രജി എം ദാമോദരന്‍
(പങ്കാളിത്തപെന്‍ഷന്‍ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ സംവിധാനത്തിന്റെ നവീകരണത്തെകുറിച്ച് )
മലയാളം പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചത് http://malayal.am/node/14438
കേരളത്തിലെ സര്‍ക്കാര്‍
സര്‍വ്വീസിനെ സമൂലമായ നവീകരണം ആവശ്യപ്പെടുന്ന ഒന്നായി
കരുതിക്കൊണ്ടുള്ള ഒരു പദ്ധതിയും ഓര്‍ത്തെടുക്കാനില്ല.
സര്‍ക്കാര്‍ സര്‍വ്വീസിന്റെ നവീകരണം എന്ന സങ്കല്‍പ്പം ഈ
ലേഖനത്തില്‍ ഉപയോഗിക്കാന്‍ പോകുന്നത് ഏതര്‍ത്ഥത്തില്‍ ആണ് എന്ന്
സൂചിപ്പിക്കുന്നത് തുടര്‍ന്നുള്ള വായനയ്ക്ക്
ഉപകാരപ്രദമായിരിക്കും.
ഐക്യകേരളത്തിന്റെ രൂപീകരണത്തെ ഒരു നാഴികക്കല്ലായി
കണക്കാക്കുകയാണെങ്കില്‍, അമ്പത് വര്‍ഷത്തിനുമുമ്പ്
നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ സംവിധാനത്തിന്
ഇന്നത്തേതുമായി ഒരര്‍ത്ഥത്തില്‍ താരതമ്യം തന്നെ സാധ്യമല്ല.
അന്ന് മൂന്നു ഡസനോളം മാത്രമുണ്ടായിരുന്ന സര്‍ക്കാര്‍
വകുപ്പുകളുടെ എണ്ണം കാലം പോകെ വിഭജിക്കപ്പെട്ടും പുതുതായി
രൂപം കൊണ്ടും ഇന്ന് നൂറിലേറെയാണ്. വകുപ്പുകള്‍ക്കുള്ളില്‍
തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അധികാരം കാലാകാലങ്ങളില്‍
താഴെ തലങ്ങളിലേക്ക് കൈമാറപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത്തരം
കേവലമായ മാറ്റങ്ങളെ അല്ല, മറിച്ച് രാജ്യഭരണത്തിന്റെ
രാഷ്ട്രീയനേതൃത്വം കൊളോണിയല്‍ ശക്തികളില്‍ നിന്ന്
ജനാധിപത്യപാര്ട്ടികളിലേക്ക് മാറിയതിന് സമാന്തരമായി
സര്‍ക്കാര്‍ സേവനം ഭരണാധികാരിയുടെ ഔദാര്യം എന്ന തലത്തില്‍
നിന്ന് ജനത്തിന്റെ അവകാശം ആയിത്തീരേണ്ടിയിരുന്ന
പ്രക്രിയയെയാണ് സര്‍ക്കാര്‍ സര്‍വ്വീസിന്റെ നവീകരണം എന്ന്
സങ്കല്‍പ്പിക്കാനാവുക.
സേവനങ്ങളെ കൃത്യമായി നിര്‍വ്വചിച്ചുകൊണ്ടും
ഉപഭോക്താവിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടും
ജീവിതത്തിലെ മറ്റ് തുറകളിലെ വ്യവഹാരങ്ങള്‍ സമയബന്ധിതമായി
നിര്‍വ്വഹിക്കാനാവും വിധം വേഗതയോടെയും ഉള്ള ഒരു
സംവിധാനമായി മാറിക്കൊണ്ടല്ല, ബദലുകളില്ലാത്ത
ഭരണാധികാരത്തിന്റെ മൂര്‍ത്തരൂപം എന്ന അവസ്ഥയില്‍ മാത്രം ആണ് സര്‍ക്കാര്‍ സര്‍വ്വീസ്
നിലനില്‍ക്കുന്നത്. ആ അര്‍ത്ഥത്തിലുള്ള നവീകരണത്തെ
പ്രതിരോധിക്കാനുള്ള ശേഷിയും സ്വായത്തമാണ്. ഈ ദിശയില്‍
ഭാഗികമായ രണ്ടോ മൂന്നോ ശ്രമങ്ങള്‍ നടന്നതായി
പറഞ്ഞുകേട്ടിട്ടുള്ളത് സൂചിപ്പിക്കാം.
