ത്ത­ര­വില്‍ നി­ന്നു മ­ന­സില്ലാ­കു­ന്ന­ത്. ഏ­റെ എ­തിര്‍­പ്പു­ക­ളു­യര്‍­ത്തു­ന്ന കേ­ന്ദ്ര­സര്‍­ക്കാര്‍ ബില്ലി­ന്റെ ചു­വ­ടു­പി­ടി­ച്ചാ­ണ് സംസ്ഥാ­ന സര്‍­ക്കാര്‍ പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍ ന­ട­പ്പാ­ക്കു­ന്നത്. ഒ­രു സ്വ­കാ­ര്യ ഏ­ജന്‍­സി­യെ­യാ­ണ് ഇ­തി­ന്റെ ന­ട­ത്തി­പ്പ് ഏല്‍­പി­ക്കാ­നി­രി­ക്കു­ന്ന­തെ­ന്നതും ആ­ശാ­വ­ഹമല്ല. കൂ­ടാ­തെ 2002 മു­തല്‍ മുന്‍കാ­ല പ്രാ­ബ­ല്യവും വ­രു­മെ­ന്ന ഭ­യം ഉ­ണ്ട്. ഈ സാ­ഹ­ച­ര്യ­ങ്ങ­ളില്‍ പ­ങ്കാ­ളി­ത്ത പെന്‍­ഷ­നെ­തി­രെ പ്ര­ക്ഷോ­ഭം ന­ട­ത്തേ­ണ്ട­തുണ്ട്. ഇ­ട­തു പ­ക്ഷ സം­ഘ­ട­ന­ക­ളു­ടെ നി­ല­പാട് കു­ഞ്ഞി­ക്ക­ണ്ണന്‍ മാ­സ്­റ്റര്‍ വി­ശ­ദീ­ക­രി­ച്ചു. 


No comments:

Post a Comment