അടുത്തഏപ്രിൽ ഒന്നു മുതൽ സർക്കാർ സർവീസിൽ
പ്രവേശിക്കുന്നവർക്ക് പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്താനുള്ള
യു.ഡി.എഫ് സർക്കാരിന്റെ
തീരുമാനം ധീരമെന്നു തന്നെ പറയണം. ജനസംഖ്യയിൽ
മൂന്നോ നാലോ ശതമാനം മാത്രം വരുന്ന, ഖജനാവിൽ
നിന്ന് ശമ്പളം പറ്റുന്നവർക്കുവേണ്ടി
സ്റ്റേറ്റിന്റെ സമ്പത്തിൽ എഴുപത് ശതമാനവും ചെലവഴിക്കേണ്ടിവരുന്ന ദുരവസ്ഥ പങ്കാളിത്ത പെൻഷൻ
പദ്ധതി വന്നാലും മാറാൻ പോകുന്നില്ലെന്നതു വേറെ
കാര്യം. എന്നിരുന്നാലും പെൻഷൻ
ബാദ്ധ്യതയിൽ നേർപകുതി ജീവനക്കാരും
വഹിക്കേണ്ടി വരുന്ന സ്ഥിതി വരുന്നത് രണ്ടുമൂന്നു പതിറ്റാണ്ടു കഴിഞ്ഞെങ്കിലും സർക്കാരിന്റെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കുമെന്ന് തീർച്ച. കേന്ദ്ര
സർക്കാർ കൊണ്ടുവന്ന ഈ പദ്ധതി കേരളം ഉൾപ്പെടെ
മൂന്ന് സംസ്ഥാനങ്ങൾ മാത്രമേ ഇനി നടപ്പാക്കേണ്ടതായിട്ടുള്ളൂ. പ്രത്യയശാസ്ത്രത്തിന്റെ ആധിക്യം അധികമുണ്ടായിരുന്നതിനാലാണ് കേരളത്തോടൊപ്പം പശ്ചിമ
ബംഗാളും ത്രിപുരയും പ്രതിഷേധവുമായി
ഇടഞ്ഞുനിന്നത്. ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ ബാദ്ധ്യത മറികടക്കാൻ
അധിക സഹായത്തിനായി മേലിൽ കേന്ദ്രത്തെ സമീപിക്കേണ്ടതില്ലെന്ന
ധനകാര്യ കമ്മിഷന്റെ കർക്കശ നിലപാടാണ് പല സംസ്ഥാനങ്ങളെയും പങ്കാളിത്ത പെൻഷൻ
പദ്ധതി നടപ്പിലാക്കാൻ നിർബന്ധിതമാക്കിയത്. പദ്ധതിയിൽ
ജീവനക്കാരന്റെ വിഹിതത്തിനു തുല്യമായ തുക സർക്കാരും
നിക്ഷേപിക്കുന്നതിനാൽ വിരമിക്കുമ്പോൾ പെൻഷന് സമാനമായ തുക തന്നെ ലഭിച്ചേക്കും. പ്രോവിഡന്റ് പെൻഷൻ
പദ്ധതിപോലെ ആകാതിരുന്നാൽ മതി. സംസ്ഥാനത്തെ
റവന്യൂ വരവിൽ എഴുപത് ശതമാനവും ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ
വേണ്ടിയാണ് വിനിയോഗിക്കപ്പെടുന്നത്. ഏതാണ്ട് എണ്ണായിരം കോടി രൂപയോളം ശമ്പളത്തിന് മാത്രമായി
നീക്കിവയ്ക്കേണ്ടിവരുന്നു. പെൻഷൻ നൽകാനും സമാനമായ
തുക തന്നെ വേണം. ആയുർദൈർഘ്യം കൂടിയതിനാൽ സർവീസിലിരുന്ന കാലത്തെക്കാൾ
കൂടുതൽ കാലം പെൻഷൻ വാങ്ങുന്നവരാണ്
അധികവും. രണ്ടുമൂന്ന് വർഷത്തിനകം
ശമ്പളച്ചെലവിനെക്കാളധികം പെൻഷൻ ഈ ഇനത്തിൽ കാണേണ്ടിവരുന്ന സ്ഥിതിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. പങ്കാളിത്ത പെൻഷൻ
പദ്ധതി നടപ്പാക്കുന്നതുകൊണ്ട് ഇപ്പോഴത്തെ സർക്കാരിന്
ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി
പറഞ്ഞത് ശരിയാണ്. ഇരുപത്തഞ്ചോ മുപ്പതോ വർഷത്തിനുശേഷം
അധികാരത്തിൽ വരാൻ പോകുന്ന സർക്കാരുകൾക്കായിരിക്കും എന്തെങ്കിലും
നേട്ടമുണ്ടാകാൻ പോകുന്നത്. ജീവനക്കാരെയും പെൻഷൻകാരെയും സമൂഹത്തിലെ ഭാഗ്യവാന്മാരായി വീക്ഷിക്കുന്ന സാമാന്യ ജനങ്ങൾ
പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യും.
