സിവിക് ചന്ദ്രന്‍
സര്‍ക്കാര്‍ സര്‍വീസില്‍ ഇപ്പോഴുമുണ്ടായിരുന്നെങ്കില്‍ ഇന്ന്
സംസ്ഥാനത്തെ ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ ഞാനും
പങ്കെടുക്കുമായിരുന്നോ? ഈയടുത്ത കാലം വരെ ഞാനും സര്‍ക്കാര്‍
സര്‍വീസിലുണ്ടായിരുന്നു. സ്‌കൂള്‍ അധ്യാപകനായിരുന്നു. ഇപ്പോള്‍ പെന്‍ഷനര്‍.
പ്രതിമാസം ഈ പെന്‍ഷന്‍ ലഭിക്കുന്നതുകൊണ്ടാണ് എഴുത്തില്‍ ഒരച്ചടക്കം
പാലിക്കാന്‍ എനിക്കാവുന്നത്. അന്നന്നത്തെ അത്താഴത്തിനു വേണ്ടി വല്ലതും
എഴുതേണ്ടിവരുന്നില്ലല്ലോ. അതുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നത്തെ
സമരത്തിലൂടെ ഉന്നയിക്കുന്നത് എനിക്കുകൂടി താത്പര്യമുള്ള വിഷയമാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിലുള്ളവരും പെന്‍ഷന്‍കാരും സംസ്ഥാനത്തിന്റെ ഭണ്ഡാരത്തിന് വലിയ ബാധ്യതയായിരിക്കുകയാണ്.

നികുതി പിരിച്ചുകിട്ടുന്ന കാശേതാണ്ട് ഇവരെ തീറ്റിപ്പോറ്റാന്‍
ചിലവഴിക്കേണ്ടി വരുന്നു. ജോലി ചെയ്യുമ്പോള്‍ കൊടുക്കേണ്ടി വരുന്ന ശമ്പളം
മാത്രമല്ല, അപ്പേരില്‍ പിന്നീട് മരണം വരെ, മരണാനന്തരം കുടുംബത്തിനും
കൊടുക്കേണ്ടി വരുന്ന പെന്‍ഷനും! ചിലരാണെങ്കില്‍ (ചിലരല്ല, പലരും)
ജോലിചെയ്യുന്ന കാലത്തേക്കാള്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങാനായി മാത്രം
ജീവിച്ചിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചിലവു ചുരുക്കുന്നതിന്റെ, ബാധ്യത
ഒഴിയുന്നതിന്റെയും ഭാഗമായാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍
ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
ഇതാവട്ടെ, ലോകബാങ്കിന്റെ ഘടനാപരമായ മാറ്റങ്ങളുടെ ഭാഗമാണു താനും. എന്തിന് സര്‍ക്കാരെന്ന വെള്ളാനയെ തീറ്റിപ്പോറ്റണം? സര്‍ക്കാരിന്റെ ബാധ്യതകള്‍ മിക്കതും എന്തുകൊണ്ട് എന്‍ ജി ഒമാര്‍ക്ക് കൈമാറിക്കൂടാ? സര്‍ക്കാര്‍ സര്‍വീസിലെ എന്‍ ജി ഒമാരെക്കാള്‍(നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍) സര്‍ക്കാര്‍ സര്‍വീസിനു പുറത്തുള്ള എന്‍ ജി ഒമാരല്ലേ (നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍സ്) കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്? അതെ, സര്‍ക്കാര്‍ രണ്ട് എന്‍ ജി ഒമാര്‍ക്കിടയില്‍ ഒന്നിനെ തെരഞ്ഞെടുക്കാന്‍, ഒന്നിനെ കൂടുതല്‍ താലോലിക്കാനെങ്കിലും നിര്‍ബന്ധിതമായിരിക്കുകയാണ്. സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യേണ്ടത് ഏത് എന്‍ ജി ഒമാരാണ്?
എന്തിന് സര്‍ക്കാര്‍ എന്നത് പ്രാഥമികമായും ആഗോളവത്കരണത്തിന്റെ ചോദ്യമാണ്. എന്തിനീ ചാവാലിപ്പശുവിനെ തീറ്റിപ്പോറ്റണം? സര്‍ക്കാരിന്റെ വലുപ്പം കുറയ്ക്കുക, സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കുക, ലൈസന്‍സ് രാജ് അവസാനിപ്പിക്കുക എന്നത് ലോകബാങ്കിന്റെ തിട്ടൂരമാണ്. ഒറ്റക്കേള്‍വിയില്‍ ഇത് പൊതുജനങ്ങള്‍ക്കും സ്വീകാര്യമാവുന്നതെന്തുകൊണ്ടാണ്? എന്തിന് സര്‍ക്കാര്‍ എന്ന ചോദ്യം നഗരങ്ങളിലെ മധ്യവര്‍ഗമെങ്കിലും ചോദിച്ചുതുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും വന്‍ നഗരങ്ങളിലെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍.
