Tuesday, August 28, 2012

പെന്‍ഷന്‍ പരിഷ്കരണത്തിന്റെ അര്‍ഥശാസ്ത്രം

ജി വിജയകുമാര്‍
സംസ്ഥാനത്ത് ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം വീണ്ടും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ച തകൃതിയായി നടക്കുന്നതിനിടെയാണ് 2013 മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ഇത് തമ്മില്‍ അഭേദ്യമായ പരസ്പര ബന്ധമാണുള്ളത്. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായ പ്രകാരം ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് നിശ്ചിത തുക തുടക്കംമുതല്‍ പ്രതിമാസം പിടിച്ചെടുത്ത് പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കും. തുല്യ തുക സര്‍ക്കാരും ഈ ഫണ്ടിലേക്ക് നിക്ഷേപിക്കുന്നു. പാര്‍ലമെന്‍റിെന്‍റ പരിഗണനയിലുള്ള പിഎഫ്ആര്‍ഡിഎ ബില്ല് പ്രകാരം സ്വദേശി - വിദേശി സ്വകാര്യസംരംഭകര്‍ക്ക് പെന്‍ഷന്‍ ഫണ്ടുകള്‍ രൂപീകരിക്കാവുന്നതാണ്. ഇങ്ങനെ രൂപീകരിക്കപ്പെടുന്ന പെന്‍ഷന്‍ ഫണ്ടുകളിലാണ് ജീവനക്കാരില്‍നിന്ന് പിടിച്ചെടുക്കുന്ന പെന്‍ഷന്‍ വിഹിതവും സര്‍ക്കാര്‍ നല്‍കുന്ന മാച്ചിങ് ഫണ്ടും നിക്ഷേപിക്കുന്നത്.
പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ഈ തുക ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നു. അതില്‍നിന്ന് ലഭിക്കുന്ന ലാഭത്തിെന്‍റ ഒരു വിഹിതമാണ് ജീവനക്കാരന് പെന്‍ഷനും മറ്റു റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങളുമായി നല്‍ന്നത്. സ്വകാര്യ മൂലധന നിക്ഷേപകരുടെ ആത്യന്തികമായ ലക്ഷ്യം ലാഭം, കൂടുതല്‍ - കൂടുതല്‍ ലാഭം എന്നതാണ്. ഇവിടെയാണ് പെന്‍ഷന്‍ പ്രായ വര്‍ദ്ധനയും നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തില്‍നിന്ന് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിലേക്കുള്ള മാറ്റവും തമ്മിലുള്ള അഭേദ്യമായ ബന്ധം. പെന്‍ഷന്‍ പ്രായം 56ല്‍നിന്ന് 60 ആയി വര്‍ദ്ധിപ്പിക്കുമ്പോള്‍ പെന്‍ഷന്‍ ഫണ്ട് മാനേജര്‍ക്ക് ജീവനക്കാരനില്‍നിന്ന് 4 വര്‍ഷക്കാലം കൂടി വിഹിതം ലഭിക്കുന്നു. മാത്രമല്ല, 56-ാം വയസ്സില്‍ വിരമിക്കുന്ന ജീവനക്കാരന് 30 വര്‍ഷം സര്‍വ്വീസുണ്ടെന്ന് കരുതുക. ഈ 30-ാം വര്‍ഷം പ്രതിമാസം അടയ്ക്കുന്ന പെന്‍ഷന്‍ വിഹിതത്തെക്കാള്‍ പിന്നീടുള്ള ഓരോ വര്‍ഷം കഴിയുന്തോറും അയാളുടെ വാര്‍ഷിക ഇംക്രിമെന്‍റിലുണ്ടാകുന്ന വര്‍ദ്ധനയ്ക്ക് ആനുപാതികമായി (ക്ഷാമബത്താ വര്‍ദ്ധനവിനും ആനുപാതികമായി) കൂടുതല്‍ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് ലഭിക്കുന്നു. ഇങ്ങനെ പെന്‍ഷന്‍ ഫണ്ടില്‍ ജീവനക്കാരനില്‍നിന്നുള്ള നിക്ഷേപം വലിയ തോതില്‍ വര്‍ദ്ധിക്കുന്നു. വിരമിക്കലിനുശേഷം