ആദ്യത്തേത് സി. അച്യുതമേനോന് മുഖ്യമന്ത്രിയായിരിക്കേ
ജോബ് ഇവാല്യുവേഷന് നടത്തി സര്‍ക്കാര്‍ വകുപ്പുകളുടെയും
ആഫീസുകളുടെയും ഘടനയും സേവന - വേതന വ്യവസ്ഥകളും
പുനര്നിര്ണ്ണയിക്കാനായി ആന്ധ്രാപ്രദേശില്‍ നിന്നും രണ്ട്
വിദഗ്ധരെ കൊണ്ടുവന്ന ചരിത്രമാണ്. ആധുനികമായ മാനേജ്മെന്റ്
സങ്കല്‍പ്പങ്ങള്‍ അത്ര പരിചിതമല്ലായിരുന്ന അക്കാലത്ത്
ഇവിടത്തെ സര്‍ക്കാര്‍ സംവിധാനത്തിന്റെ സങ്കീര്‍ണ്ണത കണ്ട്
വിദഗ്ധര്‍ ഓടി രക്ഷപ്പെട്ടു എന്നാണ് കഥ.
മറ്റൊന്ന്, ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ 73, 74
ഭരണഘടനാ ഭേദഗതികള്‍ക്കും ജനകീയാസൂത്രണത്തിനും
അധികാരവികേന്ദ്രീകരണത്തിനും തുടര്‍ച്ചയായി
സെക്രട്ടറിയേറ്റ് മുതല്‍ എല്ലാ വകുപ്പുകളിലും ശാസ്ത്രീയവും
യുക്തിസഹവുമായ ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിനായി നടന്ന
ശ്രമമാണ്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ എല്ലാ
സംഘടനകളും പല്ലും നഖവും ഒക്കെക്കൊണ്ട് ഈ ശ്രമത്തെ ഉപേക്ഷിക്കും
വരെയും പ്രതിരോധിച്ചു എന്നാണറിവ്. ആരെയും നോവിക്കാത്ത
പേരിനുള്ള ചില കസേരമാറ്റങ്ങള് ഒഴിച്ചാല്‍ പുനര്‍വിന്യാസം
ഉദ്ദേശിക്കപ്പെട്ട രീതിയില്‍ നടന്നില്ല എന്നുതന്നെ പറയാം.
ഈ രണ്ട് ശ്രമങ്ങളും താരതമ്യേന ആത്മാര്‍ത്ഥവും തെളിഞ്ഞ
ഉദ്ദേശങ്ങളോട് കൂടിയതും അത്രതന്നെ തെളിഞ്ഞ കാരണങ്ങളാല്‍
ഇല്ലാതായതും ആണെങ്കില്‍ 2000 നുശേഷം എ. ഡി. ബി (Asian Development
Bank) യുടെ സാമ്പത്തികസഹായത്തോടെ നടപ്പിലാക്കപ്പെട്ട
ഭരണകൂടത്തിന്റെ ആധുനികവല്‍ക്കരണ പരിപാടി (Modernisation in
Government Program - MGP) കുറച്ചുകൂടി സങ്കീര്‍ണ്ണമാണ്.
ആഗോളവല്‍ക്കരണ നയങ്ങളുടെ ഇന്ത്യന്‍ പതിപ്പിന്റെ പത്താം
വയസ്സിനും ശേഷം സ്വീകരിക്കപ്പെട്ട MGP സംസ്ഥാനത്തിന്റെ
പൊതുവികസനത്തിനായുള്ള സാമ്പത്തികസഹായം നല്‍കുകയും
ആയതിനുള്ള മുന്നുപാധിയായി സര്‍ക്കാര്‍ സര്‍വ്വീസില്‍
ഘടനാപരമായ പരിഷ്കാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും അവയുടെ
നിര്‍വ്വഹണത്തിന് ആവശ്യമായ തുക പദ്ധതിയില്‍ വകവെച്ച്
നല്‍കുകയും ആണ് ചെയ്തത് എന്ന് ചുരുക്കിപ്പറയാം.
പൊതുവെ ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായി
മുന്നോട്ടുവെച്ച, പൊതുസംവിധാനങ്ങളുടെ വലിപ്പവും ചെലവും
കുറയ്ക്കല്‍ രീതി ആയിരുന്നു MGP യുടെയും പ്രിസ്ക്രിപ്ഷന്.
