Wednesday, January 2, 2013

ചര്‍ച്ചയെപ്പറ്റി പത്രങ്ങള്‍..

മലയാളമനോരമ 
എട്ടു മുതല്‍ അനിശ്ചിതകാല പണിമുടക്ക്
എട്ടു മുതല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്നു പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചു വിവിധ സര്‍വീസ് സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച ഫലം കാണാതിരുന്നതിനെ തുടര്‍ന്നാണു സംഘടനകള്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അറിയിച്ചത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നും അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ ശമ്പളം പരിഷ്കരിക്കുന്ന ഇപ്പോഴത്തെ രീതി മാറ്റില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷ സംഘടനകള്‍ തൃപ്തരായില്ല.

സര്‍ക്കാരിന്റെ നടപടികളെ ഭരണപക്ഷ സംഘടനകള്‍ സ്വാഗതം ചെയ്തപ്പോള്‍ പ്രതിപക്ഷ സംഘടനകള്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചു മാത്രമല്ല, എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശകളെക്കുറിച്ചും നേതാക്കള്‍ സംശയം പ്രകടിപ്പിച്ചു. ശമ്പള പരിഷ്കരണം 10 വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന കമ്മിറ്റി നിര്‍ദേശമാണു പ്രതിഷേധത്തിന്  ഇടയാക്കിയത്. പെന്‍ഷന്‍ പ്രായം കൂട്ടണമെന്നു ഭരണപക്ഷ സംഘടനകളും ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും തൊഴില്‍രഹിതരായ യുവാക്കളെ നിരാശരാക്കുന്ന തീരുമാനം എടുക്കാന്‍ സര്‍ക്കാരിനു സാധിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ പ്രായം 56 ആക്കിയപ്പോള്‍ 13,060 പുതിയ തസ്തിക സൃഷ്ടിച്ചത് ഉള്‍പ്പെടെ ഒട്ടേറെ പരിഹാര നടപടികള്‍ സര്‍ക്കാരിനു സ്വീകരിക്കേണ്ടിവന്നു.

ഇനി അതു ബുദ്ധിമുട്ടാണ്. ജീവനക്കാരുടെ എല്‍ടിസി സംബന്ധിച്ച ചട്ടങ്ങള്‍ ഇന്നു പുറത്തിറക്കുമെന്നും ദൂരപരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യം അപ്പോള്‍ പരിഗണിക്കുമെന്നും അദ്ദേഹം  അറിയിച്ചു. മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ഉത്തരവ് 48 മണിക്കൂറിനുള്ളില്‍ ഇറക്കേണ്ടതിനാലാണു നേരത്തെ ഇറക്കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് എല്‍ടിസി നടപ്പാക്കണമെന്നു ശമ്പള പരിഷ്കരണ കമ്മിഷന്‍ ശുപാര്‍ശ നല്‍കിയിട്ടും അതു നടപ്പാക്കാതെ മാറ്റിവയ്ക്കുകയാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി  കുറ്റപ്പെടുത്തി. നിലവില്‍ സര്‍വീസിലുള്ള  ജീവനക്കാരുടെ ശമ്പളത്തെയോ പെന്‍ഷനെയോ പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധിക്കില്ലെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അടുത്ത മാര്‍ച്ച് 31വരെ സര്‍വീസില്‍ കയറുന്നവര്‍ക്കും ഇതു ബാധകമാവില്ല.

രാജ്യത്തെ 90% ജീവനക്കാരും ഇതു സ്വീകരിച്ച സാഹചര്യത്തില്‍ കേരളത്തിനു മാത്രം പിന്തിരിഞ്ഞു നില്‍ക്കാനാവില്ല. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ മരിച്ചാല്‍ ആശ്രിത നിയമനം ലഭിക്കുന്നതുവരെ ഉദ്യോഗസ്ഥന്‍ അവസാനം വാങ്ങിയ ശമ്പളം കുടുംബത്തിനു നല്‍കും. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നായിരുന്നു ഇടതു സംഘടനകളുടെ ആവശ്യം. ഇതേച്ചൊല്ലി ചര്‍ച്ചയുടെ അവസാനം അവര്‍ ശബ്ദമുയര്‍ത്തി. കൂടുതല്‍ പ്രതിഷേധത്തിലേക്കു ചര്‍ച്ച നീങ്ങുമെന്നുകണ്ട മുഖ്യമന്ത്രി, ഉത്തരവ് പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നു വ്യക്തമാക്കി അവസാനിപ്പിക്കുകയായിരുന്നു.

അതോടെ അനിശ്ചിതകാല പണിമുടക്ക് ഉറപ്പായി. സര്‍ക്കാര്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സാഹചര്യത്തില്‍ എട്ടാം തീയതിയിലെ പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് ഇടതുപക്ഷ സംഘടനാ നേതാക്കള്‍ പിന്നീട് അറിയിച്ചു. സെക്രട്ടേറിയറ്റ് വളപ്പിനു പുറത്തിറങ്ങിയ അവര്‍ പ്രകടനവും പിന്നീടു കണ്‍വന്‍ഷനും നടത്തി. ബിജെപി അനുകൂല സര്‍വീസ് സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കു പുറമെ മന്ത്രി ആര്യാടന്‍ മുഹമ്മദ്, ചീഫ് സെക്രട്ടറി ജോസ് സിറിയക്, ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി. ജോയി, വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാതൃഭുമി
പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കില്ല: പെന്‍ഷന്‍ പ്രായം കൂട്ടില്ല
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറില്ല. ഇത് നടപ്പാക്കുമ്പോള്‍ നിലവിലുള്ള ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇപ്പോഴും ഭാവിയിലും ആനുകൂല്യങ്ങളില്‍ ഒരു കുറവും വരില്ല. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിക്കുന്നത് തുടരും. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനവരി എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ സംയുക്ത സമരസമിതി നേതാക്കളായ എ.ശ്രീകുമാറും സി.ആര്‍.ജോസ്പ്രകാശും അറിയിച്ചു.

സര്‍ക്കാരിന് ഇപ്പോള്‍ അധികബാധ്യതയാണെങ്കിലും പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കിയില്ലെങ്കില്‍ ഭാവിയില്‍ പെന്‍ഷന്‍ മുടങ്ങുന്ന സ്ഥിതിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പങ്കാളിത്തപെന്‍ഷനില്‍ മിനിമം പെന്‍ഷന്‍ ഉറപ്പുപറയണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഫണ്ടുകളില്‍ മുടക്കണം. എന്നാല്‍ കേരളത്തില്‍ ഫണ്ട് തിരഞ്ഞെടുക്കാന്‍ ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കും. ജനറല്‍ പ്രോവിഡന്റ് ഫണ്ട് ബാധകമാക്കും. മിനിമം പെന്‍ഷന്‍ ഉറപ്പാക്കാന്‍ നടപടിയെടുക്കും. നിലവിലുള്ളവരെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്ന് എന്ത് ഉറപ്പ് നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്. ഇക്കാര്യത്തിലും ഏത് നിര്‍ദേശവും പരിഗണിക്കാം. എതിര്‍പ്പോടെയാണെങ്കിലും രാജ്യത്തെ 90 ശതമാനം ജീവനക്കാരും ഈ പദ്ധതി അംഗീകരിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ നിലവിലുള്ളവരും ഇനി വരുന്നവരും സിവില്‍ സര്‍വീസിന്റെ ഭാഗമാണെന്ന് എന്‍.ജി.ഒ.യൂണിയന്‍ സെക്രട്ടറി എ.ശ്രീകുമാര്‍ പറഞ്ഞു. പങ്കാളിത്തപെന്‍ഷനെക്കുറിച്ച് ഉയര്‍ന്ന ആശങ്കകളെപ്പറ്റി മുഖ്യമന്ത്രി ഒരു ഉറപ്പും നല്‍കുന്നില്ല. ഇതിനുള്ള കേന്ദ്ര നിയമനിര്‍മാണംപോലും ഇതുവരെ നടന്നിട്ടില്ല. സര്‍ക്കാര്‍ ഹിതപരിശോധനയ്ക്ക് തയ്യാറാവണമെന്ന് സി.ആര്‍.ജോസ്പ്രകാശ് ആവശ്യപ്പെട്ടു. ഭൂരിഭാഗം ജീവനക്കാരും അദ്ധ്യാപകരും ഇത് അംഗീകരിച്ചാല്‍ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത് എത്ര നീട്ടിവെച്ചാലും അത്രയും സന്തോഷമെന്ന് യു.ഡി.എഫ്. സംഘടനകളുടെ പൊതുവേദിയായ യു.ടി.ഇ.എഫ്. ചെയര്‍മാന്‍ നേതാവ് കോട്ടാത്തല മോഹനന്‍ പറഞ്ഞു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ തുടരണമെന്നാണ് ആഗ്രഹമെങ്കിലും രാജ്യംമുഴുവന്‍ നടപ്പാക്കുന്ന പങ്കാളിത്ത പെന്‍ഷനെ യാഥാര്‍ത്ഥ്യബോധത്തോടെ അംഗീകരിക്കുന്നു. പക്ഷേ മിനിമം പെന്‍ഷന്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ തന്നെ പെന്‍ഷന്‍ ഫണ്ട് മാനേജരാവണം. പങ്കാളിത്തപെന്‍ഷന്‍ ബാധകമാകുന്നവരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം. നിലവിലുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് ഒരുകുറവും വരില്ലെങ്കിലും ഇടതുസംഘടനകള്‍ ജീവനക്കാരെ ഇളക്കിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയാണെങ്കില്‍ അങ്ങേയറ്റം മുന്‍കരുതല്‍ വേണമെന്ന നിലപാടാണ് ഭരണപക്ഷ സംഘടനകള്‍ ചര്‍ച്ചയില്‍ കൈക്കൊണ്ടത്.

ഇരുപക്ഷത്തെയും സംഘടനകള്‍ തമ്മില്‍ രൂക്ഷവാദപ്രതിവാദമാണ് ചര്‍ച്ചയില്‍ നടന്നത്. ശമ്പള പരിഷ്‌കരണത്തിലെ അപാകങ്ങളിലേറെയും പരിഹരിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ ഇടതുസംഘടനകള്‍ ചോദ്യംചെയ്തു. പരിഹരിക്കാത്ത പരാതികള്‍ തനിക്ക് കൈമാറാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, ചീഫ് സെക്രട്ടറി ജോസ് സിറിയക്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി.ജോയ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.  

ദേശാഭിമാനി /എഡിറ്റോറിയല്‍
ജീവനക്കാരോട്  യുദ്ധംവേണ്ട 
ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നവലിബറല്‍നയങ്ങളോടുള്ള അമിത വിധേയത്വവും അതിരുകളില്ലാത്ത ധാര്‍ഷ്ട്യവുമാണ് ചൊവ്വാഴ്ച ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പൊട്ടിയൊഴുകിയത്. ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാപദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ച്, കമ്പോളശക്തികളുടെ സൃഷ്ടിയായ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കിയേ തീരൂ എന്ന വാശിയാണ് ചര്‍ച്ചയിലുടനീളം മുഖ്യമന്ത്രി പ്രകടിപ്പിച്ചത് എന്ന് വാര്‍ത്തകളില്‍ കാണുന്നു. കേരളത്തിലെ ജീവനക്കാര്‍ ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും ആരും ഔദാര്യമായി നല്‍കിയതല്ല; ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ജീവനക്കാര്‍ സാധാരണ ജനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നവരല്ല. ജനങ്ങളുടെ പിന്തുണയോടെയും സഹായത്തോടെയുമാണ് ജീവനക്കാരുടെ ഓരോ പോരാട്ടവും വിജയത്തിലെത്തിയത്. എന്നാല്‍, ജീവനക്കാരും ജനങ്ങളും രണ്ടു തട്ടിലാണെന്നുവരുത്തി അതിശയോക്തിപരമായ പ്രചാരണങ്ങള്‍ സംഘടിപ്പിച്ച് ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഗൂഢതന്ത്രം യുഡിഎഫ് ഭരണത്തിലെത്തിയ പല ഘട്ടങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. അതിന്റെ പുതിയ രൂപമാണ് മുഖ്യമന്ത്രിയുടെ സമീപനത്തില്‍ ചൊവ്വാഴ്ച തെളിഞ്ഞുനിന്നത്.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ സംഘടനകള്‍ ജനുവരി എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കയാണ്. അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. നേരത്തെ, ആഗസ്ത് 16ന് സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന്, ജീവനക്കാരുടെ ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തിയതാണ്. അവിടെ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു എന്ന് യോഗത്തെ അറിയിച്ച മുഖ്യമന്ത്രിക്ക് അതില്‍ ഏതെങ്കിലുമൊരു പ്രശ്നം പരിഹരിച്ചതായി അവകാശപ്പെടാനില്ലായിരുന്നു. ""നിലവിലുള്ള ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍പദ്ധതി ബാധകമാക്കുകയില്ല. എന്നാല്‍, 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ വരുന്നവര്‍ക്ക് ഇത് ബാധകമാകും"" എന്ന പഴയ പല്ലവി ഏറ്റുപാടിയശേഷം ജീവനക്കാരെ ദ്രോഹിക്കുന്നതിനുള്ള അപഹാസ്യമായ ന്യായീകരണങ്ങള്‍ നിരത്താനാണ് അദ്ദേഹം തയ്യാറായത്.

""കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പെന്‍ഷന്‍ ചെലവ് നാലര ഇരട്ടി വര്‍ധിച്ചു. പെന്‍ഷന്‍ ചെലവ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കിമാത്രമേ ഗവണ്‍മെന്റിന് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ"" എന്നും അതുകൊണ്ട് പണിമുടക്കില്‍നിന്ന് സംഘടനകള്‍ പിന്മാറണമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. യഥാര്‍ഥത്തില്‍ ജീവനക്കാരും അധ്യാപകരും നേരിടുന്ന കൊടിയ വിപത്താണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. നവലിബറല്‍ സാമ്പത്തികനയങ്ങളുടെ പ്രധാന ഇരകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍. സേവനമേഖലകളെ തകര്‍ക്കുന്നതും തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്നതും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതുമാണ് ഈ നയങ്ങള്‍. സംസ്ഥാനസര്‍ക്കാരുകളും ഈ നയങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന കേന്ദ്രത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങാതെയാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. എന്നാല്‍, യുഡിഎഫ് കേന്ദ്രനയത്തിനുമുന്നില്‍ തലകുമ്പിട്ടുനില്‍ക്കുന്നു.

പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ഏര്‍പ്പെടുത്തിയ ആഗസ്ത് എട്ടിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ആക്ഷന്‍ കൗണ്‍സില്‍ അക്കാര്യം ചര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ ഉന്നയിച്ചതാണ്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സേവനത്തിന്റെയും വേതനഘടനയുടെയും അവിഭാജ്യഘടകമാണ്. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി അതിന് പകരംവയ്ക്കാന്‍ കഴിയുന്നതല്ല. ഇത് കേവലം ഓഹരിവിപണി അധിഷ്ഠിത നിക്ഷേപ പദ്ധതി മാത്രമാണ്. മിനിമം ആനുകൂല്യംപോലും ഉറപ്പാക്കപ്പെടുന്നില്ല. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ വേതനത്തിന്റെ നിശ്ചിതശതമാനം നിര്‍ബന്ധപൂര്‍വം പിടിച്ചെടുത്ത് ഫലത്തില്‍ വെട്ടിക്കുറവ് വരുത്തുകയാണ്. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന തുക സര്‍ക്കാരിനോ പൊതുസമൂഹത്തിനോ ഗുണകരമായി ഉപയോഗിക്കാന്‍ കഴിയില്ല. വന്‍കിട കോര്‍പറേറ്റുകളാണ് ഫണ്ട് മാനേജര്‍മാരായി പ്രവര്‍ത്തിക്കുക. മുതലാളിത്ത സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സാമ്രാജ്യത്വ ധനസ്ഥാപനങ്ങളുടെ ഉപായമാണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയെന്നര്‍ഥം. ഓഹരിക്കമ്പോളത്തിന്റെ തകര്‍ച്ച ഒഴിവാക്കി, സ്ഥിരത നിലനിര്‍ത്തുക എന്ന ഗൂഢോദ്ദേശ്യമാണ് ഇതിന്റെ പിന്നില്‍.

2001 സെപ്തംബറില്‍ ഇന്ത്യയിലെ പെന്‍ഷന്‍പരിഷ്കരണ നിര്‍ദേശങ്ങള്‍ എന്ന പേരില്‍ ഐഎംഎഫ് തയ്യാറാക്കിയ രേഖയാണ് ഇതിന്റെ അടിസ്ഥാനം. നിക്ഷേപ തുകയ്ക്കോ മിനിമം ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനോ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാന്‍ പിഎഫ്ആര്‍ഡിഎ ബില്ലില്‍ വ്യവസ്ഥയില്ല. മിനിമം പെന്‍ഷന്‍ പോലും നിഷേധിക്കപ്പെടും. പുതിയ പെന്‍ഷന്‍പദ്ധതി പുതുതായി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കുമാത്രമാണ് എന്ന വാദം വിശ്വസനീയമല്ല. ഒരു നോട്ടിഫിക്കേഷനിലൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏതുവിഭാഗം ജീവനക്കാരെയും പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയുടെ കീഴിലാക്കാമെന്ന് പിഎഫ്ആര്‍ഡിഎ ബില്ലില്‍ വ്യവസ്ഥയുണ്ട്. ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ ഒരുതരത്തിലും സംരക്ഷിക്കപ്പെടില്ല എന്ന അവസ്ഥയാണ് വരുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറഞ്ഞാണ്, ജീവനക്കാര്‍ക്കെതിരായ വികാരം സൃഷ്ടിച്ച് അവകാശങ്ങള്‍ കവരാന്‍ 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. ഇപ്പോള്‍ ഖജനാവിന്റെ അമിതഭാരത്തെക്കുറിച്ച് ആവര്‍ത്തിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് ശതകോടികളുടെ ആനുകൂല്യങ്ങള്‍ വാരിക്കൊടുക്കുന്ന കേന്ദ്രവും വന്‍കിട മാഫിയകളുടെ സംരക്ഷകരായ സംസ്ഥാന യുഡിഎഫ് ഭരണവും ആ പരിപാടി നേര്‍പാതിയാക്കി ചുരുക്കിയാല്‍ത്തന്നെ സമൃദ്ധമാകാനേയുള്ളൂ ഖജനാവ്. അതിന് ജീവനക്കാരുടെ ജീവിക്കാനുള്ള അവകാശത്തിന്റെ കഴുത്തിന് പിടിക്കേണ്ടതില്ല. അങ്ങനെ കഴുത്തിന് പിടിച്ചാല്‍ തിരിച്ചടി ജീവനക്കാരില്‍നിന്ന് മാത്രമാകില്ല, ഇന്നാട്ടിലെ അവകാശബോധമുള്ള ജനങ്ങളില്‍നിന്നാകെയാവും. പിടിവാശിക്കും ധാര്‍ഷ്ട്യത്തിനും അവധികൊടുത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് പിന്മാറുന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ച് വിവേകപൂര്‍ണമായ നടപടി എന്ന് ഞങ്ങള്‍ ഓര്‍മിപ്പിക്കട്ടെ.

THE HINDU

Talks fail; employees’stir from January 8

Government employees led by Leftist organisations will go on an indefinite strike from January 8, in view of the failure of talks on contributory pension scheme with Chief Minister Oommen Chandy here on Tuesday.
The Chief Minister told the representatives of the employees that the proposed pension scheme would not affect existing employees. There would be provision for commutation of the 60 per cent of the pension under the scheme also. The spouse of an employee too can be enlisted as beneficiary of the scheme, at the option of the employee.
The Leftist organisations wanted the government to withdraw the order on implementation of the pension scheme from April this year. They noted that the Centre had not yet enacted the Pension Fund Regulatory and Development Authority Bill. However, Mr. Chandy declined to withdraw the order. The Pro-UDF organisations urged Mr. Chandy to remove the concerns of the employees regarding the scheme.
Both the pro-UDF and pro-LDF unions wanted the government to raise the pension age. However, the Chief Minister told them that the question of raising the pension age could not be considered. The government had decided to provide leave travel concessions to the staff and the orders in this respect would be issued in a few days.
He clarified that there was no change in the policy on pay revision in every five years. The employees need not be concerned about the recommendation of the Expenditure Commission in this regard.
The Federation of Employees and Teachers Organisations said in a statement that the report of the expenditure committee should be rejected. The proposal to implement the pension scheme should be dropped as it did not even guarantee minimum pension. The pension age should be raised to 60 years, on par with that of Central government employees.

Friday, December 21, 2012

ആരും ഒന്നും പേടിക്കണ്ട. ചുമ്മാ തമാശ.

Expenditure review panel moots sweeping reforms

Revision of salaries and pensions of State government employees once in 10 years, outsourcing of subsidiary activities, and an end to the practice of starting new educational institutions and courses in the aided sector have been recommended by the Kerala Public Expenditure Review Committee to overcome higher revenue and fiscal deficit and mounting expenditure.


ശമ്പള-പെന്‍ഷന്‍ പരിഷ്കരണം 10 വര്‍ഷത്തിലാക്കാന്‍ ശുപാര്‍ശ 
ധനസ്ഥിതി മോശമാകാന്‍ കാരണം വര്‍ധിച്ചുവരുന്ന ശമ്പളവും പെന്‍ഷനുമാണെന്നും ഈ പരിഷ്കരണങ്ങള്‍ കേന്ദ്രത്തിലെ മാതൃകയില്‍ പത്തു വര്‍ഷത്തിലൊരിക്കലാക്കണമെന്നും പബ്്ളിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ. സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന ടീച്ചിങ് ഗ്രാന്റ് സംവിധാനം പരിഷ്കരിക്കണമെന്നും 2010-11ലെ സ്ഥിതി അവലോകനം ചെയ്തു ഡോ. ബി.എ. പ്രകാശ് ചെയര്‍മാനായുള്ള കമ്മിറ്റി ശുപാര്‍ശ ചെയ്തു.

