വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍
സമരങ്ങള്‍ ആഘോഷങ്ങളായി മാറുന്ന പ്രതിഭാസമാണ് ഇപ്പോള്‍ കേരളത്തില്‍
സംഭവിച്ചുകൊണ്ടിരിക്കുന്നത് . വ്യാപകമായ ജനപിന്തുണ ഇത്തരം സമരങ്ങള്‍ക്ക്
ലഭിക്കുന്നു .എന്നാല്‍ പല സമരങ്ങളും ജനവിരുദ്ധമായി മാറുന്നതും സമീപകാല
കാഴ്ചകളാണ് .
അതിനു ഉദാഹരങ്ങളാണ് ഇന്നലെ നടന്ന ഡോക്റ്റര്‍മാരുടെ സമരവും ഇന്ന് നടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും .സത്നാം സിങ്ങിന്‍റെ പോസ്റ്റ് മോര്‍ട്ടത്തില്‍ കുറ്റകരമായ അനാസ്ഥ കണ്ടെത്തിയപ്പോഴാണ് നാല് ഡോക്റ്റര്‍മാര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുത്തത് .അതിനെതിരെ രണ്ടു ജില്ലകളിലെ ഡോക്റ്റര്‍മാര്‍ പണിമുടക്കിയാണ് പ്രതിക്ഷേധിച്ചത് .
ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ഒരു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമ്പോള്‍ ആ ബോഡിയിലുണ്ടായിരുന്ന നാല്പത്തിയാറു മുറിവുകള്‍ ഒരു ഡോക്റ്റര്‍ കാണാതെ പോയി എങ്കില്‍ ആ ഡോക്ടര്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന്? ഡോക്റ്റര്‍മാരുടെ സംഘടന പറയട്ടെ .സര്‍ക്കാര്‍ സര്‍വീസിന് ചില നിയമങ്ങളും ചട്ടങ്ങളും ബാധകമാണ് .
അത് ശിപായി മുതല്‍ ചീഫ് സെക്രട്ടറി വരെയുള്ളവര്‍ക്ക് ഒരേ പോലെ ബാധകമാണ് .എന്നാല്‍ കുറെ കാലങ്ങളായി ഇത്തരം അച്ചടക്ക ലംഘനങ്ങളുടെ പേരില്‍ എടുക്കുന്ന ശിക്ഷാ നടപടികള്‍ അംഗീകരിക്കില്ലെന്ന് മാത്രമല്ല അതിനെ വെല്ലുവിളിക്കുന്ന സമീപനമാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചു വരുന്നത് .
അവര്‍ക്ക് എന്തും ചെയ്യാം ,എന്ത് പിഴവും വരുത്താം ,കയ്യബദ്ധം കാണിച്ച് ആളെ കൊല്ലാം ,കൈക്കൂലി വാങ്ങാം ,....,പക്ഷെ അതിനൊന്നും സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാന്‍ പാടില്ല ,എടുത്താല്‍ ഞങ്ങള്‍ മിന്നല്‍ പണിമുടക്ക് നടത്തി രോഗികളെ ചികിത്സിക്കാതെ കൊല്ലും എന്നാണ് ഡോക്ടര്‍മാരുടെ നിലപാട് .