സര്‍ക്കാര്‍ സംവിധാനത്തിന്റെ പുനഃസംവിധാനം എന്ന പേരില്‍
തസ്തികകള്‍ യുക്തിസഹമല്ലാതെ വെട്ടിക്കുറയ്ക്കുകയും
ജീവനക്കാരുടെ സാമ്പത്തികാനുകൂല്യങ്ങള്‍
പിടിച്ചുവെയ്ക്കാനുള്ള ബാലിശമായ വാദങ്ങള്‍ നിരത്തുകയും ചില
ആഫീസുകള്‍ അറ്റകുറ്റപ്പണി നടത്തുകയും കമ്പ്യൂട്ടര്‍
വാങ്ങുന്നതുപോലെ ചില കാര്യങ്ങള്‍ക്ക് പണം നല്‍കുകയും
അപ്രസക്തമായ ചില പരിശീലന പരിപാടികള്‍ക്ക് ജീവനക്കാരെ
വിധേയമാക്കുകയും ചെയ്തു എന്നതേ അറിവില്‍ പെട്ടിട്ടുള്ളൂ.
ഇക്കാലത്തിനിടക്ക് സര്‍ക്കാര്‍ സര്‍വ്വീസിന്റെ നവീകരണം
എന്ന സങ്കല്‍പ്പത്തെപ്പറ്റി ആഴത്തില്‍ ആലോചിക്കാന്‍
പ്രേരിപ്പിച്ച രണ്ട് ഘട്ടങ്ങള്‍ ഉണ്ടായി. ആദ്യത്തേത് എ. ഡി. ബി
നിര്‍ദ്ദേശിച്ച ഘടനാപരമായ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍
ഉദ്ദേശിച്ചുകൊണ്ട് 2002 ല്‍ എ. കെ. ആന്റണി
മുഖ്യമന്ത്രിയായിരിക്കേ പുറപ്പെടുവിച്ച ഉത്തരവിനെതിരെ
ജീവനക്കാരും അധ്യാപകരും ഒരു മാസത്തിലധികം കാലം സമരം
ചെയ്ത അവസരമാണ്. ഭരണപരമായ ഒരു ഉത്തരവിനെതിരെ
രാഷ്ട്രീയകക്ഷികളോടുള്ള വിധേയത്വത്തിനതീതമായി എല്ലാ
സംഘടനകളും ഒരുമിച്ചുനിന്നു എന്നതുപോലെ തന്നെ
പ്രസ്തുതസമരത്തെ അനന്യമാക്കുന്നത് അതിന് എതിരായി രൂപം
കൊണ്ട രൂക്ഷമായ ജനപ്രിയപ്രതികരണങ്ങള് ആണ്. സമരം
ചെയ്യുന്നവര്‍ ഈ സമൂഹത്തിന് നല്കിക്കൊണ്ടിരിക്കുന്ന സേവനം
എന്താണ് എന്ന വ്യക്തമായ ചോദ്യം പല കോണില്‍ നിന്നും
ഉന്നയിക്കപ്പെട്ടു. ഒരു പക്ഷേ ഇനി അത്തരം ഒരു സമരം തന്നെ
സാധ്യമാവാത്ത അത്രയും വെളിച്ചത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസ്
തുറന്നുകാണിക്കപ്പെട്ടു.
പത്ത് വര്‍ഷത്തിനുശേഷം അതേ ചര്‍ച്ചകള്‍ക്ക് വീണ്ടും അരങ്ങ്
ഒരുങ്ങുകയാണ്. ഇത്തവണ കാരണങ്ങള്‍ രണ്ടാണ്. കേരളത്തില്‍
സംസ്ഥാനസര്‍ക്കാര്‍ സര്‍വ്വീസില്‍ നിലവിലുണ്ടായിരുന്ന
വിരമിക്കല്‍ പ്രായം 55 ല്‍ നിന്നും 56 ആക്കി ഉയര്‍ത്തുകയും
വീണ്ടും 58 ഓ 60 വരെയോ ആക്കുകയും ചെയ്യുമെന്ന
പ്രഖ്യാപനത്തിന്റെ സാഹചര്യം ഒന്ന്. പിന്നെ, സര്‍വ്വീസില്‍
പുതുതായി പ്രവേശിക്കുന്ന എല്ലാവര്ക്കും പങ്കാളിത്ത പെന്ഷന് ഏര്‍പ്പെടുത്താന്‍ തത്വത്തില്‍ തീരുമാനിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനവും.
ഇക്കാര്യങ്ങളെ സാമാന്യമായി ഇങ്ങനെ വര്‍ണ്ണിക്കാം.