സര്‍ക്കാര്‍ വരുമാനത്തിന്റെ പകുതിയിലധികവും വിനിയോഗിക്കുന്നതു വിദ്യാഭ്യാസ മേഖലയിലാണ്.  ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരില്‍ പകുതിയും ശമ്പള ചെലവില്‍ പകുതിയിലേറെയും വിദ്യാഭ്യാസ മേഖലയിലാണ്.  ഈ നിലയില്‍ മാറ്റം വരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ തുക ലഭ്യമാക്കണം. സ്വകാര്യ എയ്ഡഡ് മേഖലയില്‍ പുതിയ സ്ഥാപനങ്ങളും കോഴ്സുകളും അനുവദിക്കരുത്. നിലവിലുള്ള സ്ഥാപനങ്ങളില്‍ പുതിയ കോഴ്സുകള്‍ തുടങ്ങണമെങ്കില്‍ അത് അണ്‍ എയ്ഡഡ് സമ്പ്രദായത്തില്‍ മാത്രം തുടങ്ങണമെന്നും ശുപാര്‍ശ ചെയ്തു.

പതിമൂന്നാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകളില്‍ പങ്കാളിത്ത പെന്‍ഷന്‍ ഒഴിച്ച് ഒന്നും നടപ്പാക്കിയിട്ടില്ല. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കടബാധ്യതയുള്ള കേരളത്തില്‍ നികുതിവരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളൊന്നും ഇല്ല. 218 കോടി കടബാധ്യതയുള്ള കേരള കാര്‍ഷിക സര്‍വകലാശല സാമ്പത്തിക തകര്‍ച്ചയിലാണ്. വെറ്ററിനറി, ഫിഷറീസ് സര്‍വകലാശാലകള്‍ കൂടി ആരംഭിച്ചതോടെ ഇതു വീണ്ടും മോശമായി. പദ്ധതി നടത്തിപ്പില്‍ സഹകരണം, പൊതുവിദ്യാഭ്യാസം, ആഭ്യന്തരം, ഭവനനിര്‍മാണം, തൊഴില്‍, ലെജിസ്ലേച്ചര്‍, നോര്‍ക്ക, സാമൂഹികസേവനം, സ്പോര്‍ട്സ്, യുവജന ക്ഷേമം, വിനോദസഞ്ചാരം, ജലവിഭവം വകുപ്പുകള്‍ ഏറ്റവും മോശപ്പെട്ട പ്രകടനമാണു നടത്തുന്നത്.

മൃഗസംരക്ഷണം, പരിസ്ഥിതി, ധനകാര്യം, ഭക്ഷ്യം, ജിഎഡി പ്ളാനിങ്, റവന്യു വകുപ്പുകള്‍ മെച്ചപ്പെട്ട പ്രകടനവും കാഴ്ചവയ്ക്കുന്നു. വരുമാനം വര്‍ധിപ്പിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ നടപ്പാക്കിയ ഓപ്പറേഷന്‍ പാലക്കാട് ഗ്യാപ് വീണ്ടും കൊണ്ടുവരണം. ഭൂനികുതി, വനത്തില്‍ നിന്നുള്ള വരുമാനം, യൂസര്‍ചാര്‍ജ് തുടങ്ങി വരുമാനവര്‍ധനയ്ക്കുള്ള  മാര്‍ഗങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. ഡോ. കെ. പുഷ്പാംഗദന്‍, ഡോ. കെ.വി. ജോസഫ്, ഡോ. മേരി ജോര്‍ജ്, ഡോ. വി. നാഗരാജന്‍ നായിഡു എന്നിവരാണു കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ശമ്പളപരിഷ്‌ക്കരണം: ശുപാര്‍ശയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം പത്തുവര്‍ഷത്തിലൊരിക്കല്‍ മതിയെന്ന പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശയില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. കമ്മറ്റി ശുപാര്‍ശയ്‌ക്കെതിരേ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ധനസ്ഥിതിയെക്കുറിച്ചുള്ള വിലയിരുത്തലാണ് കമ്മറ്റി നടത്തിയത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ട. ശുപാര്‍ശകള്‍ നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും ഗുണകരമായ ശുപാര്‍ശകള്‍ മാത്രമേ സ്വീകരിക്കയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എസ്. ശര്‍മയായിരുന്നു അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം പത്ത് വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന ശുപാര്‍ശയോടെ പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍ സമര്‍പ്പിച്ചിരുന്നു.

സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ടീച്ചിങ് ഗ്രാന്റ് പരിഷ്‌കരിക്കണം. ആ മേഖലയില്‍ പുതുതായി സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കേണ്ടതില്ലെന്നും ഡോ. ബി.എ. പ്
രകാശ് അധ്യക്ഷനായ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

http://www.mathrubhumi.com/story.php?id=326507

Thursday, December 20, 2012

ശമ്പളപരിഷ്ക്കരണം പത്തു വര്‍ഷത്തില്‍ ഒരിക്കല്‍..

അടി തുടങ്ങിയില്ല, വടി വെട്ടാന്‍ പോയതേയുള്ളൂ ...

 സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മതിയെന്നു ശുപാര്‍ശ. അഞ്ചു വര്‍ഷത്തിലൊരിക്കലുള്ള ശമ്പള പരിഷ്കരണം നിര്‍ത്തണം. പബ്ളിക് എക്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടേതാണു ശുപാര്‍ശ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പളയിനത്തിലുള്ള ചെലവ് കുറയ്ക്കണം. യൂണിവേഴ്സിറ്റി ഗ്രാന്റ് നല്‍കാന്‍ മാനദണ്ഡം ഏര്‍പ്പെടുത്തണമെന്നു കമ്മിറ്റി നിര്‍ദേശിച്ചു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടീച്ചിങ് ഗ്രാന്റ് നിര്‍ത്തുക. സര്‍ക്കാര്‍ ജോലികള്‍ക്കു പുറംകരാര്‍ മതിയെന്നു കമ്മിറ്റി ശുപാര്‍ശ ചെയ്തു. പുതിയ എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിക്കരുത്. കോഴ്സുകള്‍ അണ്‍എയ്ഡഡ് മേഖലയില്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നും ശുപാര്‍ശയുണ്ട്. പദ്ധതി രേഖകള്‍ തയാറാക്കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വീഴ്ച വരുത്തുന്നു. പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണം. കാര്‍ഷിക സര്‍വകലാശാല തകര്‍ച്ചയുടെ വക്കിലാണെന്നും എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി വിലയിരുത്തി.

Thursday, October 18, 2012

ജോലിയുള്ള പെണ്ണിനെ കെട്ടിക്കൊള്ളുക, ഇല്ലെങ്കില്‍ കാര്യം പോക്ക്.

പങ്കാളിത്ത പെന്‍ഷനില്‍ കയറുന്നവരോട് മനോരമയുടെ ഉപദേശം.

പങ്കാളിത്ത പെന്‍ഷനില്‍ കയറുന്നവരോട് ജോലിയുള്ള പെണ്ണിനെ കെട്ടിക്കൊള്ളാന്‍ മനോരമയുടെ ഉപദേശം.

   മലയാളമനോരമയുടെ ധനകാര്യ പ്രസിദ്ധീകരണമായ മലയാളമനോരമ സമ്പാദ്യം മാസിക (ഒക്ടോബര്‍ 2012 ലക്കം) കവര്‍സ്റ്റോറി ആക്കിയിരിക്കുന്നത് പങ്കാളിത്ത പെന്‍ഷന്‍ ആണ്. "പങ്കാളിത്ത പെന്‍ഷന്‍ യുവജനങ്ങളെ എങ്ങനെ ബാധിക്കും?" എന്ന മുഖ്യലേഖനവും "കുറയുന്ന പെന്‍ഷന്‍ വീണ്ടെടുക്കാനുള്ള വഴികള്‍" എന്ന മാര്‍ഗനിര്‍ദ്ദേശലേഖനവും മലയാള ഭാഷ, സാമാന്യഗണിതം എന്നിവ അറിയാവുന്ന എല്ലാവര്ക്കും മനസിലാകുന്ന തരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. 1984 ല്‍ എല്‍ ഡി ക്ലാര്‍ക്ക് ആയി ജോലിയില്‍ പ്രവേശിച് 2012 ല്‍ വിരമിച്ച ഒരാള്‍ 10205 രൂപ പെന്‍ഷനും 7 .12 ലക്ഷം രൂപ കമ്മ്യൂട്ടെഷനും വാങ്ങി എന്നും ആയാല്‍ പങ്കാളിത്ത പെന്‍ഷന്‍ സംവിധാനത്തില്‍ ആയിരുന്നെങ്കില്‍ 6212 രൂപ പെന്‍ഷനും 2 .36 ലക്ഷം രൂപ കമ്മ്യൂട്ടെഷനും മാത്രമേ വാങ്ങുകയുള്ളായിരുന്നു എന്നും ലേഖനം വ്യക്തമാക്കുന്നു. നിലവിലുള്ള ജി പി എഫ്, ഗ്രാറ്റ്വിറ്റി എന്നിവയുടെ കാര്യം സൂചിപ്പിക്കുന്നേയില്ല എന്നത് ഗൌരവമായ പോരായ്മയാണ്.
   വളരെ രസം തോന്നുന്ന ഒരു ഉപദേശം 13 - ആം പേജില്‍ "പുതിയ ജീവനക്കാര്‍ വരുമാനം എങ്ങനെ കൈകാര്യം ചെയ്യണം?" എന്ന ബോക്സില്‍ ഉണ്ട്. ഇതാണ്. " വിവാഹം കഴിക്കുമ്പോള്‍ ജോലിയോ വരുമാനമോ ഉള്ള പങ്കാളിയെ തെരഞ്ഞെടുക്കുക" അതെന്തായാലും കൊള്ളാം. പക്ഷെ, സമ്പാദ്യം മുഴുവന്‍ വായിക്കുന്ന ഒരു ചെറുപ്പക്കാരന്‍ കല്യാണമേ വേണ്ട എന്ന് തീരുമാനിക്കാനാണ് സാദ്ധ്യത എന്നുമാത്രം.

Wednesday, October 10, 2012

ചൂട് വാര്‍ത്തകള്‍...

പെന്‍ഷന്‍ പ്രായം വീണ്ടും ഉയര്‍ത്തുന്നു

തിരു: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം അറുപതാക്കാനുള്ള നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയില്‍. ഇതുസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. പുതുതായി നിയമനം ലഭിക്കുന്നവരുടെ വിരമിക്കല്‍ പ്രായം അറുപതാക്കാനാണ് നീക്കം. ഇവര്‍ക്ക് പങ്കാളിത്ത പെന്‍ഷനായിരിക്കും. നിലവില്‍ സര്‍വീസിലുള്ളവരുടെ പെന്‍ഷന്‍ പ്രായം അമ്പത്തെട്ടുമാക്കും. ഇതുസംബന്ധിച്ച് ധനവകുപ്പിന്റെ വിശദറിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കായി തയ്യാറായിട്ടുണ്ടെന്ന് അറിയുന്നു. അടുത്തവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. പെന്‍ഷന്‍ പ്രായം 55ല്‍നിന്ന് 56ലേക്ക് ഉയര്‍ത്തിയതും സമീപകാലത്താണ്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍തീരുമാനം ഉണ്ടാകുന്നതോടെ പിഎസ്സി വഴിയുള്ള എല്ലാ നിയമനങ്ങളും നിലയ്ക്കും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് നിലവിലുള്ള ആയിരക്കണക്കിന് റാങ്ക്ലിസ്റ്റുകളെ പ്രതികൂലമായി ബാധിക്കും. പുതുതായി നിയമനം ലഭിക്കുന്നവര്‍ക്കൊപ്പം നിലവില്‍ സര്‍വീസിലുള്ളവര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനും സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. ഇതോടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം ഇല്ലാതാകും. 

ദേശാഭിമാനി 10 .10 .2012

ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതല്‍ പണിമുടക്കും  
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 21ന് സൂചനാ പണിമുടക്ക് നടത്തിയിരുന്നു. തുടര്‍ന്ന് അധ്യാപക സര്‍വീസ് സംഘടന പ്രതിനിധികള്‍ക്ക് നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി പാലിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാന്‍ 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശ്രമം 32 ദിവസത്തെ പണിമുടക്കിലൂടെയാണ് ഇല്ലാതാക്കിയത്. പിന്നീട് 2005ലും ശക്തമായ എതിര്‍പ്പിലൂടെ പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുന്നത് തടഞ്ഞിരുന്നു. തസ്തികകള്‍ വെട്ടിക്കുറയ്ക്കലും നിയമന നിരോധനവും അവസാനിപ്പിക്കുക, ശമ്പളകമീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കുക, അപാകതകള്‍ പരിഹരിക്കുക, വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നടപടികള്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും പണിമുടക്കില്‍ ഉന്നയിക്കും. 16,17,18 തീയതികളില്‍ ജില്ലാതലത്തില്‍ ജാഥകളും നവംബര്‍ 22ന് കാല്‍ ലക്ഷം ജീവനക്കാരെ പങ്കെടുപ്പിച്ച് സെക്രട്ടറിയറ്റ് മാര്‍ച്ചും നടത്തും. അധ്യാപക സര്‍വീസ്സംഘടന സമരസമിതി ജനറല്‍ കണ്‍വീനര്‍ സി ആര്‍ ജോസ്പ്രകാശ്, ഫെറ്റോ ജനറല്‍ കണ്‍വീനര്‍ പി സുനില്‍കുമാര്‍, എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി പി എച്ച് എം ഇസ്മയില്‍, കെജിഒഎ ജനറല്‍സെക്രട്ടറി കെ ശിവകുമാര്‍, സെറ്റോ ഭാരവാഹി എസ് കെ ജയകുമാര്‍, ഇറവൂര്‍ പ്രസന്നകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

ദേശാഭിമാനി 09.10 .2012

Thursday, October 4, 2012

രണ്ടാം തലമുറ സാമ്പത്തിക പരിഷ്കാരങ്ങള്‍ : വിവിധപത്രങ്ങള്‍

ദ് ഹിന്ദു 

UPA hopes to push through insurance, pension bills

The United Progressive Alliance (UPA) government expressed confidence on Thursday that it would be able to get the contentious Insurance Laws (Amendment) Bill, 2008 and the Pension Fund Regulatory and Development Authority Bill, 2011, pushed through in Parliament. This was even though the numbers, especially in the Rajya Sabha, are stacked against it — and a host of parties, including old ally Trinamool Congress, current friend Samajwadi Party and the Left Parties immediately denounced the government’s latest efforts to fast-forward the reforms process....   On Thursday, again, BJP spokesperson Prakash Javadekar stressed that his party was not opposed to more FDI in insurance and pension, provided certain caveats and conditions were met to “safeguard the interests of the people.” Pointing out that the Parliamentary Standing Committee on Finance, headed by senior BJP leader Yashwant Sinha, had recommended 26 per cent FDI in the insurance sector, he recalled an interesting detail from the past: “Sinha was the first one to propose 49 per cent FDI in insurance 10 years ago. That time, the Congress had opposed it and since we wanted a consensus, we agreed to 26 per cent.”
On Thursday, of course, the government favoured 49 per cent FDI in insurance on the basis of a recommendation made by the Insurance Regulatory Development Authority, but Mr. Chidamabaram said he hoped that the government would be able to persuade the Opposition to accept this figure, once the negotiations got under way..... 


ദേശാഭിമാനി

പെന്‍ഷനും ചൂതാട്ടത്തിന് 
രാജ്യത്തെ ജനങ്ങളുടെ ജീവിതസമ്പാദ്യം ചൂതാട്ടക്കാര്‍ക്ക് തീറെഴുതുന്ന വിധത്തില്‍, പെന്‍ഷന്‍- ഇന്‍ഷുറന്‍സ് മേഖലകളില്‍ 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ 26 ശതമാനമായിരുന്ന വിദേശനിക്ഷേപ പരിധിയാണ് 49 ശതമാനമായി ഉയര്‍ത്തുന്നത്. പെന്‍ഷന്‍ മേഖലയില്‍ നിലവില്‍ വിദേശനിക്ഷേപം അനുവദിച്ചിരുന്നില്ല. കോര്‍പറേറ്റ് അനുകൂല പരിഷ്കരണ നടപടികള്‍ കൂടുതല്‍ തീവ്രമാക്കുന്നതിന്റെ ഭാഗമായാണ് വിദേശ ധനസ്ഥാപനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന തീരുമാനം സര്‍ക്കാരെടുത്തത്. ഇന്‍ഷുറന്‍സ്- പെന്‍ഷന്‍ ഭേദഗതികള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തരുതെന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിര്‍ദേശം അപ്പാടെ തള്ളിയാണ് കേന്ദ്ര തീരുമാനം. .....  ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ നിലവില്‍ രാജ്യസഭയുടെ പരിഗണനയിലാണുള്ളത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി വികസന അതോറിറ്റിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വ്യവസ്ഥകളും ഭേദഗതിയിലുണ്ട്. പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 49 ശതമാനം വരെ ഓഹരിവിറ്റ് മൂലധനസമാഹരണത്തിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1938 ലെ ഇന്‍ഷുറന്‍സ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ കമീഷന്‍ ഘടന എടുത്തുകളയാനും നിര്‍ദേശമുണ്ട്. ഇതുപ്രകാരം ഐആര്‍ഡിഎയാകും ഭാവിയില്‍ ഏജന്റുമാരുടെ കമീഷന്‍ ഘടനയും പെരുമാറ്റച്ചട്ടവും നിശ്ചയിക്കുക. കമീഷന് ഏര്‍പ്പെടുത്തിയിരുന്ന നിശ്ചിത പരിധി നിരക്കും എടുത്തുകളഞ്ഞു. ഇന്‍ഷുറന്‍സ് വിദേശനിക്ഷേപ പരിധി എത്രയാകുമോ അത്ര തന്നെയാകും പെന്‍ഷന്‍രംഗത്തുമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ)}ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പിഎഫ്ആര്‍ഡിഎയ്ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാന്‍ പെന്‍ഷന്‍ ഉപദേശക സമിതിക്ക് രൂപം നല്‍കും. പെന്‍ഷന്‍ ഫണ്ടില്‍നിന്ന് ഉപാധികളോടെ 25 ശതമാനം തുക വരെ പിന്‍വലിക്കാന്‍ അനുവദിക്കും. പെന്‍ഷന്‍ ഫണ്ടില്‍നിന്ന് മിനിമം റിട്ടേണ്‍ താല്‍പ്പര്യപ്പെടുന്നവരെ അത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കും.

ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ നിലവില്‍ രാജ്യസഭയുടെ പരിഗണനയിലാണുള്ളത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി വികസന അതോറിറ്റിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന വ്യവസ്ഥകളും ഭേദഗതിയിലുണ്ട്. പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 49 ശതമാനം വരെ ഓഹരിവിറ്റ് മൂലധനസമാഹരണത്തിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1938 ലെ ഇന്‍ഷുറന്‍സ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ കമീഷന്‍ ഘടന എടുത്തുകളയാനും നിര്‍ദേശമുണ്ട്. ഇതുപ്രകാരം ഐആര്‍ഡിഎയാകും ഭാവിയില്‍ ഏജന്റുമാരുടെ കമീഷന്‍ ഘടനയും പെരുമാറ്റച്ചട്ടവും നിശ്ചയിക്കുക. കമീഷന് ഏര്‍പ്പെടുത്തിയിരുന്ന നിശ്ചിത പരിധി നിരക്കും എടുത്തുകളഞ്ഞു. ഇന്‍ഷുറന്‍സ് വിദേശനിക്ഷേപ പരിധി എത്രയാകുമോ അത്ര തന്നെയാകും പെന്‍ഷന്‍രംഗത്തുമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ)}ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. പിഎഫ്ആര്‍ഡിഎയ്ക്ക് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാന്‍ പെന്‍ഷന്‍ ഉപദേശക സമിതിക്ക് രൂപം നല്‍കും. പെന്‍ഷന്‍ ഫണ്ടില്‍നിന്ന് ഉപാധികളോടെ 25 ശതമാനം തുക വരെ പിന്‍വലിക്കാന്‍ അനുവദിക്കും. പെന്‍ഷന്‍ ഫണ്ടില്‍നിന്ന് മിനിമം റിട്ടേണ്‍ താല്‍പ്പര്യപ്പെടുന്നവരെ അത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കും.  
മാതൃഭൂമി
തുറന്ന പരിഷ്‌കാരം വീണ്ടും 
സാമ്പത്തികപരിഷ്‌കാരത്തിന്റെ പാത പിന്തുടരുമെന്ന സന്ദേശവുമായി യു.പി.എ. സര്‍ക്കാര്‍ വീണ്ടും ശക്തമായ നടപടി പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സിലും പെന്‍ഷന്‍ഫണ്ടിലും 49 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി.

ഘടകകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുമൂലം നീട്ടിവെച്ച തീരുമാനങ്ങള്‍ക്കാണ് പച്ചക്കൊടി കാട്ടിയത്. എങ്കിലും ഇവ സംബന്ധിച്ച നിയമനിര്‍മാണത്തിന് സര്‍ക്കാറിന് പാര്‍ലമെന്റിലെ അംഗീകാരം കൂടിയേ തീരൂ. ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്ലും പെന്‍ഷന്‍ഫണ്ട് നിയന്ത്രണ അതോറിറ്റി ബില്ലും പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഈ ബില്ലുകള്‍ക്ക് സമവായത്തിലൂടെ പാര്‍ലമെന്റിന്റെ അംഗീകാരം നേടാന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. മുഖ്യ പ്രതിപക്ഷകക്ഷി പല മേഖലകളിലും വിദേശനിക്ഷേപത്തെ പിന്താങ്ങുമെന്ന് പറഞ്ഞതിന് രേഖയുണ്ടെന്ന് മന്ത്രിസഭാതീരുമാനം വിശദീകരിച്ച് ധനമന്ത്രി പി.ചിദംബരം പറഞ്ഞു. ഇന്‍ഷുറന്‍സിലെ വിദേശനിക്ഷേപപരിധി ഉയര്‍ത്തുന്നതിന്റെ നേട്ടം സ്വകാര്യമേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് ലഭിക്കുക. സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പൊതുമേഖലയില്‍ത്തന്നെ തുടരും. ഇന്‍ഷുറന്‍സിലെ വിദേശനിക്ഷേപപരിധിതന്നെയാണ് പെന്‍ഷന്‍ഫണ്ടിനും ബാധകം -അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളില്‍ പ്രതിപക്ഷം ഒരു ദശാബ്ദത്തോളമായി എതിര്‍ത്തുവരുന്ന ബില്ലുകള്‍ക്കാണ് വ്യാഴാഴ്ച ഒറ്റയടിക്ക് അനുമതി നല്‍കിയത്. പെന്‍ഷന്‍ മേഖലയില്‍ ഇതുവരെ വിദേശനിക്ഷേപം അനുവദിച്ചിരുന്നില്ല. ഇന്‍ഷൂറന്‍സ് മേഖലയില്‍ 29 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തുകയാണ് ചെയ്തത്. 2011 മാര്‍ച്ചിലാണ് പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ബില്‍ ലോക്‌സഭയില്‍ വന്നത്. കഴിഞ്ഞ സപ്തംബറില്‍ സ്റ്റാന്‍ഡിങ്കമ്മിറ്റി അതിന്റെ ശുപാര്‍ശകള്‍ മുന്നോട്ടുവെച്ചിരുന്നു. ഈ ശുപാര്‍ശകളില്‍ അഞ്ചെണ്ണം സ്വീകരിച്ചതായി ചിദംബരം അറിയിച്ചു. ആദ്യബില്ലില്‍ വിദേശനിക്ഷേപത്തിന് വകുപ്പില്ലായിരുന്നു. യശ്വന്ത്‌സിന്‍ഹയുടെതന്നെ നേതൃത്വത്തിലുള്ള സ്റ്റാന്‍ഡിങ്കമ്മിറ്റി 26 ശതമാനം വിദേശനിക്ഷേപം ശുപാര്‍ശചെയ്തു.

