സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കോടിപതികളോ? (പ്രവീണ്‍ ആര്‍ എസിന്റെ ഫേസ് ബുക്ക് പോസ്റ്റ് )
പ്രിയ സുഹൃത്തെ,
Contributory Pension Scheme മായും മുന്‍കാലങ്ങളില്‍ ശമ്പള വര്‍ധനവുമായും
ബന്ധപെട്ടു സര്‍ക്കാര്‍ ഉദ്യോഗന്‍സ്തന്മാര്‍ക്കെതിരെ ഉയര്‍ന്നു വരുന്ന
ആരോപണങ്ങളില്‍ മേലുള്ള ചില നിലപാടുകളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഭരണകര്‍ത്താക്കള്‍ അന്നും ഇന്നും ആരോപിക്കുന്നത് , "റവന്യു വരുമാനം
മുഴുവനായി തിന്നു മുടിക്കുകയും, മറ്റു വിഭാഗങ്ങള്‍ക്ക്കിട്ടേണ്ടുന്ന
ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നവരാണ് സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ " എന്നുള്ളതാണ്.
Income tax കൃത്യമായി അടക്കുന്ന ഒരേ ഒരു
വിഭാഗമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ . ഇത് മാത്രമല്ല സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ ശമ്പളം accountable ആയതു കൊണ്ട് തന്നെ വാര്‍ഷിക വരുമാനം
അടിസ്ഥാനപ്പെടുത്തിയുള്ള Government ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ഇവര്‍ക്ക്
ലഭിക്കുന്നുമില്ല. Government Revenue കമ്മിയുടെ പ്രധാന കാരണം സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ ശമ്പള ആനുകൂല്യങ്ങള്‍ അല്ല. മറിച്ചു ഇതര വിഭാഗങ്ങിളില്‍
നിന്ന് കൃത്യമായ നികുതി പിരിച്ചു എടുക്കാത്തതും Corporate കള്‍ക്ക്
നല്‍കുന്ന ഇളവുകളും ആണ്.
ഇനി കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നമുക്ക് മറ്റു തൊഴില്‍ മേഖലകളിലെ ജീവനക്കാരുമായി ഒന്ന് താരതമ്മ്യം ചെയ്തു നോക്കാം.
1.കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, അതേ തസ്തികയില്‍ ജോലി
ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെതുമായി തട്ടിച്ചു നോക്കാന്‍
പറ്റാത്ത വിധത്തില്‍ ചെറുതാണ്. ഈ ശമ്പള വ്യത്യാസം കൊണ്ടുതന്നെ കേന്ദ്ര
സര്‍ക്കാര്‍ ഉദ്യോഗസ്ഥന് Contributory Pension പദ്ധതിയില്‍ പങ്കാളിയായാല്‍
ഉണ്ടാവുന്നതിനേക്കാള്‍ എത്രയോ ദുരിതമായിരിക്കും കുറഞ്ഞ ശമ്പളം പറ്റുന്ന
കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ( കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഏകദേശം
5% ത്തില്‍ താഴെ മാത്രമേ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ ഉള്ളു എന്ന കാര്യം
ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതാണ്).
2. ഇനി അസംഘടിത മേഖലയിലെ
തൊഴിലാളികളുമായിതട്ടിച്ചു നോക്കിയാല്‍ , അവിടെ skilled workers (കെട്ടിട
നിര്‍മാണ തൊഴിലാളികള്‍, ആശാരിമാര്‍, പെയിന്റിംഗ് തുടങ്ങിയവ ) ന്റെ
ദിവസവേതനം 450 മുതല്‍ 650 രൂപ വരെ ആണുള്ളത്. പക്ഷേ, ബിരുദവും ബിരുദാനന്തര
ബിരുദവും qualification exam ഉം അത് കഴിഞ്ഞു PSC എക്സാം എന്ന കടമ്പ
കടക്കാന്‍ വേണ്ടി വര്‍ഷങ്ങളോളം തയ്യാറെടുപ്പ് നടത്തി, അതില്‍ വിജയിച്ചു
ഏറ്റവും മുന്നിലെത്തുന്നവരാണ് കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ,
പഠനത്തിനും തയ്യാറെടുപ്പിനും വേണ്ടി വര്‍ഷങ്ങള്‍ എടുക്കുന്നതുകൊണ്ടുതന്നെ
സര്‍വ്വീസില്‍ കയറുമ്പോഴേക്കുംശരാശരി 30-35 വയസ്സെങ്കിലും
ഉദ്യോഗാര്‍ത്തിക്ക് ആയിക്കാണും. ഇതുകൊണ്ടുതന്നെ ഒരു ശരാശരി സര്‍ക്കാര്‍
ഉദ്യോഗസ്ഥന്റെ ശമ്പള കാലഘട്ടം വളരെ കുറഞ്ഞുപോകുന്നുഎന്ന് മാത്രമല്ല,
അയാള്‍ക്ക് ഇതിനാനുപാതികമായപെന്‍ഷന്‍ മാത്രമേ ലഭിക്കുന്നുമുള്ളൂ.