സമരം ചെയ്യുമ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കാണിക്കുന്ന മര്യാദകള്‍ പോലും ഡോക്റ്റര്‍മാര്‍ കാണിക്കുന്നില്ലെന്നതാണ് ഖേദകരം .ജീവന്‍ രക്ഷാ മേഖലയിലാണ് അവര്‍ ജോലിയെടുക്കുന്നതെന്ന യാഥാര്‍ത്ഥ്യം പോലും അവര്‍ മറക്കുന്നു .മെഡിക്കല്‍കോളേജില്‍ നിന്ന് ഒരു ഡോക്ടറെ പഠിപ്പിച്ച് പുറത്തിറക്കുന്നതിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സര്‍ക്കാര്‍ ചിലവഴിക്കുന്നത് അമ്പത് ലക്ഷം രൂപയാണ് . ഈ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് വരുന്ന പാവപ്പെട്ട രോഗികള്‍ നികുതിയടയ്ക്കുന്ന പണമാണ് ഇവര്‍ക്കുവേണ്ടി ചിലവഴിക്കുന്നത്
.ആ രോഗികളെ ചികിത്സിക്കാന്‍ തയ്യാറാകാതെയാണ് ഇവര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത് .നമ്മുടെ പണം മുടക്കി നാം പഠിപ്പിക്കുന്ന ഡോക്റ്റര്‍മാര്‍ നമ്മോട് ഇങ്ങനെ ധിക്കാരപരമായി പെരുമാറിയാല്‍ ഏത് മാര്‍ഗം ഉപയോഗിച്ചും ജനം അത് തടയണം .ആശുപത്രി മേഖലയില്‍ പണിമുടക്ക് ഉണ്ടാകാന്‍ പാടില്ല .അതിനാല്‍ അവശ്യ സേവന മേഖലകളില്‍ പണിമുടക്ക് സര്‍ക്കാര്‍ നിരോധിക്കണം .
പണിമുടക്കുന്ന ഡോക്റ്റര്‍മാരെ നിര്‍ബന്ധമായും സര്‍വീസില്‍നിന്ന് പുറത്താക്കണം .എന്നുമാത്രമല്ല ,ആ ഡോക്റ്ററെ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ചിലവഴിച്ച പണം പലിശ സഹിതം ആ ഡോക്ടറില്‍ നിന്ന് ഈടാക്കാന്‍ നിയമമുണ്ടാക്കണം .പണം അടച്ചില്ലെങ്കില്‍ വസ്തു കണ്ടു കെട്ടി തുക ഈടാക്കണം .
ഇത്തരം കര്‍ശനമായ വ്യവസ്ഥകളോടെയെ ഇത്തരം പണിമുടക്ക് ശാപങ്ങളില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ അനുവദിക്കുകയുള്ളൂ .അത് അല്‍പ്പം കടന്ന കയ്യാണ് എന്ന് വിമര്‍ശിക്കുന്നവര്‍ ഉണ്ടാകാം .അതിനേക്കാള്‍ കടുത്തതല്ലേ തികച്ചും തെറ്റായ കാര്യത്തിന്മേല്‍ മിന്നല്‍ പണിമുടക്ക് നടത്തുന്ന ഡോക്റ്റര്‍മാരുടെ ചെയ്തികള്‍ .ഇത്തരം കാടത്തങ്ങള്‍ ഇവിടെ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത് .നമ്മുടെ ചിലവില്‍ ജീവിതമാര്‍ഗം കണ്ടെത്തുന്നവര്‍ നമ്മെ വെല്ലുവിളിക്കാന്‍ അനുവദിക്കരുത് .
സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് നടത്തുന്ന സമരവും ഇതേപോലെ തന്നെ ജനവിരുദ്ധമാണ് .സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു വര്ഷം ഏറ്റവും കൂടുതല്‍ അവധികള്‍ ഉള്ള ഒരു സമയമാണ് ഈ ആഴ്ച .ആ സമയം തന്നെ സമരത്തിന് തെരഞ്ഞെടുത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ് .ജനത്തിന് ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സര്‍ക്കാര്‍ ഓഫീസില്‍ എത്തണമെങ്കില്‍ ഈ അവധിയുടെ തിരക്കുകള്‍ കഴിഞ്ഞ് ഇനി എത്ര ദിവസ്സം കാത്തിരിക്കേണ്ടിവരും ?