ലഭിക്കുന്ന പെന്‍ഷനാകട്ടെ നിക്ഷേപത്തിെന്‍റ വലിപ്പം കണക്കാക്കിയല്ല, ഓഹരിവിപണിയില്‍നിന്ന് ലഭിക്കുന്ന ലാഭത്തെ ആധാരമാക്കിയായിരിക്കും നിശ്ചയിക്കുന്നത്. അതുകൊണ്ട്, പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് പ്രധാനമായും നേട്ടമുണ്ടാകുന്നത് പെന്‍ഷന്‍ ഫണ്ടുകാര്‍ക്കാണ്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് പെന്‍ഷന്‍ ഫണ്ട് ഉടമകള്‍ക്ക് മറ്റൊരു നേട്ടം കൂടിയുണ്ട്. പെന്‍ഷന്‍ ഫണ്ടില്‍ ചേര്‍ക്കപ്പെട്ടയാളിെന്‍റ വിരമിക്കല്‍ തീയതി നാലോ അഞ്ചോ വര്‍ഷം വര്‍ദ്ധിപ്പിക്കുമ്പോള്‍ അത്രയും കാലം കുറച്ച് പെന്‍ഷന്‍ നല്‍കിയാല്‍ മതിയാകും. ഇങ്ങനെ പെന്‍ഷന്‍ പ്രായം വര്‍ദ്ധനകൊണ്ട് സ്വകാര്യ മേഖലയിലെ പെന്‍ഷന്‍ ഫണ്ട് ഉടമകള്‍ക്ക് ഇരട്ടലാഭം ഉണ്ടാകുന്നു. അതാണ് അന്താരാഷ്ട്ര ധനമൂലധനത്തിെന്‍റ വക്താക്കളായ ഐഎംഎഫും ലോകബാങ്കും മറ്റും ചെലവ് ചുരുക്കലിെന്‍റ  ഭാഗമായി പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്ന കര്‍ക്കശമായ നിര്‍ദ്ദേശം സര്‍ക്കാരുകള്‍ക്ക് മുന്നില്‍വയ്ക്കുന്നത്. ഇതുകൊണ്ടുള്ള നേട്ടം സര്‍ക്കാരിനല്ല പെന്‍ഷന്‍ ഫണ്ടുകാര്‍ക്കാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണല്ലോ.
സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിനുപകരം കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായവും പെന്‍ഷന്‍ ഫണ്ടുകളും നിലവില്‍ വന്നത് 1970കളില്‍ പട്ടാളഭരണത്തിന്‍ കീഴില്‍ ചിലിയിലാണ്. 1970കളുടെ മധ്യത്തില്‍ ലോകമുതലാളിത്തം യുദ്ധാനന്തര സാമ്പത്തിക വളര്‍ച്ചയില്‍നിന്ന് അഗാധമായ പ്രതിസന്ധിയില്‍ പതിച്ച ഘട്ടത്തിലാണ് നവലിബറല്‍ നയങ്ങള്‍ പരീക്ഷിക്കപ്പെട്ടത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം. ഓഹരിവിപണിയിലെ ചൂതാട്ടത്തിന് യഥേഷ്ടം പണം ലഭിക്കുന്നു എന്നതാണ് ഇതിലൂടെ ധനമൂലധനത്തിന് ഉണ്ടാകുന്ന നേട്ടം. ഇരുപത്തിയഞ്ചോ മുപ്പതോ വര്‍ഷം നീണ്ടുനില്‍ക്കുന്നതും നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതുമാണ് ഈ നിക്ഷേപം. പെന്‍ഷന്‍ പ്രായവര്‍ദ്ധനവിലൂടെ ഈ നിക്ഷേപ കാലാവധി പിന്നെയും വര്‍ദ്ധിക്കുന്നുവെന്ന നേട്ടം കൂടി ധനമൂലധനശക്തികള്‍ക്ക് ലഭിക്കുന്നു. പെന്‍ഷന്‍ ബാധ്യത സര്‍ക്കാരിെന്‍റ ബജറ്റിെന്‍റ താളം തെറ്റിക്കുന്നു എന്ന പേരിലാണ്, "ഭീമമായ ഈ ബാധ്യത" തുടരാനാവില്ല എന്നു പറഞ്ഞാണ് സര്‍ക്കാര്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തില്‍നിന്ന് പിന്‍വാങ്ങാനും പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായത്തിലേക്ക് കടക്കാനും തീരുമാനിച്ചത് എന്നാണ് ഔദ്യോഗിക ഭാഷ്യം.