ബിസിനസ് സ്റ്റാന്‍ഡാട്‌
Big-bang reforms get bigger 
Cabinet clears insurance, pension, companies, FCRA Bills tough legislative road ahead   
In a slew of big decisions, the Cabinet today cleared two important financial sector reform Bills, aimed at increasing foreign direct investment (FDI) in the insurance sector to 49 per cent from the current 26 per cent and opening of the pension sector to FDI in line with the insurance sector. It also approved the Companies Bill, 2011, making spending on corporate social responsibility a mandatory provision for companies above a threshold.
The Cabinet cleared a 49 per cent FDI cap in private insurance companies. The pension sector will have either a 49 per cent FDI cap (in case the insurance Bill is cleared by Parliament) or 26 per cent.
Even as the Cabinet approved a higher FDI cap in the insurance sector through amendments in the Insurance Laws (Amendment) Bill and the Pension Fund Regulatory and Development Authority (PFRDA) Bill, the government may not find it easy to pass these pieces of legislation in Parliament.
The committee had recommended retaining the FDI cap in the insurance sector at 26 per cent.
PFRDA Chairman Yogesh Agarwal said he would be happy with 26 per cent FDI in the pension sector. However, if it was to become 49 per cent in line with the insurance sector, he would welcome the move more, he said.
He said a lot of foreign interest was seen from the US and Europe in the pension sector in India.
Besides the opening of the pension sector, the PFRDA Bill gives statutory powers to the interim regulator, constituted through an executive order in 2003.
Rajesh Sud, CEO & Managing Director, Max Life Insurance, said, “The Cabinet's approval to allow FDI up to 49 per cent in the insurance sector will bring in domain capital to the industry. The insurance Bill has several other important elements which, once approved in Parliament, will have a long-term impact on the development of the sector.”
P Nandagopal, MD & CEO, IndiaFirst Life Insurance, explained that more capital was always welcome and the industry could leverage both financial and technical capital through the FDI route.
FDI reform measures cleared by the Cabinet last month were all executive decisions. However, major reform proposals cleared today are Bills, which will require Opposition help to pass.
 

Wednesday, October 3, 2012

ജനക്കൂട്ടത്തിനു നടുവില്‍ ഇട്ട ഒരു കമ്പ്യൂട്ടര്‍ ടേബിള്‍

ര­ജി എം ദാ­മോ­ദ­രന്‍

(പങ്കാളിത്തപെന്‍ഷന്‍ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ സംവിധാനത്തിന്റെ നവീകരണത്തെകുറിച്ച് )
മലയാളം പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചത്  http://malayal.am/node/14438

      കേ­ര­ള­ത്തി­ലെ ­സര്‍­ക്കാര്‍ സര്‍­വ്വീ­സി­നെ സമൂ­ല­മായ നവീ­ക­ര­ണം ആവ­ശ്യ­പ്പെ­ടു­ന്ന ഒന്നാ­യി കരു­തി­ക്കൊ­ണ്ടു­ള്ള ഒരു പദ്ധ­തി­യും ഓര്‍­ത്തെ­ടു­ക്കാ­നി­ല്ല. സര്‍­ക്കാര്‍ സര്‍­വ്വീ­സി­ന്റെ നവീ­ക­ര­ണം എന്ന സങ്കല്‍­പ്പം ഈ ലേ­ഖ­ന­ത്തില്‍ ഉപ­യോ­ഗി­ക്കാന്‍ പോ­കു­ന്ന­ത് ഏതര്‍­ത്ഥ­ത്തില്‍ ആണ് എന്ന് സൂ­ചി­പ്പി­ക്കു­ന്ന­ത് തു­ടര്‍­ന്നു­ള്ള വാ­യ­ന­യ്ക്ക് ഉപ­കാ­ര­പ്ര­ദ­മാ­യി­രി­ക്കും.
          ഐ­ക്യ­കേ­ര­ള­ത്തി­ന്റെ രൂ­പീ­ക­ര­ണ­ത്തെ ഒരു നാ­ഴി­ക­ക്ക­ല്ലാ­യി കണ­ക്കാ­ക്കു­ക­യാ­ണെ­ങ്കില്‍, അമ്പ­ത് വര്‍­ഷ­ത്തി­നു­മു­മ്പ് നി­ല­വി­ലു­ണ്ടാ­യി­രു­ന്ന സര്‍­ക്കാര്‍ സം­വി­ധാ­ന­ത്തി­ന് ഇന്ന­ത്തേ­തു­മാ­യി ഒരര്‍­ത്ഥ­ത്തില്‍ താ­ര­ത­മ്യം തന്നെ സാ­ധ്യ­മ­ല്ല. അന്ന് മൂ­ന്നു ഡസ­നോ­ളം മാ­ത്ര­മു­ണ്ടാ­യി­രു­ന്ന സര്‍­ക്കാര്‍ വകു­പ്പു­ക­ളു­ടെ എണ്ണം കാ­ലം പോ­കെ വി­ഭ­ജി­ക്ക­പ്പെ­ട്ടും പു­തു­താ­യി രൂ­പം കൊ­ണ്ടും ഇന്ന് നൂ­റി­ലേ­റെ­യാ­ണ്. വകു­പ്പു­കള്‍­ക്കു­ള്ളില്‍ തീ­രു­മാ­ന­ങ്ങള്‍ കൈ­ക്കൊ­ള്ളാ­നു­ള്ള അധി­കാ­രം കാ­ലാ­കാ­ല­ങ്ങ­ളില്‍ താ­ഴെ തല­ങ്ങ­ളി­ലേ­ക്ക് കൈ­മാ­റ­പ്പെ­ട്ടി­ട്ടു­ണ്ട്. എന്നാല്‍, ഇത്ത­രം കേ­വ­ല­മായ മാ­റ്റ­ങ്ങ­ളെ അല്ല, മറി­ച്ച് രാ­ജ്യ­ഭ­ര­ണ­ത്തി­ന്റെ രാ­ഷ്ട്രീ­യ­നേ­തൃ­ത്വം കൊ­ളോ­ണി­യല്‍ ശക്തി­ക­ളില്‍ നി­ന്ന് ജനാ­ധി­പ­ത്യ­പാര്‍­ട്ടി­ക­ളി­ലേ­ക്ക് മാ­റി­യ­തി­ന് സമാ­ന്ത­ര­മാ­യി സര്‍­ക്കാര്‍ സേ­വ­നം ഭര­ണാ­ധി­കാ­രി­യു­ടെ ഔദാ­ര്യം എന്ന തല­ത്തില്‍ നി­ന്ന് ജന­ത്തി­ന്റെ അവ­കാ­ശം ആയി­ത്തീ­രേ­ണ്ടി­യി­രു­ന്ന പ്ര­ക്രി­യ­യെ­യാ­ണ് സര്‍­ക്കാര്‍ സര്‍­വ്വീ­സി­ന്റെ നവീ­ക­ര­ണം എന്ന് സങ്കല്‍­പ്പി­ക്കാ­നാ­വു­ക.

     സേ­വ­ന­ങ്ങ­ളെ കൃ­ത്യ­മാ­യി നിര്‍­വ്വ­ചി­ച്ചു­കൊ­ണ്ടും ഉപ­ഭോ­ക്താ­വി­നെ കേ­ന്ദ്ര­സ്ഥാ­ന­ത്ത് നിര്‍­ത്തി­ക്കൊ­ണ്ടും ജീ­വി­ത­ത്തി­ലെ മറ്റ് തു­റ­ക­ളി­ലെ വ്യ­വ­ഹാ­ര­ങ്ങള്‍ സമ­യ­ബ­ന്ധി­ത­മാ­യി നിര്‍­വ്വ­ഹി­ക്കാ­നാ­വും വി­ധം വേ­ഗ­ത­യോ­ടെ­യും ഉള്ള ഒരു സം­വി­ധാ­ന­മാ­യി മാ­റി­ക്കൊ­ണ്ട­ല്ല, ബദ­ലു­ക­ളി­ല്ലാ­ത്ത ഭര­ണാ­ധി­കാ­ര­ത്തി­ന്റെ മൂര്‍­ത്ത­രൂ­പം എന്ന അവ­സ്ഥ­യില്‍ മാ­ത്രം ആണ് ­സര്‍­ക്കാര്‍ സര്‍­വ്വീ­സ് നി­ല­നില്‍­ക്കു­ന്ന­ത്. ആ അര്‍­ത്ഥ­ത്തി­ലു­ള്ള നവീ­ക­ര­ണ­ത്തെ പ്ര­തി­രോ­ധി­ക്കാ­നു­ള്ള ശേ­ഷി­യും സ്വാ­യ­ത്ത­മാ­ണ്. ഈ ദി­ശ­യില്‍ ഭാ­ഗി­ക­മായ രണ്ടോ മൂ­ന്നോ ശ്ര­മ­ങ്ങള്‍ നട­ന്ന­താ­യി പറ­ഞ്ഞു­കേ­ട്ടി­ട്ടു­ള്ള­ത് സൂ­ചി­പ്പി­ക്കാം­. 
        ആ­ദ്യ­ത്തേ­ത് സി. അച്യു­ത­മേ­നോന്‍ മു­ഖ്യ­മ­ന്ത്രി­യാ­യി­രി­ക്കേ ജോ­ബ് ഇവാ­ല്യു­വേ­ഷന്‍ നട­ത്തി സര്‍­ക്കാര്‍ വകു­പ്പു­ക­ളു­ടെ­യും ആഫീ­സു­ക­ളു­ടെ­യും ഘട­ന­യും സേ­വന - വേ­തന വ്യ­വ­സ്ഥ­ക­ളും പു­നര്‍­നിര്‍­ണ്ണ­യി­ക്കാ­നാ­യി ആന്ധ്രാ­പ്ര­ദേ­ശില്‍ നി­ന്നും രണ്ട് വി­ദ­ഗ്ധ­രെ കൊ­ണ്ടു­വ­ന്ന ചരി­ത്ര­മാ­ണ്. ആധു­നി­ക­മായ മാ­നേ­ജ്മെ­ന്റ് സങ്കല്‍­പ്പ­ങ്ങള്‍ അത്ര പരി­ചി­ത­മ­ല്ലാ­യി­രു­ന്ന അക്കാ­ല­ത്ത് ഇവി­ട­ത്തെ സര്‍­ക്കാര്‍ സം­വി­ധാ­ന­ത്തി­ന്റെ സങ്കീര്‍­ണ്ണത കണ്ട് വി­ദ­ഗ്ധര്‍ ഓടി രക്ഷ­പ്പെ­ട്ടു എന്നാ­ണ് കഥ.
­മ­റ്റൊ­ന്ന്, ഇ. കെ. നാ­യ­നാര്‍ മു­ഖ്യ­മ­ന്ത്രി­യാ­യി­രി­ക്കേ 73, 74 ഭര­ണ­ഘ­ട­നാ ഭേ­ദ­ഗ­തി­കള്‍­ക്കും ജന­കീ­യാ­സൂ­ത്ര­ണ­ത്തി­നും അധി­കാ­ര­വി­കേ­ന്ദ്രീ­ക­ര­ണ­ത്തി­നും തു­ടര്‍­ച്ച­യാ­യി സെ­ക്ര­ട്ട­റി­യേ­റ്റ് മു­തല്‍ എല്ലാ വകു­പ്പു­ക­ളി­ലും ശാ­സ്ത്രീ­യ­വും യു­ക്തി­സ­ഹ­വു­മായ ഉദ്യോ­ഗ­സ്ഥ പു­നര്‍­വി­ന്യാ­സ­ത്തി­നാ­യി നട­ന്ന ശ്ര­മ­മാ­ണ്. സെ­ക്ര­ട്ട­റി­യേ­റ്റ് ജീ­വ­ന­ക്കാ­രു­ടെ എല്ലാ സം­ഘ­ട­ന­ക­ളും പല്ലും നഖ­വും ഒക്കെ­ക്കൊ­ണ്ട് ഈ ശ്ര­മ­ത്തെ ഉപേ­ക്ഷി­ക്കും വരെ­യും പ്ര­തി­രോ­ധി­ച്ചു എന്നാ­ണ­റി­വ്. ആരെ­യും നോ­വി­ക്കാ­ത്ത പേ­രി­നു­ള്ള ചില കസേ­ര­മാ­റ്റ­ങ്ങള്‍ ഒഴി­ച്ചാല്‍ പു­നര്‍­വി­ന്യാ­സം ഉദ്ദേ­ശി­ക്ക­പ്പെ­ട്ട രീ­തി­യില്‍ നട­ന്നി­ല്ല എന്നു­ത­ന്നെ പറ­യാം­.
        ഈ രണ്ട് ശ്ര­മ­ങ്ങ­ളും താ­ര­ത­മ്യേന ആത്മാര്‍­ത്ഥ­വും തെ­ളി­ഞ്ഞ ഉദ്ദേ­ശ­ങ്ങ­ളോ­ട് കൂ­ടി­യ­തും അത്ര­ത­ന്നെ തെ­ളി­ഞ്ഞ കാ­ര­ണ­ങ്ങ­ളാല്‍ ഇല്ലാ­താ­യ­തും ആണെ­ങ്കില്‍ 2000 നു­ശേ­ഷം എ. ഡി. ബി (Asian Development Bank) യു­ടെ സാ­മ്പ­ത്തി­ക­സ­ഹാ­യ­ത്തോ­ടെ നട­പ്പി­ലാ­ക്ക­പ്പെ­ട്ട ഭര­ണ­കൂ­ട­ത്തി­ന്റെ ആധു­നി­ക­വല്‍­ക്ക­രണ പരി­പാ­ടി (Modernisation in Government Program - MGP) കു­റ­ച്ചു­കൂ­ടി സങ്കീര്‍­ണ്ണ­മാ­ണ്. ആഗോ­ള­വല്‍­ക്ക­രണ നയ­ങ്ങ­ളു­ടെ ഇന്ത്യന്‍ പതി­പ്പി­ന്റെ പത്താം വയ­സ്സി­നും ശേ­ഷം സ്വീ­ക­രി­ക്ക­പ്പെ­ട്ട MGP സം­സ്ഥാ­ന­ത്തി­ന്റെ പൊ­തു­വി­ക­സ­ന­ത്തി­നാ­യു­ള്ള സാ­മ്പ­ത്തി­ക­സ­ഹാ­യം നല്‍­കു­ക­യും ആയ­തി­നു­ള്ള മു­ന്നു­പാ­ധി­യാ­യി സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ ഘട­നാ­പ­ര­മായ പരി­ഷ്കാ­ര­ങ്ങള്‍ നിര്‍­ദ്ദേ­ശി­ക്കു­ക­യും അവ­യു­ടെ നിര്‍­വ്വ­ഹ­ണ­ത്തി­ന് ആവ­ശ്യ­മായ തുക പദ്ധ­തി­യില്‍ വക­വെ­ച്ച് നല്‍­കു­ക­യും ആണ് ചെ­യ്ത­ത് എന്ന് ചു­രു­ക്കി­പ്പ­റ­യാം­.
­          പൊ­തു­വെ ആഗോ­ള­വല്‍­ക്ക­ര­ണ­ന­യ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി മു­ന്നോ­ട്ടു­വെ­ച്ച, പൊ­തു­സം­വി­ധാ­ന­ങ്ങ­ളു­ടെ വലി­പ്പ­വും ചെ­ല­വും കു­റ­യ്ക്കല്‍ രീ­തി ആയി­രു­ന്നു MGP യു­ടെ­യും പ്രി­സ്ക്രി­പ്ഷന്‍. സര്‍­ക്കാര്‍ സം­വി­ധാ­ന­ത്തി­ന്റെ പു­നഃ­സം­വി­ധാ­നം എന്ന പേ­രില്‍ തസ്തി­ക­കള്‍ യു­ക്തി­സ­ഹ­മ­ല്ലാ­തെ വെ­ട്ടി­ക്കു­റ­യ്ക്കു­ക­യും ജീ­വ­ന­ക്കാ­രു­ടെ സാ­മ്പ­ത്തി­കാ­നു­കൂ­ല്യ­ങ്ങള്‍ പി­ടി­ച്ചു­വെ­യ്ക്കാ­നു­ള്ള ബാ­ലി­ശ­മായ വാ­ദ­ങ്ങള്‍ നി­ര­ത്തു­ക­യും ചില ആഫീ­സു­കള്‍ അറ്റ­കു­റ്റ­പ്പ­ണി നട­ത്തു­ക­യും കമ്പ്യൂ­ട്ടര്‍ വാ­ങ്ങു­ന്ന­തു­പോ­ലെ ചില കാ­ര്യ­ങ്ങള്‍­ക്ക് പണം നല്‍­കു­ക­യും അപ്ര­സ­ക്ത­മായ ചില പരി­ശീ­ലന പരി­പാ­ടി­കള്‍­ക്ക് ജീ­വ­ന­ക്കാ­രെ വി­ധേ­യ­മാ­ക്കു­ക­യും ചെ­യ്തു എന്ന­തേ അറി­വില്‍ പെ­ട്ടി­ട്ടു­ള്ളൂ­.
      ഇ­ക്കാ­ല­ത്തി­നി­ട­ക്ക് സര്‍­ക്കാര്‍ സര്‍­വ്വീ­സി­ന്റെ നവീ­ക­ര­ണം എന്ന സങ്കല്‍­പ്പ­ത്തെ­പ്പ­റ്റി ആഴ­ത്തില്‍ ആലോ­ചി­ക്കാന്‍ പ്രേ­രി­പ്പി­ച്ച രണ്ട് ഘട്ട­ങ്ങള്‍ ഉണ്ടാ­യി. ആദ്യ­ത്തേ­ത് എ. ഡി. ബി നിര്‍­ദ്ദേ­ശി­ച്ച ഘട­നാ­പ­ര­മായ പരി­ഷ്കാ­ര­ങ്ങള്‍ നട­പ്പാ­ക്കാന്‍ ഉദ്ദേ­ശി­ച്ചു­കൊ­ണ്ട് 2002 ല്‍ എ. കെ. ആന്റ­ണി മു­ഖ്യ­മ­ന്ത്രി­യാ­യി­രി­ക്കേ പു­റ­പ്പെ­ടു­വി­ച്ച ഉത്ത­ര­വി­നെ­തി­രെ ജീ­വ­ന­ക്കാ­രും അധ്യാ­പ­ക­രും ഒരു മാ­സ­ത്തി­ല­ധി­കം കാ­ലം ­സ­മ­രം­ ചെ­യ്ത അവ­സ­ര­മാ­ണ്. ഭര­ണ­പ­ര­മായ ഒരു ഉത്ത­ര­വി­നെ­തി­രെ രാ­ഷ്ട്രീ­യ­ക­ക്ഷി­ക­ളോ­ടു­ള്ള വി­ധേ­യ­ത്വ­ത്തി­ന­തീ­ത­മാ­യി എല്ലാ സം­ഘ­ട­ന­ക­ളും ഒരു­മി­ച്ചു­നി­ന്നു എന്ന­തു­പോ­ലെ തന്നെ പ്ര­സ്തു­ത­സ­മ­ര­ത്തെ അന­ന്യ­മാ­ക്കു­ന്ന­ത് അതി­ന് എതി­രാ­യി രൂ­പം കൊ­ണ്ട രൂ­ക്ഷ­മായ ജന­പ്രി­യ­പ്ര­തി­ക­ര­ണ­ങ്ങള്‍ ആണ്. സമ­രം ചെ­യ്യു­ന്ന­വര്‍ ഈ സമൂ­ഹ­ത്തി­ന് നല്‍­കി­ക്കൊ­ണ്ടി­രി­ക്കു­ന്ന സേ­വ­നം എന്താ­ണ് എന്ന വ്യ­ക്ത­മായ ചോ­ദ്യം പല കോ­ണില്‍ നി­ന്നും ഉന്ന­യി­ക്ക­പ്പെ­ട്ടു. ഒരു പക്ഷേ ഇനി അത്ത­രം ഒരു സമ­രം തന്നെ സാ­ധ്യ­മാ­വാ­ത്ത അത്ര­യും വെ­ളി­ച്ച­ത്തില്‍ സര്‍­ക്കാര്‍ സര്‍­വ്വീ­സ് തു­റ­ന്നു­കാ­ണി­ക്ക­പ്പെ­ട്ടു­.
­           പ­ത്ത് വര്‍­ഷ­ത്തി­നു­ശേ­ഷം അതേ ചര്‍­ച്ച­കള്‍­ക്ക് വീ­ണ്ടും അര­ങ്ങ് ഒരു­ങ്ങു­ക­യാ­ണ്. ഇത്ത­വണ കാ­ര­ണ­ങ്ങള്‍ രണ്ടാ­ണ്. കേ­ര­ള­ത്തില്‍ സം­സ്ഥാ­ന­സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ നി­ല­വി­ലു­ണ്ടാ­യി­രു­ന്ന വി­ര­മി­ക്കല്‍ പ്രാ­യം 55 ല്‍ നി­ന്നും 56 ആക്കി ഉയര്‍­ത്തു­ക­യും വീ­ണ്ടും 58 ഓ 60 വരെ­യോ ആക്കു­ക­യും ചെ­യ്യു­മെ­ന്ന പ്ര­ഖ്യാ­പ­ന­ത്തി­ന്റെ സാ­ഹ­ച­ര്യം ഒന്ന്. പി­ന്നെ, സര്‍­വ്വീ­സില്‍ പു­തു­താ­യി പ്ര­വേ­ശി­ക്കു­ന്ന എല്ലാ­വര്‍­ക്കും ­പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍ ഏര്‍­പ്പെ­ടു­ത്താന്‍ തത്വ­ത്തില്‍ തീ­രു­മാ­നി­ച്ചു­കൊ­ണ്ടു­ള്ള സര്‍­ക്കാര്‍ പ്ര­ഖ്യാ­പ­ന­വും­.
           ഇ­ക്കാ­ര്യ­ങ്ങ­ളെ സാ­മാ­ന്യ­മാ­യി ഇങ്ങ­നെ വര്‍­ണ്ണി­ക്കാം. കേ­ര­ള­ത്തില്‍ ഏതാ­ണ്ട് എല്ലാ വി­ഭാ­ഗം ജീ­വ­ന­ക്കാര്‍­ക്കും വി­ര­മി­ക്കല്‍ പ്രാ­യം 55 ആയി­രു­ന്നു. അതാ­യ­ത് 55 വയ­സ്സ് തി­ക­യു­ന്ന മാ­സ­ത്തി­ന്റെ അവ­സാ­ന­ദി­വ­സം വി­ര­മി­ക്കു­ന്ന രീ­തി. 2010 മു­തല്‍ 55 വയ­സ്സ് തി­ക­യു­ന്ന­തി­നു­ശേ­ഷം വരു­ന്ന മാര്‍­ച്ച് മാ­സ­ത്തില്‍ വി­ര­മി­ക്കു­ന്ന രീ­തി നി­ല­വില്‍ വന്നു. ഇതി­ന്റെ സ്ഥാ­ന­ത്ത് 56 വയ­സ്സ് തി­ക­യു­ന്ന മാ­സ­ത്തി­ന്റെ അവ­സാ­ന­ദി­വ­സം വി­ര­മി­ക്കു­ന്ന രീ­തി 2011-12 വര്‍­ഷ­ത്തെ ബജ­റ്റില്‍ പ്ര­ഖ്യാ­പി­ക്ക­പ്പെ­ട്ടു. വി­ര­മി­ക്കല്‍ പ്രാ­യം 58 ഓ 60 ഓ ആയി ഉയര്‍­ത്താ­നു­ള്ള ശ്ര­മ­ത്തി­ന്റെ തു­ട­ക്ക­മാ­യി ഈ നട­പ­ടി വി­ല­യി­രു­ത്ത­പ്പെ­ടു­ക­യും യു­വ­ജ­ന­ങ്ങ­ളു­ടെ വ്യാ­പ­ക­മായ വി­മര്‍­ശ­ന­ത്തി­ന് ഇടം കൊ­ടു­ക്കു­ക­യും ചെ­യ്തു. എന്നാല്‍, ഇതി­നെ­തി­രെ തു­ട­ങ്ങി­വെ­ച്ച യു­വ­ജ­ന­സ­മ­രം ഒറ്റ ദി­വ­സ­ത്തില്‍ ഒടു­ങ്ങി­.
2013 ഏപ്രില്‍ 01 മു­തല്‍ കേ­ര­ള­ത്തില്‍ സം­സ്ഥാ­ന­സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ പ്ര­വേ­ശി­ക്കു­ന്ന­വര്‍­ക്ക് നി­ല­വി­ലു­ള്ള ­പെന്‍­ഷന്‍ പദ്ധ­തി­ക്കു­പ­ക­രം പങ്കാ­ളി­ത്ത­പെന്‍­ഷന്‍ ബാ­ധ­ക­മാ­യി­രി­ക്കു­മെ­ന്ന ഒറ്റ വരി പ്ര­ഖ്യാ­പ­ന­മാ­ണ് ആഗസ്റ്റ് 08 ലെ സര്‍­ക്കാര്‍ ഉത്ത­ര­വി­ലു­ള്ള­ത്. കൂ­ടു­തല്‍ വി­ശ­ദാം­ശ­ങ്ങള്‍ ഔദ്യോ­ഗി­ക­മാ­യി പു­റ­ത്തു­വി­ടാന്‍ ഇരി­ക്കു­ന്ന­തേ ഉള്ളൂ. എന്നാല്‍ മു­ഖ്യ­മ­ന്ത്രി, ധന­മ­ന്ത്രി എന്നി­വ­രു­ടെ ഔപ­ചാ­രിക പത്ര­സ­മ്മേ­ള­ന­ങ്ങ­ളി­ലെ പ്ര­ഖ്യാ­പ­ന­ങ്ങള്‍ നല്‍­കു­ന്ന സൂ­ച­ന, 2004 ഏപ്രില്‍ 01 മു­തല്‍ കേ­ന്ദ്ര­സര്‍­ക്കാ­രും തു­ടര്‍­ന്ന് വി­വി­ധ­തീ­യ­തി­ക­ളില്‍ 25 ഓളം സം­സ്ഥാ­ന­സര്‍­ക്കാ­രു­ക­ളും നട­പ്പി­ലാ­ക്കിയ പങ്കാ­ളി­ത്ത­പെന്‍­ഷന്‍ പദ്ധ­തി തന്നെ­യാ­ണ് കേ­ര­ള­ത്തി­ന്റെ മാ­തൃക എന്നാ­ണ്.
             കേ­ന്ദ്ര­സര്‍­ക്കാര്‍ ഓര്‍­ഡി­നന്‍­സി­ലൂ­ടെ രൂ­പം കൊ­ടു­ത്തി­രി­ക്കു­ന്ന പി. എഫ്. ആര്‍. ഡി. എ (Pension Fund Regulatory and Development Authority - PFRDA) യ്ക്ക് നി­യ­മ­പ­ര­മായ അസ്തി­ത്വം ലഭി­ക്കു­ന്ന­തോ­ടെ കേ­ര­ള­ത്തി­ലെ പങ്കാ­ളി­ത്ത­പെന്‍­ഷന്‍ പദ്ധ­തി­യും അതോ­റി­റ്റി­യു­ടെ ഉത്ത­ര­വാ­ദി­ത്ത­ത്തില്‍ നട­ത്തു­ന്ന ദേ­ശീയ പെന്‍­ഷന്‍ പദ്ധ­തി (National Pension Scheme - NPS) യു­ടെ ഭാ­ഗ­മാ­യി മാ­റും. ജീ­വ­ന­ക്കാ­രു­ടെ ശമ്പ­ള­ത്തില്‍ നി­ന്ന് 10% വും തത്തു­ല്യ­മായ സര്‍­ക്കാര്‍ വി­ഹി­ത­വും ചേര്‍­ന്ന തുക പെന്‍­ഷന്‍ ഫണ്ടി­ലേ­ക്ക്, 60 വയ­സ്സില്‍ അതു­വ­രെ അട­ച്ച­തു­ക­യു­ടെ പര­മാ­വ­ധി 60% തുക തി­രി­കെ­യും ബാ­ക്കി തു­ക­യ്ക്ക് സ്വാ­യ­ത്ത­മാ­ക്കു­ന്ന ആന്വി­റ്റി­യില്‍ നി­ന്ന് പ്ര­തി­മാസ പെന്‍­ഷ­നും, പെന്‍­ഷന്‍ ഫണ്ട് പി. എഫ്. ആര്‍. ഡി. എയു­ടെ­യും 60 വയ­സ്സി­നു­ശേ­ഷം ഇന്‍­ഷു­റന്‍­സ് കമ്പ­നി­ക­ളു­ടെ­യും നി­യ­ന്ത്ര­ണ­ത്തില്‍, നി­ല­വി­ലു­ള്ള പ്രോ­വി­ഡ­ന്റ് ഫണ്ട് സം­വി­ധാ­നം അവ­സാ­നി­ക്കും, മി­നി­മം പെന്‍­ഷന്‍/­കു­ടും­ബ­പെന്‍­ഷന്‍ തു­ട­ങ്ങിയ ആനു­കൂ­ല്യ­ങ്ങള്‍ അവ­സാ­നി­ക്കും, പെന്‍­ഷ­ന് ക്ഷാ­മ­ബ­ത്ത (ക്ഷാ­മാ­ശ്വാ­സം) ബാ­ധ­ക­മാ­വി­ല്ല, കാ­ലാ­കാ­ല­ങ്ങ­ളി­ലു­ള്ള പെന്‍­ഷന്‍ പരി­ഷ്ക­ര­ണം ഇല്ലാ­താ­വും തു­ട­ങ്ങി­യ­വ­യാ­ണ് പങ്കാ­ളി­ത്ത­പെന്‍­ഷന്‍ പദ്ധ­തി­യു­ടെ സവി­ശേ­ഷ­ത­ക­ളാ­യി പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­ത്. ഈ വി­വ­ര­ങ്ങള്‍ ദേ­ശീയ പെന്‍­ഷന്‍ പദ്ധ­തി സം­ബ­ന്ധി­ച്ച് കേന്ദ്ര സര്‍­ക്കാര്‍ പു­റ­പ്പെ­ടു­വി­ച്ച നോ­ട്ടി­ഫി­ക്കേ­ഷ­നില്‍ നി­ന്നാ­ണ്.
­        വി­ര­മി­ക്കല്‍ പ്രാ­യം ഉയര്‍­ത്ത­ലി­നും പങ്കാ­ളി­ത്ത­പെന്‍­ഷന്‍ ഏര്‍­പ്പെ­ടു­ത്ത­ലി­നും അനു­കൂ­ല­മായ ന്യാ­യ­വാ­ദ­ങ്ങ­ളെ ഏറ്റ­വും ചു­രു­ക്ക­ത്തില്‍ ഇങ്ങ­നെ സം­ഗ്ര­ഹി­ക്കാം എന്നു തോ­ന്നു­ന്നു­.