പൊതുമുതലിന്റെ പങ്കുവയ്ക്കൽ നീതിപൂർവകമാകണമെന്ന് പറയാറുണ്ടെങ്കിലും നടപ്പിലാകാത്ത കാര്യമാണ്. ജനങ്ങൾക്കു കൂടി ഉപകാരപ്രദമാകേണ്ട ഖജനാവിലെ മുതലിന്റെ
എഴുപത് ശതമാനവും ശമ്പളത്തിനും പെൻഷനുമായി എടുത്തുചെലവാക്കേണ്ടിവരുമ്പോൾ വികസനപ്രവർത്തനങ്ങൾക്ക്
അളവില്ലാത്തതോതിൽ സർക്കാർ കടം കൊള്ളുകയാണ്. സംസ്ഥാനത്തിന്റെ പൊതുകടം ലക്ഷം കോടിരൂപയിലേക്ക്
ഉയരുകയാണ്. ആളോഹരി കണക്കാക്കുമ്പോൾ
ഇപ്പോൾ ജനിച്ചുവീഴുന്ന പിഞ്ചുകുഞ്ഞുപോലും 27000 രൂപയുടെ കടക്കാരനാണ്.തുച്ഛശമ്പളവുംഅതിലും തുച്ഛമായ പെൻഷനും എന്ന
പഴയ കാലമല്ല ഇന്ന്. അഞ്ചുവർഷത്തിലൊരിക്കൽ ശമ്പളപരിഷ്കരണം വന്നയോടെ എല്ലാ വിഭാഗക്കാർക്കും ഏറെ നേട്ടമുണ്ടായിട്ടുണ്ട്. ശമ്പളത്തിൽനിന്ന് പത്തുരൂപപോലും സമ്പാദ്യമായിമാറ്റിവയ്ക്കാൻ പണ്ട് സാദ്ധ്യമായിരുന്നില്ല. ഇപ്പോൾ അതല്ലസ്ഥിതി. നല്ലൊരു സംഖ്യ സമ്പാദ്യമായി മാറ്റാനാകുംവിധം ശമ്പളം ഉയർന്നിട്ടുണ്ട്.
പങ്കാളിത്ത പെൻഷൻ പദ്ധതിവന്നാലും പട്ടിണി കിടക്കേണ്ട സാഹചര്യം ഉണ്ടാവുകയില്ലെന്നു തീർച്ച.
പെൻഷൻപ്രായവർദ്ധന സംബന്ധിച്ചാണ് ഇനി തീരുമാനമെടുക്കേണ്ടത്. എതിർപ്പ് രൂക്ഷമായതിനാലാണ് ഇക്കാര്യത്തിൽ സർക്കാർ അറച്ചു നിൽക്കുന്നത്. വിരമിക്കൽ പ്രായം ഉയർത്തിയപ്പോൾ 56-ന് പകരം അൻപത്തെട്ടോ അറുപതോ എന്നു നിശ്ചയിച്ചിരുന്നെങ്കിൽ നടന്നുപോയേനെ.