എന്നാല്‍ സര്‍ക്കാരിെന്‍റ സാമ്പത്തിക ബാധ്യത കുറയുന്നില്ല എന്നുമാത്രമല്ല, ഈ പദ്ധതിമൂലം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ ഇത് ഉമ്മന്‍ചാണ്ടിയും സമ്മതിക്കുന്നുണ്ട്. 2013 മുതല്‍ പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഈ സമ്പ്രദായം നടപ്പിലാക്കുന്നത് എന്നാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാരെന്‍റ ശമ്പളത്തില്‍നിന്ന് പെന്‍ഷന്‍ വിഹിതം പിടിക്കുന്നതിനൊപ്പം തുല്യ തുക സര്‍ക്കാരും പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ 2013 മുതല്‍ സര്‍ക്കാരിെന്‍റ സാമ്പത്തിക ബാധ്യത ഭീമമായ തോതില്‍ വര്‍ദ്ധിക്കുന്നതിനിടയാക്കും. കാരണം, നിലവിലുള്ള പെന്‍ഷന്‍ തുക നല്‍കുന്നതിനൊപ്പം പുതിയ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍വിഹിതവും സര്‍ക്കാര്‍ അടയ്ക്കേണ്ടതായി വരും. അതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 25 വര്‍ഷത്തിനുശേഷം സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാനാണ് ഇപ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് എന്ന് പ്രസ്താവിക്കുന്നത്. എന്നാല്‍ 25 അല്ല 50 വര്‍ഷത്തിനുശേഷവും ഈ നടപടി കൊണ്ട് സര്‍ക്കാരിെന്‍റ സാമ്പത്തിക ഭാരത്തില്‍ അല്‍പവും കുറവ് വരില്ല എന്നതാണ് സത്യം. കാരണം ആ കാലമാകുമ്പോള്‍ മൊത്തം ജീവനക്കാരുടെയും പെന്‍ഷന്‍ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ മാച്ചിങ് ഫണ്ട് അടയ്ക്കേണ്ടതായി വരും. അത് ഇപ്പോഴുള്ള പെന്‍ഷന്‍ ബാധ്യതയെക്കാള്‍ അധികമായിരിക്കും. മാത്രമല്ല പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതോടെ ഇപ്പോഴുള്ള ജിപിഎഫ് നിര്‍ത്തലാക്കപ്പെടും. ഇപ്പോള്‍ ജീവനക്കാരില്‍നിന്നുള്ള ജിപിഎഫ് സര്‍ക്കാരിന് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ലഭിക്കുമായിരുന്നു. അതും ഇതിലൂടെ ഇല്ലാതാവുന്നു. ഈ പുതിയ പരിഷ്കരണത്തിെന്‍റ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ പെന്‍ഷന്‍ ഫണ്ടുടമകളാണ്, സ്വകാര്യ കോര്‍പ്പറേറ്റുകളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികള്‍ ഈ പരിഷ്കരണത്തിനായി വാശിപിടിക്കുന്നത്. 1970കളിലും 1980കളിലുമായി പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് പിന്നോട്ട് പോകുന്നതു തന്നെ സ്വന്തം അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ്. സ്വകാര്യ പെന്‍ഷന്‍ ഫണ്ടും പങ്കാളിത്ത പെന്‍ഷനും ആദ്യം നടപ്പാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് അര്‍ജന്‍റീന. 2000-2002 കാലത്ത് അര്‍ജന്‍റീന കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ അകപ്പെട്ടപ്പോള്‍ ആദ്യം അപകടത്തിലായതും പൊളിഞ്ഞതും പെന്‍ഷന്‍ ഫണ്ടുകളായിരുന്നു. ഇതുമൂലം പെന്‍ഷന്‍ ഫണ്ടുടമകള്‍ക്കൊന്നും നഷ്ടമുണ്ടായില്ല; മറിച്ച് ലക്ഷോപലക്ഷം വരുന്ന പെന്‍ഷന്‍കാര്‍ക്ക് അവരുടെ ആയുഷ്ക്കാല നിക്ഷേപമാണ് വെള്ളത്തിലായത്; ജീവിത സായാഹ്നത്തില്‍ ലഭിക്കേണ്ട സുരക്ഷിതത്വവും. സര്‍ക്കാരിെന്‍റ സാമ്പത്തിക സ്ഥിതിയും അവതാളത്തിലായി. ഈ അനുഭവം മൂലമാണ് 2003ല്‍ അധികാരത്തിലെത്തിയ നെസ്റ്റര്‍ കിര്‍ച്ച്നറുടെ സര്‍ക്കാര്‍, സ്വകാര്യ പെന്‍ഷന്‍ ഫണ്ടുടമകളെ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്. 2007ല്‍ അമേരിക്കയിലും 2010ല്‍ ഗ്രീസിലും പൊട്ടിപ്പുറപ്പെട്ട ധനകാര്യമേഖലയിലെ തകര്‍ച്ചയിലും അര്‍ജന്‍റീനയിലെ അനുഭവമാണ് ഉണ്ടായത്. ബാങ്കുകള്‍ക്കൊപ്പം പെന്‍ഷന്‍ ഫണ്ടുകളും തകര്‍ന്നതോടെ ആരോഗ്യമുള്ള കാലംമുഴുവന്‍ അധ്വാനിച്ചശേഷം വിരമിച്ച ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവരുടെ വേതനത്തില്‍ നിന്ന് ഈടാക്കിയ തുകയും നഷ്ടമായി; പെന്‍ഷനും ഇല്ല എന്ന അവസ്ഥയായി. ഇതില്‍നിന്നെല്ലാം മനസ്സിലാക്കാനാവുന്നത് ഇന്നത്തെ നിലയില്‍ പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായത്തിലൂടെ ധനകാര്യമേഖലയിലെ സ്വകാര്യകുത്തകകള്‍ക്ക് ജീവനക്കാരുടെ പോക്കറ്റടിക്കാനും ഖജനാവ് കൊള്ളയടിക്കാനും അവസരമൊരുക്കുകയാണ് എന്നാണ്. തികച്ചും ജനാധിപത്യവിരുദ്ധമായാണ്, നിലവിലുള്ള നിയമവ്യവസ്ഥയ്ക്കു തന്നെ എതിരായാണ് ഇന്ത്യാ ഗവണ്‍മെന്‍റ് 2003ല്‍ പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കിയത്. പിഎഫ്ആര്‍ഡിഎ ബില്ല് പാസാക്കാന്‍ വേണ്ട ഭൂരിപക്ഷം പാര്‍ലമെന്‍റില്‍ ഇല്ലാതിരുന്നതിനാല്‍, ബില്ല് സഭയില്‍ അവതരിപ്പിച്ചശേഷം, 2003 ഡിസംബറില്‍ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ 2004 ജനുവരി മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കി. കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കുകയും ചെയ്തു. കേരളത്തില്‍, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വരുന്നതിനുമുമ്പ് തന്നെ, 2002 ജനുവരിയില്‍, അന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് ബാധകമാക്കിക്കൊണ്ട് ആന്‍റണി സര്‍ക്കാര്‍ ഉത്തരവിറക്കുകയാണുണ്ടായത്. അങ്ങനെ പങ്കാളിത്ത പെന്‍ഷനിലേക്കുള്ള മാറ്റം നടപ്പാക്കുന്നതിെന്‍റ ആദ്യ പഥികരാകാനാണ് 2001ല്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന് പിന്നില്‍നിന്ന് ചരട് വലിച്ചതും യുഡിഎഫിനെ പ്രേരിപ്പിച്ചതും (അന്ന് ഉമ്മന്‍ചാണ്ടി ആയിരുന്നു