1. ഏ­റ്റ­വും ഉയര്‍­ന്ന ശരാ­ശ­രി ആയുര്‍­ദൈര്‍­ഘ്യ­വും കു­റ­ഞ്ഞ വി­ര­മി­ക്കല്‍ പ്രാ­യ­വും കേ­ര­ള­ത്തില്‍ ആണ്. മു­തിര്‍­ന്ന ഉദ്യോ­ഗ­സ്ഥ­രു­ടെ ഉയര്‍­ന്ന അനു­ഭ­വ­പ­രി­ച­യം സമൂ­ഹ­ത്തി­നു വേ­ണ്ടി ഉപ­യോ­ഗ­പ്പെ­ടു­ത്താന്‍ വി­ര­മി­ക്കല്‍ പ്രാ­യം ഉയര്‍­ത്തേ­ണ്ട­ത് ആവ­ശ്യ­മാ­ണ്.
2.  വി­ര­മി­ക്കല്‍ പ്രാ­യം ഉയര്‍­ത്തു­ന്ന­ത് തൊ­ഴില്‍­ര­ഹി­ത­രായ യു­വാ­ക്ക­ളു­ടെ താല്‍­പ­ര്യ­ത്തി­ന് വി­രു­ദ്ധ­മാ­ണെ­ങ്കി­ലും സര്‍­ക്കാ­രി­ന് താല്‍­ക്കാ­ലി­ക­മാ­യി ലാ­ഭി­ക്കാന്‍ കഴി­യു­ന്ന തുക മൂ­ല­ധ­ന­നി­ക്ഷേ­പ­ത്തി­നാ­യി ഉപ­യോ­ഗി­ച്ച് കൂ­ടു­തല്‍ തൊ­ഴി­ല­വ­സ­ര­ങ്ങള്‍ സൃ­ഷ്ടി­ച്ചു­കൊ­ണ്ട് ഈ പ്ര­ശ്നം പരി­ഹ­രി­ക്കാ­നാ­വും­.
3.  കേ­ര­ള­ത്തില്‍ സര്‍­ക്കാ­രി­ന്റെ ശമ്പള - പെന്‍­ഷന്‍ ബാ­ധ്യത മൊ­ത്തം റവ­ന്യൂ­ചെ­ല­വി­ന്റെ 70% കട­ന്നി­രി­ക്കു­ന്നു. സമീ­പ­ഭാ­വി­യില്‍ ഇത് 100% കട­ക്കും. അങ്ങ­നെ ഒരു ഘട്ട­ത്തില്‍ പെന്‍­ഷന്‍ വി­ത­ര­ണം നിര്‍­ത്തി­വെ­ക്കുക പോ­ലും വേ­ണ്ടി­വ­ന്നേ­ക്കാം. ഇത് മറി­ക­ട­ക്കാ­നു­ള്ള ദീര്‍­ഘ­വീ­ക്ഷ­ണ­ത്തോ­ടെ­യു­ള്ള നട­പ­ടി­യാ­ണ് പങ്കാ­ളി­ത്ത പെന്‍­ഷന്‍.
4.  കേ­ന്ദ്ര­സര്‍­ക്കാ­രും 25 ലധി­കം സം­സ്ഥാ­ന­ങ്ങ­ളും പങ്കാ­ളി­ത്ത­പെന്‍­ഷന്‍ നട­പ്പി­ലാ­ക്കി­ക്ക­ഴി­ഞ്ഞു. കേ­ര­ള­ത്തി­ന് മാ­ത്ര­മാ­യി വി­ട്ടു­നില്‍­ക്കാ­നാ­വി­ല്ല. കേ­ന്ദ്ര­സര്‍­ക്കാ­രി­ന്റെ ഭാ­ഗ­ത്തു­നി­ന്ന് വലിയ സമ്മര്‍­ദ്ദം ഉണ്ട്. പി. എഫ്. ആര്‍. ഡി. എ ബില്‍ പാ­സാ­കു­ന്ന­തോ­ടെ നി­യ­മ­പ­ര­മാ­യും ബാ­ധ്യ­സ്ഥ­രാ­വും­.
5.  നി­ല­വി­ലു­ള്ള ജീ­വ­ന­ക്കാര്‍­ക്ക് കേ­ര­ള­ത്തില്‍ പദ്ധ­തി ബാ­ധ­ക­മാ­ക്കി­ല്ല. പങ്കാ­ളി­ത്ത­പെന്‍­ഷന്‍ സു­ര­ക്ഷി­ത­വും നി­ല­വി­ലു­ള്ള­തി­നേ­ക്കാള്‍ ലാ­ഭ­ക­ര­വും ജീ­വ­ന­ക്കാ­രു­ടെ താല്‍­പ­ര്യ­ങ്ങള്‍ സം­ര­ക്ഷി­ക്കു­ന്ന­തു­മാ­ണ്.
6.  25 വര്‍­ഷ­ത്തി­നു­ശേ­ഷം മാ­ത്ര­മാ­ണ് സര്‍­ക്കാ­രി­ന് ഇതി­ന്റെ ഗു­ണ­ഫ­ലം അനു­ഭ­വി­ക്കാ­നാ­വു­ക. താല്‍­ക്കാ­ലി­ക­മായ ഏതെ­ങ്കി­ലും ലാ­ഭം ഇതില്‍ ആരോ­പി­ക്കാ­നാ­വി­ല്ല. 
           ഓ­രോ­ന്നി­നും എതി­രാ­യി ഉന്ന­യി­ക്ക­പ്പെ­ടു­ന്ന വാ­ദ­ങ്ങള്‍ ഇങ്ങ­നെ­.
1. കേ­ര­ള­ത്തില്‍ ഉയര്‍­ന്ന ശരാ­ശ­രി ആയുര്‍­ദൈര്‍­ഘ്യ­നി­ല­വാ­രം ഉണ്ടാ­യ­തും കു­റ­ഞ്ഞ വി­ര­മി­ക്കല്‍ പ്രാ­യം നി­ല­നിര്‍­ത്തു­ന്ന­തും ഇവി­ടു­ത്തേ­തായ സവി­ശേ­ഷ­കാ­ര­ണ­ങ്ങള്‍ കൊ­ണ്ടാ­ണ്. അതി­നെ സം­സ്ഥാ­ന­ത്തി­ന്റെ വി­ക­സ­ന­ത്തി­നു തട­സ്സം നില്‍­ക്കു­ന്ന ഒന്നാ­യി അവ­ത­രി­പ്പി­ക്കു­ന്ന­ത് ശരി­യ­ല്ല. 56 വയ­സ്സില്‍ വി­ര­മി­ക്കു­ന്ന­വ­രു­ടെ അനു­ഭ­വ­പ­രി­ച­യം കൂ­ടു­തല്‍ വൈ­വി­ദ്ധ്യ­പൂര്‍­ണ്ണ­മായ മാര്‍­ഗ്ഗ­ങ്ങ­ളി­ലൂ­ടെ സമൂ­ഹ­ത്തി­ന് ഗു­ണ­ക­ര­മാ­ക്ക­ണം­.
2.  പല തര­ത്തി­ലും ആകര്‍­ഷ­ക­മായ തൊ­ഴില്‍ മേ­ഖ­ല­യായ സര്‍­ക്കാര്‍ സേ­വ­ന­ത്തി­ലേ­ക്ക് കട­ന്നു­വ­രാന്‍ ശ്ര­മി­ക്കു­ന്ന യു­വാ­ക്കള്‍­ക്ക് വി­ര­മി­ക്കല്‍ പ്രാ­യ­വര്‍­ദ്ധന തട­സ്സം തന്നെ­യാ­ണ്. വി­ശേ­ഷി­ച്ചും നി­യ­മ­ന­ത്തി­ന്റെ ഉയര്‍­ന്ന പ്രാ­യ­പ­രി­ധി­യോ­ട് അടു­ത്തെ­ത്തി­നില്‍­ക്കു­ന്ന­വര്‍­ക്ക്. ഇതോ­ടൊ­പ്പം തസ്തി­ക­കള്‍ വെ­ട്ടി­ക്കു­റ­ക്കാ­നു­ള്ള നട­പ­ടി­കള്‍ കൂ­ടി വരു­മ്പോള്‍ വലി­യൊ­രു വി­ഭാ­ഗ­ത്തി­ന്റെ പ്ര­തീ­ക്ഷ­കള്‍­ക്കു­മേല്‍ ഇരുള്‍ വീ­ഴു­ന്നു. ഇതി­ലൂ­ടെ ലാ­ഭി­ക്കു­ന്ന തുക മൂ­ല­ധ­ന­നി­ക്ഷേ­പ­ത്തി­നാ­യി ഉപ­യോ­ഗി­ക്കും എന്ന വാ­ദം മു­ഖ­വി­ല­യ്ക്ക് എടു­ക്കാ­നാ­വി­ല്ല.
3.  ശ­മ്പള - പെന്‍­ഷന്‍ ബാ­ധ്യത റവ­ന്യൂ­ചെ­ല­വി­ന്റെ 70% ത്തി­ലും അധി­ക­മാ­വു­ന്ന­ത് റവ­ന്യൂ വരു­മാ­ന­ത്തില്‍ സാ­ധ്യ­മായ വര്‍­ധന ഇല്ലാ­ത്ത സാ­ഹ­ച­ര്യ­ത്തി­ലാ­ണ്. ചെ­ല­വു­കു­റ­ക്കു­ന്ന­തി­നേ­ക്കാള്‍ യു­ക്തി­സ­ഹം വരു­മാ­നം വര്‍­ധി­പ്പി­ക്കല്‍ ആണ്. അതി­നു­ള്ള ഭാ­വ­നാ­പൂര്‍­ണ്ണ­മായ നട­പ­ടി­കള്‍ ആണ് വേ­ണ്ട­ത്. എന്നു മാ­ത്ര­മ­ല്ല, ശമ്പ­ളഇ­ന­ത്തില്‍ ചെ­ല­വ­ഴി­ക്കു­ന്ന തു­ക­യെ ജീ­വ­ന­ക്കാ­രന്‍ എന്ന വ്യ­ക്തി­ക്ക് നല്‍­കു­ന്ന സര്‍­ക്കാര്‍ സഹാ­യം ആയി അവ­ത­രി­പ്പി­ക്കു­ന്ന­ത് അശാ­സ്ത്രീ­യ­മാ­ണ്. ഓരോ ജീ­വ­ന­ക്കാ­ര­നും ജോ­ലി ചെ­യ്യു­ന്ന വകു­പ്പ് സാ­മൂ­ഹ്യ­വി­കാ­സ­ത്തില്‍ വഹി­ക്കു­ന്ന കൃ­ത്യ­മായ ചു­മ­ത­ല­യു­ടെ ചെ­ല­വ് ആയി വേ­ണം ശമ്പ­ള­ത്തെ കാ­ണാന്‍.
4.  കേ­ന്ദ്ര­ത്തി­ലും 25 സം­സ്ഥാ­ന­ങ്ങ­ളി­ലും നട­പ്പി­ലാ­ക്കി എങ്കില്‍ പോ­ലും പി. എഫ്. ആര്‍. ഡി. എ ബില്‍ പാ­സാ­വു­ന്ന­തി­നു­മു­ന്നേ ധൃ­തി പി­ടി­ച്ച് കേ­ര­ള­വും ഈ പദ്ധ­തി­യു­ടെ പി­ന്നാ­ലെ പോ­കു­ന്ന­ത് ദു­രൂ­ഹ­മാ­ണ്.
5.  നി­ല­വി­ലു­ള്ള ജീ­വ­ന­ക്കാര്‍­ക്ക് പദ്ധ­തി ബാ­ധ­ക­മ­ല്ല എന്ന­ത് ധന­മ­ന്ത്രി­യു­ടെ ഒരു പ്ര­ഖ്യാ­പ­നം മാ­ത്ര­മാ­ണ്. പെന്‍­ഷന്‍ ഫണ്ട് അതോ­റി­റ്റി­യു­ടെ നിര്‍­ദ്ദേ­ശ­ങ്ങ­ളു­ടെ­യും നി­യ­മ­ത്തി­ന്റെ­യും അടി­സ്ഥാ­ന­ത്തില്‍ കേ­ര­ള­ത്തില്‍ നട­പ്പാ­ക്കാന്‍ പോ­കു­ന്ന പദ്ധ­തി­യു­ടെ വി­ശ­ദാം­ശ­ങ്ങള്‍ വരു­മ്പോള്‍ ഭാ­വി­യില്‍ ഏത് ജീ­വ­ന­ക്കാ­ര­നും പദ്ധ­തി നിര്‍­ബ­ന്ധ­മാ­ക്ക­പ്പെ­ടാം. ഇന്‍­ഷു­റന്‍­സ് കമ്പ­നി­കള്‍ വഴി ഓഹ­രി­ക്ക­മ്പോ­ള­ത്തോ­ട് ബന്ധ­പ്പെ­ട്ടി­രി­ക്കു­ന്ന പങ്കാ­ളി­ത്ത­പെന്‍­ഷ­നു­കള്‍ സു­ര­ക്ഷി­ത­വും ലാ­ഭ­ക­ര­വും ജീ­വ­ന­ക്കാ­രു­ടെ താല്‍­പ­ര്യ­ങ്ങള്‍ സം­ര­ക്ഷി­ക്കു­ന്ന­തും ആണ് എന്ന് ആഗോ­ള­മാ­യു­ള്ള അനു­ഭ­വ­ങ്ങള്‍ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നി­ല്ല. 2008 ല്‍ ആഗോള സാ­മ്പ­ത്തി­ക­മാ­ന്ദ്യ­ത്തി­ന്റെ തു­ട­ക്കം തന്നെ ഇന്‍­ഷു­റന്‍­സ് കമ്പ­നി­ക­ളു­ടെ തകര്‍­ച്ച­യോ­ടെ­യാ­ണ്. ഇപ്പോള്‍ പൊ­തു­മേ­ഖ­ലാ ധന­കാ­ര്യ­സ്ഥാ­പ­ന­ങ്ങള്‍ മാ­ത്രം കൈ­കാ­ര്യം ചെ­യ്യു­ന്ന പെന്‍­ഷന്‍ ഫണ്ട് സ്വ­കാ­ര്യ­സ്ഥാ­പ­ന­ങ്ങള്‍­ക്കും തു­റ­ന്നു­കി­ട്ടാ­നു­ള്ള സാ­ദ്ധ്യത ആണ് പി. എഫ്. ആര്‍. ഡി. എ ബില്‍ മു­ന്നോ­ട്ടു­വെ­ക്കു­ന്ന­ത്.
6. 25 വര്‍­ഷ­ത്തി­നു­ശേ­ഷം മാ­ത്ര­മാ­ണ് സര്‍­ക്കാ­രി­ന് ഇതി­ന്റെ ഗു­ണ­ഫ­ലം അനു­ഭ­വി­ക്കാ­നാ­വുക എന്ന­ത് ശരി­യാ­ണ്. എന്നാല്‍, അത്ര­യും കാ­ല­ത്തേ­യ്ക്ക് വലിയ ബാ­ധ്യ­ത­യാ­ണ് പദ്ധ­തി­യി­ലൂ­ടെ സര്‍­ക്കാര്‍ സ്വ­യം ഏറ്റെ­ടു­ക്കു­ന്ന­ത്. “ശ­മ്പള - പെന്‍­ഷന്‍ ബാ­ധ്യത റവ­ന്യൂ­ചെ­ല­വി­ന്റെ 70% ത്തി­ലും അധി­ക­മാ­വു­ന്നു” എന്ന സര്‍­ക്കാര്‍ വാ­ദ­ത്തി­ന്റെ സാ­ഹ­ച­ര്യ­ത്തില്‍ തന്നെ ചെ­ല­വു­കു­റ­യ്ക്കാ­നോ വരു­മാ­നം വര്‍­ദ്ധി­പ്പി­ക്കാ­നോ ഉള്ള അടി­യ­ന്തി­ര­മായ നട­പ­ടി­കള്‍ വേ­ണ്ടി­വ­രും. കാ­ര­ണം, സര്‍­വ്വീ­സി­ലു­ള്ള ജീ­വ­ന­ക്കാ­രു­ടെ­യും നി­ല­വി­ലു­ള്ള­വ­രും നാ­ളെ മു­തല്‍ വി­ര­മി­ക്കു­ന്ന ഇപ്പോ­ഴ­ത്തെ പെന്‍­ഷന്‍ ആനു­കൂ­ല്യ­ങ്ങള്‍­ക്കര്‍­ഹ­രാ­യ­വ­രും ഉള്‍­പ്പെ­ടു­ന്ന പെന്‍­ഷന്‍­കാ­രു­ടെ­യും ശമ്പള - പെന്‍­ഷന്‍ ബാ­ധ്യ­ത­യ്ക്കൊ­പ്പം ഈ ഏപ്രില്‍ മു­തല്‍ സര്‍­വ്വീ­സില്‍ വന്ന­വ­രു­ടെ പെന്‍­ഷന്‍ വി­ഹി­തം കൂ­ടി സര്‍­ക്കാര്‍ അട­യ്ക്ക­ണം. ഓരോ പു­തിയ ആളെ നി­യ­മി­ക്കു­ന്ന­തി­നു­മൊ­പ്പം ഈ ബാ­ദ്ധ്യത കൂ­ടി­ക്കൊ­ണ്ടി­രി­ക്കും. അപ്പോള്‍, അടി­യ­ന്തി­ര­മാ­യി റവ­ന്യൂ വരു­മാ­നം വര്‍­ദ്ധി­പ്പി­ക്കാ­നു­ള്ള നട­പ­ടി­കള്‍ ആണ് അവ­ശ്യം വേ­ണ്ടി­വ­രി­ക. അതി­നു­പ­ക­രം തസ്തി­ക­കള്‍ വെ­ട്ടി­ക്കു­റ­ച്ചും കാ­ലം കഴി­ഞ്ഞ പ്രൊ­ജ­ക്ടു­കള്‍ നിര്‍­ത്ത­ലാ­ക്കി­യും ലൈ­റ്റും ഫാ­നും കെ­ടു­ത്തി­യും എ. സി യു­ടെ തണു­പ്പ് കു­റ­ച്ചും ചെ­ല­വ് കു­റ­ക്കാ­നാ­വും എന്ന സമീ­പ­നം യാ­ഥാര്‍­ത്ഥ്യ­ബോ­ധ­ത്തോ­ടെ ഉള്ള­ത­ല്ല.
           തെ­ളി­വു­ക­ളു­ടെ അടി­സ്ഥാ­ന­ത്തില്‍ സ്ഥാ­പി­ച്ചെ­ടു­ക്കാന്‍ പെ­ട്ടെ­ന്ന് സാ­ധി­ക്കാ­ത്ത­തും എന്നാല്‍ സാ­മാ­ന്യ­ബു­ദ്ധി­ക്കും യു­ക്തി­ക്കും നി­ര­ക്കു­ന്ന­തു­മായ മറ്റ് ചില കാ­ര്യ­ങ്ങള്‍ കൂ­ടി വി­ര­മി­ക്കല്‍ പ്രാ­യം ഉയര്‍­ത്ത­ലി­നും പങ്കാ­ളി­ത്ത പെന്‍­ഷന്‍ പദ്ധ­തി­ക്കു­മെ­തി­രെ ഉന്ന­യി­ക്ക­പ്പെ­ടു­ന്നു­ണ്ട്.
           ഇ­ക്ക­ഴി­ഞ്ഞ മാര്‍­ച്ച് - ഏപ്രില്‍ മാ­സ­ങ്ങ­ളില്‍ ദൈ­നം­ദി­ന­ഭ­ര­ണ­ച്ചെ­ല­വു­കള്‍ നട­ത്തി­ക്കൊ­ണ്ടു­പോ­കു­ന്ന­തില്‍ കേ­ര­ളം അനു­ഭ­വി­ക്കാ­നി­രു­ന്ന കടു­ത്ത സാ­മ്പ­ത്തിക പ്ര­തി­സ­ന്ധി­യെ മറി­ക­ട­ക്കാ­നു­ള്ള ഒരു തക്കി­ടി­വി­ദ്യ ആയാ­ണ് വി­ര­മി­ക്കല്‍ പ്രാ­യം ഉയര്‍­ത്തി­യ­ത് എന്ന­താ­ണ് ഒരു ആരോ­പ­ണം. സര്‍­വ്വീ­സി­ന്റെ തു­ടര്‍­ച്ച­യു­മാ­യോ നി­ല­വാ­ര­വു­മാ­യോ യു­വാ­ക്ക­ളു­ടെ തൊ­ഴില്‍­ശേ­ഷി പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ന്ന­തു­മാ­യോ ഒന്നും ബന്ധ­പ്പെ­ട്ട ഒരു ആലോ­ച­ന­യും ആ തീ­രു­മാ­ന­ത്തി­ന്റെ പി­ന്നില്‍ ഇല്ല. പെന്‍­ഷന്‍ ആനു­കൂ­ല്യ­ങ്ങ­ളാ­യി കോ­ടി­ക്ക­ണ­ക്കി­ന് രൂപ ഒരു­മി­ച്ച് ട്ര­ഷ­റി­യില്‍ നി­ന്ന് പിന്‍­വ­ലി­ക്ക­പ്പെ­ടു­ന്ന അവ­സ്ഥ­യെ­യാ­ണ് സര്‍­ക്കാര്‍ ചു­മ്മാ അങ്ങ് ചാ­ടി­ക്ക­ട­ന്ന­ത്.
         2003 ലാ­ണ് കേ­ന്ദ്ര­സര്‍­ക്കാര്‍ ആദ്യ­മാ­യി പങ്കാ­ളി­ത്ത­പെന്‍­ഷ­നെ­പ­റ്റി ആലോ­ചി­ക്കു­ന്ന­ത്. എന്നാല്‍, അതി­നും മു­ന്നെ, 2002 ല്‍ എ. കെ. ആന്റ­ണി മു­ഖ്യ­മ­ന്ത്രി­യാ­യി­രി­ക്കേ പു­റ­പ്പെ­ടു­വി­ച്ച ഉത്ത­ര­വില്‍­ത­ന്നെ കേ­ര­ള­ത്തില്‍ പങ്കാ­ളി­ത്ത­പെന്‍­ഷന്‍ ഏര്‍­പ്പെ­ടു­ത്താ­നു­ള്ള നിര്‍­ദ്ദേ­ശം ഉണ്ടാ­യി­രു­ന്നു. ആഗോ­ള­വല്‍­ക്ക­ര­ണ­ന­യ­ങ്ങ­ളു­ടെ സ്വീ­കാ­ര­ത്തി­നു­ശേ­ഷം 2002 നു മു­മ്പാ­യി പു­റ­ത്തു­വ­ന്ന രണ്ട് പഠ­ന­റി­പ്പോര്‍­ട്ടു­കള്‍ എ. കെ. ആന്റ­ണി­സര്‍­ക്കാ­രി­ന്റെ നിര്‍­ദ്ദേ­ശം മു­തല്‍ ഇന്നു­വ­രെ നട­ന്ന എല്ലാ നട­പ­ടി­ക­ളു­ടെ­യും അടി­സ്ഥാ­ന­മാ­ണെ­ന്ന് കാ­ണാം. എസ്. എ. ദാ­വെ അധ്യ­ക്ഷ­നായ പ്രൊജക്റ്റ് ഒയാ­സി­സ് കമ്മി­റ്റി റി­പ്പോര്‍­ട്ട് (Old Age Social and Income Security Project – OASIS 2000), ഐ. എം. എഫി­നു­വേ­ണ്ടി റോ­ബര്‍­ട്ട് ഗി­ല്ലി­ങ്ഹാ­മും ഡാ­നി­യല്‍ കാന്‍­ഡ­യും ചേര്‍­ന്ന് തയാ­റാ­ക്കിയ ഇന്ത്യയിലെ പെന്‍­ഷന്‍ ­പ­രി­ഷ്കാ­രം­ എന്ന വര്‍­ക്കി­ങ്ങ് പേ­പ്പര്‍ (Pension reforms in India 2001) എന്നി­വ. തു­ടര്‍­ന്ന് 2002 ല്‍ കേ­ന്ദ്ര­സര്‍­ക്കാ­രി­നു­വേ­ണ്ടി മുന്‍ കര്‍­ണ്ണാ­ടക ചീ­ഫ് സെ­ക്ര­ട്ട­റി ബി. കെ. ഭട്ടാ­ചാ­ര്യ ചെ­യര്‍­മാ­നായ ഉന്ന­ത­തല വി­ദ­ഗ്ദ്ധ­സം­ഘം തയാ­റാ­ക്കിയ റി­പ്പോര്‍­ട്ട് കൂ­ടി പു­റ­ത്തു­വ­ന്നു. ഈ റി­പ്പോര്‍­ട്ടു­കള്‍ മു­ന്നോ­ട്ട് വെ­ക്കു­ന്ന സമീ­പ­ന­ങ്ങ­ളെ­യും നിര്‍­ദ്ദേ­ശ­ങ്ങ­ളെ­യും കാ­ര്യ­മായ മാ­റ്റ­ങ്ങള്‍ ഒന്നും കൂ­ടാ­തെ നട­പ്പി­ലാ­ക്കുക എന്ന ചു­മ­തല മാ­ത്ര­മാ­ണ് കേ­ന്ദ്ര - സം­സ്ഥാന സര്‍­ക്കാ­രു­കള്‍ നിര്‍­വ്വ­ഹി­ക്കു­ന്ന­ത് എന്നാ­ണ് ഒരു വി­മര്‍­ശ­നം. അതി­ന്റെ ഭാ­ഗ­മാ­യി കേ­ര­ള­ത്തി­ലും പദ്ധ­തി നട­പ്പാ­ക്കു­ന്ന­ത് വരു­മാ­ന­ത്തെ സം­ബ­ന്ധി­ച്ചോ റവ­ന്യൂ ചെ­ല­വ് സം­ബ­ന്ധി­ച്ചോ കേ­ര­ള­ത്തി­ന്റെ തന­തായ പ്ര­ശ്ന­ങ്ങ­ളു­ടെ­യോ പരി­ഹാ­ര­ങ്ങ­ളു­ടെ­യോ ഭാ­ഗ­മേ­യ­ല്ല എന്നും­.
        മ­റ്റൊ­രു പ്ര­ധാ­ന­വി­മര്‍­ശ­നം പെന്‍­ഷന്‍ പരി­ഷ്ക­ര­ണ­ത്തി­ന്റെ കാ­ര്യ­ത്തി­ലാ­ണ്. നി­ല­വില്‍ കേ­ര­ള­ത്തില്‍ അഞ്ച് വര്‍­ഷം കൂ­ടു­മ്പോ­ഴു­ള്ള ശമ്പ­ള­പ­രി­ഷ്ക­ര­ണ­ത്തോ­ടൊ­പ്പം പെന്‍­ഷ­നും പരി­ഷ്ക­രി­ക്ക­പ്പെ­ടു­ന്നു­ണ്ട്. ഈ രീ­തി പങ്കാ­ളി­ത്ത­പെന്‍­ഷ­നില്‍ പ്രാ­യോ­ഗി­ക­മ­ല്ല എന്ന­ത് മാ­ത്ര­മ­ല്ല അതി­ന്റെ മറ­വില്‍ നി­ല­വി­ലു­ള്ള പെന്‍­ഷന്‍­കാ­രു­ടെ പെന്‍­ഷന്‍ പരി­ഷ്ക­ര­ണ­വും നഷ്ട­പ്പെ­ടും എന്ന ആശ­ങ്ക­യും പെന്‍­ഷന്‍­കാ­രു­ടെ സം­ഘ­ട­ന­കള്‍ മു­ന്നോ­ട്ടു­വെ­ച്ചി­ട്ടു­ണ്ട്.
     മാ­തൃ­കാ­തൊ­ഴില്‍­ദാ­താ­വ് എന്ന് വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടാ­റു­ള്ള സര്‍­ക്കാര്‍ തന്നെ തങ്ങ­ളു­ടെ ഉദ്യോ­ഗ­സ്ഥ­രെ അനാ­കര്‍­ഷ­ക­മായ പദ്ധ­തി­ക­ളു­ടെ ഇര­യാ­ക്കു­ന്ന­ത് മറ്റ് മേ­ഖ­ല­ക­ളി­ലെ തൊ­ഴില്‍­ദാ­താ­ക്ക­ളെ കൂ­ടു­തല്‍ കടു­ത്ത തൊ­ഴി­ലാ­ളി വി­രു­ദ്ധ നട­പ­ടി­കള്‍­ക്ക് പ്രേ­രി­പ്പി­ക്കും എന്ന­താ­ണ് മറ്റൊ­രു വാ­ദം­.
       കു­ടും­ബ­പെന്‍­ഷന്‍, നിര്‍­ദ്ദി­ഷ്ട­പ്രാ­യ­ത്തി­നു­മു­ന്നേ വി­ര­മി­ക്കു­ക­യോ മരി­ക്കു­ക­യോ ചെ­യ്യു­ന്ന­വ­രു­ടെ കാ­ര്യം, ശമ്പ­ള­മി­ല്ലാ­ത്ത അവ­ധി എടു­ക്കു­ന്ന­വ­രു­ടെ കാ­ര്യം തു­ട­ങ്ങി ഒട്ട­ന­വ­ധി സൂ­ക്ഷ്മാം­ശ­ങ്ങ­ളില്‍ ഇതി­ന­കം പദ്ധ­തി നട­പ്പി­ലാ­ക്കിയ സം­സ്ഥാ­ന­ങ്ങ­ളില്‍ പോ­ലും വ്യ­ക്തത വന്നി­ട്ടി­ല്ല എന്ന വാര്‍­ത്ത­കള്‍ പ്ര­ശ്നം രൂ­ക്ഷ­മാ­ക്കു­ന്നു. കൂ­ടാ­തെ വി­വി­ധ­സര്‍­ക്കാ­രു­കള്‍ തങ്ങ­ളു­ടെ വി­ഹി­തം കൃ­ത്യ­മാ­യി പെന്‍­ഷന്‍ ഫണ്ട് മാ­നേ­ജര്‍­മാര്‍­ക്ക് കൈ­മാ­റു­ന്നി­ല്ല എന്ന അനൌ­പ­ചാ­രി­ക­വാര്‍­ത്ത­ക­ളും പു­റ­ത്തു­വ­ന്നി­ട്ടു­ണ്ട്. ഇക്കാ­ര്യ­ങ്ങ­ളും പദ്ധ­തി­യെ എതിര്‍­ക്കു­ന്ന­വര്‍ ചൂ­ണ്ടി­ക്കാ­ട്ടു­ന്നു­.
            ര­ണ്ട് വശ­ത്തും ചില പൈ­ങ്കി­ളി­വാ­ദ­ങ്ങ­ളും വ്യാ­പ­ക­മാ­ണ്. എന്ന­ല്ല, അവ­യ്ക്കാ­ണ് കൂ­ടു­തല്‍ പ്ര­ചാ­ര­വും. ഒരു­പ­ക്ഷേ സാ­മാ­ന്യ­ജ­ന­ത്തി­ന് മന­സി­ലാ­യി­ട്ടു­ള്ള ചു­രു­ക്കം കാ­ര്യം തന്നെ ഇവ­യാ­ണ്.

