Friday, January 18, 2013

ഒലിച്ചുപോകാവുന്ന നിക്ഷേപം പെന്‍ഷനാവുന്നതെങ്ങനെ?

(മലയാളം പോര്ടലില്‍ നിന്ന്  http://malayal.am/node/22566)
റെ­ജി പി. ജോര്‍­ജ് (ന്യൂ യോര്‍­ക്ക് )
റി­ട്ട­യർ­മെ­ന്റ് പ്ലാ­നു­കൾ എന്നാ­ണ് പെ­ൻ­ഷൻ സാ­ധാ­രണ അമേ­രി­ക്ക­യിൽ അറി­യ­പ്പെ­ടു­ന്ന­ത്. റി­ട്ട­യർ­മെ­ന്റ് പ്ലാ­നു­കൾ സാ­ധാ­ര­ണ­യാ­യി സർ­ക്കാ­ർ, തൊ­ഴിൽ ദാ­താ­ക്ക­ളു­ടെ സം­ഘ­ട­ന­കൾ, തൊ­ഴി­ലാ­ളി യൂ­ണി­യ­നു­കൾ, ഇൻ­ഷ്വ­റൻ­സ് കമ്പ­നി­കൾ എന്നീ സ്ഥാ­പ­ന­ങ്ങൾ ആണ് നട­ത്താ­റു­ള്ള­ത്. പെ­ൻ­ഷൻ സാ­ധാ­രണ സി­വി­യ­റൻ­സ് പേ (Severance Pay) ആയി തെ­റ്റി­ദ്ധ­രി­ക്കാ­റു­ണ്ട്. പെ­ൻ­ഷൻ ഒരു നി­ശ്ചിത സമ­യ­പ­രി­ധി­യിൽ തു­ടർ­ച്ച­യാ­യി കൊ­ടു­ക്കു­ന്ന തു­ക­യാ­ണ്. എന്നാൽ സി­വി­യ­റൻ­സ് പേ എന്ന­ത് ഒറ്റ­ത­വ­ണ­യാ­യി നല്കു­ന്ന ഒരു തു­ക­യാ­ണ്. റി­ട്ട­യർ­മെ­ന്റ് പ്ലാ­നു­കൾ­ക്കു­മേ­ലു­ള്ള നി­യ­ന്ത്ര­ണം മു­ക­ളിൽ പറ­ഞ്ഞി­രി­ക്കു­ന്ന പെ­ൻ­ഷൻ നട­പ്പി­ലാ­ക്കു­ന്ന സ്ഥാ­പ­ന­ങ്ങൾ­ക്കാ­ണ്. എന്നാൽ സി­വി­യ­റൻ­സ് പേ­യു­ടെ മേ­ലു­ള്ള നി­യ­ന്ത്ര­ണം അതാ­തു വ്യ­ക്തി­കൾ­ക്കു­മാ­ണ്.
ഇ­ന്ന് കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷൻ എന്നോ ഡി­ഫൈൻ­ഡ് കോ­ണ്ട്രി­ബ്യൂ­ട്ട­റി പ്ലാൻ എന്നൊ ഒക്കെ അറി­യ­പ്പെ­ടു­ന്ന പ്ലാ­നു­കൾ പെ­ൻ­ഷൻ അല്ല മറി­ച്ച് അതൊ­രു സി­വി­യ­റൻ­സ് പേ മാ­ത്ര­മാ­ണ്. അമേ­രി­ക്ക­യിൽ Internal Revenue Code (Title 26) Section 401(k) എന്ന നി­യ­മ­ത്തി­ലൂ­ടെ രൂ­പ­പ്പെ­ടു­ത്തിയ 401(k) എന്ന് പൊ­തു­വെ അറി­യ­പ്പെ­ടു­ന്ന സേ­വി­ങ്സ് അക്കൌ­ണ്ട് ആണ് ഇത്. ഇത് ഒരു പെ­ൻ­ഷൻ അല്ല, മറി­ച്ച് ഒരാൾ റി­ട്ട­യർ ആകു­മ്പോൾ പെ­ൻ­ഷ­നൊ­പ്പം അയാ­ളു­ടെ ശമ്പ­ള­ത്തിൽ നി­ന്നും ഒരു വി­ഹി­തം മാ­സാ­മാ­സം ഒരു നി­ക്ഷേ­പ­മാ­ക്കി വളർ­ത്തു­വാൻ സർ­ക്കാർ നി­ർ­മ്മി­ച്ച ഒരു നി­യ­മം ആണ്.
1978 ൽ പ്രാ­ബ­ല്യ­ത്തിൽ വന്ന ഈ നി­യ­മ­ത്തി­ന്റെ പ്ര­ത്യേ­കത മാ­സം തോ­റും ശമ്പ­ള­മാ­യി ഒരു തുക കൈ­പ്പ­റ്റു­ന്ന­തി­നു പക­രം അതിൽ നി­ന്നു ഒരു നി­ശ്ചിത തുക ടാ­ക്സ് കൊ­ടു­ക്കു­ന്ന­തി­നു മു­മ്പ് റി­ട്ട­യർ­മെ­ന്റ് പ്ലാ­നി­ലേ­ക്കു മാ­റ്റാം എന്ന­താ­ണ്. അങ്ങ­നെ മൊ­ത്തം ശമ്പ­ള­ത്തി­നും ഒരാൾ ടാ­ക്സ് കൊ­ടു­ക്കു­ന്ന­തി­നു പക­രം അതിൽ ഒരു ഭാ­ഗം ഒരു നി­ക്ഷേ­പ­മാ­യി മാ­റ്റാ­നാ­വു­ന്ന­തും ടാ­ക്സ് കൊ­ടു­ക്കു­ന്ന­ത് ലാ­ഭി­ക്ക­ലു­മാ­ണ് ഇതി­ലൂ­ടെ ഉള്ള പ്ര­യോ­ജ­നം­.
ഈ നി­ക്ഷേ­പം കഴി­ച്ചു­ള്ള തുക മാ­ത്ര­മേ ടാ­ക്സ­ബി­ളാ­വൂ എന്നു പറ­ഞ്ഞ­ല്ലോ. എന്നാല്‍ ഈ നി­ക്ഷേ­പം റി­ട്ട­യര്‍ ആകും­മു­മ്പ് ഇട­യ്ക്കു­വ­ച്ചു് പിന്‍­വ­ലി­ച്ചാല്‍ നി­ക്ഷേ­പി­ച്ച പണ­വും അതി­നു­മേല്‍ ലഭി­ച്ച വരു­മാ­ന­വും തി­രി­കെ ടാ­ക്സ­ബി­ളാ­വും­.
1978­ക­ളിൽ ഒരു വർ­ഷം 10,000 ഡോ­ളർ വരെ ഇങ്ങ­നെ നി­ക്ഷേ­പി­ക്കാ­മാ­യി­രു­ന്നു എങ്കിൽ ഇപ്പോൾ ഏതാ­ണ്ട് 17,000 ഡോ­ളർ ആണ് ടാ­ക്സ് കൊ­ടു­ക്കാ­തെ ഒരു വർ­ഷം ശമ്പ­ള­ത്തിൽ നി­ന്നും നീ­ക്കി­വ­യ്ക്കാ­വു­ന്ന­ത്. അതാ­യ­ത് 50,000 ഡോ­ളർ വാ­ർ­ഷിക വരു­മാ­നം ഉള്ള ഒരാൾ ആ വർ­ഷം 3,000 ഡോ­ളർ ഇങ്ങ­നെ മാ­റ്റി­യാൽ അയാൾ ബാ­ക്കി വരു­ന്ന 47,000 ഡോ­ള­റി­നു മാ­ത്രം ടാ­ക്സ് കൊ­ടു­ത്താൽ മതി. അപ്പോൾ അയാൾ നി­ല­വി­ലു­ള്ള ടാ­ക്സ് ബ്രാ­യ്ക്ക­റ്റി­നു പു­റ­ത്തു­വ­രു­ക­യും കൊ­ടു­ക്കേ­ണ്ട ടാ­ക്സ് കു­റ­യു­ക­യോ പൂ­ർ­ണ്ണ­മാ­യി ഇല്ലാ­താ­വു­ക­യോ ചെ­യ്യും­.
അ­മേ­രി­ക്ക­യിൽ പെ­ൻ­ഷൻ പ്ര­തി­സ­ന്ധി­യെ­കു­റി­ച്ചു സം­സാ­രി­ക്കു­ന്ന ഒട്ടു­മി­ക്ക സാ­മ്പ­ത്തിക വി­ദ­ഗ്ദ്ധ­രും എഴു­ത്തു­കാ­രു­മൊ­ക്കെ ഡി­ഫേ­ഡ് കോ­ണ്ട്രി­ബ്യൂ­ഷൻ അല്ലെ­ങ്കിൽ 401(k) എന്ന­ത് ഒരു പെ­ൻ­ഷൻ അല്ല മറി­ച്ച് പെ­ൻ­ഷ­നെ കൊ­ന്നി­ട്ട് അതി­ന്റെ സ്ഥാ­നം കൈ­ക്ക­ലാ­ക്കു­ന്ന സം­വി­ധാ­നം എന്നു­മാ­ത്ര­മാ­ണ് വി­ശേ­ഷി­പ്പി­ക്കാ­റു­ള്ള­ത്. 1980ൽ ടെ­ഡ് ബെ­ന്നാ എന്ന ഒരു ഫൈ­നാ­ൻ­സ് കൺ­സൾ­ട്ട­ന്റ് അയാ­ളു­ടെ ഒരു ക്ല­യ­ന്റി­ന്റെ സാ­മ്പ­ത്തിക കാ­ര്യ­ങ്ങൾ പരി­ശോ­ധി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ മന­സ്സി­ലാ­ക്കി­യ­താ­ണ് തൊ­ഴി­ലാ­ളി­കൾ­ക്ക് ടാ­ക്സ് ലാ­ഭി­ച്ചു­കൊ­ണ്ട് റി­ട്ട­യർ­മെ­ന്റ് വരു­മാ­ന­മാ­യി ഈ 401(k) യെ മാ­റ്റു­വാൻ കഴി­യും എന്ന­ത്.
അ­ങ്ങ­നെ കൃ­ഷി­യു­ടെ ഇട­യിൽ മറ്റു കു­ഴ­പ്പ­ങ്ങൾ ഒന്നും ഉണ്ടാ­ക്കാ­ത്ത ഒരു കള­പോ­ലെ കൃ­ഷി­ക്ക് ഒപ്പം വളർ­ന്നു കൃ­ഷി­യെ മൊ­ത്ത­മാ­യി തി­ന്നു­ന­ശി­പ്പി­ച്ച കഥ­യാ­ണ്, റി­ട്ട­യർ­മെ­ന്റു കാ­ല­ത്തേ­ക്ക് ചെ­റിയ കരു­തല്‍ നി­ക്ഷേ­പ­ത്തി­നും അല്പം ടാ­ക്സ് ലാ­ഭി­ക്ക­ലി­നു­മാ­യി തു­ട­ങ്ങിയ 401(k)­ക്ക് പറ­യു­വാ­നു­ള്ള­ത്. കട­ന്നു­പോയ വർ­ഷ­ങ്ങ­ളിൽ ബാ­ങ്കു­കൾ അട­ച്ചു­പൂ­ട്ടി­ക്കൊ­ണ്ടി­രു­ന്ന­പ്പോൾ അമേ­രി­ക്ക­യി­ലെ ബഹു­ഭൂ­രി­പ­ക്ഷ­ത്തി­ന്റേ­യും ചോ­ദ്യം സാ­മ്പ­ത്തിക പ്ര­തി­സ­ന്ധി­യെ­പ­റ്റി ആയി­രു­ന്നി­ല്ല, മറി­ച്ച് ഈ സാ­മ്പ­ത്തിക പ്ര­തി­സ­ന്ധി എങ്ങ­നെ തങ്ങ­ളു­ടെ 401(k) നി­ക്ഷേ­പ­ത്തെ ബാ­ധി­ക്കും എന്നാ­യി­രു­ന്നു. എന്നു പറ­ഞ്ഞാൽ ഒരു റി­ട്ട­യർ­മെ­ന്റ് സാ­ധ്യ­മാ­കു­മോ എന്ന ചോ­ദ്യം­.
ഏ­താ­ണ്ട് 3 ട്രി­ല്യൺ യു­എ­സ് ഡോ­ള­റിൽ അധി­കം നി­ക്ഷേ­പം ഉള്ള ഈ 401(k) ആണ് അമേ­രി­ക്ക­യി­ലെ ഏറ്റ­വും ജന­പ്രിയ റി­ട്ട­യർ­മെ­ന്റ് നി­ക്ഷേപ പദ്ധ­തി. അതിൽ 2 ട്രി­ല്യൻ യു­എ­സ് ഡോ­ളർ ആണ് സാ­മ്പ­ത്തിക മാ­ന്ദ്യ­ത്തിൽ ഒലി­ച്ചു­പോ­യ­ത്. 1990­ക­ളിൽ അതി­വേ­ഗ­ത്തിൽ വളർ­ന്നു­കൊ­ണ്ടി­രു­ന്ന കമ്പ­നി­ക­ളി­ലെ തൊ­ഴി­ലാ­ളി­കൾ അവ­രു­ടെ 401(k)­യു­ടെ 90% ഉം അതേ കമ്പ­നി­ക­ളു­ടെ സ്റ്റോ­ക്കിൽ തന്നെ നി­ക്ഷേ­പി­ച്ചു. എൻ­റോ­ണും, വേ­ൾ­ഡ് കോ­മും 2001-2002 കാ­ല­ത്തു തകർ­ന്നു തരി­പ്പ­ണ­മാ­കു­മ്പോൾ 800 മി­ല്യൺ അമേ­രി­ക്കൻ ഡോ­ളർ 401(k) നി­ക്ഷേ­പ­മാ­ണ് അതോ­ടൊ­പ്പം പോ­യ­ത്.
ഇ­പ്പോ­ഴ­ത്തെ സാ­മ്പ­ത്തിക മാ­ന്ദ്യം 2007 മു­തൽ ഏതാ­ണ്ട് 401(k)­യു­ടെ 20% ആണ് കൊ­ണ്ടു­പോ­യ­ത്. ഇന്ന് അമേ­രി­ക്ക മു­ഴു­വൻ ഉയ­രു­ന്ന ചോ­ദ്യ­വും കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷൻ എന്ന് പര­ക്കെ അറി­യ­പ്പെ­ടു­ന്ന 401(k)­യു­ടെ വി­ശ്വാ­സ്യ­ത­യാ­ണ്. എത്ര ആളു­കൾ­ക്ക് റി­ട്ട­യർ ചെ­യ്യു­വാൻ സാ­ധി­ക്കും? റി­ട്ട­യർ ചെ­യ്യു­ന്ന­വർ­ക്ക് മാ­ന്യ­മായ ഒരു റി­ട്ട­യർ­മെ­ന്റ് ജീ­വി­തം സാ­ധ്യ­മാ­ണോ­?
The Society of Professional Asset-Managers and Record Keepers പറ­യു­ന്ന­ത് അമേ­രി­ക്ക­യു­ടെ തൊ­ഴിൽ സേ­ന­യു­ടെ 50% അല്ലെ­ങ്കിൽ ഏതാ­ണ്ട് 73 മി­ല്യൺ അമേ­രി­ക്ക­ക്കാ­രു­ടെ റി­ട്ട­യർ­മെ­ന്റ് സമ്പാ­ദ്യം 401(k)ൽ നി­ക്ഷി­പ്തം ആണെ­ന്നാ­ണ്. ഒരു സമൂ­ഹ­മെ­ന്ന നി­ല­ക്ക് അമേ­രി­ക്ക­യിൽ തൊ­ഴിൽ ചെ­യ്യു­ന്ന­വർ ഏതാ­ണ്ട് 200 ബി­ല്യൺ ഡോ­ളർ ഓരോ വർ­ഷ­വും ഈ അക്കൌ­ണ്ടു­ക­ളിൽ നി­ക്ഷേ­പി­ക്കു­ന്നു എന്നാ­ണ്. പക്ഷെ ഇവ­രൊ­ക്കെ റി­ട്ട­യർ ചെ­യ്യു­ന്ന­ത് മെ­ച്ച­പ്പെ­ട്ട സമ്പാ­ദ്യ­വു­മാ­യി­ട്ടാ­ണോ­?
ഈ കാ­ര്യ­ത്തിൽ ഒരു പന്ത­യ­ത്തി­ന്റെ ആവ­ശ്യ­മേ ഇല്ല! ആവ­റേ­ജ് 401(k)­യി­ലെ ബാ­ലൻ­സ് 45,519 അമേ­രി­ക്കൻ ഡോ­ളർ മാ­ത്ര­മാ­ണ്. എന്നു­പ­റ­ഞ്ഞാൽ പു­ത്തൻ പെ­ൻ­ഷൻ അക്കൌ­ണ്ടു­ക­ളിൽ 60 വയ­സ്സു­മു­തൽ അടു­ത്ത 75-80 വയ­സ്സു­വ­രെ ഒരു അമേ­രി­ക്ക­ക്കാ­രൻ ജീ­വി­ക്കു­വാൻ ബാ­ക്കി­യു­ള്ള റി­ട്ട­യർ­മെ­ന്റ് സമ്പാ­ദ്യ­മാ­ണ് ഈ തു­ക. രണ്ടു വർ­ഷം കോ­ളേ­ജിൽ പോ­യി പഠി­ക്കു­വാൻ ഇതി­നേ­ക്കാൾ കൂ­ടു­തൽ തുക അമേ­രി­ക്ക­യിൽ ചെ­ല­വാ­ക്ക­ണം­.