കേരളത്തില്‍ ഏതാണ്ട് എല്ലാ വിഭാഗം ജീവനക്കാര്‍ക്കും
വിരമിക്കല്‍ പ്രായം 55 ആയിരുന്നു. അതായത് 55 വയസ്സ് തികയുന്ന
മാസത്തിന്റെ അവസാനദിവസം വിരമിക്കുന്ന രീതി. 2010 മുതല്‍ 55
വയസ്സ് തികയുന്നതിനുശേഷം വരുന്ന മാര്‍ച്ച് മാസത്തില്‍
വിരമിക്കുന്ന രീതി നിലവില്‍ വന്നു. ഇതിന്റെ സ്ഥാനത്ത് 56 വയസ്സ്
തികയുന്ന മാസത്തിന്റെ അവസാനദിവസം വിരമിക്കുന്ന രീതി
2011-12 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടു. വിരമിക്കല്‍
പ്രായം 58 ഓ 60 ഓ ആയി ഉയര്‍ത്താനുള്ള ശ്രമത്തിന്റെ തുടക്കമായി ഈ
നടപടി വിലയിരുത്തപ്പെടുകയും യുവജനങ്ങളുടെ വ്യാപകമായ
വിമര്‍ശനത്തിന് ഇടം കൊടുക്കുകയും ചെയ്തു. എന്നാല്‍, ഇതിനെതിരെ
തുടങ്ങിവെച്ച യുവജനസമരം ഒറ്റ ദിവസത്തില്‍ ഒടുങ്ങി.
2013 ഏപ്രില്‍ 01 മുതല്‍ കേരളത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് നിലവിലുള്ള പെന്ഷന് പദ്ധതിക്കുപകരം പങ്കാളിത്തപെന്‍ഷന്‍ ബാധകമായിരിക്കുമെന്ന ഒറ്റ വരി പ്രഖ്യാപനമാണ് ആഗസ്റ്റ് 08 ലെ സര്‍ക്കാര്‍ ഉത്തരവിലുള്ളത്.
കൂടുതല്‍ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടാന്‍
ഇരിക്കുന്നതേ ഉള്ളൂ. എന്നാല്‍ മുഖ്യമന്ത്രി, ധനമന്ത്രി
എന്നിവരുടെ ഔപചാരിക പത്രസമ്മേളനങ്ങളിലെ പ്രഖ്യാപനങ്ങള്‍
നല്കുന്ന സൂചന, 2004 ഏപ്രില്‍ 01 മുതല്‍ കേന്ദ്രസര്‍ക്കാരും
തുടര്‍ന്ന് വിവിധതീയതികളില് 25 ഓളം സംസ്ഥാനസര്‍ക്കാരുകളും
നടപ്പിലാക്കിയ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി തന്നെയാണ്
കേരളത്തിന്റെ മാതൃക എന്നാണ്.
കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ രൂപം
കൊടുത്തിരിക്കുന്ന പി. എഫ്. ആര്. ഡി. എ (Pension Fund Regulatory and
Development Authority - PFRDA) യ്ക്ക് നിയമപരമായ അസ്തിത്വം
ലഭിക്കുന്നതോടെ കേരളത്തിലെ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയും
അതോറിറ്റിയുടെ ഉത്തരവാദിത്തത്തില്‍ നടത്തുന്ന ദേശീയ പെന്ഷന്
പദ്ധതി (National Pension Scheme - NPS) യുടെ ഭാഗമായി മാറും.
ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10% വും തത്തുല്യമായ
സര്‍ക്കാര്‍ വിഹിതവും ചേര്‍ന്ന തുക പെന്ഷന് ഫണ്ടിലേക്ക്, 60
വയസ്സില്‍ അതുവരെ അടച്ചതുകയുടെ പരമാവധി 60% തുക തിരികെയും
ബാക്കി തുകയ്ക്ക് സ്വായത്തമാക്കുന്ന ആന്വിറ്റിയില്‍ നിന്ന്
പ്രതിമാസ പെന്‍ഷനും, പെന്ഷന് ഫണ്ട് പി. എഫ്. ആര്. ഡി. എയുടെയും
60 വയസ്സിനുശേഷം ഇന്‍ഷുറന്‍സ് കമ്പനികളുടെയും
നിയന്ത്രണത്തില്‍, നിലവിലുള്ള പ്രോവിഡന്റ് ഫണ്ട് സംവിധാനം
അവസാനിക്കും, മിനിമം പെന്ഷന്/കുടുംബപെന്ഷന് തുടങ്ങിയ
ആനുകൂല്യങ്ങള്‍ അവസാനിക്കും, പെന്ഷന് ക്ഷാമബത്ത
(ക്ഷാമാശ്വാസം) ബാധകമാവില്ല, കാലാകാലങ്ങളിലുള്ള പെന്ഷന്
പരിഷ്കരണം ഇല്ലാതാവും തുടങ്ങിയവയാണ് പങ്കാളിത്തപെന്‍ഷന്‍
പദ്ധതിയുടെ സവിശേഷതകളായി പ്രതീക്ഷിക്കപ്പെടുന്നത്. ഈ
വിവരങ്ങള്‍ ദേശീയ പെന്ഷന് പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷനില്‍ നിന്നാണ്.