ജീ­വ­ന­ക്കാര്‍ അനു­ഭ­വി­ക്കു­ന്ന സാ­മ്പ­ത്തി­കാ­നു­കൂ­ല്യ­ങ്ങ­ളില്‍ ഒരു വെ­ട്ടി­ക്കു­റ­ക്കല്‍ വരു­ത്താന്‍ പോ­കു­ന്നു. ആ വെ­ട്ടി­ക്കു­റ­ക്കല്‍ ഖജ­നാ­വില്‍ നേ­രി­ട്ട് പ്ര­തി­ഫ­ലി­ക്കും. അങ്ങ­നെ സര്‍­ക്കാ­രി­ന് കി­ട്ടു­ന്ന ലാ­ഭം കാര്‍­ഷിക - ഉത്പാ­ദ­ന­മേ­ഖ­ല­യി­ലും സം­സ്ഥാ­ന­ത്തി­ന്റെ മൂ­ല­ധ­ന­നി­ക്ഷേ­പ­മാ­യും സമൂ­ഹ­ത്തി­ന് മു­ഴു­വന്‍ ഗു­ണ­പ­ര­മാ­യി ഉപ­യോ­ഗി­ക്ക­പ്പെ­ടും.
#അ­നു­കൂ­ല­പൈ­ങ്കി­ളി­.
സ്വ­കാ­ര്യ­മേ­ഖ­ല­യില്‍ ഇപ്പോള്‍ തന്നെ പെന്‍­ഷന്‍ പദ്ധ­തി­കള്‍ ഇല്ല. ഉള്ള­ത് തന്നെ പങ്കാ­ളി­ത്ത മാ­തൃ­ക­യില്‍ ആണ് താ­നും. പി­ന്നെ, സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­ര­ന് മാ­ത്രം എന്തി­നാ ഇത്ര വലിയ ഒരു ആനു­കൂ­ല്യം?
#അ­സൂ­യ­പ്പൈ­ങ്കി­ളി­.
ശ­മ്പ­ള­ത്തില്‍ നി­ന്ന് 10% കു­റ­വ് വരാന്‍ പോ­കു­ന്നു. ഇത് നി­ക­ത്തി­ക്കി­ട്ടാന്‍ ജീ­വ­ന­ക്കാ­രന്‍ കൈ­ക്കൂ­ലി വാ­ങ്ങാന്‍ നിര്‍­ബ­ന്ധി­ത­നാ­വും. പെന്‍­ഷന്‍ ഉറ­പ്പി­ല്ലാ­ത്ത സാ­ഹ­ച­ര്യ­ത്തില്‍ ഭാ­വി­യി­ലേ­ക്കൊ­രു കരു­ത­ലും വേ­ണ­മ­ല്ലോ. അതെ­ല്ലാം മു­ന്നില്‍ വരു­ന്ന പൊ­തു­ജ­ന­ത്തില്‍ നി­ന്ന് വസൂ­ലാ­ക്കും. സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ അഴി­മ­തി­യും കൈ­ക്കൂ­ലി­യും വര്‍­ദ്ധി­ക്കും­.
#എ­തി­രാ­ളി­പ്പൈ­ങ്കി­ളി­.
സര്‍­ക്കാര്‍ ജോ­ലി­ക്ക് അല്ലെ­ങ്കില്‍­ത­ന്നെ താ­ഴ്ന്ന ശമ്പ­ളം ആണ് കി­ട്ടു­ന്ന­ത്. പെന്‍­ഷ­നും ഉറ­പ്പി­ല്ലാ­താ­വു­ന്ന­തോ­ടെ തീര്‍­ത്തും അനാ­കര്‍­ഷ­ക­മാ­കു­ന്ന സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ പു­തിയ ചെ­റു­പ്പ­ക്കാര്‍ കട­ന്നു­വ­രാന്‍ മടി­ക്കും. സര്‍­വ്വീ­സ് കാ­ര്യ­ക്ഷ­മ­മ­ല്ലാ­താ­വും­.
#­വി­ലാ­പ­പ്പൈ­ങ്കി­ളി