­ഞെ­ട്ടി­ക്കു­ന്ന കണ­ക്ക് മറ്റൊ­ന്നാ­ണ്. 401(k) എന്ന കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷ­നിൽ അക്കൌ­ണ്ടു­ള്ള അമേ­രി­ക്ക­ക്കാ­രിൽ 46% നു 10,000 അമേ­രി­ക്കൻ ഡോ­ള­റിൽ താ­ഴെ മാ­ത്ര­മാ­ണ് സമ്പാ­ദ്യ­മാ­യി­ട്ടു­ള്ള­ത്.
ഇ­ന്ന­ത്തെ കണ­ക്കു­പ്ര­കാ­രം വെ­റും 21% അമേ­രി­ക്ക­കാ­ർ­ക്കു­മാ­ത്ര­മേ പര­മ്പ­രാ­ഗത പെ­ൻ­ഷൻ ആയ defined benefit pension plan ന്റെ പരി­ര­ക്ഷ ഉള്ളൂ. ഈ ശത­മാന കണ­ക്ക് വള­രെ വേ­ഗ­ത്തിൽ ചു­രു­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ബോ­സ്റ്റൺ കോ­ളേ­ജി­ലെ Center for Retirement Research മേ­ധാ­വി അലി­ഷാ മു­ന്നെൽ പറ­യു­ന്ന­ത് 401(k) പ്ലാ­നി­നെ അതി­ന്റെ പൂ­ർ­വ്വ സ്ഥി­തി­യി­ലേ­ക്കു മട­ക്കി­ക്കൊ­ണ്ടു­പോ­യി റി­ട്ട­യർ­മെ­ന്റ് പ്ലാ­നി­നും സോ­ഷ്യൽ സെ­ക്യൂ­രി­റ്റി­ക്കും ഒപ്പം ഒരു മൂ­ന്നാ­മ­ത്തെ സമ്പാ­ദ്യ­മാ­ക്കി മാ­റ്റേ­ണ്ട സമ­യ­മാ­യി­രി­ക്കു­ന്നു എന്നാ­ണ്. ഈ 401(k) ഒന്നും വാ­ർ­ദ്ധ­ക്യ കാ­ല­ത്ത് റി­ട്ട­യർ­മെ­ന്റ് ജീ­വി­ത­ത്തിൽ ആശ്വാ­സ­മാ­വും എന്ന് നമു­ക്ക് വി­ശ്വ­സി­ക്കാ­നാ­വി­ല്ല എന്ന് അവർ തു­ട­രു­ന്നു. Government Accountability Office പറ­ഞ്ഞ­ത് 401(k) എന്ന കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷ­നെ നി­യ­ന്ത്രി­ച്ചി­ല്ലെ­ങ്കിൽ നല്ലൊ­രു­ശ­ത­മാ­നം അമേ­രി­ക്ക­ക്കാ­ര­നെ­യും കാ­ത്തി­രി­ക്കു­ന്ന­ത് വള­രെ ദയ­നീ­യ­മായ റി­ട്ട­യർ­മെ­ന്റ് ജീ­വ­ത­മാ­വും എന്നാ­ണ്.
­ഫൈ­നാ­ൻ­സ് പ്ലാ­നിം­ഗ് എന്ന തൊ­ഴിൽ മൊ­ത്തം ഒറ്റ­ക്കെ­ട്ടാ­യി വള­രെ സമർ­പ്പ­ണ­ത്തോ­ടു­കൂ­ടെ അമേ­രി­ക്ക­ക്കാ­രോ­ടു തു­ടർ­ച്ച­യാ­യി പറ­യു­ന്ന­ത് നി­ങ്ങ­ളു­ടെ റി­ട്ട­യർ­മെ­ന്റി­നു നി­ങ്ങൾ കാ­ശു­മു­ട­ക്ക­ണം എന്നാ­ണ്. 401(k) ആണ് റി­ട്ട­യർ­മെ­ന്റി­ന്റെ മു­ഖ്യ ഘട­ക­മാ­യി­ട്ട് ചൂ­ണ്ടി­ക്കാ­ണി­ക്ക­പ്പെ­ടു­ന്ന­ത്. കു­ട്ടി­ക­ളെ കോ­ള­ജിൽ വി­ടു­വാ­നൊ സ്വ­ന്ത­മാ­യി വീ­ടു­വാ­ങ്ങു­വാ­നൊ കഴി­വി­ല്ലാ­ത്ത­വ­രോ­ടു­പോ­ലും പറ­യു­ന്ന­ത് നി­ങ്ങ­ളു­ടെ റി­ട്ട­യർ­മെ­ന്റി­നു­വേ­ണ്ടി 401(k) നി­ക്ഷേ­പം ആരം­ഭി­ക്കു എന്നാ­ണ്.
ഇ­ത് അത്ര മോ­ശ­മായ ഒരു ഉപ­ദേ­ശം ഒന്നും അല്ല. കാ­ര­ണം ഈ നി­ക്ഷേ­പ­ത്തി­ന് ടാ­ക്സ് കൊ­ടു­ക്കേ­ണ്ട­തി­ല്ല, ആരോ­ഗ്യ ഇൻ­ഷ്വ­റൻ­സ് പോ­ലെ തൊ­ഴിൽ നഷ്ട­പ്പെ­ട്ടാ­ലും ഈ നി­ക്ഷേ­പം നി­ങ്ങൾ­ക്കു നഷ്ട­പ്പെ­ടി­ല്ല. ഒക്കെ ശരി­യാ­ണ്. ഇതൊ­ക്കെ വി­ശ്വ­സി­ച്ച അമേ­രി­ക്ക­ക്കാർ തങ്ങ­ളു­ടെ റി­ട്ട­യർ­മെ­ന്റി­നു­വേ­ണ്ടി മറ്റ് എന്ന­ത്തേ­ക്കാ­ളും അധി­കം നി­ക്ഷേ­പ­ങ്ങൾ നട­ത്തി. എന്നി­ട്ടെ­ന്തു­ണ്ടാ­യി? കഴി­ഞ്ഞു­പോയ ചില വർ­ഷ­ങ്ങൾ കാ­ട്ടി­ത്ത­ന്ന­ത്, അവ­രു­ടെ ഈ പു­ത്തൻ നി­ക്ഷേ­പ­ങ്ങൾ­ക്കൊ­പ്പം തങ്ങ­ളു­ടെ ബാ­ങ്ക് അക്കൌ­ണ്ടു­കൾ പോ­ലും കൂ­ടു­തൽ അപ­ക­ട­ത്തിൽ ആകു­ന്ന­താ­ണ്. തൊ­ഴിൽ ദാ­താ­വ് ഉറ­പ്പു­ത­ന്നി­രു­ന്ന സാ­ധ­രണ പെ­ൻ­ഷ­ന്റെ കാ­ല­ത്തേ­തി­നേ­ക്കാ­ളും കു­റ­ഞ്ഞ തു­ക­മാ­ത്ര­മാ­യി­രി­ക്കും റി­ട്ട­യർ­മെ­ന്റ് കാ­ല­ത്തെ പെ­ൻ­ഷൻ വരു­മാ­നം 401(k)­യി­ലൂ­ടെ. 44% അമേ­രി­ക്ക­ക്കാ­രും തങ്ങ­ളു­ടെ സമ്പാ­ദ്യം എല്ലാം നഷ്ട­പ്പെ­ടു­ന്ന അവ­സ്ഥ­യി­ലാ­ണ് ഇന്ന്.
ഇ­ൻ­സ്റ്റ­ന്റ് ക്യാ­മ­റ­യും ഫി­ലി­മും നി­ർ­മ്മി­ക്കു­ന്ന പോ­ള­റോ­യ്ഡ് കോ­ർ­പ്പ­റേ­ഷ­നി­ലെ ആയി­ര­ക്ക­ണ­ക്കി­നു ജോ­ലി­ക്കാ­രിൽ ഒരാ­ളായ ബെ­റ്റി മോ­സ്സി­ന്റെ കഥ ഒരു ഉദാ­ഹ­ര­ണ­മാ­ണ്. കമ്പ­നി­യെ മറ്റൊ­രു കോ­ർ­പ്പ­റേ­റ്റ് ടേ­ക് ഓവ­റിൽ നി­ന്നും രക്ഷി­ക്കു­വാൻ കൂ­ടെ­യാ­ണ് തങ്ങ­ളു­ടെ ശമ്പ­ള­ത്തി­ന്റെ 8% കമ്പ­നി­യു­ടെ ഓഹ­രി­യാ­ക്കി മാ­റ്റി റി­ട്ട­യർ­മെ­ന്റ് ബെ­ന­ഫി­റ്റ് പ്രോ­ഗ്രാ­മിൽ ചേ­ർ­ക്കു­ന്ന­ത്. ഡി­ജി­റ്റൽ വി­പ്ല­വ­ത്തി­ന്റെ കാ­ല­ത്ത് പോ­ള­റോ­യ്ഡ് കമ്പ­നി വലിയ മാ­റ്റ­ങ്ങൾ­ക്കു തയ്യാ­റാ­കാ­തി­രു­ന്ന­തി­നാൽ ആണ് 1995-1998 കാ­ല­ത്ത് 359 മി­ല്യൺ ഡോ­ള­റി­ന്റെ നഷ്ടം കമ്പ­നി­ക്കു നേ­രി­ടേ­ണ്ടി­വ­ന്ന­ത്. കമ്പ­നി­യു­ടെ ബാ­ലൻ­സ് ഷീ­റ്റ് അതോ­ടെ കു­ത്തു­പാള എടു­ത്തു­തു­ട­ങ്ങി. തൊ­ഴി­ലാ­ളി­കൾ­ക്കു വി­റ്റ ഓഹ­രി­യു­ടെ വി­ല­യും അതോ­ടെ തകർ­ന്നു തരി­പ്പ­ണ­മാ­യി. ഒക്ടോ­ബർ 2001ൽ പോ­ള­റോ­യ്ഡ് പാ­പ്പർ ഹർ­ജി ഫയൽ ചെ­യ്തു. അതോ­ടെ പോ­ള­റോ­യ്ഡി­ന്റെ ഷെ­യർ വില 1997­ലെ 60 ഡോ­ള­റിൽ നി­ന്നും ഒരു കു­പ്പി കൊ­ക്ക കോ­ള­യു­ടെ വി­ല­യ്ക്കും താ­ഴേ­ക്കു­വ­ന്നു പതി­ച്ചു. ‌
­ബെ­റ്റി മോ­സ്സി­നെ­പ്പോ­ലു­ള്ള 6000 തൊ­ഴി­ലാ­ളി­ക­ളു­ടെ 300 മി­ല്യൺ ഡോ­ള­റി­ന്റെ റി­ട്ട­യർ­മെ­ന്റ് സമ്പാ­ദ്യം കമ്പ­നി­യു­ടെ ഷെ­യർ എന്ന കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷൻ എന്നൊ സി­വി­യ­റൻ­സ് പേ എന്നൊ വി­ളി­ക്കാ­വു­ന്ന നി­ക്ഷേ­പ­ഖ­നി­യിൽ നി­ന്നും 9 അമേ­രി­ക്കൻ നയാ­പൈസ വി­ല­യ്ക്ക് ജീ­വ­ന­ക്കാ­രിൽ നി­ന്നും കമ്പ­നി തി­രി­കെ വാ­ങ്ങി. പലർ­ക്കും 100,000 മു­തൽ 200,000 വരെ അമേ­രി­ക്കൻ ഡോ­ളർ ആണു ഒറ്റ­യ­ടി­ക്കു നഷ്ട­മാ­യ­ത്.
അ­മേ­രി­ക്ക­യിൽ മനു­ഷ്യർ തൊ­ഴിൽ ചെ­യ്യു­വാൻ സ്വ­പ്നം­കാ­ണു­ന്ന ഒരു സ്ഥ­ലം എന്നാ­ണ് അവർ കമ്പ­നി­ക­ളെ വി­ശേ­ഷി­പ്പി­ക്കാ­റു­ള്ള­ത്. 2005ൽ 60 വയ­സ്സു­ണ്ടാ­യി­രു­ന്ന ബെ­റ്റി 35 വർ­ഷം പോ­ള­റോ­യ്ഡ് കമ്പ­നി­യിൽ ജോ­ലി­ചെ­യ്തു. ഒരു ഫയൽ ക്ലർ­ക്കാ­യി തു­ട­ങ്ങി ഏറ്റ­വു­മൊ­ടു­വില്‍ സീ­നി­യർ റീ­ജ­നൽ ഓപ്പ­റേ­ഷൻ­സ് മാ­നേ­ജർ ആയി അറ്റ്ലാ­ന്റ­യിൽ സേ­വ­ന­മ­നു­ഷ്ഠി­ച്ചു. തൊ­ഴി­ലാ­ളി­കൾ­ക്കു റി­ട്ട­യർ­മെ­ന്റ് നി­ക്ഷേ­പ­മാ­യി കമ്പ­നി­യു­ടെ ഓഹ­രി വാ­ങ്ങു­വാൻ അവ­സ­രം വന്ന­പ്പോൾ ബെ­റ്റി ഓർ­ക്കു­ന്നു, എല്ലാ തൊ­ഴി­ലാ­ളി­ക­ളും അതി­നു­പി­ന്നാ­ലെ പാ­യു­ക­യാ­യി­രു­ന്നു. പറ­ഞ്ഞു­വി­ശ്വ­സി­പ്പി­ച്ച­തിന്‍­പ്ര­കാ­ര­മാ­ണ് തൊ­ഴി­ലാ­ളി­ക­ളെ­ല്ലാം അതി­നു­പി­ന്നാ­ലെ പാ­ഞ്ഞ­ത്.
­പോ­ള­റോ­യ്ഡ് പാ­പ്പർ ഹർ­ജി നല്കി­യ­തോ­ടെ ബെ­റ്റി­യും അവ­രു­ടെ റി­ട്ട­യർ ചെ­യ്ത സഹ­പ്ര­വർ­ത്ത­ക­രും ഒരു കൈ­യ്ക്കു­ന്ന പാ­ഠം പഠി­ച്ചു. പഴയ പോ­ള­റോ­യ്ഡ് കമ്പ­നി­യു­ടെ മൂ­ല്യ­ത്തി­ന്റെ മു­ന്നിൽ ഒന്നു­മ­ല്ലാ­ത്ത 255 മി­ല്യൺ ഡോ­ള­റി­നു കമ്പ­നി വി­റ്റു­പോ­യി. അതിൽ തന്നെ പു­ത്തൻ മു­ത­ലാ­ളി­മാർ ഉപ­യോ­ഗി­ച്ച­ത് പോ­ള­റോ­യ്ഡ് കമ്പ­നി­യു­ടെ തന്നെ 138 മി­ല്യൺ ഡോ­ളർ ആണ്. ദോ­ഷം പറ­യ­രു­ത­ല്ലോ, ബാ­ങ്ക്റ­പ­റ്റ്സി കോ­ട­തി പാ­വം പി­ടി­ച്ച തൊ­ഴി­ലാ­ളി­ക­ളെ വി­ട്ട­ത് വെ­റും കൈ­യോ­ടെ അല്ല. ബെ­റ്റി മോ­സ്സ് ഒരി­ക്ക­ലും മറ­ക്കി­ല്ല ആ ദി­വ­സം. അവർ­ക്ക് 47 ഡോ­ള­റി­ന്റെ ഒരു ചെ­ക്ക് കൈ­യിൽ കി­ട്ടി­!
"­നി­ങ്ങൾ ഈ തമാ­ശ­യും കൂ­ടെ കേ­ൾ­ക്ക­ണം­," ബെ­റ്റി പറ­യു­ന്നു; "ആ ദി­വ­സം അടു­ത്തു­ള്ള മക്ഡൊ­ണാ­ൾ­ഡിൽ ഞങ്ങൾ തൊ­ഴി­ലാ­ളി­കൾ കൂ­ടി ആ 47 ഡോ­ളർ തീ­ർ­ത്തി­ട്ടാ­ണ് വന്ന­ത്."
­ഫോ­ർ­ച്യൂൺ മാ­ഗ­സി­ന്റെ കോ­ള­മി­സ്റ്റും എഡി­റ്റ­റും പി­ന്നീ­ട് ന്യൂ­യോ­ർ­ക്ക് ടൈം­സി­ന്റെ ബി­സി­ന­സ്സ് കോ­ള­മി­സ്റ്റു­മാ­യി മാ­റിയ പ്ര­മുഖ മാ­ദ്ധ്യ­മ­പ്ര­വർ­ത്ത­കൻ ജോ നോ­സെ­റാ കഴി­ഞ്ഞ ഏപ്രി­ലിൽ അദ്ദേ­ഹ­ത്തി­ന്റെ അറു­പ­താം ജന്മ­ദി­ന­ത്തി­ന് ന്യൂ­യോ­ർ­ക്ക് ടൈം­സിൽ എഴു­തി­യ­ത് ഇങ്ങ­നെ­യാ­ണ്:
"
60 വയ­സ്സ് ആകുക എന്നു­പ­റ­ഞ്ഞാൽ പു­ത്തൻ 50 ആണെ­ന്ന­ത് തീ­ർ­ച്ച­യാ­യും തെ­റ്റാ­ണ്. എന്റെ ശരീ­രം ക്ഷീ­ണി­ക്ക­യും ഞെ­രി­പി­രി­കൊ­ള്ളു­ക­യും ഒക്കെ ചെ­യ്യു­ന്നു­ണ്ട്. എന്റെ കണ്ണു­കൾ ആ പഴയ കണ്ണു­കൾ അല്ല, ഇപ്പോ­ൾ. കട­ന്നു­പോയ ഏതാ­നും വർ­ഷ­ങ്ങ­ളിൽ ഞാൻ ഉറ­ങ്ങി­യ­തു­പോ­ലെ­യു­ള്ള ഉറ­ക്കം ഒന്നും ഇപ്പോൾ എനി­ക്കു കി­ട്ടാ­റി­ല്ല. സ്ഥി­ര­മാ­യി ഡോ­ക്ട­റെ കാ­ണാ­റു­ണ്ട്. പെ­ട്ടെ­ന്ന് വീ­ട്ടി­ലെ­ത്തി സ്വ­സ്ഥ­മാ­കു­വാ­നു­ള്ള ആഗ്ര­ഹം ഓടി­ക്ക­ട­ന്നു­വ­രു­ന്നു. ഇൻ­ഷ്വ­റൻ­സ്, വി­ല്പ­ത്രം തയ്യാ­റാ­ക്കൽ എന്നി­ങ്ങ­നെ­യു­ള്ള പല­തും ചെ­യ്ത് തീ­ർ­ക്ക­ണം. എന്റെ ചെ­ക് ലി­സ്റ്റിൽ ഇപ്പോ­ഴും ഇല്ലാ­ത്ത ഒരു കാ­ര്യം എന്റെ 401(k) പ്ലാൻ ആണ്. എന്റെ റി­ട്ട­യർ­മെ­ന്റ് ജീ­വി­ത­ത്തെ സം­ര­ക്ഷി­ക്കേ­ണ്ട ഈ പ്ലാൻ മി­ക്ക­വാ­റും തരി­പ്പ­ണ­മാ­യി­രി­ക്ക­യാ­ണ്.
­ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധാ­ന­ന്ത­ര­മു­ണ്ടായ ബേ­ബീ ബൂ­മേ­ഴ്സ് തല­മു­റ­യി­ലെ ലക്ഷ­ക്ക­ണ­ക്കി­ന് ആളു­ക­ളെ­പ്പോ­ലെ ഈ പദ്ധ­തി ആരം­ഭി­ച്ച 1970­ക­ളു­ടെ ഒടു­ക്ക­ത്തിൽ ഞാ­നും എന്റെ പണം 401(k)­യിൽ നി­ക്ഷേ­പി­ച്ചു. 1982 കളി­ലെ സ്റ്റോ­ക് മാ­ർ­ക്ക­റ്റ് കു­തി­ച്ചു­ചാ­ട്ട സമ­യ­ത്ത് ഒരു യുവ പത്ര­പ്ര­വർ­ത്ത­ക­നായ എനി­ക്ക് അധി­കം പണം ഒന്നും ഇല്ലാ­യി­രു­ന്നു, നി­ക്ഷേ­പി­ക്കു­വാ­ൻ. പക്ഷെ മാ­ർ­ക്ക­റ്റ് ഉണർ­ന്ന­തി­ന­നു­സ­രി­ച്ച് എന്റെ 401(k) അക്കൌ­ണ്ടും വളർ­ന്നു. ബുൾ മാ­ർ­ക്ക­റ്റ് എന്റെ നി­ക്ഷേ­പ­ത്തി­നു­ള്ള കഴി­വി­നെ­യും പെ­രു­പ്പി­ച്ച് ബലൂൺ പോ­ലെ വീ­ർ­പ്പി­ച്ചു­.
ഈ പു­ത്തൻ നി­ക്ഷേപ സം­സ്കാ­ര­ത്തിൽ ആകൃ­ഷ്ട­നായ ഞാൻ എന്റെ ആദ്യ പു­സ്ത­കം എഴു­തി. 1990ൽ അതി­നു ഞാൻ പേ­രി­ട്ട­ത് “പ­ണ­ത്തി­ന്റെ ജനാ­ധി­പ­ത്യ­വ­ത്ക­ര­ണം” എന്നാ­ണ്. 2000ൽ ബലൂ­ണി­ന്റെ കു­മിള പൊ­ട്ടു­ന്ന­തു­പോ­ലെ സ്റ്റോ­ക്‍­മാ­ർ­ക്ക­റ്റ് പൊ­ട്ടി എന്റെ പോ­ർ­ട്ട്ഫോ­ളി­യോ അതി­ന്റെ പകു­തി­യി­ലേ­ക്ക് താ­ണു­പോ­യി­.
ഇ­പ്പോ­ഴും 60ആ­മ­ത്തെ വയ­സ്സിൽ എനി­ക്കു പണി­ചെ­യ്യു­വാൻ കഴി­യും. ഒരു നി­ർ­ബ­ന്ധിത റി­ട്ട­യർ­മെ­ന്റ് പ്രാ­യം എന്റെ ജോ­ലി­ക്ക് ഇല്ല. വലിയ ഭാ­രം ഒന്നും ഉയർ­ത്തു­ക­യൊ ചു­മ­ക്കു­ക­യൊ ചെ­യ്യേ­ണ്ട ആവ­ശ്യം ഇല്ല. എന്തെ­ങ്കി­ലും പരി­ക്കു­പ­റ്റി­യാൽ എനി­ക്ക് ഒരു അസി­സ്റ്റ­ഡ് ലി­വിം­ഗ് ഇൻ­ഷ്വ­റൻ­സ് ഉണ്ട്. അല്ലാ­ത്ത പക്ഷം എഴു­ത്തു തു­ട­രു­വാൻ കഴി­യും. പക്ഷെ എന്റെ തല­മു­റ­യി­ലെ ലക്ഷ­ക്ക­ണ­ക്കി­നു ആളു­കൾ എന്നേ­പ്പോ­ലെ അല്ല. സ്റ്റോ­ക്‍­മാ­ർ­ക്ക­റ്റിൽ നി­ക്ഷേ­പി­ക്കു­വാ­നു­ള്ള താ­ത്പ­ര്യം അവ­രു­ടെ റി­ട്ട­യർ­മെ­ന്റി­നെ ഇല്ലാ­താ­ക്കി­."
പെ­ൻ­ഷ­നെ ഇല്ലാ­താ­ക്കു­ന്ന­ത് ബു­ഷ് ഭര­ണ­കൂ­ട­വും അമേ­രി­ക്കൻ കോ­ൺ­ഗ്ര­സ്സും, വാ­ൾ­സ്ട്രീ­റ്റും ഒരു പൊ­തു­ധാ­ര­ണ­യു­ടെ അടി­സ്ഥാ­ന­ത്തിൽ പ്ര­വർ­ത്തി­ച്ച­തി­ന്റെ ഫല­മാ­യി­ട്ടാ­ണ്.
­പെ­ൻ­ഷൻ പ്ര­തി­സ­ന്ധി എന്നു­പ­റ­യു­ന്ന­ത് സർ­ക്കാർ പെ­ൻ­ഷൻ കൊ­ടു­ക്കു­വാൻ മാ­റ്റി­വ­ച്ചി­രി­ക്കു­ന്ന പണ­മൊ അതി­ന്റെ സ്രോ­ത­സൊ സർ­ക്കാ­രി­ന്റെ പെ­ൻ­ഷൻ കട­മ­ക­ളു­മാ­യി ഒത്തു­പോ­കാ­തെ വരു­ന്ന­തിൽ നി­ന്നും ഉണ്ടാ­കു­ന്ന­താ­ണ്. പാ­ശ്ചാ­ത്യ രാ­ജ്യ­ങ്ങ­ളിൽ ഇത് പല കാ­ര­ണ­ങ്ങൾ കൊ­ണ്ട് ഉണ്ടാ­വാം. പാ­ശ്ചാ­ത്യ­ലോ­കം നേ­രി­ടു­ന്ന പ്ര­ധാന വെ­ല്ലു­വി­ളി ഒരു രാ­ജ്യ­ത്തെ അല്ലെ­ങ്കിൽ ഒരു സം­സ്ഥാ­ന­ത്തെ­യൊ, പഞ്ചാ­യ­ത്തി­ലെ­യൊ ജന­സം­ഖ്യ­യി­ലു­ണ്ടാ­വു­ന്ന മാ­റ്റ­മാ­ണ്. റി­ട്ട­യർ ചെ­യ്യു­ന്ന ആളു­കൾ­ക്ക് ആനു­പാ­തി­ക­മാ­യി പു­തിയ തല­മു­റ­യിൽ നി­ന്നും ജീ­വ­ന­ക്കാ­രെ­യും തൊ­ഴി­ലാ­ളി­ക­ളെ­യും കി­ട്ടാ­തെ വരു­ന്ന­തു­മൂ­ലം ഉള്ള പ്ര­തി­സ­ന്ധി. ‌
­തൊ­ഴിൽ ചെ­യ്യു­ന്ന­വ­രിൽ നി­ന്നും സ്വീ­ക­രി­ക്കു­ന്ന സോ­ഷ്യൽ സെ­ക്യൂ­രി­റ്റി ടാ­ക്സ് കൊ­ണ്ടാ­ണ് റി­ട്ട­യർ ചെ­യ്യു­ന്ന­വർ­ക്ക് സർ­ക്കാർ തങ്ങ­ളു­ടെ ക്ഷേ­മ­പെ­ൻ­ഷൻ നല്കാ­റു­ള്ള­ത്. 1970ൽ ഒരാൾ റി­ട്ട­യർ ചെ­യ്യു­മ്പോൾ 5.3 പേർ ആയി­രു­ന്നു പക­രം ജോ­ലി­ചെ­യ്യു­ന്ന­വ­രാ­യി­ട്ടു­ണ്ടാ­യി­രു­ന്ന­ത്. 2010ൽ ഇത് ഒരാ­ൾ­ക്ക് 4.5 എന്ന കണ­ക്കി­ലേ­ക്ക് കു­റ­ഞ്ഞു. 2050 ആകു­മ്പോ­ഴേ­ക്കും ഇത് 2.6 എന്ന അവ­സ്ഥ­യി­ലേ­ക്ക് എത്തും എന്നാ­ണ് കണ­ക്കു­കൾ പറ­യു­ന്ന­ത്. ഇതി­നു പല കാ­ര­ണ­ങ്ങൾ ഉണ്ട്. കു­റ­ഞ്ഞ ജനന മരണ നി­ര­ക്കു­കൾ തന്നെ പ്ര­ധാ­നം. റി­ട്ട­യർ ചെ­യ്യു­ന്ന­വർ കൂ­ടു­തൽ കാ­ലം ജീ­വി­ക്കു­ന്നു. അതി­ന് ആനു­പാ­തി­ക­മാ­യി ജന­സം­ഖ്യ­യിൽ 20-64 വയ­സ്സു­വ­രെ­യു­ള്ള­വ­രു­ടെ എണ്ണം ഇല്ല എന്ന­ത്.
2008ഓ­ടു­കൂ­ടെ അമേ­രി­ക്ക­യി­ലെ പെ­ൻ­ഷൻ ഫണ്ടു­കൾ ഒരു ട്രി­ല്യൺ ഡോ­ളർ കു­റ­വ് ഉണ്ടാ­യി­രു­ന്നു. ഇത് രൂ­പ­യു­ടെ മൂ­ല്യം കണ­ക്കാ­ക്കു­ന്ന (The present value) രീ­തി അനു­സ­രി­ച്ച് 2010 ഓഗ­സ്റ്റിൽ ഏതാ­ണ്ട് 5.4 ട്രി­ല്യൺ ഡോ­ളർ വരും. ഈ പറ­യു­ന്ന തുക ഇന്ന­ത്തെ­യൊ നാ­ള­ത്തെ­യൊ ആവ­ശ്യ­ത്തി­നു­ള്ള­ത് അല്ല. മറി­ച്ച്, വരു­ന്ന 75 വർ­ഷ­ത്തേ­ക്ക് അമേ­രി­ക്ക­യി­ലെ സോ­ഷ്യൽ സെ­ക്യൂ­രി­റ്റി ലഭി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­വർ­ക്കും ഈ കാ­ല­ത്ത് സോ­ഷ്യൽ സെ­ക്യൂ­രി­റ്റി പെ­ൻ­ഷ­നി­ലേ­ക്ക് വരു­ന്ന­വർ­ക്കും കൊ­ടു­ക്കേ­ണ്ട പെ­ൻ­ഷ­നു ടാ­ക്സ് റവ­ന്യു­വി­ൽ­നി­ന്നു­ള്ള വരു­മാ­ന­ത്തിൽ വരു­ന്ന കു­റ­വ് നി­ക­ത്തു­വാൻ ഉള്ള­താ­ണ് ഈ തു­ക­യും അതി­ന്റെ പലി­ശ­യും­.
ഈ 5.4 ട്രി­ല്യന്‍ ഡോ­ള­റി­ന്റെ കമ്മി കണ്ടെ­ത്തു­വാൻ അമേ­രി­ക്ക­ക്കു­മു­ന്നിൽ പല മാ­ർ­ഗ്ഗ­ങ്ങൾ ഉണ്ട്. ജോ­ലി­ചെ­യ്യു­ന്ന­വ­രും റി­ട്ട­യർ ചെ­യ്യു­ന്ന­വ­രു­മാ­യു­ള്ള അന്ത­രം കു­റ­യ്ക്കു­ക, അതി­നു റി­ട്ട­യർ­മെ­ന്റ് പ്രാ­യം കൂ­ട്ടു­ക. പങ്കാ­ളി­ത്ത­പെ­ൻ­ഷൻ, പെ­ൻ­ഷ­നി­ലേ­ക്കു­ള്ള മു­ട­ക്ക് കൂ­ട്ടു­ക, സോ­ഷ്യൽ സെ­ക്യൂ­രി­റ്റി ടാ­ക്സ് കൂ­ട്ടുക ഇങ്ങ­നെ പല­തും ഉണ്ട്.
­പ­ങ്കാ­ളി­ത്ത പെ­ൻ­ഷൻ നട­പ്പി­ലാ­കു­ന്ന­തി­ന്റെ വലിയ ദു­രി­ത­ങ്ങൾ ഒന്നും അനു­ഭ­വി­ക്കേ­ണ്ടി വരി­ല്ലാ­ത്ത കേ­ര­ള­ത്തി­ലെ സർ­ക്കാർ ജീ­വ­ന­ക്കാർ ആണ് സമ­ര­ത്തി­നു മു­ന്നി­ട്ടി­റ­ങ്ങി­യ­ത്. അവർ ആക്ര­മി­ക്ക­പ്പെ­ട്ടു, അറ­സ്റ്റു ചെ­യ്യ­പ്പെ­ട്ടു, ശമ്പ­ളം നഷ്ട­പ്പെ­ട്ടു. പക്ഷെ ഈ സമ­ര­ത്തെ എതി­ർ­ക്കു­വാൻ പല­കാ­ര­ണ­ങ്ങൾ പറ­ഞ്ഞ മദ്ധ്യ­വർ­ഗ്ഗം അറി­യാ­തെ പോയ ഒരു കാ­ര്യം ഉണ്ട്.
ഇ­ന്ത്യ വാ­ൾ­മാ­ർ­ട്ട് അട­ക്ക­മു­ള്ള മൾ­ട്ടി നാ­ഷ­ണൽ കമ്പ­നി­കൾ­ക്ക് വാ­തിൽ മലർ­ക്കെ തു­റ­ക്കു­ക­യാ­ണ്. അതു വന്നി­ല്ലെ­ങ്കിൽ പോ­ലും സ്വ­ദേ­ശി കു­ത്ത­ക­കൾ ഇഷ്ടം പോ­ലെ ഉണ്ട്. ടാ­റ്റാ, ബി­ർ­ളാ, മു­തൽ അമ്പാ­നി പു­ത്ര­ന്മാർ വരെ­.
­നാ­ളെ ഈ കമ്പ­നി­ക­ളി­ലൊ­ക്കെ ജോ­ലി തേ­ടി എത്തു­ന്ന­വ­രോ­ടും കമ്പ­നി­കൾ പറ­യു­വാൻ പോ­കു­ന്ന­ത് ഞങ്ങ­ളു­ടെ കമ്പ­നി­യു­ടെ പങ്കാ­ളി­ത്ത പെ­ൻ­ഷ­നിൽ ചേ­ർ­ന്നേ മതി­യാ­വു എന്നാ­വും. ശമ്പ­ള­ത്തി­ന്റെ 10% കമ്പ­നി­യു­ടെ ഷെ­യ­റാ­യി­ട്ട് മാ­റും. 60 വയ­സ്സിൽ റി­ട്ട­യർ ചെ­യ്യു­മ്പോൾ ഈ പറ­യു­ന്ന കമ്പ­നി­ക­ളിൽ എത്ര എണ്ണം കാ­ണും, 10% തി­രി­കെ കോ­ണ്ട്രി­ബ്യൂ­ട്ട­റി പെ­ൻ­ഷൻ ആയി­ട്ടു നല്കു­വാ­ൻ?