വിരമിക്കല്‍ പ്രായം ഉയര്‍ത്തലിനും പങ്കാളിത്തപെന്‍ഷന്‍
ഏര്പ്പെടുത്തലിനും അനുകൂലമായ ന്യായവാദങ്ങളെ ഏറ്റവും
ചുരുക്കത്തില്‍ ഇങ്ങനെ സംഗ്രഹിക്കാം എന്നു തോന്നുന്നു.
1. ഏറ്റവും ഉയര്‍ന്ന ശരാശരി ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞ
വിരമിക്കല്‍ പ്രായവും കേരളത്തില്‍ ആണ്. മുതിര്‍ന്ന
ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന അനുഭവപരിചയം സമൂഹത്തിനു വേണ്ടി
ഉപയോഗപ്പെടുത്താന്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തേണ്ടത്
ആവശ്യമാണ്.
2. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് തൊഴില്‍രഹിതരായ
യുവാക്കളുടെ താല്പര്യത്തിന് വിരുദ്ധമാണെങ്കിലും
സര്‍ക്കാരിന് താല്‍ക്കാലികമായി ലാഭിക്കാന്‍ കഴിയുന്ന തുക
മൂലധനനിക്ഷേപത്തിനായി ഉപയോഗിച്ച് കൂടുതല്‍
തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഈ പ്രശ്നം
പരിഹരിക്കാനാവും.
3. കേരളത്തില്‍ സര്‍ക്കാരിന്റെ ശമ്പള - പെന്ഷന് ബാധ്യത മൊത്തം
റവന്യൂചെലവിന്റെ 70% കടന്നിരിക്കുന്നു. സമീപഭാവിയില്‍ ഇത്
100% കടക്കും. അങ്ങനെ ഒരു ഘട്ടത്തില്‍ പെന്ഷന് വിതരണം
നിര്‍ത്തിവെക്കുക പോലും വേണ്ടിവന്നേക്കാം. ഇത് മറികടക്കാനുള്ള
ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയാണ് പങ്കാളിത്ത പെന്ഷന്.
4. കേന്ദ്രസര്‍ക്കാരും 25 ലധികം സംസ്ഥാനങ്ങളും
പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കിക്കഴിഞ്ഞു. കേരളത്തിന്
മാത്രമായി വിട്ടുനില്‍ക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ
ഭാഗത്തുനിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ട്. പി. എഫ്. ആര്. ഡി. എ ബില്‍
പാസാകുന്നതോടെ നിയമപരമായും ബാധ്യസ്ഥരാവും.
5. നിലവിലുള്ള ജീവനക്കാര്‍ക്ക് കേരളത്തില്‍ പദ്ധതി
ബാധകമാക്കില്ല. പങ്കാളിത്തപെന്‍ഷന്‍ സുരക്ഷിതവും
നിലവിലുള്ളതിനേക്കാള്‍ ലാഭകരവും ജീവനക്കാരുടെ
താല്പര്യങ്ങള് സംരക്ഷിക്കുന്നതുമാണ്.
6. 25 വര്‍ഷത്തിനുശേഷം മാത്രമാണ് സര്‍ക്കാരിന് ഇതിന്റെ
ഗുണഫലം അനുഭവിക്കാനാവുക. താല്ക്കാലികമായ ഏതെങ്കിലും ലാഭം
ഇതില്‍ ആരോപിക്കാനാവില്ല.
ഓരോന്നിനും എതിരായി ഉന്നയിക്കപ്പെടുന്ന വാദങ്ങള്‍ ഇങ്ങനെ.
ഓരോന്നിനും എതിരായി ഉന്നയിക്കപ്പെടുന്ന വാദങ്ങള്‍ ഇങ്ങനെ.
