പട്ടാളത്തിന് "പങ്കാളിത്തം" വേണ്ടേ? എന്ത് കൊണ്ടായിരിക്കാം
സായുധസേനകളില്‍ പുതുതായി നിയമിക്കപ്പെടുന്നവര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍
ബാധകം ആക്കാത്തത്? മഹത്തും ആഗോളമാനം ഉള്ളതും രാജ്യത്തെ സാധാരണകാരന് വേണ്ടി
ത്യാഗം ചെയ്യാന്‍ അവസരം തരുന്നതും അല്ലേ പങ്കാളിത്തപെന്‍ഷന്‍? ഇപ്പോള്‍
ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക റിട്ടയര്‍ മെന്റിന് ശേഷം ലഭിക്കാന്‍ എല്ലാ
സാധ്യതയും ഉള്ളതല്ലേ? അത്തരം ഒരു മഹത്തായ പദ്ധതിയില്‍നിന്ന് ഈ
ത്യാഗധനന്മാരെ അകറ്റിനിര്‍ത്തുകയോ? അവര്‍ ഇപ്പോള്‍ തന്നെ രാജ്യത്തിന്
വേണ്ടി പരമാവധി ബുദ്ധിമുട്ടുന്നുണ്ട് എന്നതാവുമോ കാരണം? അതോ
പങ്കാളിത്തപെന്‍ഷന്‍,
മുങ്ങും എന്നുറപ്പുള്ള ഒരു കപ്പല്‍ ആണോ? മുങ്ങിയാല്‍ പട്ടാളത്തിന്റെ
പ്രതികരണം എന്തായിരിക്കും എന്ന് ഊഹിക്കാന്‍ പോലും പറ്റില്ല എന്നതാവുമോ? ഏയ് ... ആയിരിക്കില്ല. എന്റമ്മേ.. ഇനി ആയിരിക്കുമോ?
No comments:
Post a Comment