Thursday, January 10, 2013

മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി? (http://workersforum.blogspot.in, October 28, 2007)

“....pension is not only compensation for loyal service rendered in the past, but pension also has a broader significance, in that it is a measure of socio-economic justice which inheres economic security in the fall of life....
"പെന്‍ഷന്‍ എന്നത് കഴിഞ്ഞ കാലത്ത് വിശ്വസ്ത സേവനം നടത്തിയതിന് തിരിച്ചുനല്‍കുന്ന നഷ്ടപരിഹാരം മാത്രമല്ല‍, മറിച്ച് പെന്‍ഷന് അതിലും ഉയര്‍ന്ന ഒരു പ്രാധാന്യം ഉണ്ട്. അത് സാമൂഹിക - സാമ്പത്തിക നീതിയുടേതായ ഒരു നടപടിയും കൂടിയാണ്. വാര്‍ദ്ധക്യ പ്രക്രിയയുടെ ഭാഗമായി ശാരീരികവും മാനസികവുമായ ശക്തിക്ഷയം മൂലം സമ്പാദ്യത്തെ മാത്രം ആശ്രയിച്ചു കഴിയാന്‍ നിര്‍ബന്ധിതമാകുന്ന ജീവിതാന്ത്യത്തില്‍ സ്വാഭാവികമായി ലഭിക്കേണ്ട സാമ്പത്തിക സുരക്ഷയാണ് പെന്‍ഷന്‍''.
ബഹറുള്‍ ഇസ്ളാം, ഡി.എ. ദേശായ്, ഒ. ചിന്നപ്പറെഡ്ഢി, വി.ഡി. തുള്‍സാപുര്‍ക്കാര്‍, വൈ.വി. ചന്ദ്രചൂഡ് എന്നീ അഞ്ചു ജഡ്ജിമാര്‍ ചേര്‍ന്നു D S Nakkare Vs Union of India എന്ന കേസില്‍ പുറപ്പെടുവിച്ച സുപ്രീം കോടതി വിധി - 1982 ഡിസംബര്‍ 17
“...... pension is a right and the payment of it does not depend upon the decision of the Government but is governed by the rules...”. “.... Thus, pension payable to a government employee is earned by rendering long and efficient service and therefore can be said to be a deferred portion of the compensation..”. “... Pension is neither a bounty nor a grace depending upon the sweet will of the employer..” “.. Pension is not an ex-gratia payment but it is a payment for the service rendered...”
അതേ വിധി ന്യായത്തില്‍ നിന്ന്
“ജീവനക്കാര്‍ക്ക് അര്‍ഹമായ ശമ്പളം ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നില്ല, കാരണം അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. അതിനായി ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചുവെക്കുന്നു എന്ന തത്വം ഞങ്ങള്‍ അംഗീകരിക്കുന്നു.. ജീവനക്കാരുടെ വേതനം പരിഷ്കരിക്കുമ്പോഴൊക്കെ പെന്‍ഷനും പരിഷ്ക്കരിക്കണം.... പെന്‍ഷന്‍ മൌലികമായ, വേര്‍പെടുത്താനാവാത്ത, നിയമപരമായി നല്‍കേണ്ട അവകാശമാണ്....”
റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി രത്നവേല്‍ പാണ്ഡ്യന്‍ ചെയര്‍മാനായിരുന്ന അഞ്ചാം ശമ്പളക്കമ്മീഷന്‍
എന്നാല്‍ നീതിപീഠങ്ങളില്‍ നിന്നുണ്ടാവുന്ന വിധികളല്ലല്ലോ, ഫിക്കിയും ടാറ്റയും മറ്റും നടത്തുന്ന ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദന്മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളാണല്ലോ സര്‍ക്കാരിന് പ്രിയം!
സിവില്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി
ഭാരതത്തിലെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയായ സിവില്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യനാളുകള്‍ മുതല്‍ തന്നെ നിലവില്‍ വന്നതാണ്. നിലവിലുണ്ടായിരുന്ന കോണ്‍ട്രിബ്യൂട്ടറി പ്രോവിഡന്റ് ഫണ്ടിന് പകരമായി 1920ല്‍ നടപ്പാക്കിയതാണ് നിലവിലുള്ള പെന്‍ഷന്‍ പദ്ധതി . 1957ല്‍ ഇത് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിയമപരമായി ബാധകമാക്കി.
നാളിതു വരേയും തുടര്‍ന്നു കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് പുത്തന്‍ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തില്‍ മരണമണി മുഴങ്ങുകയാണ്.
പുതിയ പദ്ധതി
2001 സെപ്തംബറില്‍ ഇന്ത്യയിലെ പെന്‍ഷന്‍ പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ ഐഎംഎഫ് തയ്യാറാക്കിയ രേഖയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി കൊണ്ടു വന്നിട്ടുണ്ട്. പുതിയ പെന്‍ഷന്‍ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ വേതനത്തില്‍ നിന്ന് പത്ത് ശതമാനം ഓരോ മാസവും കൃത്യമായി പിടിച്ചെടുത്ത് ഫണ്ട് മാനേജര്‍മാരെ ഏല്‍പ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. പക്ഷെ, സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍ ആ ജീവനക്കാര്‍ക്ക് എന്താണ് നല്‍കുക എന്ന് ഒരു ഉറപ്പും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. കാരണം പെന്‍ഷന്‍ ഫണ്ട് ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് ചൂതാട്ടം നടത്താന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത് എന്നതിനാല്‍ ഭാവിയെക്കുറിച്ച് ഒരുറപ്പും നല്‍കുവാന്‍ സര്‍ക്കാരിനാവില്ല എന്നതു തന്നെ. ഓഹരിക്കമ്പോളത്തിന്റെ ജയ-പരാജയങ്ങളുടെ അടിസ്ഥാനത്തിലാവും പെന്‍ഷന്‍ തുക നിശ്ചയിക്കപ്പെടുന്നത്.
മുതലാളിത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. ഓഹരിക്കമ്പോളത്തിന്റെ തകര്‍ച്ച ഒഴിവാക്കി, സ്ഥിരത നിലനിറുത്തുക എന്ന ഗൂഢോദ്ദേശ്യമാണ് ഇതിനുപിന്നില്‍. ഐഎംഎഫ് തയ്യാറാക്കിയ രേഖ നടപ്പിലാക്കാനാവശ്യമായ ന്യായീകരണ കുറിപ്പ് തയ്യാറാക്കാന്‍ പലതരം കമ്മിറ്റികളെ നിയമിച്ച് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ എഴുതി വാങ്ങി. ഗീതാകൃഷ്ണന്‍ കമ്മിറ്റി, വാസുദേവന്‍ കമ്മിറ്റി, ഒയാസീസ് (Old Age Social and Income Security) പ്രോജക്റ്റ്, ഐ.ആര്‍.ഡി.എ.കമ്മറ്റി എന്നിവ ഉദാഹരണങ്ങളാണ്. ഇത് നടപ്പാക്കുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിയോഗിക്കപ്പെട്ട ഭട്ടാചാര്യ കമ്മിറ്റി‍, സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് റിപ്പോര്‍ട്ട് നല്‍കുകയും അവരുടെ ശുപാര്‍ശ അനുസരിച്ച് 2004 ജനുവരി ഒന്നാം തീയതിക്കു ശേഷം സര്‍വീസില്‍ കയറുന്ന കേന്ദ്ര ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ബാധകമായ ഒരു പുതിയ പെന്‍ഷന്‍ പദ്ധതി വാജ് പേയ് ഗവണ്‍മെന്റ് 2003 ഡിസംബറില്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.
ഈ ഉത്തരവിന് പകരമായി എന്‍ഡിഎ ഗവണ്‍മെന്റ് തന്നെ രൂപം നല്‍കിയ ഓര്‍ഡിനന്‍സ് ഒരു മാറ്റവും കൂടാതെ പുറപ്പെടുവിച്ചത് മന്‍മോഹന്‍സിങ്ങിന്റെ യുപിഎ ഗവണ്‍മെന്റ് ആണ്. ഓര്‍ഡിനന്‍സിനു പകരമായി പെന്‍ഷന്‍ റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ബില്ല് യുപിഎ ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രക്ഷോഭത്തിന്റെയും ഇടതുപക്ഷ എംപിമാരുടെ ചെറുത്തുനില്‍പ്പിന്റെയും ഫലമായി, ബില്ല് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയോടെ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ഇടതുപക്ഷ എംപിമാരുടെ ചെറുത്തുനില്‍പുമൂലം ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.
പാര്‍ലിമെന്റിന്റെ മുമ്പിലുള്ള പി.എഫ്.ആര്‍.ഡി.എ. ബില്‍ പാസ്സാകാത്തതിനാല്‍ ഈ പദ്ധതിക്ക് നിയമപ്രാബല്യമില്ല. അതുകൊണ്ട് ബില്ല് അവതരണത്തിന് സമവായം ഉണ്ടാക്കുവാന്‍ 2007 ജനുവരി 22ന് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന മുഖ്യമന്ത്രിമാരെയും ധനമന്ത്രിമാരെയും വിളിച്ചുകൂട്ടി. ഇരുപതിലേറെ സംസ്ഥാന സര്‍ക്കാരുകള്‍ ഇതേ പദ്ധതി അവരുടെ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് വേണ്ടി അംഗീകരിച്ചു. കേരളം, പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങിയ ഏതാനും ചില സര്‍ക്കാരുകള്‍ മാത്രമാണ് വേറിട്ട ശബ്ദമുയര്‍ത്തിയത്. ഇടതുപക്ഷത്തിന്റെ തത്വാധിഷ്ഠിത നിലപാടൊന്നുകൊണ്ടു മാത്രമാണ് പാര്‍ലിമെന്റ് പെന്‍ഷന്‍ ബില്‍ പരിഗണനക്കെടുക്കാത്തത്. എത്ര കാലം ഈ നില തുടരും? ഇന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യം എക്കാലത്തും തുടരുമെന്ന് കരുതാനാവില്ല.
ആഗോളതലത്തില്‍ പരാജയപ്പെട്ടത്
ആഗോളതലത്തില്‍ പെന്‍ഷന്‍ പരിഷ്കരണം നടക്കുന്നു; ഇന്ത്യക്ക് മാറിനില്‍ക്കാനാവില്ല എന്നാണ് പുതിയ പദ്ധതിയുടെ പ്രയോക്താക്കള്‍ പ്രചരിപ്പിക്കുന്നത്. ആവര്‍ത്തിച്ച് പറഞ്ഞ് ഇതൊക്കെ ശരിയാണെന്ന് ആളുകളെ വിശ്വസിപ്പിക്കാന്‍ പറ്റിയ പ്രചരണായുധങ്ങളും അവരുടെ പക്കലുണ്ട്. പെന്‍ഷന്‍ പരിഷ്കാരങ്ങള്‍ വിശദീകരിക്കുന്ന എത്രയെത്ര വെബ് സൈറ്റുകളാണുള്ളത് ! അവയില്‍ വരുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യം ഈ പരിഷ്കാരങ്ങളൊക്കെ വന്‍പരാജയമായി തീര്‍ന്നിരിക്കുന്നു എന്നതാണ്. അതാരും പറയുന്നില്ല. ചിലി ഒരു ഉദാഹരണം മാത്രം. പെന്‍ഷന്‍ പരിഷ്കാരങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളുടെയും പ്രതിരോധങ്ങളുടെയും ഇരമ്പം വെബ് സൈറ്റുകളില്‍ നിന്ന് കേള്‍ക്കാം. ചില രാജ്യങ്ങളില്‍ പെന്‍ഷന്‍കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍വരെ രൂപീകരിച്ചിരിക്കുന്നു. അവിടെ പരാജയപ്പെട്ട പദ്ധതികള്‍ ഇവിടെ നടപ്പാക്കണമെന്നാണ് ആഗോളവല്‍ക്കരണത്തിന്റെ പ്രചാരകര്‍ ആവശ്യപ്പെടുന്നത്. ഇതു തിരിച്ചറിയപ്പെടണം.
നേട്ടം ആ‍ര്‍ക്ക് ? സര്‍ക്കാരിനോ പെന്‍ഷന്‍ ഫണ്ടുകള്‍ക്കോ?
ജീവനക്കാരില്‍നിന്ന് പിടിച്ചെടുക്കുന്ന തുകക്ക് തുല്യമായ തുക മാച്ചിംഗ് ഫണ്ടായി ബന്ധപ്പെട്ട സര്‍ക്കാരുകളും വിഹിതം അടക്കണമെന്നാണ് വ്യവസ്ഥ. മാച്ചിംഗ് ഫണ്ട് കൃത്യമായി നല്‍കുന്ന സര്‍ക്കാരിന് എന്തുനേട്ടമാണ് പുതിയ പദ്ധതി കൊണ്ട് ഉണ്ടാവുക? 1.25 കോടിയോളം വരുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% പ്രതിമാസവിഹിതം വലിയ തുകയായിരിക്കും എന്നതിന് സംശയമില്ല. സര്‍ക്കാരിന് പ്രത്യേകിച്ച് ഒരു ആദായവും തിരികെ കിട്ടാതെ, ഈ തുക ഫണ്ട് മാനേജര്‍മാര്‍ക്കും ഓഹരിക്കമ്പോളത്തിലേക്കും നല്‍കുന്നതുകൊണ്ട് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരുകള്‍ക്കും വലിയ ബാധ്യതയാണ് ഉണ്ടാകുന്നത്. മാത്രമല്ല ഈ പദ്ധതിയോടൊപ്പം ജനറല്‍ പ്രോവിഡന്റ് ഫണ്ട് നിറുത്തലാക്കുകയാണ്. ജനറല്‍ പ്രോവിഡന്റ് ഫണ്ടിലേക്ക് ജീവനക്കാര്‍ നല്‍കുന്ന തുക സര്‍ക്കാരുകള്‍ക്ക് പൊതുധനമായി ഉപയോഗിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു. ജനറല്‍ പ്രോവിഡന്റ് ഫണ്ട് ഇല്ലാതാകുന്നതോടെ, ജീവനക്കാര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ നിറവേറ്റാന്‍ ലഭ്യമാകുന്ന വായ്പാ സൌകര്യങ്ങളും ഇല്ലാതാകുകയാണ്.
ആറാം കേന്ദ്രശമ്പളകമ്മീഷനും പരിഗണനാ വിഷയങ്ങളും
പിഎഫ്ആര്‍ഡിഎ ബില്ല് പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ആറാം കേന്ദ്ര ശമ്പളക്കമ്മീഷന്റെ പരിഗണനാ വിഷയത്തില്‍ സൂചിപ്പിക്കുന്നത് നിലവിലുള്ള ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഭാവിയില്‍ പെന്‍ഷന്‍ എന്തായിരിക്കണമെന്ന് ശുപാര്‍ശ നല്‍കാനാണ്.
>"(ഇ) 2004 ജനുവരി 1ന് മുമ്പ് നിയമിക്കപ്പെട്ട ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുന്‍ ജീധനക്കാര്‍ക്കും പെന്‍ഷന്‍, ഡിസിആര്‍ജി, കുടുംബ പെന്‍ഷന്‍, മറ്റ് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ ഘടന നിര്‍ണ്ണയിക്കാനുള്ള തത്വങ്ങള്‍ പരിശോധിക്കുകയും അതിന്റെ ധനപരമായ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുകയും ചെയ്യുക.“
എന്നു വച്ചാല്‍ എല്ലാ ജീവനക്കാരേയും ക്രമേണ പുതിയ പെന്‍ഷന്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടു വരിക തന്നെയാണ് ഇതിന്റെ പിന്നില്‍ ചരടു വലിക്കുന്നവര്‍ ഉദ്ദേശിച്ചിട്ടുള്ളത് എന്നത് വ്യക്തം.
നവലിബറല്‍ നയങ്ങള്‍ക്കെതിരെ പോരാട്ടം തന്നെ ശരണം
ചുരുക്കത്തില്‍ കാര്‍ഷിക വ്യവസായിക, സര്‍വീസ് മേഖലകളില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ച ആഗോളവല്‍ക്കരണ നയങ്ങള്‍, ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയായ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയിലും കൈവയ്ക്കുമെന്ന യാഥാര്‍ത്ഥ്യം ആദ്യമൊക്കെ നല്ലൊരു പങ്ക് ജീവനക്കാര്‍ക്ക് അവിശ്വസനീയമായിരുന്നു. സിവില്‍ സര്‍വീസിന്റെ വലിപ്പം കുറയ്ക്കല്‍, തസ്തിക വെട്ടികുറയ്ക്കല്‍, നിയമന നിരോധനം, വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അടച്ചുപൂട്ടല്‍, കമ്പോളശക്തികളെ സഹായിക്കുന്ന ഹയര്‍ & ഫയര്‍ നയം, തൊഴില്‍ സംരക്ഷണം ഇല്ലാതാക്കുന്ന തൊഴില്‍ നിയമങ്ങളുടെ ഭേദഗതി, പ്രോവിഡന്റ് ഫണ്ട് പലിശയുടെ തുടര്‍ച്ചയായ വെട്ടിക്കുറവ്, ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കല്‍ തുടങ്ങിയ നവലിബറല്‍ നയങ്ങളുടെ കടന്നാക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ നിഷേധമായ പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി.
പുതിയ പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ ജീവനക്കാരെ മാത്രമല്ല ബാധിക്കുക. സോണിയാഗാന്ധി ചെയര്‍പേഴ് സണായിട്ടുള്ള നാഷണല്‍ ഡെവലപ് മെന്റ് കൌണ്‍സില്‍ അംഗീകരിച്ച ഒരു ബില്‍, അസംഘടിത വിഭാഗം തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ നല്‍കാനെന്നപേരില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കപ്പെട്ടിരിക്കുകയാണ്. ഈ ബില്‍ അംഗീകരിക്കപ്പെട്ടാല്‍ നമ്മുടെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍പോലും ഇല്ലാതാകും. ഇരുപതിലേറെ ക്ഷേമനിധികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കയര്‍, കൈത്തറി, ചെത്ത്, ചുമട്ട് തൊഴിലാളികള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്കുവേണ്ടി. നീണ്ട കാലത്തെ പോരാട്ടങ്ങളിലൂടെയാണവ നേടിയെടുത്തത്. മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരം ക്ഷേമനിധികളില്ല. നമ്മുടെ നാട്ടില്‍ സ്വകാര്യ സ്കൂള്‍ - കോളേജ് അധ്യാപകരും മറ്റും പെന്‍ഷന്‍ നേടിയെടുത്തത് ത്യാഗപൂര്‍ണമായ സമരങ്ങളിലൂടെയാണ്. അങ്ങിനെ നേടിയെടുത്ത ആനൂകൂല്യങ്ങളെല്ലാം തകര്‍ക്കാനുള്ള ശ്രമം ഭരണവര്‍ഗം നടത്തുമ്പോള്‍ നിശബ്ദരായിരിക്കാന്‍, നിസ്സംഗരായിരിക്കാന്‍ സാധ്യമല്ല. ഈ ആക്രമണത്തെ നേരിടാന്‍, പരാജയപ്പെടുത്താന്‍ വലിയൊരു സമരനിര പടുത്തുയര്‍ത്തിയേ തീരു.
അതുകൊണ്ട് തന്നെ പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ പിന്‍വലിക്കുക, പണിമുടക്കവകാശം ഉള്‍പ്പെടെ എല്ലാ ജനാധിപത്യ ട്രേഡ് യൂണിയന്‍ അവകാശങ്ങളും സംരക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ 12 ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍ 2007 ഒക്ടോബര്‍ 30ന് ദേശവ്യാപകമായി നടത്തുന്ന പണിമുടക്ക് വിജയിക്കേണ്ടതുണ്ട്.
ആക്രമണം ആശയരംഗത്തും
പുതിയ പദ്ധതി തങ്ങളെ ബാധിക്കില്ലെന്നു ധരിച്ച് പെന്‍ഷന്‍കാര്‍ പ്രതിഷേധിച്ചില്ല. പുതിയ ജീവനക്കാരെ മാത്രമേ ബാധിക്കൂ എന്ന ധാരണയില്‍ ജീവനക്കാരും അവരുടെ സംഘടനകളും ആദ്യം പുതിയ പദ്ധതിയെ എതിര്‍ത്തില്ല. ഇതു സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം പ്രശ്നമാണെന്ന് ധരിച്ച് തൊഴിലാളി പ്രസ്ഥാനങ്ങളും ആദ്യമാദ്യം ഈ നീക്കത്തെ അവഗണിച്ചു. പൊതുജനങ്ങള്‍ക്കാവട്ടെ പെന്‍ഷന്‍ നിഷേധം വേവലാതി ഉണ്ടാക്കുന്ന ഒരു പ്രശ്നവുമല്ല. ഒരു കാര്യം വ്യക്തമാണ്. ആക്രമണം ഒരു ബില്ലിന്റെയോ, പദ്ധതിയുടേയോ നിയമത്തിന്റെയോ രൂപത്തില്‍ മാത്രമല്ല. ആശയരംഗത്തും രൂക്ഷമായ ആക്രമണമുണ്ട്.
നിലവിലുള്ള പെന്‍ഷന്‍ പദ്ധതിയാണ് നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതെന്ന ചിന്ത വളര്‍ത്തിയെടുക്കാന്‍ പലരും ശ്രമിക്കുന്നു. അതുകൊണ്ട് പെന്‍ഷന്‍ പരിഷ്ക്കാരങ്ങള്‍ക്കെതിരെ ഒരുതരം നിസ്സംഗത പ്രകടമാണ്. സര്‍ക്കാരും ഭരണവര്‍ഗവും അതിസമര്‍ത്ഥമായി ഓരോ വിഭാഗത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ പലരും പരാജയപ്പെട്ടപ്പോള്‍ പാസ്റ്റര്‍ മാര്‍ട്ടിന്‍ നെയ് മൊള്ളര്‍ എഴുതിയ ആ കവിത ഇവിടെ ഓര്‍ക്കാവുന്നതാണ്.
“അവര്‍ ആദ്യം വന്നത് ജൂതന്മാരെ തേടിയാണ്. 
ഞാന്‍ മിണ്ടിയില്ല, കാരണം ഞാന്‍ ജൂതനല്ലായിരുന്നു.
പിന്നെയവര്‍ വന്നത് കമ്മ്യൂണിസ്റ്റുകളെ തേടിയാണ്. 
ഞാന്‍ മിണ്ടിയില്ല, കാരണം ഞാന്‍ കമ്മ്യൂണിസ്റ്റല്ലായിരുന്നു.
പിന്നീടവര്‍ വന്നത് ട്രേഡ് യൂണിയനിസ്റ്റുകളെ തേടിയായിരുന്നു, 
ഞാന്‍ മിണ്ടിയില്ല, കാരണം ഞാന്‍ ട്രേഡ് യൂണിയനിസ്റ്റുമല്ലായിരുന്നു.
അവസാനം അവര്‍ വന്നത് എന്നെ തേടിയായിരുന്നു. 
അപ്പോള്‍ എനിക്കുവേണ്ടി മിണ്ടാന്‍ ആരും അവശേഷിച്ചിരുന്നില്ല.”
(അവലംബം: ശ്രീ.പി.എസ്.രാമന്‍‌കുട്ടി, ശ്രീ.കെ.രാജേന്ദ്രന്‍ എന്നിവരുടെ ലേഖനങ്ങള്‍. കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം,ചിന്ത വാരിക)