1. കേരളത്തില്‍ ഉയര്‍ന്ന ശരാശരി ആയുര്ദൈര്ഘ്യനിലവാരം
ഉണ്ടായതും കുറഞ്ഞ വിരമിക്കല്‍ പ്രായം നിലനിര്‍ത്തുന്നതും
ഇവിടുത്തേതായ സവിശേഷകാരണങ്ങള്‍ കൊണ്ടാണ്. അതിനെ
സംസ്ഥാനത്തിന്റെ വികസനത്തിനു തടസ്സം നില്ക്കുന്ന ഒന്നായി
അവതരിപ്പിക്കുന്നത് ശരിയല്ല. 56 വയസ്സില്‍
വിരമിക്കുന്നവരുടെ അനുഭവപരിചയം കൂടുതല്‍
വൈവിദ്ധ്യപൂര്‍ണ്ണമായ മാര്‍ഗ്ഗങ്ങളിലൂടെ സമൂഹത്തിന്
ഗുണകരമാക്കണം.
2. പല തരത്തിലും ആകര്‍ഷകമായ തൊഴില്‍ മേഖലയായ സര്‍ക്കാര്‍
സേവനത്തിലേക്ക് കടന്നുവരാന്‍ ശ്രമിക്കുന്ന യുവാക്കള്‍ക്ക്
വിരമിക്കല്‍ പ്രായവര്‍ദ്ധന തടസ്സം തന്നെയാണ്. വിശേഷിച്ചും
നിയമനത്തിന്റെ ഉയര്‍ന്ന പ്രായപരിധിയോട്
അടുത്തെത്തിനില്ക്കുന്നവര്ക്ക്. ഇതോടൊപ്പം തസ്തികകള്‍
വെട്ടിക്കുറക്കാനുള്ള നടപടികള്‍ കൂടി വരുമ്പോള്‍ വലിയൊരു
വിഭാഗത്തിന്റെ പ്രതീക്ഷകള്‍ക്കുമേല്‍ ഇരുള് വീഴുന്നു.
ഇതിലൂടെ ലാഭിക്കുന്ന തുക മൂലധനനിക്ഷേപത്തിനായി
ഉപയോഗിക്കും എന്ന വാദം മുഖവിലയ്ക്ക് എടുക്കാനാവില്ല.
3. ശമ്പള - പെന്ഷന് ബാധ്യത റവന്യൂചെലവിന്റെ 70% ത്തിലും
അധികമാവുന്നത് റവന്യൂ വരുമാനത്തില്‍ സാധ്യമായ വര്‍ധന ഇല്ലാത്ത
സാഹചര്യത്തിലാണ്. ചെലവുകുറക്കുന്നതിനേക്കാള് യുക്തിസഹം
വരുമാനം വര്‍ധിപ്പിക്കല്‍ ആണ്. അതിനുള്ള ഭാവനാപൂര്‍ണ്ണമായ
നടപടികള്‍ ആണ് വേണ്ടത്. എന്നു മാത്രമല്ല, ശമ്പളഇനത്തില്‍
ചെലവഴിക്കുന്ന തുകയെ ജീവനക്കാരന് എന്ന വ്യക്തിക്ക്
നല്കുന്ന സര്‍ക്കാര്‍ സഹായം ആയി അവതരിപ്പിക്കുന്നത്
അശാസ്ത്രീയമാണ്. ഓരോ ജീവനക്കാരനും ജോലി ചെയ്യുന്ന വകുപ്പ്
സാമൂഹ്യവികാസത്തില്‍ വഹിക്കുന്ന കൃത്യമായ ചുമതലയുടെ ചെലവ്
ആയി വേണം ശമ്പളത്തെ കാണാന്‍.
4. കേന്ദ്രത്തിലും 25 സംസ്ഥാനങ്ങളിലും നടപ്പിലാക്കി എങ്കില്‍
പോലും പി. എഫ്. ആര്. ഡി. എ ബില്‍ പാസാവുന്നതിനുമുന്നേ ധൃതി
പിടിച്ച് കേരളവും ഈ പദ്ധതിയുടെ പിന്നാലെ പോകുന്നത്
ദുരൂഹമാണ്.