         ഇ­ങ്ങ­നെ പു­തു­ത­ല­മുറ സാ­മ്പ­ത്തി­ക­പ­രി­ഷ്കാ­ര­ങ്ങ­ളു­ടെ ഔപ­ചാ­രി­ക­ന്യാ­യ­ങ്ങള്‍ ഒരു ദി­ശ­യി­ലേ­ക്കും മല­യാ­ളി­യു­ടെ സഹ­ജ­മായ പൈ­ങ്കി­ളി­ത്ത­ങ്ങള്‍ എതിര്‍­ദി­ശ­യി­ലേ­ക്കും വണ്ടി­യോ­ടി­ക്കു­ന്ന ഈ വി­ഷ­മ­വൃ­ത്ത­ത്തി­ന­ക­ത്തേ­ക്ക് എവി­ടെ­ക്കൂ­ടി­യാ­ണ് ഒന്ന് പ്ര­വേ­ശി­ക്കാ­നാ­വു­ക?
         1992 നു­ശേ­ഷ­മാ­ണ് ആഗോ­ള­മാ­യി­ത്ത­ന്നെ ഓഹ­രി വി­പ­ണി­യോ­ടും പ്ര­ത്യേ­കി­ച്ച് ഇന്‍­ഷു­റന്‍­സ് കമ്പ­നി­ക­ളു­ടെ ഓഹ­രി­ബ­ന്ധിത നി­ക്ഷേ­പ­പ­ദ്ധ­തി­ക­ളു­മാ­യും നേ­രി­ട്ടു­ബ­ന്ധ­പ്പെ­ട്ട പങ്കാ­ളി­ത്ത­പെന്‍­ഷന്‍ എന്ന സങ്കല്‍­പ്പം വ്യാ­പ­ക­മാ­വു­ന്ന­ത്. അതി­നു­ശേ­ഷ­മാ­ണ് തൊ­ഴില്‍­മേ­ഖല എന്ന നി­ല­യില്‍ സ്വ­കാ­ര്യ­മേ­ഖ­ല­യ്ക്ക് പര­മ­പ്രാ­ധാ­ന്യ­മു­ള്ള വി­ക­സിത യൂ­റോ­പ്യന്‍ രാ­ജ്യ­ങ്ങ­ളില്‍ പെന്‍­ഷന്‍­ഫ­ണ്ടു­കള്‍ രൂ­പീ­ക­രി­ക്ക­പ്പെ­ടു­ന്ന­ത്. മൂ­ല­ധ­ന­ത്തി­ന്റെ രാ­ജ്യാ­തിര്‍­ത്തി­കള്‍ മാ­ഞ്ഞു­തു­ട­ങ്ങി­യ­പ്പോള്‍ വി­ക­സ്വര രാ­ജ്യ­ങ്ങ­ളു­ടെ­യും ഭര­ണ­സം­വി­ധാ­ന­ത്തി­ന്റെ ഘടന മാ­റ്റുക എന്ന­ത് കോര്‍­പ്പ­റേ­റ്റ് ശക്തി­ക­ളു­ടെ ആവ­ശ്യ­മാ­യി. ഇതാ­ണ് ഇന്ത്യ­യി­ല­ട­ക്കം പെന്‍­ഷന്‍ വി­ഹി­തം ഓഹ­രി­ക്ക­മ്പോ­ള­ത്തി­ലേ­ക്ക് ആകര്‍­ഷി­ക്കു­ന്ന പദ്ധ­തി­കള്‍ അനി­വാ­ര്യ­മാ­ക്കി­യ­ത്. എന്നി­രി­ക്കേ, സര്‍­ക്കാ­രി­ന്റെ സാ­മാ­ന്യ­ന്യാ­യ­വാ­ദ­ങ്ങ­ളെ മു­ഖ­വി­ല­യ്ക്കെ­ടു­ത്ത് പ്ര­ശ്നം തീര്‍­ക്കാ­നാ­വു­മോ­?
­        കാ­ര്യ­ങ്ങള്‍ ഇങ്ങ­നെ ഒക്കെ ആയ സ്ഥി­തി­ക്ക് ഈ പദ്ധ­തി­യെ നഖ­ശ്ശി­ഖാ­ന്തം എതിര്‍­ത്ത് തൊ­ലി പൊ­ളി­ച്ചു­കാ­ണി­ച്ച് ഇന്ന­ത്തെ സര്‍­ക്കാര്‍ സര്‍­വ്വീ­സി­നെ­യും ജീ­വ­ന­ക്കാ­ര­നെ­യും പോ­റ­ലേല്‍­ക്കാ­തെ സം­ര­ക്ഷി­ച്ചാല്‍ മതി­യാ­വു­മോ? നാ­ളെ നട­ക്കാ­നി­രി­ക്കു­ന്ന ഒരു തെ­ര­ഞ്ഞെ­ടു­പ്പില്‍ ആഗോ­ള­വല്‍­ക്ക­ര­ണ­ന­യ­ങ്ങ­ളെ എതിര്‍­ക്കു­ന്ന ഒരു സമ്മര്‍­ദ്ദ­ശ­ക്തി­യാ­കാ­വു­ന്ന­ത്ര വലിയ ഒരു വോ­ട്ട് മാ­റ്റം സൃ­ഷ്ടി­ക്കാന്‍ വേ­ണ്ടി­യു­ള്ള പ്ര­ച­ര­ണ­പ്ര­വര്‍­ത്ത­ന­ങ്ങ­ളു­ടെ ഭാ­ഗം മാ­ത്ര­മാ­ണോ ഈ ചര്‍­ച്ച­യും? ദീര്‍­ഘ­കാ­ലാ­ടി­സ്ഥാ­ന­ത്തില്‍ കേ­ര­ളീ­യ­സ­മൂ­ഹ­ത്തി­ന് ഗു­ണ­ക­ര­മാ­വുക എന്താ­യി­രി­ക്കും? പ്ര­ച­ര­ണ­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി മാ­ത്രം ജന­ത്തോ­ടും ബഹു­ജ­ന­സം­ഘ­ട­ന­ക­ളോ­ടും സം­വി­ധാ­ന­ങ്ങ­ളോ­ടും ആപ്പീ­സി­ന­ക­ത്തു­ക­യ­റി­യാല്‍ പി­രി­യാ­വു­ന്ന ഒരു താല്‍­ക്കാ­ലി­ക“­സ­മ്മ­ന്തം” മതി­യോ ജീ­വ­ന­ക്കാര്‍­ക്കും അവ­രു­ടെ സം­ഘ­ട­ന­കള്‍­ക്കും? എങ്ങ­നെ­യാ­ണ് ‘ജ­ന’­ത്തെ ഈ ചര്‍­ച്ച­യു­ടെ കേ­ന്ദ്ര­ത്തി­ലേ­ക്ക് കൊ­ണ്ടു­വ­രാ­നാ­വു­ക?
­    പെന്‍­ഷന്‍ സമ്പ്ര­ദാ­യം പരി­ഷ്ക­രി­ക്കു­ന്ന­തി­ലൂ­ടെ ആധു­നിക സാ­മ്പ­ത്തിക / മനു­ഷ്യ­വി­ഭവ മാ­നേ­ജ്മെ­ന്റ് സങ്കല്‍­പ്പ­ങ്ങ­ളാ­ണ് തങ്ങള്‍ മു­ന്നോ­ട്ടു­വെ­ക്കു­ന്ന­ത് എന്ന അവ­കാ­ശ­വാ­ദ­ത്തെ എല്ലാ ആധു­നി­ക­സ­ങ്കല്‍­പ്പ­ങ്ങ­ളെ­യും തള്ളി­ക്ക­ള­ഞ്ഞ് സര്‍­ക്കാര്‍ സര്‍­വ്വീ­സി­ന്റെ തനിമ സം­ര­ക്ഷി­ച്ചു­കൊ­ണ്ടു­ത­ന്നെ ആണോ പ്ര­തി­രോ­ധി­ക്കേ­ണ്ട­ത്? ഒന്നു തി­രി­ച്ച് ചി­ന്തി­ച്ചാ­ലോ­?
         ഇ­ന്ന­ത്തെ സാ­ഹ­ച­ര്യ­ത്തില്‍ കേ­ര­ള­സര്‍­ക്കാ­രി­ന്റെ ആഗ­സ്റ്റ് 8 ലെ പ്ര­ഖ്യാ­പ­നം നട­പ്പി­ലാ­വാന്‍ ചെ­റു­ത­ല്ലാ­ത്ത സാ­ദ്ധ്യത നി­ല­നില്‍­ക്കു­ന്നു­ണ്ട്. എന്നാല്‍, അതി­നു­മ­പ്പു­റ­ത്ത് എന്താ­ണ് കേ­ര­ള­ത്തി­ലെ സര്‍­ക്കാര്‍ ഗു­മ­സ്ത­വര്‍­ഗ്ഗ­ത്തെ (സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­രു­ടെ­/ആ­പ്പീ­സു­ക­ളു­ടെ ഒരു മു­ഖം ആയി എടു­ക്കാ­വു­ന്ന വര്‍­ഗ്ഗം ഗു­മ്സ­തര്‍ തന്നെ­യാ­ണ­ല്ലോ) ഇത്ര­യേ­റെ വെ­റു­ക്കു­ന്ന അവ­സ്ഥ­യി­ലേ­ക്ക് ജന­ത്തെ നയി­ച്ച­ത് എന്ന സാ­മാ­ന്യ­മായ ഒരു അന്വേ­ഷ­ണം സം­ഗ­ത­മാ­ണ്. സഹ­ജ­വും പ്രാ­യം തി­ക­ഞ്ഞ­തും അടി­സ്ഥാ­ന­പ­ര­വു­മായ മൂ­ന്ന് കു­ഴ­പ്പ­ങ്ങ­ളെ­ങ്കി­ലും സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ ആരോ­പി­ക്കാം­.
  1. കൊ­ളോ­ണി­യല്‍ ഭര­ണ­കര്‍­ത്താ­ക്കള്‍ ഭരി­ക്കാന്‍ മാ­ത്രം എത്തിയ നാ­ട്ടി­ലെ ജന­ത­യോ­ട് പു­ലര്‍­ത്തിയ അവി­ശ്വാ­സ­മാ­ണ് ജനാ­യ­ത്ത­ഭ­ര­ണ­ത്തി­ലും നമ്മു­ടെ ഭര­ണ­സം­വി­ധാ­ന­ത്തി­ന്റെ മു­ഖ­മു­ദ്ര. തങ്ങള്‍­ക്ക് വി­ശ്വാ­സ­മി­ല്ലാ­ത്ത­വ­രെ ഭയ­പ്പെ­ടു­ത്തി സത്യം കണ്ടെ­ത്തുക എന്ന­താ­ണ് അടി­സ്ഥാ­ന­പ്ര­മാ­ണം. അങ്ങ­നെ കണ്ടെ­ത്തു­ന്ന­തോ, ‘അ­സ­ത്യം’ ബോ­ധി­പ്പി­ച്ച് ‘ജ­നം’ സര്‍­ക്കാ­രില്‍ നി­ന്ന് കൈ­ക്ക­ലാ­ക്കാന്‍ ശ്ര­മി­ച്ച ‘പ­ണ്ടാ­ര­വ­ക’ സര്‍­ക്കാ­രി­നു­വേ­ണ്ടി സം­ര­ക്ഷി­ക്കാ­നും. ആവ­ശ്യ­ത്തോ­ട് ചേര്‍­ത്തു­വെ­ക്കാ­തെ ചെ­ല­വു­കള്‍ ചു­രു­ക്കാ­നു­ള്ള ശ്ര­മം, നൂ­റു കി­ട്ട­ണ­മെ­ങ്കില്‍ സര്‍­ക്കാ­രി­ലേ­ക്ക് അപേ­ക്ഷി­ക്കു­മ്പോള്‍ ആയി­ര­ത്തി­ന് എഴു­ത­ണം എന്ന ബോ­ധം, ഓരോ കാ­ര്യ­ത്തി­നും ഡസന്‍ കണ­ക്കി­ന് സര്‍­ട്ടി­ഫി­ക്ക­റ്റു­കള്‍ ബോ­ധി­പ്പി­ക്കേ­ണ്ടി വരു­ന്ന അവ­സ്ഥ... ഇതെ­ല്ലാം അവി­ശ്വാ­സം ഭരി­ക്കു­ന്ന ഒരു സം­വി­ധാ­ന­ത്തി­ന്റെ ലക്ഷ­ണ­ങ്ങ­ളാ­ണ്.
  2. ­ഭ­ര­ണ­സം­വി­ധാ­ന­ത്തി­ന്റെ ഓരോ തട്ടി­ലെ­യും പ്ര­വര്‍­ത്ത­ന­ങ്ങള്‍ തൊ­ട്ടു­മു­ക­ളില്‍ കൃ­ത്യ­മാ­യി മോ­ണി­ട്ടര്‍ ചെ­യ്യ­പ്പെ­ടാ­ത്ത അവ­സ്ഥ­യില്‍ യഥാര്‍­ത്ഥ­ത്തില്‍ തീ­രു­മാ­ന­മെ­ടു­ക്കാന്‍ അധി­കാ­ര­പ്പെ­ടാ­ത്ത ഉദ്യോ­ഗ­സ്ഥന്‍ പോ­ലും അധി­കാ­രം കൈ­യാ­ളു­ന്ന­താ­യി തോ­ന്നി­പ്പി­ക്കു­ക­യും ഉദ്യോ­ഗ­സ്ഥ­ന്റെ വ്യ­ക്തി­പ­ര­മായ നി­ല­പാ­ട് കാ­ര്യ­ങ്ങള്‍ നട­ത്തു­ന്ന­തില്‍ പ്ര­ധാ­ന­മാ­വു­ക­യും ഓരോ ഉദ്യോ­ഗ­സ്ഥ­നെ­യും സന്തോ­ഷി­പ്പി­ക്കുക എന്ന­ത് ജന­ത്തി­ന്റെ ബാ­ധ്യ­ത­യാ­വു­ക­യും ചെ­യ്തു. അവ­കാ­ശ­പ്പെ­ട്ട­തും വി­ഹി­ത­വും ആയ കാ­ര്യ­ങ്ങള്‍ സാ­ധി­ച്ചെ­ടു­ക്കാന്‍ പോ­ലും കൈ­ക്കൂ­ലി നല്‍­കേ­ണ്ടി­വ­രു­ന്ന സവി­ശേ­ഷ­മായ ഒരു അവ­സ്ഥ അങ്ങ­നെ നമ്മു­ടെ വ്യ­വ­സ്ഥ­യു­ടെ ഭാ­ഗ­മാ­യി­.
  3. ആ­ദ്യം സൂ­ചി­പ്പി­ച്ച അവി­ശ്വാ­സം സം­വി­ധാ­ന­ത്തെ മൊ­ത്ത­മാ­യി നയി­ച്ച­ത് തി­ക­ഞ്ഞ രഹ­സ്യാ­ത്മ­ക­ത­യി­ലേ­ക്കും സു­താ­ര്യ­ത­യി­ല്ലാ­യ്മ­യി­ലേ­ക്കു­മാ­ണ്. (2005 ലാ­ണ് വി­വ­രാ­വ­കാ­ശ­നി­യ­മം പോ­ലും വരു­ന്ന­ത്. അതി­നെ മെ­രു­ക്കാന്‍ എല്ലാ ഉദ്യോ­ഗ­സ്ഥന്‍­മാ­രും പഠി­ച്ചു­ക­ഴി­ഞ്ഞു. ഇനി ഒരു വി­വ­രം കി­ട്ടി­യാ­ലും അതി­ന്റെ അടി­സ്ഥാ­ന­ത്തില്‍ കൊ­ടു­ക്കാ­വു­ന്ന പരാ­തി വീ­ണ്ടും ഇതേ സം­വി­ധാ­ന­ത്തി­ലേ­യ്ക്ക് തന്നെ പോ­കും) ഇത് അഴി­മ­തി­ക്ക് പാ­ക­ത്തില്‍ മണ്ണ് കു­ഴ­ച്ച് പരു­വ­പ്പെ­ടു­ത്തി. ഈ രഹ­സ്യാ­ത്മ­കത സര്‍­വ്വീ­സി­നെ ഒരു തര­ത്തി­ലു­മു­ള്ള ‘ഫീ­ഡ് ബാ­ക്ക്’ രീ­തി­ക­ളും ഇല്ലാ­ത്ത ഒരു സം­വി­ധാ­ന­മാ­ക്കി മാ­റ്റു­ക­യും ചെ­യ്തു. ഏതു പദ്ധ­തി­യാ­യാ­ലും ഏറ്റ­വും ഒടു­വില്‍ ജന­ത്തി­ന് കൈ­മാ­റു­ന്ന ഉദ്യോ­ഗ­സ്ഥ­ന്റെ അനു­ഭ­വം എന്ത് എന്ന­ന്വേ­ഷി­ക്കു­ന്ന ശൈ­ലി സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ പണ്ടേ ഇല്ല.
ചു­രു­ക്കി­പ്പ­റ­ഞ്ഞാല്‍ ചോ­ദി­ക്കാ­നും പറ­യാ­നും ആരും ഇല്ലാ­ത്ത അവ­സ്ഥ. ഇതി­ന് മാ­റ്റം വരാന്‍ വലിയ സാ­ധ്യത ഉണ്ടാ­യി­രു­ന്ന ഒരു ഘട്ട­മാ­യി­രു­ന്നു ഇരു­പ­താം നൂ­റ്റാ­ണ്ടി­ന്റെ അവ­സാ­ന­ദ­ശ­ക­ങ്ങള്‍. വി­വ­ര­വി­നി­മ­യ­ത്തി­ലെ താ­ര­ത­മ്യേന വലിയ കു­തി­ച്ചു­ചാ­ട്ട­ങ്ങ­ളാ­ണ് ഇരു­പ­താം നൂ­റ്റാ­ണ്ടി­ന്റെ അവ­സാ­ന­ത്തെ മൂ­ന്നും ഇരു­പ­ത്തൊ­ന്നാം നൂ­റ്റാ­ണ്ടി­ന്റെ ആദ്യ­ത്തെ­യും ദശ­ക­ങ്ങ­ളെ അട­യാ­ള­പ്പെ­ടു­ത്തു­ന്ന­ത്. ഇന്ത്യ­യു­ടെ അനു­ഭ­വം വെ­ച്ചു­നോ­ക്കു­മ്പോള്‍ 1980 കള്‍ ടെ­ലി­വി­ഷ­ന്റെ­യും 90 കള്‍ പേര്‍­സ­ണല്‍ കമ്പ്യൂ­ട്ട­റി­ന്റെ­യും ഇന്റര്‍­നെ­റ്റി­ന്റെ­യും 2000 നു­ശേ­ഷ­മു­ള്ള കാ­ലം മൊ­ബൈല്‍ ഫോ­ണി­ന്റെ­യും വ്യാ­പ­ന­ത്തി­ന് സാ­ക്ഷി­നി­ന്നു. കഴി­ഞ്ഞ കു­റ­ച്ച­ധി­കം നൂ­റ്റാ­ണ്ടു­ക­ളില്‍ ലഘു­വൃ­ക്ഷ­ങ്ങള്‍ അര­ച്ചു­ണ്ടാ­ക്കു­ന്ന കട­ലാ­സിന്‍­മേല്‍ മൂ­ന്നു­ത­ര­ത്തില്‍ (എ­ഴു­തി­യും ടൈ­പ്പ് റൈ­റ്റര്‍ ഉപ­യോ­ഗി­ച്ചും അച്ച­ടി­ച്ചും) നിര്‍­മ്മി­ക്കു­ന്ന രേ­ഖ­കള്‍ മാ­ത്ര­മാ­ണ് ഗു­മ­സ്ത­പ്പ­ണി­യു­ടെ അടി­സ്ഥാ­ന­വും അല­ങ്കാ­ര­വും അഹം­ഭാ­വ­വും ആയി­രു­ന്ന­ത്. സാ­ധാ­ര­ണ­മാ­യി തപാല്‍ വകു­പ്പി­ന്റെ സഹാ­യ­ത്തോ­ടെ അയ­ക്കു­ന്ന കത്തു­ക­ളും അടി­യ­ന്തി­ര­ഘ­ട്ട­ങ്ങ­ളില്‍ ടെ­ല­ഗ്രാ­മും അങ്ങേ­യ­റ്റം അടി­യ­ന്തി­ര­ഘ­ട്ട­ങ്ങ­ളില്‍ പ്ര­ത്യേ­ക­ദൂ­തന്‍ മു­ഖാ­ന്തി­ര­വും മാ­ത്രം ആണ് രേ­ഖ­ക­ളു­ടെ വി­നി­മ­യം നട­ന്നു­പോ­ന്ന­ത്. ടെ­ലി­ഫോ­ണി­നു­പോ­ലും ആധി­കാ­രി­ക­ത­യും വി­ശ്വാ­സ്യ­ത­യും വ്യാ­പ­ക­സ്വ­ഭാ­വ­വും ലഭി­ച്ച­ത് അടു­ത്ത­കാ­ല­ത്താ­യി­രു­ന്നു. ആപ്പീ­സ് കെ­ട്ടി­ട­ങ്ങള്‍­ക്കു­ള്ളില്‍ കട­ന്നു­വ­രു­ന്ന­യാള്‍­ക്ക് എതി­രെ ഇട്ട മേ­ശ­ക­ളില്‍ വി­ശ്ര­മി­ക്കു­ന്ന ഫയ­ലു­കള്‍ വെ­യി­ലേല്‍­ക്കാ­തെ വി­ള­റി. കാല്‍­പ്പാ­ടു­ക­ളില്‍ മാ­ത്ര­മ­ല്ല ശരീ­രം ആകെ­യും കൊ­ളോ­ണി­യല്‍ ഭര­ണ­ത്തി­ന്റെ വി­ള­റിയ വെ­ളു­പ്പ് വ്യാ­പി­ച്ചു­കി­ട­ന്ന സി­വില്‍ സര്‍­വ്വീ­സും ഗു­മ­സ്തന്‍­മാ­രും നാ­ട്ടിന്‍­പു­റ­ത്തെ നാ­ടന്‍­വെ­യില്‍ ഏറ്റി­രു­ന്നെ­ങ്കില്‍ ഒരല്‍­പ്പം കറു­ത്തു­മെ­ല്ലി­ച്ചേ­നെ. എന്നാല്‍ അതില്‍ നി­ന്ന് ഓഫീ­സ് പ്രൊ­സീ­ജ്വര്‍ മാ­നു­വ­ലു­ക­ളു­ടെ­യും പി­ന്നെ നൂ­റാ­യി­രം ചട്ട­ങ്ങ­ളു­ടെ­യും ഉത്ത­ര­വു­ക­ളു­ടെ­യും ഊടും പാ­വും ചേര്‍­ന്നു­ണ്ടായ മേ­ലാ­പ്പും പങ്ക­യും കു­ട­യും ഈ സം­വി­ധാ­ന­ത്തെ ഇക്കാ­ല­ത്തും കാ­ത്തു­ര­ക്ഷി­ച്ചു­പോ­ന്നു. സ്വാ­ത­ന്ത്യ്രാ­ന­ന്ത­ര­കാ­ല­ത്ത് ചരി­ത്ര­പ­ര­മായ രണ്ട് ചല­ന­ങ്ങള്‍ അതി­ന് ഏറെ സഹാ­യ­ക­മാ­വു­ക­യും ചെ­യ്തു­.
­   ക­റ­ന്റി­ന് നമ്പ­റി­ട്ടും നോ­ട്ടെ­ഴു­തി­യും ഡ്രാ­ഫ്റ്റ് പു­ട്ട­പ്പ് ചെ­യ്തും ഫൈ­വ് ഡേ റൂ­ളി­നെ അനു­സ­രി­ച്ചും മറി­ക­ട­ന്നും വല്ല­തും ഒക്കെ അപ്രൂ­വ് ചെ­യ്താല്‍ ഫെ­യര്‍ അടി­ച്ച് ഡെ­സ്പാ­ച്ച് ചെ­യ്തും ഒക്കെ അങ്ങ­നെ അങ്ങ് കട­ന്നു­പോ­കെ­യാ­ണ് 70 കളോ­ടെ സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ സം­ഘ­ട­ന­കള്‍ എല്ലു­റ­പ്പ് നേ­ടി­യ­ത്. സമ­ര­ങ്ങ­ളും ബോ­ധ­വല്‍­ക്ക­ര­ണ­ങ്ങ­ളും എല്ലാ­മാ­യി സം­ഭ­വി­ച്ച ഒന്നാ­മ­ത്തെ ചല­നം, നേ­ര­ത്ത പറ­ഞ്ഞ അവി­ശ്വാ­സ­ത്തി­ന്റെ വഴി­ക­ളില്‍ സര്‍­വ്വീ­സി­ലെ തന്നെ മേ­ലാ­ള­വര്‍­ഗ്ഗ­ത്താല്‍ ചവി­ട്ടി­ത്തേ­ക്ക­പ്പെ­ട്ട് പോ­ന്ന സാ­ധാ­ര­ണ­ഗു­മ­സ്ത­നും അതി­നും താ­ഴെ­യു­ള്ള­വ­രും മനു­ഷ്യ­നും വ്യ­ക്തി­യും ഒക്കെ­യാ­ണെ­ന്ന് അം­ഗീ­ക­രി­ക്ക­പ്പെ­ട്ട­താ­ണ്. ഇതി­ന്റെ മറ്റൊ­രര്‍­ഥം അനാ­ശാ­സ്യ­മായ ഫ്യൂ­ഡല്‍ മേ­ലാള - കീ­ഴാള ഭയ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തില്‍ മാ­ത്രം നട­ന്നു­പോ­ന്ന അവ­ശ്യ­ന­ട­പ­ടി­കള്‍ മന്ദ­ഗ­തി­യി­ലാ­യി എന്നു­കൂ­ടി­യാ­ണ്. ഈ ഭയ­ത്തെ പക­രം­വെ­ക്കേ­ണ്ടി­യി­രു­ന്ന ജനാ­ധി­പ­ത്യ­പ­ര­മായ മൂ­ല്യ­ബോ­ധം രൂ­പ­പ്പെ­ട്ട­തു­മി­ല്ല.
­ര­ണ്ടാ­മ­ത്തെ ചല­നം, ബ്യൂ­റോ­ക്ര­സി­യു­ടെ പല്ലും നഖ­വും കൊ­ഴി­ച്ച ജീ­വ­ന­ക്കാ­രു­ടെ സം­ഘ­ട­ന­കള്‍, അതി­ന­കം ഉരു­ത്തി­രി­ഞ്ഞു­കൊ­ണ്ടി­രു­ന്ന സ്വാ­ത­ന്ത്യാ­ന­ന്തര പൊ­തു­ജ­നാ­ധി­പ­ത്യ­പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ ഭാ­ഗ­വും അവ­രു­ടെ പ്ര­വര്‍­ത്ത­ന­ങ്ങ­ളി­ലെ അവി­ഭാ­ജ്യ­ഘ­ട­ക­വും ആയി രൂ­പാ­ന്ത­ര­പ്പെ­ട്ടു എന്ന­താ­ണ്. മനു­ഷ്യന്‍ എന്ന അവ­സ്ഥ­യി­ലേ­ക്കു­ള്ള ഗു­മ­സ്ത­ന്റെ സ്വ­യം സ്ഥാ­പി­ച്ചെ­ടു­ക്കല്‍ ജന­ത്തി­ന്റെ പക്ഷ­ത്ത് ആപ്പീ­സി­ന്റെ രൂ­പ­ഭാ­വ­ങ്ങ­ളില്‍ ഒരു മാ­റ്റ­വും ഉണ്ടാ­ക്കി­യി­ല്ല. ജനം ആപ്പീ­സി­ന­ക­ത്തേ­ക്ക് ചെ­രു­പ്പ­ഴി­ച്ച് തന്നെ കട­ന്നു­വ­ര­വ് തു­ടര്‍­ന്നു. എന്നാല്‍, സാ­ധാ­ര­ണ­ക്കാ­ര­നു­മാ­യി ആപ്പീ­സി­നു­പു­റ­ത്ത് ഗു­മ­സ്ത­നും ഗു­മ­സ്ത­ന്റെ സം­ഘ­ട­ന­ക­ളും ഐക്യ­പ്പെ­ട്ടു­.
   അ­ങ്ങ­നെ സ്വ­ന്തം രൂ­പ­വും ശക്തി­യും തി­രി­ച്ച­റി­ഞ്ഞ­തി­നും ആപ്പീ­സേ­ത­രഇ­ട­ങ്ങ­ളില്‍ പൊ­തു­ജ­ന­ത്തെ കണ്ടെ­ത്തി­യ­തി­നും ശേ­ഷ­മു­ള്ള 80 കളി­ലാ­ണ് പൊ­ടു­ന്ന­നെ കട­ന്നു­വ­ന്ന നവ­സാ­ങ്കേ­തി­ക­ത­യെ സ്വീ­ക­രി­ക്കേ­ണ്ടി­യി­രു­ന്ന­ത്. സര്‍­വ്വീ­സി­നെ ഭരി­ച്ചു­കൊ­ണ്ടി­രു­ന്ന അവി­ശ്വാ­സ­ത്തി­ന്റെ­യും സു­താ­ര്യ­ത­യി­ല്ലാ­യ്മ­യു­ടെ­യും മേ­ശ­പ്പു­റ­ങ്ങ­ളെ അഴി­ച്ചു­പ­ണി­യാന്‍ ഭര­ണ­നേ­തൃ­ത്വ­ത്തി­ന് ഇതി­ലും നല്ല ഒര­വ­സ­രം കി­ട്ടു­മാ­യി­രു­ന്നി­ല്ല. എന്നാല്‍, ഭര­ണ­കൂ­ട­ങ്ങ­ളു­ടെ ഭാ­ഗ­ത്തു­നി­ന്ന് ഓട്ടോ­മേ­ഷന്‍ ശ്ര­മ­ങ്ങള്‍ നിര്‍­ദ്ദേ­ശി­ക്ക­പ്പെ­ട്ട­ത് പൊ­തു­വെ ആദ്യം ജോ­ലി­ഭാ­ര­വും തു­ടര്‍­ന്ന് ജോ­ലി­ക്കാ­രു­ടെ ഭാ­ര­ത്തെ­യും കു­റ­യ്ക്കാ­നു­ള്ള ഒറ്റ­മൂ­ലി ആയാ­ണ്. നല്‍­കി­പ്പോ­രു­ന്ന സേ­വ­ന­ത്തി­ന്റെ കാ­ര്യ­ക്ഷ­മത വര്‍­ധി­പ്പി­ക്കാ­നു­ള്ള ഒരു അവ­സ­ര­മാ­യി ജീ­വ­ന­ക്കാര്‍­ക്കു­മു­ന്നി­ലോ കി­ട്ടി­പ്പോ­രു­ന്ന സേ­വ­ന­ത്തെ മി­ക­വു­റ്റ­താ­ക്കാ­നു­ള്ള സാ­ധ്യത ആയി പൊ­തു­ജ­ന­ത്തി­നു­മു­ന്നി­ലോ കമ്പ്യൂ­ട്ടര്‍ അധി­ഷ്ടിത ഓട്ടോ­മേ­ഷന്‍ പദ്ധ­തി­കള്‍ അടു­ത്ത കാ­ലം വരെ­യും അവ­ത­രി­പ്പി­ക്ക­പ്പെ­ട്ടി­ല്ല എന്ന­താ­ണ് യാ­ഥാര്‍­ത്ഥ്യം­.
   ഇ­ക്കാ­ര്യ­ത്തില്‍ ഒട്ടും കു­റ­വ­ല്ലാ­ത്ത ഉത്ത­ര­വാ­ദി­ത്തം ഉണ്ടാ­യി­രു­ന്ന സം­ഘ­ട­ന­കള്‍ ആവ­ട്ടെ, തങ്ങള്‍ ഈ നാ­ട്ടു­കാ­രേ­യ­ല്ല എന്ന മട്ടി­ലാ­ണ് പെ­രു­മാ­റി­യ­ത്. ­ഭ­ര­ണ­കൂ­ടം­ നിര്‍­ദ്ദേ­ശി­ച്ച­ത് പോ­ലെ ജോ­ലി­ക്കാ­രു­ടെ എണ്ണം കു­റ­യ്ക്കു­ന്ന­തി­ന­പ്പു­റ­ത്തു­ള്ള എന്തെ­ങ്കി­ലും പ്ര­യോ­ജ­നം ഈ പു­തിയ സാ­ങ്കേ­തി­ക­വി­ദ്യ­കള്‍­ക്കു­ണ്ടോ എന്ന് ആരാ­യാന്‍ സം­ഘ­ട­ന­കള്‍­ക്ക് കഴി­ഞ്ഞി­ല്ല. ആപ്പീ­സു­ക­ളി­ലേ­ക്ക് ടെ­ലി­വി­ഷ­നെ­യും പേര്‍­സ­ണല്‍ കമ്പ്യൂ­ട്ട­റി­നെ­യും ഇന്റര്‍­നെ­റ്റി­നെ­യും മൊ­ബൈല്‍ ഫോ­ണി­നെ­യും അങ്ങേ­യ­റ്റം സ്നേ­ഹ­ത്തോ­ടെ, അടു­പ്പ­ത്തോ­ടെ, സാ­ഹോ­ദ­ര്യ­ത്തോ­ടെ എതി­രേല്‍­ക്കാന്‍ ജീ­വ­ന­ക്കാ­ര­നെ പ്രേ­രി­പ്പി­ക്കാന്‍ സം­ഘ­ട­ന­കള്‍­ക്ക് കഴി­യു­മാ­യി­രു­ന്നു. രേ­ഖ­കള്‍ കൈ­കാ­ര്യം ചെ­യ്യു­ന്ന­തി­ലെ­യും ­വി­ശ­ക­ല­നം­ ചെ­യ്യു­ന്ന­തി­ലെ­യും പകര്‍­ത്തു­ന്ന­തി­ലെ­യും ഉത്ത­ര­വാ­ക്കു­ന്ന­തി­ലെ­യും പു­റ­ത്തേ­ക്ക് അയ­യ്ക്കു­ന്ന­തി­ലെ­യും പു­തിയ സാ­ധ്യ­ത­ക­ളെ അവ­യു­ടെ സൌ­ക­ര്യ­വും പണി­ക്കു­റ­വും വേ­ഗ­ത­യും കണ്ടെ­ങ്കി­ലും സ്വാ­യ­ത്ത­മാ­ക്കാന്‍ തീ­രു­മാ­നി­ക്കാ­മാ­യി­രു­ന്നു. എന്നാല്‍, അത­ല്ല സം­ഭ­വി­ച്ച­ത് എന്ന് അനു­ഭ­വ­ങ്ങള്‍ സൂ­ചി­പ്പി­ക്കു­ന്നു. പര­മാ­വ­ധി ചെ­റു­ത്തു­നി­ന്നു. എല്ലാ ഓട്ടോ­മേ­ഷന്‍ ശ്ര­മ­ങ്ങ­ളെ­യും വൈ­കി­പ്പി­ച്ചു. നി­വൃ­ത്തി­യി­ല്ലാ­തെ സ്വീ­ക­രി­ച്ച­പ്പോള്‍ അവി­ശ്വ­സ്ത­നാ­യി­ക്ക­രു­തി മാ­റ്റി­നിര്‍­ത്തി. (ഗു­മ­സ്തന്‍ കമ്പ്യൂ­ട്ട­റില്‍ അടി­ച്ച­ത് ജെ. എസി­നു വെ­ക്കാ­നും എസ്. എസി­നു വെ­ക്കാ­നും എ. എയ്ക്കു വെ­ക്കാ­നും ആപ്പീ­സ് തല­വ­നു­വെ­ക്കാ­നും ഓരോ തവ­ണ­യും പ്രി­ന്റ് എടു­ക്കും നമ്മു­ടെ ആഫീ­സു­ക­ളില്‍.) കമ്പ്യൂ­ട്ടര്‍ ഉപ­യോ­ഗി­ച്ച് ചെ­യ്ത കാ­ര്യ­ങ്ങള്‍ മനഃ­പൂര്‍­വ്വം തെ­റ്റി­ച്ചു. അതും നട­ക്കാ­തെ വന്നി­ട­ത്ത് മെ­യ്വ­ഴ­ക്ക­ത്തോ­ടെ പു­തിയ ന്യാ­യ­ങ്ങള്‍ കണ്ടെ­ത്തി­.
   എ­ന്താ­യാ­ലും, ആര്‍­ക്കും വ്യ­ക്ത­മായ ധാ­ര­ണ­കള്‍ ഇല്ലാ­തെ തന്നെ ടെ­ലി­വി­ഷ­ന്റെ­യും കമ്പ്യൂ­ട്ട­റി­ന്റെ­യും ഇന്റര്‍­നെ­റ്റി­ന്റെ­യും മൊ­ബൈല്‍ ഫോ­ണി­ന്റെ­യും ഏറ്റ­വും ഒടു­വില്‍ സോ­ഷ്യല്‍ നെ­റ്റ്വര്‍­ക്കി­ങ്ങി­ന്റെ­യും ചില സാ­ധ്യ­ത­കള്‍ സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ പ്ര­യോ­ജ­ന­പ്പെ­ടു­ത്താന്‍ കാ­ലം നിര്‍­ബ­ന്ധി­ച്ചു. ജീ­വ­ന­ക്കാര്‍­ക്കി­ട­യില്‍ വലിയ ചര്‍­ച്ച­യാ­വു­ക­യും ജോ­ലി­ശൈ­ലി­യെ സ്വാ­ധീ­നി­ക്കു­ക­യും ചെ­യ്ത ചില കാ­ര്യ­ങ്ങള്‍ സം­ഭ­വി­ച്ചു. ഏതാ­ണ്ട് 2002 നു­ശേ­ഷം ആണ് സര്‍­ക്കാര്‍­സര്‍­വ്വീ­സി­ലെ കമ്പ്യൂ­ട്ട­റൈ­സേ­ഷന്‍, ഓട്ടോ­മേ­ഷന്‍ നട­പ­ടി­കള്‍ ആരം­ഭി­ക്കു­ന്ന­ത്. ട്ര­ഷ­റി, രജി­സ്ട്രേ­ഷന്‍, മോ­ട്ടോര്‍ വെ­ഹി­ക്കിള്‍ വകു­പ്പു­ക­ളു­ടെ പൂര്‍­ണ്ണ­ക­മ്പ്യൂ­ട്ടര്‍­വല്‍­ക്ക­ര­ണ­വും റവ­ന്യൂ വകു­പ്പി­ന്റെ ഭാ­ഗി­ക­ക­മ്പ്യൂ­ട്ടര്‍­വല്‍­ക്ക­ര­ണ­വും കെ­സ്വാന്‍ തു­ട­ങ്ങിയ നെ­റ്റ് വര്‍­ക്കി­ങ്ങ് പദ്ധ­തി­ക­ളും സെ­യ്ല്‍ ടാ­ക്സ് ഇ-പേ­യ്മെ­ന്റ്, ഹയര്‍­സെ­ക്ക­ന്റ­റി ഏക­ജാ­ല­കം, വി­ദ്യാ­ഭ്യാ­സ­വ­കു­പ്പി­ലെ ഉച്ച­ഭ­ക്ഷ­ണ­വി­ത­ര­ണ­പ­രി­പാ­ടി സം­ബ­ന്ധ­മായ കണ­ക്കു­ക­ളു­ടെ­യും അധ്യാ­പ­ക­രു­ടെ പൊ­തു­സ്ഥ­ലം­മാ­റ്റ­സം­വി­ധാ­ന­ത്തി­ന്റെ­യും പരീ­ക്ഷാ­ജോ­ലി­ക­ളു­ടെ­യും കമ്പ്യൂ­ട്ടര്‍­വല്‍­ക്ക­ര­ണം തു­ട­ങ്ങി­യ­വ­യി­ലൂ­ടെ സര്‍ക്കാര്‍ ജീ­വ­ന­ക്കാ­രു­ടെ മു­ഴു­വന്‍ സര്‍­വ്വീ­സ് കാ­ര്യ­ങ്ങ­ളു­ടെ­യും സമ­ഗ്ര­വി­വ­ര­സ­ഞ്ച­യ­മാ­യി വി­ഭാ­വ­നം ചെ­യ്ത സ്പാര്‍­ക്ക് (Service and Payroll Administrative Repository Kerala - SPARK) വരെ­യെ­ത്തി­നില്‍­ക്കു­ന്ന പ്ര­വര്‍­ത്ത­ന­ങ്ങ­ളാ­ണ് എടു­ത്തു­പ­റ­യാ­വു­ന്ന­വ. മു­ഖ്യ­മ­ന്ത്രി­യും ചീ­ഫ് സെ­ക്ര­ട്ട­റി­യും ഒരു­മി­ച്ചി­രു­ന്ന് പരാ­തി­കള്‍ പരി­ശോ­ധി­ക്കു­ന്ന സു­താ­ര്യ­കേ­ര­ളം ടെ­ലി­വി­ഷന്‍ പരി­പാ­ടി, വി­ദ്യാ­ഭ്യാ­സ­വ­കു­പ്പി­ന്റെ വി­ക്ടേ­ഴ്സ് (VICTERS) ചാ­നല്‍, മി­ക്ക­വാ­റും ഉയര്‍­ന്ന തസ്തി­ക­ക­ളി­ലെ­ല്ലാം അനു­വ­ദി­ച്ചി­രി­ക്കു­ന്ന ഔദ്യോ­ഗിക മൊ­ബൈല്‍ ഫോ­ണു­കള്‍, ചില സവി­ശേ­ഷ­മേ­ഖ­ല­ക­ളി­ലെ (ഉ­ദാ. പി. ഡബ്ള്യു. ഡി, പോ­ലീ­സ് ...) പരാ­തി­കള്‍ സ്വീ­ക­രി­ക്കാന്‍ ഏര്‍­പ്പെ­ടു­ത്തിയ ടോള്‍ ഫ്രീ ഫോണ്‍/എ­സ്. എം. എസ് സം­വി­ധാ­ന­ങ്ങള്‍, മു­ഖ്യ­മ­ന്ത്രി­യു­ടെ ഓഫീ­സി­ന്റെ മു­ഴു­നേ­ര, തത്സ­മയ വെ­ബ്കാ­സ്റ്, മു­ഖ്യ­മ­ന്ത്രി­യു­ടെ­യും പോ­ലീ­സ് അധി­കാ­രി­ക­ളു­ടെ­യും മറ്റും ഔപ­ചാ­രിക ഫേ­സ്ബു­ക് പ്ര­വേ­ശം തു­ട­ങ്ങി­യ­വ­യും പരാ­മര്‍­ശി­ക്കാം­.
­    ഡി­ജി­റ്റല്‍ മാ­ദ്ധ്യ­മം കൊ­ണ്ടു­വ­രു­ന്ന പ്ര­ധാ­ന­പ്പെ­ട്ട ഒരു ഭാ­വു­ക­ത്വ­പ­രി­ണാ­മം അതി­ന്റെ അങ്ങേ­യ­റ്റ­ത്തെ സു­താ­ര്യ­ത­യും (Transparency) സം­വാ­ദാ­ത്മ­കത (Interactivity) യും അനു­വ­ദി­ക്കും എന്ന­താ­ണ്. പൊ­തു­വെ കേ­ര­ള­ത്തി­ലെ ഓട്ടോ­മേ­ഷന്‍ ശ്ര­മ­ങ്ങള്‍ ഈ ഭാ­വു­ക­ത്വ­ത്തെ സ്വാം­ശീ­ക­രി­ക്കാന്‍ ശ്ര­മി­ച്ചി­ട്ടി­ല്ല എന്ന­താ­ണ് സത്യം. ജന­ത്തില്‍ നി­ന്ന് സര്‍­ക്കാ­രി­ലേ­ക്ക് കാ­ര്യ­ങ്ങള്‍ / വി­വ­ര­ങ്ങള്‍ ലഭി­ക്കു­ന്ന­തി­ലെ കൂ­ടിയ വേ­ഗത പല പദ്ധ­തി­ക­ളും ലക്ഷ്യം ഇടു­ന്നു­ണ്ട്. തി­രി­ച്ചു­ള്ള സേ­വ­ന­ദാ­ന­ത്തി­ലെ വേ­ഗ­ത­ക്കൂ­ടു­തല്‍ ഉദ്ദേ­ശി­ച്ചി­ട്ടും ഇല്ല, സം­ഭ­വി­ച്ച­തും ഇല്ല. പര­മാ­വ­ധി രഹ­സ്യാ­ത്മ­ക­ത­യും ഏക­പ­ക്ഷീ­യ­ത­യും വേ­ഗ­ത­ക്കു­റ­വും ആരോ­പി­ക്കാ­നും ശീ­ലി­പ്പി­ക്കാ­നും പാ­ക­ത്തില്‍ എല്ലാ പദ്ധ­തി­ക­ളി­ലും ചില ദുര്‍­ബ്ബ­ല­സ്ഥാ­ന­ങ്ങള്‍ ലഭ്യ­മാ­യി­രു­ന്നു. ഉദാ­ഹ­ര­ണ­ത്തി­ന് പൂര്‍­ണ്ണ­മാ­യും കമ്പ്യൂ­ട്ടര്‍­വല്‍­ക്ക­രി­ച്ച ട്ര­ഷ­റി­ക­ളില്‍ തട­സ്സ­മി­ല്ലാ­ത്ത വൈ­ദ്യു­തി ഉറ­പ്പു­വ­രു­ത്താ­തി­രി­ക്കു­ന്ന­ത്, ട്ര­ഷ­റി - ബാ­ങ്ക് ഓണ്‍­ലൈന്‍ സം­വി­ധാ­നം ഏര്‍­പ്പെ­ടു­ത്തിയ ശേ­ഷ­വും പണം കറന്‍­സി ആയി­ത്ത­ന്നെ കൈ­മാ­റു­ന്ന അവ­സ്ഥ, വി­ല്ലേ­ജ് ആഫീ­സില്‍ നി­ന്ന് ലഭി­ക്കേ­ണ്ട സേ­വ­ന­ത്തി­ന് അക്ഷ­യ­കേ­ന്ദ്ര­ത്തില്‍ ഓണ്‍­ലൈന്‍ അപേ­ക്ഷ നല്‍­ക­ണം എന്ന നിര്‍­ദ്ദേ­ശം­... എന്നി­ങ്ങ­നെ. പൊ­ടി­പി­ടി­ച്ചാ­ലും ഉതിര്‍­ന്നു­വീ­ഴാ­തെ പ്രാ­ബ­ല്യ­ത്തില്‍ നില്‍­ക്കു­ന്ന ചട്ട­ങ്ങ­ളി­ലും നട­പ­ടി­ക്ര­മ­ങ്ങ­ളി­ലും പു­തിയ മാ­ധ്യ­മ­ങ്ങള്‍­ക്ക് അനു­ഗുണ (Compatible) മായ മാ­റ്റ­ങ്ങള്‍ വരാ­ത്ത­താ­ണ്, എല്ലാം കമ്പ്യൂ­ട്ട­റില്‍ ചെ­യ്ത് പൂര്‍­ത്തി­യാ­ക്കി­യാ­ലും അവ­സാ­നം മഷി­പ്പേ­ന­യില്‍ ഒപ്പി­ടാ­തെ മനഃ­സ­മാ­ധാ­നം വരാ­ത്ത ആപ്പീ­സ­റെ സൃ­ഷ്ടി­ക്കു­ന്ന­ത്. എല്ലാ ഓട്ടോ­മേ­ഷന്‍ പദ്ധ­തി­ക­ളു­ടെ­യും സമീ­പ­ന­രേ­ഖ­യു­ടെ തു­ട­ക്ക­ത്തി­ലെ ഒരി­നം ഇത് നട­പ്പി­ലാ­ക്കു­ന്ന­തി­ലൂ­ടെ രേ­ഖ­കള്‍ ഓണ്‍­ലൈന്‍ ആയി കൈ­മാ­റാം എന്ന­തും അങ്ങ­നെ കട­ലാ­സി­ന്റെ ഉപ­യോ­ഗ­വും അതു­വ­ഴി മരം­വെ­ട്ടും ഗണ്യ­മാം­വി­ധം കു­റ­യ്ക്കാം എന്ന­തു­മാ­യി­രി­ക്കും. എന്നാല്‍, പി­ന്നീ­ട് സം­ഭ­വി­ക്കു­ന്ന­തോ നാല്‍­പ്പ­തോ അമ്പ­തോ ജി. എസ്. എം ന്റെ കന­വും നി­ല­വാ­ര­വും കു­റ­ഞ്ഞ പേ­പ്പ­റില്‍ എഴു­തി­യി­രു­ന്ന കാ­ര്യം കമ്പ്യൂ­ട്ട­റില്‍ അടി­ച്ച് തീ­രു­മാ­ന­മെ­ടു­ക്കു­ന്ന­തി­ന് മു­മ്പാ­യി എഴു­പ­തോ എണ്‍­പ­തോ ജി. എസ്. എം ന്റെ കനം കൂ­ടി­യ, ഉയര്‍­ന്ന നി­ല­വാ­ര­ത്തി­ലു­ള്ള കട­ലാ­സില്‍ പ്രി­ന്റ് ഔട്ടു­ക­ളു­ടെ ബഹ­ളം. അഴി­മ­തി­യു­ടെ­യും അല­സ­ത­യു­ടെ­യും അധി­കാ­ര­പ്ര­യോ­ഗ­ത്തി­ന്റെ­യും സം­ഘ­ട­നാ­പ്ര­വര്‍­ത്ത­ന­ത്തി­ന്റെ­യും ദു­ഷി­ച്ച രീ­തി­കള്‍ എല്ലാ ദുര്‍­ബ്ബ­ല­സ്ഥാ­ന­ങ്ങ­ളെ­യും പരി­മി­തി­ക­ളെ­യും കണ്ടെ­ടു­ക്കാന്‍ കഴി­യും­വി­ധം വ്യ­വ­സ്ഥാ­പി­ത­മാ­യി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഏറ്റ­വും വലിയ ഓട്ടോ­മേ­ഷന്‍ പദ്ധ­തി­ക­ളെ­പ്പോ­ലും സം­ഘ­ട­ന­കള്‍ പഠ­ന­വി­ധേ­യ­മാ­ക്കു­ന്നി­ല്ല. ചെ­റു­തും വലു­തു­മായ പദ്ധ­തി­കള്‍ നട­പ്പില്‍ വരു­മ്പോ­ഴും ജീ­വ­ന­ക്കാ­രു­ടെ ഒരു സം­ഘ­ട­ന­യ്ക്കും ഒരു ടെ­ക്നി­ക്കല്‍ സബ് കമ്മ­റ്റി ഇല്ല. ചൈ­നീ­സ് കമ്യൂ­ണി­സ്റ് പാര്‍­ടി­യി­ലെ പോ­ലെ സം­ഘ­ട­ന­ക­ളു­ടെ കമ്മ­റ്റി­യില്‍ തന്നെ സാ­ങ്കേ­തി­ക­പ­രി­ജ്ഞാ­നം തി­ക­ഞ്ഞ­വര്‍ ഉള്ള­തു­കൊ­ണ്ടാ­വി­ല്ല­ല്ലോ ഇത്. ‘ക­മ്പ്യൂ­ട്ട­റു­കള്‍ തല്ലി­പ്പൊ­ട്ടി­ക്കു­ന്ന­വര്‍’ എന്ന് ഇട­തു­പ­ക്ഷ­ത്തെ അധി­ക്ഷേ­പി­ക്കു­ന്ന വല­തു­പ­ക്ഷ­വും ആ അധി­ക്ഷേ­പ­ത്തി­ലെ നി­ഷേ­ധാ­ത്മ­ക­ഭാ­വു­ക­ത്വം ഒരു ബഹു­മ­തി­യാ­യി ഏറ്റെ­ടു­ക്കു­ന്ന ഇട­തു­പ­ക്ഷ­വും ഒരു­പോ­ലെ പങ്കി­ടു­ന്ന സമീ­പ­നം (Attitude) തന്നെ­യാ­ണ് പ്ര­ശ്നം. ഇതി­ന്റെ മറു­പു­റം ആണ് കഴി­ഞ്ഞ 15 വര്‍­ഷ­ത്തി­നി­ട­യില്‍ കേ­ര­ള­ത്തി­ലെ സര്‍­ക്കാര്‍ സര്‍­വ്വീ­സില്‍ പു­തു­താ­യി വന്ന ജീ­വ­ന­ക്കാ­രു­ടെ (ഇ­വ­രു­ടെ പൊ­തു­സ്വ­ഭാ­വം ഇങ്ങ­നെ സം­ഗ്ര­ഹി­ക്കാം. ഭൂ­രി­ഭാ­ഗ­വും 30 വയ­സ്സി­നു­താ­ഴെ­യു­ള്ള­വര്‍/­പ്രൊ­ഫ­ഷ­ണല്‍ അട­ക്കം ഉയര്‍­ന്ന വി­ദ്യാ­ഭ്യാ­സ­യോ­ഗ്യ­ത­കള്‍ ഉള്ള­വര്‍/­വി­വ­ര­സാ­ങ്കേ­തി­ക­ത­യു­ടെ പ്ര­യോ­ഗ­ങ്ങ­ളില്‍ നി­ര­ന്ത­ര­പ­രി­ച­യ­മു­ള്ള­വര്‍/­മാ­ധ്യ­മ­ങ്ങ­ളു­ടെ, വി­ശേ­ഷി­ച്ച് ദൃ­ശ്യ­മാ­ധ്യ­മ­ങ്ങ­ളു­ടെ മടി­ത്ത­ട്ടില്‍ വളര്‍­ന്ന­വര്‍) സാ­ങ്കേ­തി­ക­ജ്ഞാ­ന­വും പ്ര­തി­ബ­ദ്ധ­ത­യും പ്ര­യോ­ജ­ന­പ്പെ­ടു­ത്താന്‍ ഈ സം­വി­ധാ­നം അശ­ക്ത­മാ­യി­രു­ന്നു എന്ന­ത്.
­   ജ­ന­പ­ക്ഷ­ത്തെ പു­നഃ­നിര്‍­വ്വ­ചി­ച്ചും സേ­വ­ന­ത്തു­റ­ക­ളെ കൂ­ടു­തല്‍ കൂ­ടു­തല്‍ സ്വ­കാ­ര്യ­വല്‍­ക്ക­രി­ച്ചും വ്യാ­പി­ക്കാന്‍ ശ്ര­മി­ക്കു­ന്ന ആഗോ­ളീ­കൃ­ത­മൂ­ല­ധ­നം അതി­ന്റെ വക്താ­ക്ക­ളായ ഭര­ണ­നേ­തൃ­ത്വ­ത്തി­ലൂ­ടെ എയ്തു­വി­ടു­ന്ന അസ്ത്ര­ങ്ങള്‍ കൂ­ടിയ പ്ര­യോ­ഗ­ക്ഷ­മ­ത­യോ­ടെ­യും മൂര്‍­ച്ച­യോ­ടെ­യും ആണ് ഇവി­ടെ ഏല്‍­ക്കു­ന്ന­ത്. പൂര്‍­ണ്ണ­മാ­യും ഉള്ളു­തു­റ­ന്നും സേ­വ­ന­ത്തില്‍ ഏര്‍­പ്പെ­ടു­ന്ന­തി­ന്റെ ഉള്‍­ക്ക­രു­ത്തും ധാര്‍­മ്മി­ക­ബ­ല­വു­മി­ല്ലാ­ത്ത ഒരു സം­വി­ധാ­നം ഏത് നി­മി­ഷ­ത്തി­ലും ഏത് ദി­ശ­യില്‍ നി­ന്നും അനു­ഭ­വി­ക്കാ­വു­ന്ന ആക്ര­മ­ണ­ങ്ങ­ളില്‍ കൂ­ടു­ത­ലാ­യി ഇപ്പോ­ഴ­ത്തെ പ്ര­ശ്ന­ങ്ങ­ളില്‍ ഉള്ള­ത് അവ പു­തിയ കാ­ല­ത്തി­ന്റെ ഭാ­വു­ക­ത്വ­ത്തെ കപ­ട­മാ­യെ­ങ്കി­ലും സ്വാം­ശീ­ക­രി­ക്കു­ന്നു എന്ന­ത് മാ­ത്ര­മാ­ണ്. അതു­കൊ­ണ്ട് തന്നെ അവ അതി­വേ­ഗം പൊ­തു­ബോ­ധ­ത്തി­ന്റെ ഭാ­ഗ­മാ­യി സ്വീ­ക­രി­ക്ക­പ്പെ­ടു­ന്നു. ഈ പൊ­തു­ബോ­ധ­മാ­ണ് നേ­ര­ത്തെ സൂ­ചി­പ്പി­ച്ച അനു­കൂ­ല­പ്പൈ­ങ്കി­ളി­ക­ളെ പറ­ത്തി­വി­ടു­ന്ന­ത്.
­    വി­ര­മി­ക്കല്‍ പ്രാ­യം കൂ­ട്ട­ലും പങ്കാ­ളി­ത്ത­പെന്‍­ഷന്‍ ഏര്‍­പ്പെ­ടു­ത്ത­ലും തസ്തി­ക­കള്‍ വെ­ട്ടി­ക്കു­റ­യ്ക്ക­ലും നാ­ളെ പ്ര­ഖ്യാ­പി­ക്കാ­നി­രി­ക്കു­ന്ന മറ്റ­നേ­കം പദ്ധ­തി­ക­ളും നട­പ്പി­ലാ­വു­ക­യോ മാ­റ്റി­വെ­ക്ക­പ്പെ­ടു­ക­യോ ചെ­യ്യാം. മാ­റ്റി­വെ­ക്ക­പ്പെ­ടു­ക­യാ­ണെ­ങ്കില്‍ അതി­ന്റെ കാ­ര­ണം സമ­ര­ങ്ങ­ളി­ലൂ­ടെ ബോ­ധ­പൂര്‍­വ്വം രൂ­പ­പ്പെ­ടു­ത്തു­ന്ന രാ­ഷ്ട്രീ­യ­സ­മ്മര്‍­ദ്ദ­മാ­യി­രി­ക്കാം. അല്ലെ­ങ്കില്‍, വലി­യൊ­രു രാ­ഷ്ട്രീ­യ­പ­രി­ണാ­മം തന്നെ­യാ­വാം ഭാ­വി­യെ നിര്‍­ണ്ണ­യി­ക്കു­ന്ന­ത്. എങ്ങ­നെ ആയാ­ലും ആ പ്ര­ക്രി­യ­യില്‍ വ്യ­ക്തി­ക­ളും വ്യ­ക്തി­ക­ളു­ടെ കൂ­ട്ടാ­യ്മ­കള്‍­ക്കും നല്‍­കാന്‍ കഴി­യു­ന്ന പങ്ക് സു­നി­ശ്ചി­ത­മാ­ണ്. അവി­ടെ എല്ലാ­വ­രും ജന­വും അപേ­ക്ഷ­ക­നും ഗു­മ­സ്ത­നും ആപ്പീ­സ­റും ശി­പാ­യി­യും എല്ലാം ഒരു­മി­ച്ച് നില്‍­ക്കും. പി­റ്റേ­ന്നും ആപ്പീ­സി­ന­ക­ത്ത് പൊ­ടി­പി­ടി­ച്ച ഫയ­ലു­കള്‍ വി­ശ്ര­മി­ക്കു­ന്ന മേ­ശ­പ്പു­റം വൈ­കു­ന്ന അപേ­ക്ഷ­യു­ടെ ഇട­ത്താ­വ­ളം തന്നെ ആയി തു­ട­രും. അക­ത്തേ­യ്ക്ക് കട­ന്നു­വ­രു­ന്ന ജന­ത്തി­ന്റെ കാ­ലി­ലെ ചെ­രു­പ്പ് താ­നേ അഴി­യും. ഈ കാ­ലം അട്ടി­മ­റി­യേ­ണ്ട­ത് സാ­ങ്കേ­തി­ക­ത­യു­ടെ തല­ത്തില്‍ മാ­ത്രം അല്ല.