Tuesday, January 8, 2013

ആശങ്കകളുമായി പങ്കാളിത്ത പെന്‍ഷന്‍ (മെട്രോ വാര്‍ത്തയില്‍ നിന്ന്)

അരവിന്ദ് 
പങ്കാളിത്ത പെന്‍ഷന്‍ പാതയിലേക്കിനി കേരള വും. പെന്‍ഷന്‍കാരെ സംരക്ഷിക്കുന്നതിന്‍റെ ബാധ്യത സംസ്ഥാനത്തിനു താങ്ങാവുന്നതില്‍ ഏറെയായെന്നാണ് ഇതേപ്പറ്റി ഔദ്യോഗിക വിശദീകരണം. പശ്ചിമ ബംഗാളും ത്രിപുരയും കേരളവും മാത്രമാണ് ഇപ്പോഴും നിയമാനുസൃത പെന്‍ഷന്‍ സംവിധാനത്തില്‍ ഉറച്ചു നില്‍ക്കുന്നത്. അഞ്ചര ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും അത്രത്തോളം തന്നെ പെന്‍ഷന്‍കാരും സംസ്ഥാനത്തുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം പെന്‍ഷനു പ്രതിവര്‍ഷം സര്‍ക്കാര്‍ ചെലവഴിക്കുന്നത് 4700 മുതല്‍ 5000 കോടി രൂപ വരെയാണ്. ശമ്പളത്തിനാകട്ടെ 9800.20 കോടി മുതല്‍ 10,000കോടിവരെയും.2011-12 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റിലെ മൂലധന ചെലവ് 4929.15 കോടിയായിരുന്നു. സംസ്ഥാനത്തിന്‍റെ വികസന ആവശ്യത്തിനു ചെലവഴിക്കുന്ന പണത്തേക്കാള്‍ അധികം പണം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കു നല്‍കേണ്ടി വരുന്നു. സാമൂഹ്യ ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന സംസ്ഥാനമായതു കൊണ്ടു ഇതു ബാധ്യതയായി കാണാന്‍ കഴിയില്ല. ആയുര്‍ ദൈര്‍ഘ്യം കൂടുതലായതു കൊണ്ടു സര്‍വീസ് കാലയളവിനേക്കാള്‍ പെന്‍ഷന്‍ കാലം കൂടുകയും ചെയ്യാം.ഇതൊഴിവാക്കുന്നതിനാണു സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നത്.

2004 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൊണ്ടു വന്നു. അന്നു മുതല്‍ കേന്ദ്ര സര്‍വീസില്‍ ഇതു ബാധമാക്കി. എല്ലാ സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചെലവു ചുരുക്കലിന്‍റെ ഭാഗമായാണു പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശിച്ചത്.പുതിയ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ധനമന്ത്രിയായിരുന്ന വേളയിലായിരുന്നു ഇതു നിര്‍ബന്ധമായും സംസ്ഥാനങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കേരളവും ബംഗാളും ത്രിപുരയും ഇതംഗീകരിക്കാന്‍ തയാറായില്ല.യുപിഎ ഘടക കക്ഷിയായ തൃണമൂല്‍ ബംഗാളില്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതു നടപ്പിലാക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയായ മമത ബാനര്‍ജി പ്രണബിന്‍റെ നിര്‍ദേശത്തെ എതിര്‍ത്തു. മൂന്നു സംസ്ഥാനങ്ങള്‍ കര്‍ശന നിലപാടു സ്വീകരിച്ചതോടെ കേന്ദ്രം പിന്നീടു നിര്‍ബന്ധിച്ചില്ല.എന്നാല്‍ ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കും നല്‍കി വന്ന സാമ്പത്തിക സഹായങ്ങളില്‍ കാര്യമായ കുറവു വരുത്തി. 10,815.76 കോടി രൂപയുടെ പൊതുകടമുള്ള കേരളം കടബാധ്യത കുറയ്ക്കാന്‍ കേന്ദ്രത്തെ സമീപിച്ചപ്പോഴാണു നിര്‍ദേശം നടപ്പിലാക്കാത്തതിന്‍റെ പ്രതിഷേധം കേന്ദ്രം പ്രകടിപ്പിച്ചത്. സംസ്ഥാനത്തിന്‍റെ കടബാധ്യതയില്‍ ഒരു ഭാഗം എഴുതി തള്ളണമെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ചെലവു ചുരുക്കാത്ത സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിയെ വിമര്‍ശിച്ച കേന്ദ്ര സര്‍ക്കാര്‍ പത്തു വര്‍ഷം കൊണ്ടു പെന്‍ഷന്‍ വഴി സംസ്ഥാനത്തിന്‍റെ സാമ്പത്തിക ബാധ്യത മൂന്നിരട്ടിയായെന്നു ചൂണ്ടിക്കാണിച്ചു. ഇതൊഴിവാക്കാതെ സാമ്പത്തിക സഹായം നല്‍കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി പദ്ധതി നടപ്പിലാക്കണമെന്നും അല്ലെങ്കില്‍ കടബാധ്യതയുടെ ഭാരം മുഴുവന്‍ വരും കാലങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ തന്നെ പേറേണ്ടി വരുമെന്നും കേന്ദ്ര ധനമന്ത്രാലയം കേരളത്തെ ഓര്‍മിപ്പിച്ചു.

ഇതോടെയാണു സര്‍ക്കാര്‍ പെന്‍ഷന്‍ സമ്പ്രദായത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കാന്‍ തീരുമാനിച്ചത്. കാലങ്ങളായി അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ കവരുമ്പോഴുണ്ടാകുന്ന പ്രതിഷേധം പ്രതീക്ഷകള്‍ക്കും അപ്പുറമായിരിക്കും. എന്നാല്‍ സര്‍ക്കാരിനു പിന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവില്‍ ഉറച്ചു നില്‍ക്കാതെയുംവയ്യ.പക്ഷെ സര്‍ക്കാരിന് ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാന്‍ ബാധ്യതയുണ്ടായിരുന്നു. ആദ്യം ചെയ്യേണ്ടിയിരുന്നതു വ്യക്തമായ നിയമ നിര്‍മാണമായിരുന്നു. 2004ല്‍ പദ്ധതി നടപ്പാക്കിയ കേന്ദ്ര സര്‍ക്കാരിനു പോലും ഇതുവരെ നിയമ നിര്‍മാണം നടത്താനായിട്ടില്ല. 2011 ല്‍ പുതുക്കിയ പങ്കാളിത്ത പെന്‍ഷനു നിയമത്തിന്‍റെ പിന്‍ബലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു. ഇതിനായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അഥോറിറ്റി ആന്‍ഡ് ഡെവലപ്മെന്‍റ് അഥോറിറ്റി ബില്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ട ഈ ബില്‍ ഭേദഗതികളോടെ തിരികെ വന്നെങ്കിലും ചര്‍ച്ച ചെയ്യാനോ പാസാക്കാനോ കഴിഞ്ഞില്ല. കേന്ദ്ര സര്‍ക്കാര്‍ പിന്നീടു പുറപ്പെടുവിച്ച ഉത്തരവിന്‍റെ പിന്‍ബലത്തിലാണിപ്പോള്‍ സംസ്ഥാനങ്ങളിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. ശക്തമായ നിയമം പാസാക്കിയില്ലെങ്കില്‍ മാറി മാറി വരുന്ന സര്‍ക്കാരിന്‍റെയും ധനമന്ത്രിമാരുടെയും മനോഗതം പോലെയായിരിക്കും ഈ പദ്ധതി നടപ്പിലാകുക.

ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് എയര്‍ ഇന്ത്യയില്‍ നടന്ന സംഭവങ്ങള്‍. 1996 ല്‍ എയര്‍ഇന്ത്യ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി. അന്നു മുതല്‍ ജീവനക്കാരില്‍ നിന്നും 10 മുതല്‍ 13% വരെ വിഹിതം പിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ പിരിച്ചെടുത്ത പണത്തിന്‍റെയും എയര്‍ഇന്ത്യ നല്‍കിയ വിഹിതത്തിന്‍റെയും വിനിയോഗത്തെപ്പറ്റി വ്യക്തമായ ധാരണകളൊന്നുമില്ലായിരുന്നു. മാറി മാറി വന്ന മേലധികാരികള്‍ക്കു തോന്നിയപോലെ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തി. പിന്നീടു ജീവനക്കാര്‍ വിരമിച്ചപ്പോള്‍ നിക്ഷേപിച്ച പണമോ പലിശയോ നല്‍കാനായില്ല. പ്രതിമാസം ആയിരം രൂപയ്ക്കു താഴെ മാത്രമായിരുന്നു ഇവര്‍ക്കു ലഭിച്ച പെന്‍ഷന്‍. ഇതാണു വ്യക്തതകളില്ലാതെ പദ്ധതി നടപ്പിലാക്കിയാല്‍ സംഭവിക്കാന്‍ പോകുന്നത് എന്നു സര്‍ക്കാരും തിരിച്ചറിയണം.

ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്‍റെയും ക്ഷാമബത്ത( ഡിഎ) യുടെയും 10 മുതല്‍ 13% വരെ വിഹിതമായി സ്വീകരിക്കുന്ന സര്‍ക്കാര്‍ അവരുടെ വിഹിതവും കൂടി ചേര്‍ത്ത് ട്രഷറികളില്‍ നിക്ഷേപിക്കും. അല്ലെങ്കില്‍ ഇതിനായി രൂപീകരിക്കുന്ന ഒരു ഫണ്ടില്‍ അടയ്ക്കും. ഈ പണം വെറും നിക്ഷേപമായി സര്‍ക്കാര്‍ സൂക്ഷിച്ചാല്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതി വരും. അതുകൊണ്ടു തന്നെ ഇന്‍ഷുറന്‍സ് കമ്പനികളിലോ മറ്റോ നിക്ഷേപിക്കേണ്ടി വരും. ഈ ഇന്‍ഷുറന്‍സ് കമ്പനികളാകട്ടെ മ്യൂച്ചല്‍ ഫണ്ടിലോ ഓഹരി വിപണിയിലോ ആയിരിക്കും നിക്ഷേപം നടത്തുക. ഇത്തരത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം നിക്ഷേപകനായിരിക്കും.

ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായപ്പോള്‍ യൂറോപ്പിലെയും യുഎസിലെയും ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും തകര്‍ന്നതും നിക്ഷേപകര്‍ക്കു പണം നഷ്ടമായതും ചരിത്രമാണ്. ജീവനക്കാരില്‍നിന്നും പിരിച്ചെടുക്കുന്ന പണത്തിന്‍റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ നഷ്ടമാകുന്ന നിക്ഷേപം തിരിച്ചു നല്‍കാനുള്ള ബാധ്യതയും സര്‍ക്കാരിനാകും.

പദ്ധതി നടപ്പാകുമ്പോള്‍ ഇപ്പോള്‍ പെന്‍ഷന്‍കാര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടും. കുടുംബപെന്‍ഷനാണ് നഷ്ടപ്പെടുന്ന ആനുകൂല്യങ്ങളില്‍ പ്രധാനം. സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. വിധവകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അവിവാഹിതരായ പെണ്‍മക്കള്‍, മാനസിക വൈകല്യങ്ങളുള്ള മക്കള്‍ എന്നിവര്‍ക്കും മരണം വരെ പെന്‍ഷന് അര്‍ഹതയുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പായാല്‍ ഇതു ലഭിക്കില്ല. പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരണപ്പെടുന്നതോടെ പെന്‍ഷന്‍ നിലയ്ക്കും. ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോള്‍ പെന്‍ഷന്‍ പരിഷ്കരണവും നടത്താറുണ്ട്. ജീവിത സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണു പരിഷ്കരണം. പങ്കാളിത്ത പെന്‍ഷന്‍ വന്നാല്‍ ഇതും നടപ്പിലാക്കാന്‍ കഴിയില്ല. ഇതിനു പുറമെ പെന്‍ഷന് അര്‍ഹമായ കാലയളവും നിശ്ചയിക്കപ്പെടും. നിശ്ചിത കാലം സര്‍വീസ് ലഭിച്ചില്ലെങ്കില്‍ അടച്ച വിഹിതം മാത്രമായിരിക്കും തിരികെ ലഭിക്കുക. പെന്‍ഷന്‍ തടയപ്പെടും. വോളന്‍ററി റിട്ടയര്‍മെന്‍റ് സ്വീകരിച്ചാലും പെന്‍ഷന്‍ നഷ്ടമാകും. പെന്‍ഷന്‍ ഫണ്ടില്‍ നിന്നും പണം പൂര്‍ണമായും പിന്‍വലിക്കാനും കഴിയില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്നു സര്‍ക്കാരിനു നിര്‍ബന്ധമുണ്ടെങ്കില്‍ ആദ്യം ശക്തമായ നിയമ നിര്‍മാണം നടത്തണം. ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെന്നുറപ്പു വരുത്തുന്ന വ്യവസ്ഥകളും സൃഷ്ടിക്കണം. സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല കേന്ദ്ര സര്‍ക്കാരും നിയമം നടപ്പിലാക്കണം. ആയുസിന്‍റെ നല്ലൊരു ശതമാനം സര്‍ക്കാര്‍ സര്‍വീസില്‍ ചെലവഴിക്കുന്ന ഒരാള്‍ക്കു ശിഷ്ടകാലം അതും വാര്‍ധക്യം, അല്ലലില്ലാതെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ സൃഷ്ടിക്കേണ്ടത്. ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇട നല്‍കാതെ ശക്തമായ നിയമ നിര്‍മാണത്തിനു ശേഷമല്ലാതെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കേരളീയര്‍ അത് അംഗീകരിച്ചെന്നു വരില്ല. ജീവനക്കാരും യുവജനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സൃഷ്ടിക്കുന്ന ശക്തമായ സമരങ്ങളില്‍ സംഭവിക്കുന്ന നഷ്ടവും സര്‍ക്കാരിനു നികത്താനാകാത്ത ബാധ്യതയാകുമെന്നും ഓര്‍ക്കണം.  

ഫേസ് ബുക്ക് പ്രതികരണങ്ങള്‍ ..

ഞങ്ങള്‍ നിങ്ങളുടെ മക്കളും സഹോദരങ്ങളുമാണ്... 
ശത്രുരാജ്യത്തു നിന്നുള്ള നുഴഞ്ഞു കയറ്റക്കാരല്ല !
പ്രിയപ്പെട്ടവരെ,
2013 ഏപ്രില്‍ 1 മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് വരുന്നവര്‍ക്ക് പെന്‍ഷന്‍ ഇല്ല എന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണല്ലൊ ! പുതുതായി സര്‍വ്വീസില്‍ വരുന്നവര്‍ക്കായി 60 വയസ്സ് കഴിഞ്ഞാല്‍ മാസം തോറും ഒരു തുക കിട്ടിയേക്കാവുന്ന (ഒരുറപ്പുമില്ല) വിധത്തിലുള്ള ഒരു നിക്ഷേപ പദ്ധതിയില്‍ ജീവനക്കാരെ അംഗമാക്കും എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ ഓമനപ്പേരാണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതി. ഞങ്ങളും നിങ്ങളെപ്പോലെ സാധാരണ കുടുംബങ്ങളില്‍ ജനിച്ച് വളര്‍ന്നവരും വലിയ മള്‍ട്ടി നാഷണല്‍ കമ്പനി ഉദ്ദ്യോഗ താത്പര്യങ്ങളൊന്നുമില്ലാത്തതു കൊണ്ടും അതൊന്നും എത്തി പിടിക്കാന്‍ തക്ക ജീവിത സാഹചര്യങ്ങളില്ലാത്തതിനാലും മറ്റുമാണ് കുറഞ്ഞ ശംബളമാണെങ്കിലും സ്ഥിരതയുള്ളതും സാമൂഹത്തിന്റെ അംഗീകാരമുള്ളതുമായ സര്‍ക്കാര്‍ ജോലിക്കായി പണിപ്പെട്ടത്. മറ്റ് പണിക്കൊന്നും പോവാതെ രാവും പകലും കഠിനമായി പഠിച്ച് റാങ്ക് ലിസ്റ്റുകളില്‍ ഇടം നേടിയ ഞങ്ങളെ കാത്തിരിക്കുന്നത് സ്വകാര്യ മേഖലെയെക്കാളും ആകര്‍ഷണീയത കുറഞ്ഞ യാതൊരുവിധ സാമൂഹ്യ സുരക്ഷയുമില്ലാത്ത വിശ്രമ ജീവിതം വാഗ്ദാനം ചെയ്യുന്ന സര്‍ക്കാര്‍ സര്‍വ്വീസാണെന്നുള്ള തിരിച്ചറിവ് ഞങ്ങളെ ഏറെ നിരാശപ്പെടുത്തുന്നു. ഞങ്ങളോട് ഈ ക്രൂരതകാണിക്കുന്ന സര്‍ക്കാര്‍ അതിനെ ചെറുക്കുന്ന നിങ്ങളോട് ഇപ്പോള്‍ സര്‍വ്വീസിലുള്ളവരെ ബാധിക്കില്ലെന്ന് പറയുന്നു. പക്ഷെ പ്രിയപ്പെട്ടവരെ ഞങ്ങള്‍ 2013 ഏപ്രില്‍ 1 മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് വരുന്നവര്‍ നിങ്ങളുടെ മക്കളും സഹോദരങ്ങളുമാണ്... ശത്രുരാജ്യത്തു നിന്നുള്ള നുഴഞ്ഞു കയറ്റക്കാരല്ല. നിങ്ങളുടെ സമരം പരാജയപ്പെടുകയാണെങ്കില്‍ ഞങ്ങള്‍ മാത്രമല്ല നിങ്ങളും പെന്‍ഷനില്ലാത്തവരാകും എന്ന കാര്യം ഉറപ്പാണ്. മുഖ്യമന്ത്രി പറയുന്നു "2012-'13 ല്‍ ശമ്പളത്തിന് 16,765 കോടിരൂപയും പെന്‍ഷന് 8,178 കോടിയും പലിശയ്ക്ക് 7,234 കോടിയും വേണ്ടിവരുന്നു,ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ തനതു (നികുതി, നികുതിയേതര) വരുമാനത്തിന്റെ 90.34 ശതമാനമാണ്. "അതിനാലാണ് പങ്കാളിത്ത പെന്‍ഷനിലേക്ക് പോവുന്നത്. ഈ കണക്കില്‍-"2020-'21 ല്‍ ശമ്പളം, പെന്‍ഷന്‍, പലിശ, പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ എന്നിവ തനതു (നികുതി, നികുതിയേതര) വരുമാനത്തിന്റെ 120 ശതമാനമാവാനിടയുണ്ട്. "അപ്പോള്‍ കുറവ് വരുന്ന 20% തുകയ്ക്ക് എന്തു ചെയ്യും.... ആരുടെ ആനുകൂല്യങ്ങളില്‍ കൈ വെക്കും.....
സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഇടക്കിടെ 01.04.2013 എന്ന നിര്‍ദ്ദിഷ്ട കട്ട് ഓഫ് തിയ്യതി താഴോട്ടേക്കിറക്കും, അത് 01.04.2004 ലേക്കും പിന്നീട് താഴോട്ടേക്കും ഇറങ്ങും. ഇതൊന്നും അതിശയോക്തിയല്ല, നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ് നാട് 06.08.2004 ല്‍ ഇറക്കിയ ഉത്തരവിലൂടെ 01.04.2003 മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വന്ന എല്ലാവര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പില്‍ വരുത്തി. അതായത് നിലവിലുള്ള ജീവനക്കാരെയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്ന് മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ പോലും 01.04.2004 മുതല്‍ സര്‍വ്വീസില്‍ വന്ന ജീവനകാര്‍ക്ക് ഏര്‍പ്പെടുത്തിയ പദ്ധതി തമ‌ിഴ് നാട് സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് സര്‍വ്വീസില്‍ വന്നവര്‍ക്ക് ബാധകമാക്കി.
2002 ജനുവരി 16 ലെ കറുത്ത ഉത്തരവിലൂടെ എ.കെ.ആന്റണിയുടെ സര്‍ക്കാര്‍ കവര്‍ന്നെടുത്ത അവകാശങ്ങള്‍ 32 ദിവസത്തെ ഐതിഹാസികമായ പോരട്ടത്തിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ പുനസ്ഥാപിച്ചടുത്തതിന്റെ ഗുണഭോക്താക്കളാണ് 2002 ന് ശേഷം സര്‍വ്വീസിലേക്ക് വന്ന നിങ്ങളിലേറെപ്പേരും, അന്നവര്‍ പണിമുക്കിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് പ്രബേഷന്‍ കാലയളവില്‍ അടിസ്ഥാന ശംബളം മാത്രമേ കിട്ടുമായിരുന്നുള്ളൂ, ലീവ് സറണ്ടര്‍ ഇല്ല, 01.04.2004 മുതലുള്ളവര്‍ക്ക് പെന്‍ഷനില്ല, എച്ച്.ബി.എ.ഇല്ല തുടങ്ങി എന്തെല്ലാം. എന്നാല്‍ സംഘബോധവും വര്‍ഗ്ഗബോധവുമുള്ള ജീവനക്കാരുടെ സമൂഹം ത്യാഗങ്ങളേറെ സഹിച്ച് സര്‍ക്കാരിനുമുന്നില്‍ മുട്ടുമടക്കാതെ വരും തലമുറക്കായി അവകാശങ്ങളെല്ലാം തിരികെ പിടിച്ചു വാങ്ങി.
ഇത് നിങ്ങളുടെ ഊഴമാണ്. നാളത്തെ തലമുറക്കായി സിവില്‍ സര്‍വ്വീസിന്റെ നിലനില്പിനായി മുന്‍ഗാമികള്‍ ഏറ്റെടുത്ത ദൗത്യം നിങ്ങളിപ്പോള്‍ ഏറ്റെടുക്കണം കാരണം നാളെ സര്‍വ്വീസിലേക്ക് വരാന്‍ പോവുന്നത് മറ്റാരുമല്ല, ഞങ്ങളാണ് ഞങ്ങള്‍ നിങ്ങളുടെ മക്കളും സഹോദരങ്ങളുമാണ്... ശത്രുരാജ്യത്തു നിന്നുള്ള നുഴഞ്ഞു കയറ്റക്കാരല്ല ! ഞങ്ങളെ ഒറ്റുകൊടുക്കരുതെ.....

വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 
http://www.facebook.com/nirmaldaserate/posts/433928510011639?comment_id=3820913&ref=notif&notif_t=feed_comment_reply 
സുശീല ശങ്കര്‍ 
ജീവനക്കാരുടെയും ,അധ്യാപകരുടെയും അനിശ്ചിത കാല പണി മുടക്ക് രണ്ടാം ദിവസം
ഒന്നിച്ചു നില്‍ക്കെണ്ടവര്‍ ഭരണാനുകൂല സംഘടനകളിലെ ജീവനക്കാര്‍
അവര്‍ സമരത്തെ പൊളിക്കാന്‍ സജ്ജാരായി രംഗത്ത്‌ ,,,,,,,,,,,,,,
കഥകള്‍ അറിയാതെ ആട്ടം കാണാന്‍ വിധിക്ക പ്പെട്ട പാവങ്ങള്‍ ,,,,,,,,, 
തിരിച്ചറിവിന്റെ വക്കില്‍ ഇവര്‍ മടങ്ങി വരുമോ ?
http://www.facebook.com/suseela.sankar/posts/314848228632745?ref=notif&notif_t=close_friend_activity
സെബിന്‍ എബ്രഹാം ജേക്കബ്‌ എടുത്തുചേര്‍ത്തത്    
"ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് എയര്‍ ഇന്ത്യയില്‍ നടന്ന സംഭവങ്ങള്‍. 1996 ല്‍ എയര്‍ഇന്ത്യ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി. അന്നു മുതല്‍ ജീവനക്കാരില്‍ നിന്നും 10 മുതല്‍ 13% വരെ വിഹിതം പിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ പിരിച്ചെടുത്ത പണത്തിന്‍റെയും എയര്‍ഇന്ത്യ നല്‍കിയ വിഹിതത്തിന്‍റെയും വിനിയോഗത്തെപ്പറ്റി വ്യക്തമായ ധാരണകളൊന്നുമില്ലായിരുന്നു. മാറി മാറി വന്ന മേലധികാരികള്‍ക്കു തോന്നിയപോലെ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തി. പിന്നീടു ജീവനക്കാര്‍ വിരമിച്ചപ്പോള്‍ നിക്ഷേപിച്ച പണമോ പലിശയോ നല്‍കാനായില്ല. പ്രതിമാസം ആയിരം രൂപയ്ക്കു താഴെ മാത്രമായിരുന്നു ഇവര്‍ക്കു ലഭിച്ച പെന്‍ഷന്‍. ഇതാണു വ്യക്തതകളില്ലാതെ പദ്ധതി നടപ്പിലാക്കിയാല്‍ സംഭവിക്കാന്‍ പോകുന്നത് എന്നു സര്‍ക്കാരും തിരിച്ചറിയണം."
സെബിന്‍ എബ്രഹാം ജേക്കബ്‌
നാളെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം തുടങ്ങുകയാണു്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെയും പെന്‍ഷന്‍ ഫണ്ടു്, ഫണ്ട് മാനേജര്‍മാരെ ഏല്‍പ്പിക്കുന്നതിനെതിരെയുമാണു് സമരം. ഇതുരണ്ടും നിലവിലുള്ള ജീവനക്കാര്‍ക്കു് ബാധകമല്ല. എന്തിനു്, ഈ മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുന്നവര്‍ക്കും ബാധകമല്ല. അപ്പോള്‍ പിന്നെ ഭവനവായ്പയും വാഹനവായ്പയും അടയ്ക്കുന്ന, പുതുതായി നീണ്ടദൂരം എല്‍ടിഎ അനുവദിച്ചുകിട്ടിയ മുന്തിയ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ ആത്മാര്‍ത്ഥമായി ഈ സമരത്തില്‍ പങ്കെടുക്കുമോ? ഞങ്ങളുടെ കാര്യം സുരക്ഷിതം, ഇനി വരുന്നവരുടെ കാര്യം അവരു നോക്കട്ടെ എന്നല്ലേ വയ്ക്കൂ? പെന്‍ഷന്‍ പോയിട്ടു് തൊഴില്‍സ്ഥിരത പോലുമില്ലാത്ത നമ്മളൊക്കെ സര്‍വ്വീസില്‍ ഇനി കയറുന്നവര്‍ക്കും നിലവിലുള്ള ആനുകൂല്യങ്ങളുണ്ടാവണം എന്നു് ആഗ്രഹിക്കുന്നതിലുമില്ലേ, ഒരു വല്ലായ്മ? അപ്പുറത്തു് നല്ല ഉശിരുള്ള സമരം നടക്കുന്നുണ്ടു്. ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളും ദളിതരും ആദിവാസികളും നടത്തുന്ന ഭൂസമരം. അതിന്റെ തിളക്കം കെടാതെ നോക്കാനുള്ള ബാധ്യത, എന്‍ജിഒമാരെ, നിങ്ങള്‍ക്കുണ്ടു്. നിങ്ങള്‍ പിടിക്കുന്ന കൊടിയുടെ നിറവും ചുവപ്പുതന്നെയാണെങ്കില്‍ വരൂ, ഈ തെരുവുകളെ പോരാട്ടവീര്യം എന്തെന്നറിയിക്കൂ. നാളെ ദുഃഖിക്കേണ്ടിവരുമെന്ന മുഖ്യന്റെ വിരട്ടില്‍ മുട്ടുവിറയ്ക്കാതെ ആ കൊടികളേന്തി നിങ്ങളുടെ പിന്‍ഗാമികള്‍ക്കുവേണ്ടി പൊരുതൂ. എങ്കില്‍ മാത്രമേ, നാളെ നിങ്ങള്‍ക്കൊരാവശ്യം വരുമ്പോള്‍ കൂടെനില്‍ക്കാന്‍ ഞങ്ങളും കാണൂ.
കിരണ്‍ തോമസ്‌ 
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ആരംഭകാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ സമരം നടത്തിയപ്പോള്‍ പൊളിക്കാന്‍ ഇറങ്ങിയ വ്യാപാര വ്യവസായ സമിതി നേതക്കളുടെ പ്രസ്താവനകള്‍ എന്തെങ്കിലും ഇത്തവണ ഉണ്ടോ?
Soor Yan
പെന്‍ഷന്‍ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജോലിക്കാരുടെ സമരത്തെ ന്യായികരിക്കുകയും അതിനെ സപ്പോര്‍ട്ടു ചെയ്യുകയും ചെയ്യുമ്പോള്‍ നമ്മള്‍ നമ്മുടെ മക്കള്‍ക്കുള്ള ഒരു കാലത്തെക്കുറിച്ച് ബോധമുള്ളവരാകുന്നുവെന്നാണു !

ഇപ്പോള്‍ സര്‍ക്കാര്‍ ജോലിയിലിരിക്കുന്ന ഒരാള്‍ക്കും ഈ സമരം കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നു തിരിച്ചറിയാനും സാധിക്കണം.

(ഒരിക്കലും ഞാന്‍ സര്‍ക്കാര്‍ ജോലിക്കാരന്‍ ആവില്ലെന്ന് വിചാരിച്ചിരുന്നു. എന്റെ നിരവധി സുഹൃത്തുക്കള്‍ സര്‍ക്കാര്‍ ജോലിക്കാരാണു. അതില്‍ കൈക്കൂലിക്കാരോ സ്വജനപക്ഷക്കാരെയോ ഞാന്‍ അധികം കണ്ടിട്ടില്ല...)

വരാനിരിക്കുന്ന തലമുറയ്ക്കായുള്ള ഈ സമരത്തിനു വിപ്ലവാഭിവാദ്യങ്ങള്‍...!!!

പെന്‍ഷന്‍കൊടുക്കാന്‍ കാശില്ലാഞ്ഞിട്ടാണെന്നു കരുതിയോ?

സെബിന്‍ എബ്രഹാം ജേക്കബ്‌ 

പൊതുടാപ്പുകള്‍ നിര്‍ത്തലാക്കണമെന്ന ലോകബാങ്ക് നിര്‍ദ്ദേശത്തിനു പിന്നില്‍ obvious ആയ കമ്പോളലക്ഷ്യം ഉണ്ടായിരുന്നു. ഇല്ലാതാവുന്ന ഓരോ പൊതുടാപ്പും വലിയ ബിസിനസ് പൊട്ടന്‍ഷ്യലാണു് പ്രധാനം ചെയ്യുന്നതു്. വഴിനടക്കുമ്പോള്‍ ദാഹിച്ചാല്‍ മുമ്പു പൈപ്പുവെള്ളം കുടിച്ചിരുന്നവര്‍ മിനിമം സോഡാ നാരങ്ങായെങ്കിലും വാങ്ങിക്കുടിക്കും. സോഫ്റ്റ് ഡ്രിങ്ക് മുതല്‍ കുപ്പിവെള്ളം വരെ മാത്രമല്ല, ആ ബിസിനസ് സാധ്യത. പൊതുടാപ്പില്ലാതാവുന്നതോടെ തട്ടുകടകള്‍ക്കു് വെള്ളം ദൂരെ നിന്നു കൊണ്ടുവരേണ്ടിവരുന്നു. അതു് തട്ടുകടകളെ ബിസിനസ് എന്ന നിലയില്‍ അനാകര്‍ഷകമാക്കുകയും, നല്ല വെള്ളത്തിന്റെ അലഭ്യതയാല്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ തട്ടുകടയെ ആശ്രയിക്കാതിരിക്കാന്‍ പ്രേരണയാവുകയും ചെയ്യും. ഇതിന്റെ ഗുണം പക്ഷെ ലൈസന്‍സ് ഉള്ള, കൂടുതല്‍ വിലയ്ക്കു് അതേ ഭക്ഷണസാധനം വില്‍ക്കുന്ന, റെസ്റ്ററന്റിനു ലഭിക്കും. അതായതു്, പണത്തിന്റെ വിനിമയം ഫലത്തില്‍ കൂട്ടും. അല്ലാതെ പൊതുടാപ്പിലൂടെ വെള്ളം ഒഴുകി നഷ്ടമാവുന്നതിനാലാണു് അവര്‍ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടതെന്നൊക്കെ അന്നുകേട്ട വായ്ത്താരിയില്‍ ഒരു കാര്യവുമില്ല.

പങ്കാളിത്ത പെന്‍ഷന്റെ കാര്യവും അതേപോലെയാണു്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായമാണു് സര്‍ക്കാര്‍ സര്‍വ്വീസിനെ ആകര്‍ഷകമാക്കി നിലനിര്‍ത്തിയ ഘടകം. അതു നല്‍കുന്ന ജീവിതസുരക്ഷ നിമിത്തം മിടുക്കുള്ള ഒട്ടേറെപ്പേര്‍ സിവില്‍ സര്‍വ്വീസിലേക്കു് കടന്നുവന്നു. വലിയ തോതില്‍ പണം ചെലവഴിക്കുന്ന, അതും ധൂര്‍ത്തടിക്കുന്ന, സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അതിന്റെ ജീവനക്കാരായി എത്തുന്ന ചെറുശതമാനത്തിനു് ആജീവനാന്തം പെന്‍ഷന്‍ നല്‍കുന്നതു് അത്രവലിയ ബാധ്യതയൊന്നുമല്ല. പക്ഷെ പെന്‍ഷന്‍ കിട്ടാത്ത മറ്റു ജോലിക്കാര്‍ക്കാവട്ടെ, സര്‍ക്കാര്‍ ജീവനക്കാരോടു് അസൂയയുണ്ടുതാനും. ഈ അസൂയയെ മുതലെടുത്തുകൊണ്ടാണു്, അവരുടെ പെന്‍ഷന്‍ ആനുകൂല്യത്തില്‍ കമ്പോളത്തെ ഇടപെടുവിക്കുന്നതു്. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഇല്ല എന്നുവരുമ്പോള്‍ ഇനിയങ്ങോട്ടു് സര്‍ക്കാര്‍ സേവനം അത്രമാത്രം ആകര്‍ഷകമല്ല എന്നുവരുന്നു. കോണ്ട്രിബ്യൂട്ടറി പെന്‍ഷന്‍ കമ്പോളത്തില്‍ നിക്ഷേപിക്കുന്നതിലൂടെ ജീവനക്കാര്‍ കോണ്ട്രിബ്യൂട്ട് ചെയ്യുന്ന തുകയ്ക്കു് പോലും ഗ്യാരന്റിയില്ല എന്ന അവസ്ഥവരുന്നു.

ഫണ്ടു് വളരുകയേയുള്ളൂ എന്നു ധരിക്കാനാവില്ല. യുഎസില്‍ സംഭവിച്ചതുപോലെ ഒരു മാന്ദ്യം വന്നാല്‍ കമ്പോളത്തിലിറക്കിയ ഫണ്ടൊക്കെ ഒലിച്ചുപോകാം. അപ്പോള്‍ ചെയ്തപണിയില്‍ നിന്നു മിച്ചംപിടിച്ചടച്ച തുകയാവും ഒലിച്ചുപോവുക. ഇതുവെറുതെ പറയുന്നതല്ല. ഈ ഞാന്‍ തന്നെ, വയസ്സാംകാലത്തു പെന്‍ഷന്‍ കിട്ടാന്‍ വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ടു് മൂന്നുകൊല്ലംമുമ്പു് എസ്ബിഐ ലൈഫിന്റെ പെന്‍ഷന്‍ പ്ലാനില്‍ ചേര്‍ന്നു. മാസം രണ്ടായിരം വച്ചാണു് അടവു്. ഇടയ്ക്കു് ഫണ്ട് വാല്യൂ എത്രയുണ്ടെന്നു് നോക്കിയപ്പോള്‍ അടച്ച ആകെത്തുകയേക്കാള്‍ കുറവായിരുന്നു, അതു്. ഇതേ അവസ്ഥയാണു് ഭാവിയില്‍ സര്‍ക്കാര്‍ ജീവനക്കാരെയും കാത്തിരിക്കുന്നതു്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമമനുസരിച്ചു് ഒരുത്തരവിലൂടെ നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പോലും സ്റ്റാട്ട്യൂട്ടറി സമ്പ്രദായത്തില്‍ നിന്നു് കോണ്ട്രിബ്യൂട്ടറി സംവിധാനത്തിലേയ്ക്കു് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു് അധികാരമുണ്ടു്. ഇത്തവണ ചെയ്തില്ലെങ്കില്‍ പോലും യുഡിഎഫിനു് ഇനി ഒരു ടേം ലഭിക്കുകയാണെങ്കില്‍ അന്നു് ഇതുറപ്പായും നടക്കും. ഇന്നു് സമരം ചെയ്യാന്‍ മുറുമുറുക്കുന്ന ജീവനക്കാരൊക്കെ അന്നു രുചിയറിയും.

പറഞ്ഞുവന്നതതല്ല. സര്‍ക്കാര്‍ സര്‍വ്വീസ് അനാകര്‍ഷകമാക്കുക എന്നതു് കമ്പോളത്തിന്റെ ആവശ്യമാണു്. അതിലൂടെ അല്ലാത്തപക്ഷം സര്‍ക്കാര്‍ സര്‍വ്വീസിനെ ഓപ്റ്റ് ചെയ്യുമായിരുന്ന മികച്ച തലച്ചോറുകളെ കൂടി കമ്പോളത്തിനു് ലഭിക്കുകയാണു്. എല്ലാവരേയും കമ്പോളം ഉള്‍ക്കൊള്ളുമെന്നല്ല. പക്ഷെ മികച്ചതെപ്പോഴും തങ്ങള്‍ക്കു ലഭിക്കണം എന്നു കമ്പോളത്തിനു് നിര്‍ബന്ധമുണ്ടു്. അതിനാണു് മുതലാളിത്തപക്ഷപാതിയായ മന്‍മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയും ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടില്‍ കൈവയ്ക്കുന്നതു്. അല്ലാതെ പെന്‍ഷന്‍കൊടുക്കാന്‍ കാശില്ലാഞ്ഞിട്ടാണെന്നു കരുതിയോ?
http://www.facebook.com/sebinaj/posts/10151408719304083?ref=notif&notif_t=close_friend_activity 

Wednesday, January 2, 2013

ചര്‍ച്ചയെപ്പറ്റി പത്രങ്ങള്‍..

മലയാളമനോരമ 
എട്ടു മുതല്‍ അനിശ്ചിതകാല പണിമുടക്ക്
എട്ടു മുതല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്നു പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചു വിവിധ സര്‍വീസ് സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച ഫലം കാണാതിരുന്നതിനെ തുടര്‍ന്നാണു സംഘടനകള്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അറിയിച്ചത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നും അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ ശമ്പളം പരിഷ്കരിക്കുന്ന ഇപ്പോഴത്തെ രീതി മാറ്റില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷ സംഘടനകള്‍ തൃപ്തരായില്ല.

സര്‍ക്കാരിന്റെ നടപടികളെ ഭരണപക്ഷ സംഘടനകള്‍ സ്വാഗതം ചെയ്തപ്പോള്‍ പ്രതിപക്ഷ സംഘടനകള്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചു മാത്രമല്ല, എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശകളെക്കുറിച്ചും നേതാക്കള്‍ സംശയം പ്രകടിപ്പിച്ചു. ശമ്പള പരിഷ്കരണം 10 വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന കമ്മിറ്റി നിര്‍ദേശമാണു പ്രതിഷേധത്തിന്  ഇടയാക്കിയത്. പെന്‍ഷന്‍ പ്രായം കൂട്ടണമെന്നു ഭരണപക്ഷ സംഘടനകളും ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും തൊഴില്‍രഹിതരായ യുവാക്കളെ നിരാശരാക്കുന്ന തീരുമാനം എടുക്കാന്‍ സര്‍ക്കാരിനു സാധിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ പ്രായം 56 ആക്കിയപ്പോള്‍ 13,060 പുതിയ തസ്തിക സൃഷ്ടിച്ചത് ഉള്‍പ്പെടെ ഒട്ടേറെ പരിഹാര നടപടികള്‍ സര്‍ക്കാരിനു സ്വീകരിക്കേണ്ടിവന്നു.

ഇനി അതു ബുദ്ധിമുട്ടാണ്. ജീവനക്കാരുടെ എല്‍ടിസി സംബന്ധിച്ച ചട്ടങ്ങള്‍ ഇന്നു പുറത്തിറക്കുമെന്നും ദൂരപരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യം അപ്പോള്‍ പരിഗണിക്കുമെന്നും അദ്ദേഹം  അറിയിച്ചു. മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ഉത്തരവ് 48 മണിക്കൂറിനുള്ളില്‍ ഇറക്കേണ്ടതിനാലാണു നേരത്തെ ഇറക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് എല്‍ടിസി നടപ്പാക്കണമെന്നു ശമ്പള പരിഷ്കരണ കമ്മിഷന്‍ ശുപാര്‍ശ നല്‍കിയിട്ടും അതു നടപ്പാക്കാതെ മാറ്റിവയ്ക്കുകയാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി  കുറ്റപ്പെടുത്തി. നിലവില്‍ സര്‍വീസിലുള്ള  ജീവനക്കാരുടെ ശമ്പളത്തെയോ പെന്‍ഷനെയോ പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധിക്കില്ലെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അടുത്ത മാര്‍ച്ച് 31വരെ സര്‍വീസില്‍ കയറുന്നവര്‍ക്കും ഇതു ബാധകമാവില്ല.