5. നിലവിലുള്ള ജീവനക്കാര്‍ക്ക് പദ്ധതി ബാധകമല്ല എന്നത്
ധനമന്ത്രിയുടെ ഒരു പ്രഖ്യാപനം മാത്രമാണ്. പെന്ഷന് ഫണ്ട്
അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങളുടെയും നിയമത്തിന്റെയും
അടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന
പദ്ധതിയുടെ വിശദാംശങ്ങള്‍ വരുമ്പോള്‍ ഭാവിയില്‍ ഏത്
ജീവനക്കാരനും പദ്ധതി നിര്ബന്ധമാക്കപ്പെടാം. ഇന്‍ഷുറന്‍സ്
കമ്പനികള്‍ വഴി ഓഹരിക്കമ്പോളത്തോട് ബന്ധപ്പെട്ടിരിക്കുന്ന
പങ്കാളിത്തപെന്ഷനുകള് സുരക്ഷിതവും ലാഭകരവും
ജീവനക്കാരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതും ആണ് എന്ന്
ആഗോളമായുള്ള അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. 2008 ല്‍
ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ തുടക്കം തന്നെ ഇന്‍ഷുറന്‍സ്
കമ്പനികളുടെ തകര്‍ച്ചയോടെയാണ്. ഇപ്പോള്‍ പൊതുമേഖലാ
ധനകാര്യസ്ഥാപനങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന പെന്ഷന്
ഫണ്ട് സ്വകാര്യസ്ഥാപനങ്ങള്‍ക്കും തുറന്നുകിട്ടാനുള്ള
സാദ്ധ്യത ആണ് പി. എഫ്. ആര്. ഡി. എ ബില്‍ മുന്നോട്ടുവെക്കുന്നത്.
6. 25 വര്‍ഷത്തിനുശേഷം മാത്രമാണ് സര്‍ക്കാരിന് ഇതിന്റെ
ഗുണഫലം അനുഭവിക്കാനാവുക എന്നത് ശരിയാണ്. എന്നാല്‍, അത്രയും
കാലത്തേയ്ക്ക് വലിയ ബാധ്യതയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍
സ്വയം ഏറ്റെടുക്കുന്നത്. “ശമ്പള - പെന്ഷന് ബാധ്യത
റവന്യൂചെലവിന്റെ 70% ത്തിലും അധികമാവുന്നു” എന്ന സര്‍ക്കാര്‍
വാദത്തിന്റെ സാഹചര്യത്തില്‍ തന്നെ ചെലവുകുറയ്ക്കാനോ വരുമാനം
വര്‍ദ്ധിപ്പിക്കാനോ ഉള്ള അടിയന്തിരമായ നടപടികള്‍
വേണ്ടിവരും. കാരണം, സര്‍വ്വീസിലുള്ള ജീവനക്കാരുടെയും
നിലവിലുള്ളവരും നാളെ മുതല്‍ വിരമിക്കുന്ന ഇപ്പോഴത്തെ
പെന്ഷന് ആനുകൂല്യങ്ങള്ക്കര്ഹരായവരും ഉള്‍പ്പെടുന്ന
പെന്‍ഷന്‍കാരുടെയും ശമ്പള - പെന്ഷന് ബാധ്യതയ്ക്കൊപ്പം ഈ
ഏപ്രില്‍ മുതല്‍ സര്‍വ്വീസില്‍ വന്നവരുടെ പെന്ഷന് വിഹിതം കൂടി
സര്‍ക്കാര്‍ അടയ്ക്കണം. ഓരോ പുതിയ ആളെ നിയമിക്കുന്നതിനുമൊപ്പം ഈ
ബാദ്ധ്യത കൂടിക്കൊണ്ടിരിക്കും. അപ്പോള്‍, അടിയന്തിരമായി
റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ആണ് അവശ്യം
വേണ്ടിവരിക. അതിനുപകരം തസ്തികകള്‍ വെട്ടിക്കുറച്ചും കാലം
കഴിഞ്ഞ പ്രൊജക്ടുകള്‍ നിര്‍ത്തലാക്കിയും ലൈറ്റും ഫാനും
കെടുത്തിയും എ. സി യുടെ തണുപ്പ് കുറച്ചും ചെലവ് കുറക്കാനാവും
എന്ന സമീപനം യാഥാര്‍ത്ഥ്യബോധത്തോടെ ഉള്ളതല്ല.
തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുക്കാന്‍ പെട്ടെന്ന് സാധിക്കാത്തതും എന്നാല്‍ സാമാന്യബുദ്ധിക്കും യുക്തിക്കും നിരക്കുന്നതുമായ മറ്റ് ചില കാര്യങ്ങള്‍ കൂടി വിരമിക്കല്‍ പ്രായം ഉയര്‍ത്തലിനും പങ്കാളിത്ത പെന്ഷന് പദ്ധതിക്കുമെതിരെ ഉന്നയിക്കപ്പെടുന്നുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ ദൈനംദിനഭരണച്ചെലവുകള് നടത്തിക്കൊണ്ടുപോകുന്നതില്‍ കേരളം അനുഭവിക്കാനിരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു തക്കിടിവിദ്യ ആയാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്തിയത് എന്നതാണ് ഒരു ആരോപണം. സര്‍വ്വീസിന്റെ തുടര്ച്ചയുമായോ നിലവാരവുമായോ യുവാക്കളുടെ തൊഴില്‍ശേഷി പ്രയോജനപ്പെടുത്തുന്നതുമായോ ഒന്നും ബന്ധപ്പെട്ട ഒരു ആലോചനയും ആ തീരുമാനത്തിന്റെ പിന്നില്‍ ഇല്ല. പെന്ഷന് ആനുകൂല്യങ്ങളായി കോടിക്കണക്കിന് രൂപ ഒരുമിച്ച് ട്രഷറിയില്‍ നിന്ന് പിന്‍വലിക്കപ്പെടുന്ന അവസ്ഥയെയാണ് സര്‍ക്കാര്‍ ചുമ്മാ അങ്ങ് ചാടിക്കടന്നത്.