മധ്യവര്‍ഗ റെസിഡന്റ്‌സ് കോളനികളില്‍ ഏതാണ്ടെല്ലാ കാര്യങ്ങളും അവരവര്‍ തന്നെയാണ് ചെയ്യുന്നത്. അവരുടെ സ്വന്തം ജനറേറ്ററുകളാണ് വൈദ്യുതി നല്‍കുന്നത്. അവരുടെ സ്വന്തം പ്ലാന്റുകളാണ് മാലിന്യം സംസ്‌കരിക്കുന്നത്. അവരുടെ സ്വന്തം കുഴല്‍ക്കിണറുകളാണ് കുടിവെള്ളം നല്‍കുന്നത്. സ്വന്തം സെക്യൂരിറ്റി ഗാര്‍ഡുകളാണ് സുരക്ഷ ഉറപ്പാക്കുന്നത്. സ്വന്തം കാശില്‍ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സിക്കുന്നത്. ഷോപ്പിംഗ് മാളുകളില്‍ നിന്നാണ് അവര്‍ പലവ്യഞ്ജനങ്ങള്‍ വാങ്ങുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലും കോളെജുകളിലുമാണ് കുട്ടികള്‍ പഠിക്കുന്നത്. സോറി, ഞങ്ങള്‍ക്കു സര്‍ക്കാരിന്റെ ധര്‍മാശുപത്രികളോ, റേഷന്‍ കടകളോ, പൊതുവിദ്യാലയങ്ങളോ ആവശ്യമില്ല. സോറി സോറി, നിങ്ങളുടെ സര്‍ക്കാരും! വേണമെങ്കില്‍ നികുതി പിരിച്ചു പോടേ. മിക്കവാറും വോട്ടുചെയ്യാന്‍ പോലും ഇക്കൂട്ടര്‍ മിനക്കെടാറില്ല. മുകളില്‍നിന്ന് ആഗോളവത്കരണ അജണ്ടയുടെയും നടുവില്‍നിന്ന് മധ്യവര്‍ഗ അഭിപ്രായ രൂപീകരണങ്ങളുടെയും ഇടയില്‍പെട്ടു പോയിരിക്കുകയാണ് രാഷ്ട്രീയക്കാര്‍.
ഇതു മാത്രമല്ല രാഷ്ട്രീയ നേതൃത്വം പെട്ടുപോയിട്ടുള്ള പ്രതിസന്ധി. ആഗോളീകരണ കാലത്തും ഇന്ത്യ ഒരഖണ്ഡ സ്വാശ്രിത മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണല്ലോ, ഔപചാരികമായെങ്കിലും. തങ്ങള്‍ തന്നെ ആത്മാര്‍ഥമായി നേരത്തെ ഉയര്‍ത്തിയ, ഇപ്പോഴും ഔപചാരികമായെങ്കിലും പിന്‍വലിച്ചിട്ടില്ലാത്ത സ്വന്തം മുദ്രാവാക്യങ്ങളുടെ സമ്മര്‍ദവുമുണ്ടവര്‍ക്ക്. ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും സാധാരണ ജീവിതം നയിക്കുന്നവര്‍ക്ക് ഇപ്പോഴും സര്‍ക്കാരാവശ്യമുണ്ട്. സര്‍ക്കാരിന്റെ രക്ഷാകര്‍തൃത്വമാവശ്യമുണ്ട്. അവരിപ്പോഴും വെല്‍ഫെയര്‍ സ്റ്റേറ്റിന്റെ ഗുണഭോക്താക്കളാണ്. അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ ഇവരുടെ മുമ്പില്‍ വോട്ടുതെണ്ടാന്‍ എത്തേണ്ടതുള്ളതുകൊണ്ട് (ഓ, ഈ നശിച്ച അലവലാതികള്‍!) ഇവരെ കയ്യൊഴിയാനുമാവില്ല രാഷ്ട്രീയക്കാര്‍ക്ക്. അടിയില്‍ നിന്നും മുകളില്‍നിന്നുമുള്ള ഈ സമ്മര്‍ദങ്ങള്‍ക്കു നടുവിലുമാണ് രാഷ്ട്രീയനേതൃത്വം. കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യല്ലോ, ദൈവമേ!