രാജ്യത്തെ 90% ജീവനക്കാരും ഇതു സ്വീകരിച്ച സാഹചര്യത്തില്‍ കേരളത്തിനു മാത്രം പിന്തിരിഞ്ഞു നില്‍ക്കാനാവില്ല. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ മരിച്ചാല്‍ ആശ്രിത നിയമനം ലഭിക്കുന്നതുവരെ ഉദ്യോഗസ്ഥന്‍ അവസാനം വാങ്ങിയ ശമ്പളം കുടുംബത്തിനു നല്‍കും. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നായിരുന്നു ഇടതു സംഘടനകളുടെ ആവശ്യം. ഇതേച്ചൊല്ലി ചര്‍ച്ചയുടെ അവസാനം അവര്‍ ശബ്ദമുയര്‍ത്തി. കൂടുതല്‍ പ്രതിഷേധത്തിലേക്കു ചര്‍ച്ച നീങ്ങുമെന്നുകണ്ട മുഖ്യമന്ത്രി, ഉത്തരവ് പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നു വ്യക്തമാക്കി അവസാനിപ്പിക്കുകയായിരുന്നു.

അതോടെ അനിശ്ചിതകാല പണിമുടക്ക് ഉറപ്പായി. സര്‍ക്കാര്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സാഹചര്യത്തില്‍ എട്ടാം തീയതിയിലെ പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് ഇടതുപക്ഷ സംഘടനാ നേതാക്കള്‍ പിന്നീട് അറിയിച്ചു. സെക്രട്ടേറിയറ്റ് വളപ്പിനു പുറത്തിറങ്ങിയ അവര്‍ പ്രകടനവും പിന്നീടു കണ്‍വന്‍ഷനും നടത്തി. ബിജെപി അനുകൂല സര്‍വീസ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കു പുറമെ മന്ത്രി ആര്യാടന്‍ മുഹമ്മദ്, ചീഫ് സെക്രട്ടറി ജോസ് സിറിയക്, ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി. ജോയി, വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാതൃഭുമി
പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കില്ല: പെന്‍ഷന്‍ പ്രായം കൂട്ടില്ല
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറില്ല. ഇത് നടപ്പാക്കുമ്പോള്‍ നിലവിലുള്ള ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇപ്പോഴും ഭാവിയിലും ആനുകൂല്യങ്ങളില്‍ ഒരു കുറവും വരില്ല. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിക്കുന്നത് തുടരും. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനവരി എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ സംയുക്ത സമരസമിതി നേതാക്കളായ എ.ശ്രീകുമാറും സി.ആര്‍.ജോസ്പ്രകാശും അറിയിച്ചു.

സര്‍ക്കാരിന് ഇപ്പോള്‍ അധികബാധ്യതയാണെങ്കിലും പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയില്ലെങ്കില്‍ ഭാവിയില്‍ പെന്‍ഷന്‍ മുടങ്ങുന്ന സ്ഥിതിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പങ്കാളിത്തപെന്‍ഷനില്‍ മിനിമം പെന്‍ഷന്‍ ഉറപ്പുപറയണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഫണ്ടുകളില്‍ മുടക്കണം. എന്നാല്‍ കേരളത്തില്‍ ഫണ്ട് തിരഞ്ഞെടുക്കാന്‍ ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കും. ജനറല്‍ പ്രോവിഡന്റ് ഫണ്ട് ബാധകമാക്കും. മിനിമം പെന്‍ഷന്‍ ഉറപ്പാക്കാന്‍ നടപടിയെടുക്കും. നിലവിലുള്ളവരെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്ന് എന്ത് ഉറപ്പ് നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. ഇക്കാര്യത്തിലും ഏത് നിര്‍ദേശവും പരിഗണിക്കാം. എതിര്‍പ്പോടെയാണെങ്കിലും രാജ്യത്തെ 90 ശതമാനം ജീവനക്കാരും ഈ പദ്ധതി അംഗീകരിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ നിലവിലുള്ളവരും ഇനി വരുന്നവരും സിവില്‍ സര്‍വീസിന്റെ ഭാഗമാണെന്ന് എന്‍.ജി.ഒ.യൂണിയന്‍ സെക്രട്ടറി എ.ശ്രീകുമാര്‍ പറഞ്ഞു. പങ്കാളിത്തപെന്‍ഷനെക്കുറിച്ച് ഉയര്‍ന്ന ആശങ്കകളെപ്പറ്റി മുഖ്യമന്ത്രി ഒരു ഉറപ്പും നല്‍കുന്നില്ല. ഇതിനുള്ള കേന്ദ്ര നിയമനിര്‍മാണംപോലും ഇതുവരെ നടന്നിട്ടില്ല. സര്‍ക്കാര്‍ ഹിതപരിശോധനയ്ക്ക് തയ്യാറാവണമെന്ന് സി.ആര്‍.ജോസ്പ്രകാശ് ആവശ്യപ്പെട്ടു. ഭൂരിഭാഗം ജീവനക്കാരും അദ്ധ്യാപകരും ഇത് അംഗീകരിച്ചാല്‍ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത് എത്ര നീട്ടിവെച്ചാലും അത്രയും സന്തോഷമെന്ന് യു.ഡി.എഫ്. സംഘടനകളുടെ പൊതുവേദിയായ യു.ടി.ഇ.എഫ്. ചെയര്‍മാന്‍ നേതാവ് കോട്ടാത്തല മോഹനന്‍ പറഞ്ഞു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ തുടരണമെന്നാണ് ആഗ്രഹമെങ്കിലും രാജ്യംമുഴുവന്‍ നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷനെ യാഥാര്‍ത്ഥ്യബോധത്തോടെ അംഗീകരിക്കുന്നു. പക്ഷേ മിനിമം പെന്‍ഷന്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ തന്നെ പെന്‍ഷന്‍ ഫണ്ട് മാനേജരാവണം. പങ്കാളിത്തപെന്‍ഷന്‍ ബാധകമാകുന്നവരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം. നിലവിലുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് ഒരുകുറവും വരില്ലെങ്കിലും ഇടതുസംഘടനകള്‍ ജീവനക്കാരെ ഇളക്കിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയാണെങ്കില്‍ അങ്ങേയറ്റം മുന്‍കരുതല്‍ വേണമെന്ന നിലപാടാണ് ഭരണപക്ഷ സംഘടനകള്‍ ചര്‍ച്ചയില്‍ കൈക്കൊണ്ടത്.

ഇരുപക്ഷത്തെയും സംഘടനകള്‍ തമ്മില്‍ രൂക്ഷവാദപ്രതിവാദമാണ് ചര്‍ച്ചയില്‍ നടന്നത്. ശമ്പള പരിഷ്‌കരണത്തിലെ അപാകങ്ങളിലേറെയും പരിഹരിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ ഇടതുസംഘടനകള്‍ ചോദ്യംചെയ്തു. പരിഹരിക്കാത്ത പരാതികള്‍ തനിക്ക് കൈമാറാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, ചീഫ് സെക്രട്ടറി ജോസ് സിറിയക്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി.ജോയ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.  

ദേശാഭിമാനി /എഡിറ്റോറിയല്‍
ജീവനക്കാരോട്  യുദ്ധംവേണ്ട 
ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നവലിബറല്‍നയങ്ങളോടുള്ള അമിത വിധേയത്വവും അതിരുകളില്ലാത്ത ധാര്‍ഷ്ട്യവുമാണ് ചൊവ്വാഴ്ച ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പൊട്ടിയൊഴുകിയത്. ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാപദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ച്, കമ്പോളശക്തികളുടെ സൃഷ്ടിയായ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കിയേ തീരൂ എന്ന വാശിയാണ് ചര്‍ച്ചയിലുടനീളം മുഖ്യമന്ത്രി പ്രകടിപ്പിച്ചത് എന്ന് വാര്‍ത്തകളില്‍ കാണുന്നു. കേരളത്തിലെ ജീവനക്കാര്‍ ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും ആരും ഔദാര്യമായി നല്‍കിയതല്ല; ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ജീവനക്കാര്‍ സാധാരണ ജനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നവരല്ല. ജനങ്ങളുടെ പിന്തുണയോടെയും സഹായത്തോടെയുമാണ് ജീവനക്കാരുടെ ഓരോ പോരാട്ടവും വിജയത്തിലെത്തിയത്. എന്നാല്‍, ജീവനക്കാരും ജനങ്ങളും രണ്ടു തട്ടിലാണെന്നുവരുത്തി അതിശയോക്തിപരമായ പ്രചാരണങ്ങള്‍ സംഘടിപ്പിച്ച് ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഗൂഢതന്ത്രം യുഡിഎഫ് ഭരണത്തിലെത്തിയ പല ഘട്ടങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. അതിന്റെ പുതിയ രൂപമാണ് മുഖ്യമന്ത്രിയുടെ സമീപനത്തില്‍ ചൊവ്വാഴ്ച തെളിഞ്ഞുനിന്നത്.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ സംഘടനകള്‍ ജനുവരി എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കയാണ്. അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. നേരത്തെ, ആഗസ്ത് 16ന് സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന്, ജീവനക്കാരുടെ ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തിയതാണ്. അവിടെ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു എന്ന് യോഗത്തെ അറിയിച്ച മുഖ്യമന്ത്രിക്ക് അതില്‍ ഏതെങ്കിലുമൊരു പ്രശ്നം പരിഹരിച്ചതായി അവകാശപ്പെടാനില്ലായിരുന്നു. ""നിലവിലുള്ള ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍പദ്ധതി ബാധകമാക്കുകയില്ല. എന്നാല്‍, 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ വരുന്നവര്‍ക്ക് ഇത് ബാധകമാകും"" എന്ന പഴയ പല്ലവി ഏറ്റുപാടിയശേഷം ജീവനക്കാരെ ദ്രോഹിക്കുന്നതിനുള്ള അപഹാസ്യമായ ന്യായീകരണങ്ങള്‍ നിരത്താനാണ് അദ്ദേഹം തയ്യാറായത്.

""കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പെന്‍ഷന്‍ ചെലവ് നാലര ഇരട്ടി വര്‍ധിച്ചു. പെന്‍ഷന്‍ ചെലവ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കിമാത്രമേ ഗവണ്‍മെന്റിന് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ"" എന്നും അതുകൊണ്ട് പണിമുടക്കില്‍നിന്ന് സംഘടനകള്‍ പിന്മാറണമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. യഥാര്‍ഥത്തില്‍ ജീവനക്കാരും അധ്യാപകരും നേരിടുന്ന കൊടിയ വിപത്താണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. നവലിബറല്‍ സാമ്പത്തികനയങ്ങളുടെ പ്രധാന ഇരകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍. സേവനമേഖലകളെ തകര്‍ക്കുന്നതും തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്നതും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതുമാണ് ഈ നയങ്ങള്‍. സംസ്ഥാനസര്‍ക്കാരുകളും ഈ നയങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന കേന്ദ്രത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങാതെയാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. എന്നാല്‍, യുഡിഎഫ് കേന്ദ്രനയത്തിനുമുന്നില്‍ തലകുമ്പിട്ടുനില്‍ക്കുന്നു.

പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ഏര്‍പ്പെടുത്തിയ ആഗസ്ത് എട്ടിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ആക്ഷന്‍ കൗണ്‍സില്‍ അക്കാര്യം ചര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ ഉന്നയിച്ചതാണ്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സേവനത്തിന്റെയും വേതനഘടനയുടെയും അവിഭാജ്യഘടകമാണ്. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി അതിന് പകരംവയ്ക്കാന്‍ കഴിയുന്നതല്ല. ഇത് കേവലം ഓഹരിവിപണി അധിഷ്ഠിത നിക്ഷേപ പദ്ധതി മാത്രമാണ്. മിനിമം ആനുകൂല്യംപോലും ഉറപ്പാക്കപ്പെടുന്നില്ല. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ വേതനത്തിന്റെ നിശ്ചിതശതമാനം നിര്‍ബന്ധപൂര്‍വം പിടിച്ചെടുത്ത് ഫലത്തില്‍ വെട്ടിക്കുറവ് വരുത്തുകയാണ്. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന തുക സര്‍ക്കാരിനോ പൊതുസമൂഹത്തിനോ ഗുണകരമായി ഉപയോഗിക്കാന്‍ കഴിയില്ല. വന്‍കിട കോര്‍പറേറ്റുകളാണ് ഫണ്ട് മാനേജര്‍മാരായി പ്രവര്‍ത്തിക്കുക. മുതലാളിത്ത സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സാമ്രാജ്യത്വ ധനസ്ഥാപനങ്ങളുടെ ഉപായമാണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയെന്നര്‍ഥം. ഓഹരിക്കമ്പോളത്തിന്റെ തകര്‍ച്ച ഒഴിവാക്കി, സ്ഥിരത നിലനിര്‍ത്തുക എന്ന ഗൂഢോദ്ദേശ്യമാണ് ഇതിന്റെ പിന്നില്‍.

2001 സെപ്തംബറില്‍ ഇന്ത്യയിലെ പെന്‍ഷന്‍പരിഷ്കരണ നിര്‍ദേശങ്ങള്‍ എന്ന പേരില്‍ ഐഎംഎഫ് തയ്യാറാക്കിയ രേഖയാണ് ഇതിന്റെ അടിസ്ഥാനം. നിക്ഷേപ തുകയ്ക്കോ മിനിമം ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനോ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാന്‍ പിഎഫ്ആര്‍ഡിഎ ബില്ലില്‍ വ്യവസ്ഥയില്ല. മിനിമം പെന്‍ഷന്‍ പോലും നിഷേധിക്കപ്പെടും. പുതിയ പെന്‍ഷന്‍പദ്ധതി പുതുതായി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കുമാത്രമാണ് എന്ന വാദം വിശ്വസനീയമല്ല. ഒരു നോട്ടിഫിക്കേഷനിലൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏതുവിഭാഗം ജീവനക്കാരെയും പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയുടെ കീഴിലാക്കാമെന്ന് പിഎഫ്ആര്‍ഡിഎ ബില്ലില്‍ വ്യവസ്ഥയുണ്ട്. ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ ഒരുതരത്തിലും സംരക്ഷിക്കപ്പെടില്ല എന്ന അവസ്ഥയാണ് വരുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറഞ്ഞാണ്, ജീവനക്കാര്‍ക്കെതിരായ വികാരം സൃഷ്ടിച്ച് അവകാശങ്ങള്‍ കവരാന്‍ 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. ഇപ്പോള്‍ ഖജനാവിന്റെ അമിതഭാരത്തെക്കുറിച്ച് ആവര്‍ത്തിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് ശതകോടികളുടെ ആനുകൂല്യങ്ങള്‍ വാരിക്കൊടുക്കുന്ന കേന്ദ്രവും വന്‍കിട മാഫിയകളുടെ സംരക്ഷകരായ സംസ്ഥാന യുഡിഎഫ് ഭരണവും ആ പരിപാടി നേര്‍പാതിയാക്കി ചുരുക്കിയാല്‍ത്തന്നെ സമൃദ്ധമാകാനേയുള്ളൂ ഖജനാവ്. അതിന് ജീവനക്കാരുടെ ജീവിക്കാനുള്ള അവകാശത്തിന്റെ കഴുത്തിന് പിടിക്കേണ്ടതില്ല. അങ്ങനെ കഴുത്തിന് പിടിച്ചാല്‍ തിരിച്ചടി ജീവനക്കാരില്‍നിന്ന് മാത്രമാകില്ല, ഇന്നാട്ടിലെ അവകാശബോധമുള്ള ജനങ്ങളില്‍നിന്നാകെയാവും. പിടിവാശിക്കും ധാര്‍ഷ്ട്യത്തിനും അവധികൊടുത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് പിന്മാറുന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ച് വിവേകപൂര്‍ണമായ നടപടി എന്ന് ഞങ്ങള്‍ ഓര്‍മിപ്പിക്കട്ടെ.

THE HINDU

Talks fail; employees’stir from January 8

Government employees led by Leftist organisations will go on an indefinite strike from January 8, in view of the failure of talks on contributory pension scheme with Chief Minister Oommen Chandy here on Tuesday.
The Chief Minister told the representatives of the employees that the proposed pension scheme would not affect existing employees. There would be provision for commutation of the 60 per cent of the pension under the scheme also. The spouse of an employee too can be enlisted as beneficiary of the scheme, at the option of the employee.
The Leftist organisations wanted the government to withdraw the order on implementation of the pension scheme from April this year. They noted that the Centre had not yet enacted the Pension Fund Regulatory and Development Authority Bill. However, Mr. Chandy declined to withdraw the order. The Pro-UDF organisations urged Mr. Chandy to remove the concerns of the employees regarding the scheme.
Both the pro-UDF and pro-LDF unions wanted the government to raise the pension age. However, the Chief Minister told them that the question of raising the pension age could not be considered. The government had decided to provide leave travel concessions to the staff and the orders in this respect would be issued in a few days.
He clarified that there was no change in the policy on pay revision in every five years. The employees need not be concerned about the recommendation of the Expenditure Commission in this regard.
The Federation of Employees and Teachers Organisations said in a statement that the report of the expenditure committee should be rejected. The proposal to implement the pension scheme should be dropped as it did not even guarantee minimum pension. The pension age should be raised to 60 years, on par with that of Central government employees.