    എ­ന്താ­ണ് ഡി­ജി­റ്റല്‍ മാ­ധ്യ­മ­ത്തി­ന്റെ ഭാ­വു­ക­ത്വം എന്ന­ത് സാം­സ്കാ­രി­ക­മായ ഒരു അന്വേ­ഷ­ണം ആണ്. സം­വാ­ദാ­ത്മ­കം ആയി­രി­ക്കുക എന്ന­ത് ഒരു സേ­വ­ന­ത്തു­റ­യില്‍ മാ­ത്രം അല്ല ഏത് വ്യ­ക്തി­ക്കും സമൂ­ഹ­ത്തി­നും പ്ര­സ്ഥാ­ന­ത്തി­നും ഒക്കെ ആഗ്ര­ഹി­ക്കു­ക­യും എത്തി­പ്പി­ടി­ക്കു­ക­യും ചെ­യ്യാ­വു­ന്ന ഉയര്‍­ന്ന ഒരു വ്യ­വ­ഹാ­ര­രീ­തി­യാ­ണ്. സു­താ­ര്യ­ത­യെ­യും വേ­ഗ­ത­യെ­യും ഭയ­പ്പെ­ടാ­തി­രി­ക്കുക എന്ന­ത് മനഃ­ശാ­സ്ത്ര­പ­ര­വും സാ­മൂ­ഹ്യ­വും ചരി­ത്ര­പ­ര­വു­മായ ഒരു അനു­ശീ­ല­നം ആണ്. ഭയം ഭരി­ക്കു­ന്ന ജര്‍­മ്മ­നി­യെ­പ്പ­റ്റി ബെര്‍­ത്തോള്‍­ഡ് ബ്ര­ഹ്റ്റ് പറ­ഞ്ഞ­ത് പ്ര­ശ­സ്ത­മാ­ണ­ല്ലോ. തീര്‍­ച്ച­യാ­യും ഭയ­പ്പെ­ടു­ത്തു­ന്ന­വര്‍­ക്ക് ഇത് ഒരു­പാ­ട് സൌ­ക­ര്യം തരു­ന്നു. ഭയ­പ്പെ­ടു­ത്തു­ന്ന­വര്‍ എപ്പോ­ഴും ഭയ­ക്കു­ന്ന­വര്‍ കൂ­ടി ആകാ­തെ വയ്യ, ജീ­വി­ത­ത്തി­ലെ­പ്പോ­ഴും. ശി­ര­സ്സ് ഉന്ന­ത­വും മന­സ്സ് നിര്‍­ഭ­യ­വു­മാ­യി­രി­ക്കു­ന്ന ടാ­ഗോ­റി­ന്റെ സ്വാ­ത­ന്ത്യ്ര­സ്വര്‍­ഗ്ഗ­ത്തെ നമ്മു­ടെ ഇത്തി­രി­വ­ട്ട­ത്തി­ലെ­ങ്കി­ലും സ്വ­ന്ത­മാ­ക്കാന്‍ ശ്ര­മി­ച്ചു­കൊ­ണ്ടേ­യി­രി­ക്ക­ണം. രണ്ട് വ്യ­ക്തി­കള്‍ തമ്മി­ലു­ള്ള ഒരു ഇട­പാ­ടാ­ണ് ആത്യ­ന്തി­ക­മാ­യി ഏത് മാ­നു­ഷി­ക­വ്യ­വ­ഹാ­ര­വും. സര്‍­ക്കാ­രാ­പ്പീ­സില്‍ ഇരി­ക്കു­ന്ന­യാള്‍ അമൂര്‍­ത്ത­മായ ഭര­ണ­കൂ­ട­ത്തെ­യും കട­ന്നു­വ­രു­ന്ന­യാള്‍ ഒരു സമൂ­ഹ­ത്തെ­യും പ്ര­തി­നി­ധീ­ക­രി­ക്കു­മ്പോള്‍ അത് ഒരു രാ­ഷ്ട്രീ­യ­പ്ര­വര്‍­ത്ത­നം ആകു­ന്നു. തു­റ­ന്ന തെ­രു­വോ­ര­ത്ത് ജന­ക്കൂ­ട്ട­ത്തി­ന്റെ നടു­വില്‍ ഇട്ടി­രി­ക്കു­ന്ന ഒരു കമ്പ്യൂ­ട്ടര്‍ ടേ­ബി­ളി­നു­ചു­റ്റു­മാ­യി ഒരു സര്‍­ക്കാ­രാ­പ്പീ­സ് സങ്കല്‍­പ്പി­ക്കാ­നാ­വു­മോ? അവി­ടെ അഭി­മു­ഖീ­ക­രി­ക്കേ­ണ്ട വെ­യി­ലി­ന്റെ­യും പൊ­ടി­യു­ടെ­യും കാ­റ്റി­ന്റെ­യും സു­ര­ക്ഷി­ത­ത്വ­പ്ര­ശ്ന­ങ്ങള്‍ ആകു­മോ സം­ഘ­ട­ന­ക­ളു­ടെ പ്ര­തി­മാ­സ­യോ­ഗ­ങ്ങ­ളി­ലെ ഒന്നാ­മ­ത്തെ അജ­ണ്ട? ആ അജ­ണ്ട­യെ­പ്പ­റ്റി ഗു­മ­സ്തന്‍ കൂ­ടി­യായ ബ്രാ­ഞ്ച് സെ­ക്ര­ട്ട­റി­യേ­ക്കാ­ളേ­റെ ‘ജ­ന’­ത്തില്‍ ഒരാള്‍ ആശ­ങ്ക­പ്പെ­ടു­മോ? പങ്കാ­ളി­ത്ത­പെന്‍­ഷ­നെ­തി­രായ പണി­മു­ട­ക്ക് നട­ത്തു­ന്ന­ത് ആരാ­യി­രി­ക്കാം­?