അതിനിടയില്‍ കിട്ടുന്ന ഒരു പ്രവര്‍ത്തി ദിവസ്സം ഓണക്കാലം എന്നതുകൂടി പരിഗണിച്ചു സമരത്തില്‍ നിന്ന് ഒഴിവാക്കണമായിരുന്നു.എന്നുമാത്രമല്ല ,സമരം അകാരണവുമാണ് .പങ്കാളിത്ത പെന്‍ഷന്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കാമെങ്കില്‍ എന്തുകൊണ്ട് കേരളത്തില്‍ നടപ്പിലാക്കികൂടാ ?തൊഴിലാളിയുടെ പണം പിടിച്ചുവാങ്ങുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നാണ് മുദ്രാവാക്യം .
നിലവിലുള്ള ഒരു ജീവനക്കാരന് പോലും ഇത് ബാധകമല്ല .അതായത് ഇന്ന് പണിമുടക്കുന്ന ഒരു ജീവനക്കാരനില്‍ നിന്നുപോലും പങ്കാളിത്ത പെന്‍ഷന്‍ തുക ഈടാക്കുന്നില്ല .അടുത്ത ഏപ്രില്‍ മുതല്‍ ജോലിക്ക് കയറുന്നവരില്‍ നിന്നാണ് പെന്‍ഷന്‍ ഈടാക്കുന്നത് .അതിന് ഈ ജീവനക്കാര്‍ എന്തിന് സമരം ചെയ്യണം?
അത്തരം പെന്‍ഷന്‍ രീതികളോട് വിയോജിപ്പുള്ളവര്‍ക്ക് സര്‍വീസില്‍ വരാതെ പിന്മാറാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ ?എന്നുമാത്രമല്ല ,പങ്കാളിത്ത പെന്‍ഷനായി വാങ്ങുന്ന തുക വേറാരും വീട്ടില്‍ കൊണ്ടുപോകുന്നില്ല .അവര്‍ക്ക് തന്നെ പലിശ സഹിതം തിരികെ നല്‍കും .അതേസമയം നാളെ പണിമുടക്കുന്ന തൊഴിലാളികള്‍ മാസം തോറും അവരുടെ യുണിയന്‍ അവരില്‍ നിന്നും പിരിച്ചെടുക്കുന്ന ലെവി അടയ്ക്കുന്നതില്‍ വീഴ്ച വരുത്താറില്ലല്ലോ ?അത് പിരിക്കാന്‍ പാടില്ല എന്ന് ആരും പറയുന്നില്ലല്ലോ ?
അപ്പോള്‍ പൊതുജനത്തെ രക്ഷിക്കുകയല്ല ഇവരുടെ കാര്യം .പരമാവധി ജനത്തെ പിഴിയുകയാണ് ജിവനക്കാര്‍ ചെയ്യുന്നത് .അതിന് ഉദാഹരണമാണ് നാളത്തെ പണിമുടക്ക് .മുന്‍പ് സൂചിപ്പിച്ചതുപോലെ കര്‍ശനമായ നടപടികളിലൂടെയെ ഇത്തരം അനാവശ്യ സമരങ്ങളെ തടയാന്‍ കഴിയൂ .
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ ഇത്രയും സ്വാതന്ത്ര്യം വേണമോ എന്ന് ആദ്യം ചര്‍ച്ചചെയ്യണം .ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ മമതാ ബാനര്‍ജി പറഞ്ഞത് ഇതായിരുന്നു ;-ജോലി ആവശ്യമുള്ളവന്‍ ഓഫീസില്‍ കണ്ടിരിക്കണം .അല്ലാതെ പണിമുടക്കുന്നവന്‍ നാളെ മുതല്‍ സര്‍വീസില്‍ കാണില്ല .
അതോടെ ബംഗാളിലെ ജീവനക്കാര്‍ സമരം പിന്‍വലിച്ച് ഓഫീസില്‍ കയറി .ഉമ്മന്‍ ചാണ്ടിക്കും മമതയുടെ മാര്‍ഗം പരിഗണിക്കാവുന്നതാണ്

No comments:
Post a Comment