പങ്കാളിത്തപെൻഷൻ പദ്ധതി നടപ്പാക്കുന്നതിനൊപ്പം പതിവുപോലെ ചെലവ് ചുരുക്കലിനെക്കുറിച്ചും സർക്കാർ പറയുന്നുണ്ട്. ഒരു കാലത്തും നടപ്പിലാകാത്ത നിർദ്ദേശങ്ങളായി അതൊക്കെ കടലാസ്സിൽ തന്നെ ശേഷിക്കും. എത്രയോ നാളായി കേട്ടുവരുന്ന സംഗതികളാണിത്. സാധാരണ ശമ്പളകമ്മിഷൻ റിപ്പോർട്ടുകളുടെ അനുബന്ധമായാണ് അവ പുറത്തു വരാറുള്ളത്. ജോലിയില്ലാതെ ശമ്പളം പറ്റുന്ന ജീവനക്കാരെ കണ്ടെത്തി ആവശ്യമുള്ള വകുപ്പുകളിൽ പുനർ വിന്യസിക്കുമെന്നു ധനവകുപ്പിന്റെ സർക്കുലറിൽ പറയുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇതിനു ശ്രമം നടന്നതാണ്. ഡിവിഷൻ കുറവിനെത്തുടർന്ന് ആയിരത്തി അഞ്ഞൂറോളം അദ്ധ്യാപകർക്ക് ജോലിയില്ലാതെ ശമ്പളം നൽകേണ്ടിവന്നപ്പോൾ അവരെയെല്ലാം പഞ്ചായത്തുകളിൽ നിയോഗിച്ച് പണിയെടുപ്പിക്കാൻ നടത്തിയ ശ്രമം ഏത് വഴിക്ക് പോയെന്ന് പിന്നീടാരും അന്വേഷിച്ചിരിക്കാനിടയില്ല. അതുപോലെ തന്നെയാണ് സർക്കാർ വകുപ്പുകളിലെ അധിക ജീവനക്കാരെ കണ്ടെത്തി പുനർ വിന്യസിക്കാൻ നടന്ന പരാജയപ്പെട്ട ശ്രമങ്ങളും. യാത്ര, വൈദ്യുതി, ടെലിഫോൺ, ഇന്ധനം എന്നീ ഇനങ്ങളിലുള്ള ചെലവ് കർശനമായി കുറയ്ക്കണമെന്നാണ് നിർദ്ദേശം. ഇത്തരം നല്ല കാര്യങ്ങൾ മേലാവിൽ നിന്നേ തുടങ്ങണം. മന്ത്രിസഭാ യോഗം കൂടാനല്ലാതെ എത്ര മന്ത്രിമാർ തലസ്ഥാനത്തുണ്ടാകുമെന്ന് നോക്കിയാലറിയാം യാത്രാ ചെലവിന്റെ ഏകദേശ രൂപം. വകുപ്പുതലം തൊട്ട് താഴോട്ടും ഇത് തന്നെയാവും സ്ഥിതി.
പ്രതീക്ഷിച്ചതുപോലെപങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികളും ജീവനക്കാരുടെ സംഘടനകളും യുവജന സംഘടനകളുമൊക്കെ സമരപാതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. സർക്കാർ ജോലി തരപ്പെട്ടുകഴിഞ്ഞാൽ പിന്നെ എല്ലാം സർക്കാർ തന്നെ നോക്കിക്കൊള്ളുമെന്ന ചിന്താഗതി ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു എന്ന് മനസ്സിലാക്കാൻ ഇനിയും സമയം വേണ്ടിവരുമായിരിക്കും. സ്റ്റേറ്റിന്റെ വിഭവത്തിൽ അധികപങ്കും ചെറു ന്യൂനപക്ഷത്തിനായി മാത്രം വിനിയോഗിക്കപ്പെടുന്നതിലെ അനൗചിത്യത്തെക്കുറിച്ച് എല്ലാവരും ഓർക്കണം.

No comments:
Post a Comment