കുടിക്ക്, കുടിക്കെടാ ഈ കടുക്കാകഷായം! എന്ന് നേരാംവണ്ണം പറയാന്‍ വയ്യ. അതുകൊണ്ടാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി 'ഭാവികേരളത്തിന്റെ നന്മ'ക്കായി സമര്‍പ്പിക്കപ്പെടുന്നത്. അയ്യഞ്ചു കൊല്ലം എങ്ങനെയെങ്കിലും ഭരിച്ചുപോകണം എന്നതിന്നപ്പുറത്ത് ഭാവികേരളം സ്വപ്‌നം കാണുന്ന രാഷ്ട്രീയക്കാരുണ്ടോ നമുക്ക്? നവ സാമൂഹ്യ പ്രസ്ഥാനങ്ങളോ ശാസ്ത്ര സാഹിത്യ പരിഷത്തോ ഭാവികേരളം സ്വപ്‌നം കാണുന്നുണ്ടാവാം. പക്ഷേ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഏത്? നമ്മുടെ രാഷ്ട്രീയക്കാരിലാര്? അതുകൊണ്ട് ആ വാചകമടി വേണ്ട ബഹു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്തുകൊണ്ട് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എന്ന് നേരാംവണ്ണമങ്ങ് പറഞ്ഞേക്ക്. ആരുടെ ഫത്‌വാ അനുസരിച്ചാണീ പദ്ധതി നിര്‍ദേശിക്കേണ്ടി വന്നിരിക്കുന്നതെന്നും തുറന്നു പറയ്.
കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നതു ശരിയാണ്. ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ തന്നെ പ്രഖ്യാപിക്കേണ്ടി വന്നേക്കാം. വൈകാതെ കണ്ട് അല്പം അതിശയോക്തി കലര്‍ത്തി മുന്നറിയിപ്പ് നല്കുകയുമാവാം. എന്നാല്‍ മുണ്ടുമുറുക്കി ഉടുക്കേണ്ടത് ആദ്യം ആരാണ്? പെന്‍ഷനില്‍ തന്നെയാണ് ആദ്യം കയറി പിടിക്കുന്നതെങ്കില്‍ അതാദ്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരില്‍ നിന്നാണോ തുടങ്ങേണ്ടത്? മൂന്നോ ആറോ മാസം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചാല്‍ പെന്‍ഷന്‍ കിട്ടുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. രണ്ടോ അതിലധികമോ തരം പെന്‍ഷന്‍ ഒരേസമയം വാങ്ങുന്ന രാഷ്ട്രീയ നേതാക്കളും കുറവല്ലല്ലോ. എന്തുകൊണ്ട് രാഷ്ട്രീയക്കാര്‍ ആദ്യം മുണ്ടു മുറുക്കിയുടുത്ത് നേതൃത്വം നല്‍കുന്നില്ല? സര്‍ക്കാര്‍ ആപ്പീസിലെ ക്ലാസ് ഫോര്‍ ജീവനക്കാരുടെ ശമ്പള/പെന്‍ഷന്‍ ചട്ടിയില്‍ കയ്യിടുന്നതിനു മുമ്പ് എന്തുകൊണ്ട് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കുമിടയില്‍ നടപ്പിലാക്കുന്നില്ല? പൊതുപ്രവര്‍ത്തനത്തിന് തങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തില്‍ നിന്ന് ഒരു വിഹിതം(സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പത്ത് ശതമാനം)തങ്ങള്‍ക്കു കിട്ടാന്‍ പോകുന്ന പെന്‍ഷനുവേണ്ടി നീക്കിവെക്കാന്‍ എന്തുകൊണ്ട് രാഷ്ട്രീയക്കാര്‍ സന്നദ്ധത പ്രകടിപ്പിക്കുന്നില്ല?
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ മിക്കവയും പങ്കിടുന്ന മുന്‍ സര്‍ക്കാര്‍ ജീവനക്കാരനാണ് ഞാന്‍. എങ്കിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഈ പദ്ധതി നിര്‍ദേശിച്ച മന്ത്രിസഭയില്‍നിന്നും അതിന് അംഗീകാരം നല്‍കുന്ന നിയമസഭയില്‍ നിന്നും ആരംഭിക്ക് എന്ന് ഇന്നു പണിമുടക്കി പ്രകടനം നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂടെനിന്ന് വിളിച്ചുപറയാന്‍ ഞാനാഗ്രഹിക്കുന്നു.

No comments:
Post a Comment