യുഡിഎഫ് കണ്‍വീനര്‍) ഏഷ്യന്‍ ഡെവലപ്പ്മെന്‍റ് ബാങ്കായിരുന്നു - കേരള സര്‍ക്കാര്‍ അതില്‍നിന്ന് വാങ്ങിയ വായ്പയുടെ വ്യവസ്ഥ എന്ന നിലയില്‍. എന്നാല്‍ ജീവനക്കാരില്‍നിന്ന് ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധവും 32 ദിവസത്തെ പണിമുടക്കും ആ തീരുമാനം നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിച്ചു. കേന്ദ്ര ഉത്തരവിനെ പിന്‍പറ്റി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനം യുഡിഎഫ് 2004ല്‍ ബജറ്റിലൂടെ വീണ്ടും ആവര്‍ത്തിച്ചു. പക്ഷേ, അപ്പോഴും ജീവനക്കാരിലും സംസ്ഥാനത്തെ പൊതുസമൂഹത്തിലും ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്ന് അതില്‍നിന്ന് പിന്‍വാങ്ങുകയാണുണ്ടായത്.

2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയപ്പോഴാണ്, പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാനുള്ള 2002ലെ ഉത്തരവ് പിന്‍വലിച്ചത്. സംസ്ഥാനത്ത് ഇത് നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തു. വീണ്ടും 2011ല്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള നടപടി പുനരാരംഭിച്ചത്. ജീവനക്കാരെയും തൊഴില്‍രഹിതരായ യുവാക്കളെയും തമ്മിലടിപ്പിച്ച്, ചേരിതിരിച്ച് നിര്‍ത്തി തങ്ങളുടെ നവലിബറല്‍ അജണ്ട നടപ്പാക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2013 മുതല്‍ സര്‍വീസില്‍ വരുന്നവര്‍ക്കാണ് ഇത് ബാധകമാകുക എന്ന പ്രചരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ - തങ്ങളെ ബാധിക്കുന്ന കാര്യമല്ല ഇത് എന്ന ധാരണയില്‍ - പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരായ പ്രതിഷേധത്തില്‍നിന്നും പ്രക്ഷോഭത്തില്‍നിന്നും മാറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. അതൊരു പാഴ്വേലയാണെന്ന്, ജീവനക്കാരില്‍നിന്ന് സംഘടനാ വ്യത്യാസത്തിനുപരിയായി ഉയര്‍ന്നുവന്ന പ്രതിഷേധവും പണിമുടക്ക് തീരുമാനവും ഇതിനകം വ്യക്തമായിരിക്കുന്നു. പാര്‍ലമെന്‍റിെന്‍റ പരിഗണനയിലുള്ള പിഎഫ്ആര്‍ഡിഎ ബില്ലിലെ വ്യവസ്ഥ പ്രകാരം സര്‍ക്കാരിന് ഏത് സമയത്തും ഏത് വിഭാഗത്തെയും പങ്കാളിത്ത പെന്‍ഷെന്‍റ പരിധിയില്‍ കൊണ്ടുവരാവുന്നതാണ്. അതുപ്രകാരം എപ്പോള്‍ വേണമെങ്കിലും നിലവിലുള്ള ജീവനക്കാരിലേക്കും ഇത് ബാധകമാക്കാവുന്നതാണ്. ഓരോരോ വിഭാഗത്തിലായി ഇത് നടപ്പിലാക്കി പ്രതിഷേധത്തെ ശിഥിലവും ദുര്‍ബലവുമാക്കാനുള്ള ദുഷ്ടബുദ്ധി മാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിെന്‍റ ഇപ്പോഴത്തെ തീരുമാനത്തില്‍ പ്രതിഫലിക്കുന്നത്. മാത്രമല്ല, പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയിലൂടെ ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കലും നടപ്പാകുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനാവാതെ നട്ടം തിരിയുന്ന വികസിത മുതലാളിത്ത രാജ്യങ്ങളിലെ ധനമേഖലയിലെ കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് പങ്കാളിത്ത പെന്‍ഷന്‍ സംവിധാനം നടപ്പിലാക്കാന്‍ തിരക്കിട്ട് തീരുമാനിച്ചത്. പിഎഫ്ആര്‍ഡിഎ ബില്ല് പാസ്സാക്കുന്നതിനും ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും എല്ലാ മേഖലയിലും ഇത് നടപ്പാക്കാനും അമേരിക്കയില്‍നിന്ന് നിരന്തരം ഉണ്ടാകുന്ന സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുന്നതിെന്‍റ പ്രതിഫലനമാണ് ഈ ഉത്തരവ്. (ഒബാമയുടെയും ഹില്ലരി ക്ലിന്‍റെന്‍റയും അടുത്ത കാലത്തെ പ്രസ്താവനകള്‍ ഓര്‍ക്കുക). പിഎഫ്ആര്‍ഡിഎ ബില്ലിന് പിന്തുണ നല്‍കാന്‍ ഇടതുപക്ഷം ഒഴികെയുള്ള ഭരണ - പ്രതിപക്ഷ ഭേദമെന്യേ എല്ലാ പാര്‍ടികള്‍ക്കുമേലും അമേരിക്കന്‍ അധികൃതരില്‍നിന്നും കോര്‍പ്പറേറ്റുകളില്‍നിന്നും ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരിക്കുന്നതായും ആ പാര്‍ടികള്‍ അതിന് വഴങ്ങുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇത് നടപ്പിലാക്കുന്ന രാഷ്ട്രീയ പശ്ചാത്തലവും ശ്രദ്ധേയമാണ്. സിപിഐ എമ്മിനെതിരെ യുഡിഎഫ് സര്‍ക്കാരും വലതുപക്ഷ രാഷ്ട്രീയ ശക്തികളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും സംഘടിതമായ ആക്രമണമഴിച്ചു വിടുകയും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ പൊതിഞ്ഞുവെയ്ക്കുകയും ചെയത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ പ്രഖ്യാപനം ഉണ്ടാകുന്നത്.

2002ല്‍ ഈ നയം നടപ്പിലാക്കാനുള്ള നീക്കത്തിനെതിരായ ജീവനക്കാരുടെ സമരത്തിന് ശക്തമായ പിന്തുണ നല്‍കി അതിനെ വിജയത്തിലെത്തിച്ചത് സിപിഐ എമ്മായിരുന്നു. ഇപ്പോഴും ഇത്തരം ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുവരുന്ന സിപിഐ എമ്മിനെ തകര്‍ക്കാനുള്ള നീക്കത്തിനൊപ്പമാണ് ജീവനക്കാര്‍ക്കും സംസ്ഥാനത്തെ തൊഴില്‍ അന്വേഷകര്‍ക്കും ഒരേപോലെ ദോഷകരമായ ഈ നടപടി എന്ന കാര്യം അധ്വാനിക്കുന്ന ജനവിഭാഗങ്ങളാകെ കണ്ണുതുറന്ന് കാണേണ്ടതാണ്. സര്‍ക്കാരിെന്‍റയും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെയും ഈ ദുഷ്ടനീക്കം പരാജയപ്പെടുത്തപ്പെടും എന്നത് നിസ്സംശയമാണ്. സംസ്ഥാനത്താകെ ഉയര്‍ന്നുവരുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരായ വിവിധ ജനവിഭാഗങ്ങളുടെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഇതിെന്‍റ നിദര്‍ശനമാണ്.

No comments:

Post a Comment