3.
മേല്‍ പറഞ്ഞ പോലെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഒരാള്‍ക്ക്
സ്വകാര്യമെഖലകളിലും ( IT, Business Executives ) ഇന്ന് നല്ല ശമ്പളം
ആണുള്ളത്.
ഇന്നും ഒരു ശരാശരി മലയാളി ഗവണ്‍മെന്റ് ജോലി സ്വപ്നം കണ്ടു
നടക്കുകയും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നത് ഉയര്‍ന്ന ശമ്പളം
ഉദ്ദേശിച്ചല്ല, മറിച്ച് പെന്‍ഷന്‍ എന്ന ആകര്‍ഷകത്വം കൊണ്ടുമാത്രമാണ്.
പെന്ഷന്ടെ നിര്‍വ്വചനം കൊണ്ട് ഉദ്ദേശിക്കുന്നത് ജീവനക്കാരന്റെ
ശമ്പളത്തിന്റെ ഒരു ഭാഗം ജോലി ദാതാവ് പിടിച്ചുവെക്കുകയും റിട്ടയര്‍മെന്റിന്
ശേഷം അവന്റെ ഉന്നമനത്തിനു വേണ്ടി അത് തവണകളായി നല്‍കുകയും ചെയ്യുക
എന്നതാണ്. Deferred compensation is an arrangement in which a portion of
an employee's income is paid out at a date after which that income is
actually earned. Examples of deferred compensation include pensions,
retirement etc (Wikipedia1). കാല കാലങ്ങളില്‍ ശമ്പള പരിഷ്ക്കരണങ്ങള്‍
നടത്തുമ്പോള്‍ പെന്‍ഷന്‍റെ തുക കുറച്ചാണ് ഉദ്യോഗസ്ഥന്റെ മാസ ശമ്പളമായി
നിശ്ചയിക്കുന്നത്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് പെന്‍ഷന്‍ എന്നത്
ഗവണ്‍മെന്റിന്റെഔദാര്യമല്ല മറിച്ച് ജീവനക്കാരന്റെ അവകാശമാണെന്ന് പറയുന്നത്.
ഇങ്ങനെ നോക്കുകകയാണെങ്കില്‍ Contributory Pension Scheme എന്നത് ഒരാളുടെ
ശമ്പളത്തില്‍ നിന്ന് 10% തുക കുറയുന്നു എന്ന് തന്നെയാണ്. ഒരു ശരാശരി
സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചെലവുകള്‍ കഴിഞ്ഞു മാസശമ്പളത്തില്‍നിന്ന് മിച്ചം
കിട്ടുന്നത് ശമ്പളത്തിന്റെ 10-20% ത്തോളം മാത്രമാണ്. ഈ തുകയാണ്
contributory പെന്‍ഷന്‍ scheme ഇല്‍ ഒരു ഉദ്യോഗസ്ഥന്‍ നിക്ഷേപിക്കേണ്ടത്.
Goverment Pension Fund Manager ആയി നിയമ്മിക്കുന്നത് Reliance, UTI, LIC
പോലുള്ള സ്ഥാപനങ്ങളെയാണ്. ഇതില്‍ Reliance പോലുള്ള സ്വകാര്യ സ്ഥാപനങ്ങളും
UTI , LIC പോലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെയും വിശ്വാസ്യത കഴിഞ്ഞ 10
വര്‍ഷത്തിനുള്ളില്‍ Mutual Fund Investment ഇല്‍ നിക്ഷേപകന് തിരിച്ചു
കൊടുത്ത ലാഭകണക്കു നോക്കിയാല്‍ മനസ്സിലാവും. ലാഭം പോയിട്ട് നിക്ഷേപ തുകയുടെ
പകുതിയിലും താഴെയാണ് തിരിച്ചു കൊടുത്തത്. ഇതിനു അവര്‍ പറഞ്ഞ കാരണം ഷെയര്‍
മാര്‍ക്കറ്റ്ഇല്‍ ഉള്ള ഇടിവാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ റിട്ടയര്‍
ചെയ്യേണ്ടി വരുന്ന ഒരു സാധാ മലയാളീയെ നിങ്ങള്‍ മനസ്സില്‍ കരുതി നോക്കൂ,
അയാള്‍ക്കും അയാളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തിനും അന്നം മുട്ടുന്ന
അവസരത്തില്‍ അഭിമാനമുള്ള ഒരാള്‍ക്ക് ചെയ്യവുന്നതെ അയാളും ചെയ്യൂ- ഒരു പൊതി
വിഷം അല്ലെങ്ങില്‍ ഒരു ചാണ്‍. കയര്‍ . സത്യസന്ധത പേര് കേട്ട ഒരു മുന്‍
മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യം
കൊടുക്കാത്തത് കര്‍ഷകര്‍ക്ക് കൊടുക്കാന്‍ വേണ്ടി എന്നായിരുന്നു പക്ഷെ
നാളിതുവരെക്കും അവര്‍ക്ക് ഒന്നും കൊടുതായി കേട്ടില്ല, ( ഒരു പക്ഷെ അദ്ദേഹം
നാട്ടില്‍ ഇല്ലാത്തതു കൊണ്ടായിരിക്കും). അസംഘടിത മേഖലക്ക് പെന്‍ഷന്‍
കൊടുക്കാന്‍ വേണ്ടിയാണ് എന്നാണ് ഇപ്പോള്‍ പറയുന്നത്. Divide & Rule
എന്ന Colonial തന്ത്രം തന്നെയാണ് ഗാന്ധി ശിഷ്യന്മാരുടെ
തുരുപ്പുചീട്ടു.കേന്ദ്ര സര്‍ക്കാറിന് റവന്യു കമ്മി കൊണ്ടല്ല Contributory
Pension Scheme നടപ്പാക്കുന്നത്, ഇത് നവ ലിബറല്‍ നയത്തിന്റെ ഭാഗം ആണ്.
ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനം വില്‍ക്കുന്നതിലൂടെ, ഇന്ധന വില നിയന്ത്രണം
എടുത്തു മാറ്റുന്നതിലൂടെ, റീടൈല്‍ രംഗത്ത് വിദേശ നിക്ഷേപം വരവ് എന്നിവ
കൊണ്ട് ഇവിടുത്തെ സാധാരണ പൌരന് എന്താണ് ഗുണം ? (Remember Gandiji's
Talisman). നമ്മുടെ പൊതു ശത്രു മറയ്ക്കു ഉള്ളിലാണ്, ഒരു പക്ഷെ നാം ഇന്ന്
ശത്രു എന്ന് വിളിക്കുന്നവര്‍ആയിരിക്കണം എന്നില്ല, പൊരുതേണ്ടത് നമ്മുടെ പൊതു
ആവശ്യവും. ആദ്യം HItler ന്റെ അനുയായിയും പിന്നെ എതിരാളിയും ആയ Martin
Niemöller ന്റെ ഈ കവിത നിങ്ങള്‍ കേട്ടിട്ടുണ്ടാവും എങ്കിലും ഓര്‍മ്മ
പുതുക്കാന്‍ ഞാന്‍ ഇവിടെ കുറിച്ചിടുന്നു.
First they came for the socialists,
and I didn't speak out because I wasn't a socialist.
Then they came for the trade unionists,
and I didn't speak out because I wasn't a trade unionist.
Then they came for the Jews,
and I didn't speak out because I wasn't a Jew.
Then they came for me,
and there was no one left to speak for me.
- Martin Niemöller (1892–1984)
Refernces :
wikipedia.org/wiki/Deferred_compensation
No comments:
Post a Comment