2003 ലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി പങ്കാളിത്തപെന്ഷനെപറ്റി ആലോചിക്കുന്നത്. എന്നാല്‍, അതിനും മുന്നെ, 2002 ല്‍ എ. കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കേ പുറപ്പെടുവിച്ച ഉത്തരവില്‍തന്നെ കേരളത്തില്‍ പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ഉണ്ടായിരുന്നു. ആഗോളവല്‍ക്കരണനയങ്ങളുടെ സ്വീകാരത്തിനുശേഷം 2002 നു മുമ്പായി പുറത്തുവന്ന രണ്ട് പഠനറിപ്പോര്‍ട്ടുകള്‍ എ. കെ. ആന്റണിസര്‍ക്കാരിന്റെ നിര്‍ദ്ദേശം മുതല്‍ ഇന്നുവരെ നടന്ന എല്ലാ നടപടികളുടെയും അടിസ്ഥാനമാണെന്ന് കാണാം. എസ്. എ. ദാവെ അധ്യക്ഷനായ പ്രൊജക്റ്റ് ഒയാസിസ് കമ്മിറ്റി റിപ്പോര്‍ട്ട് (Old Age Social and Income Security Project – OASIS 2000), ഐ. എം. എഫിനുവേണ്ടി റോബര്‍ട്ട് ഗില്ലിങ്ഹാമും ഡാനിയല്‍ കാന്‍ഡയും ചേര്‍ന്ന് തയാറാക്കിയ ഇന്ത്യയിലെ പെന്ഷന് പരിഷ്കാരം എന്ന വര്‍ക്കിങ്ങ് പേപ്പര്‍ (Pension reforms in India 2001) എന്നിവ. തുടര്‍ന്ന് 2002 ല്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി മുന്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറി ബി. കെ. ഭട്ടാചാര്യ ചെയര്‍മാനായ ഉന്നതതല വിദഗ്ദ്ധസംഘം തയാറാക്കിയ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നു. ഈ റിപ്പോര്‍ട്ടുകള്‍ മുന്നോട്ട് വെക്കുന്ന സമീപനങ്ങളെയും നിര്‍ദ്ദേശങ്ങളെയും കാര്യമായ മാറ്റങ്ങള്‍ ഒന്നും കൂടാതെ നടപ്പിലാക്കുക എന്ന ചുമതല മാത്രമാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍വ്വഹിക്കുന്നത് എന്നാണ് ഒരു വിമര്‍ശനം. അതിന്റെ ഭാഗമായി കേരളത്തിലും പദ്ധതി നടപ്പാക്കുന്നത് വരുമാനത്തെ സംബന്ധിച്ചോ റവന്യൂ ചെലവ് സംബന്ധിച്ചോ കേരളത്തിന്റെ തനതായ പ്രശ്നങ്ങളുടെയോ പരിഹാരങ്ങളുടെയോ ഭാഗമേയല്ല എന്നും.
മറ്റൊരു പ്രധാനവിമര്‍ശനം പെന്ഷന് പരിഷ്കരണത്തിന്റെ കാര്യത്തിലാണ്. നിലവില്‍ കേരളത്തില്‍ അഞ്ച് വര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്കരണത്തോടൊപ്പം പെന്‍ഷനും പരിഷ്കരിക്കപ്പെടുന്നുണ്ട്. ഈ രീതി പങ്കാളിത്തപെന്‍ഷനില്‍ പ്രായോഗികമല്ല എന്നത് മാത്രമല്ല അതിന്റെ മറവില്‍ നിലവിലുള്ള പെന്‍ഷന്‍കാരുടെ പെന്ഷന് പരിഷ്കരണവും നഷ്ടപ്പെടും എന്ന ആശങ്കയും പെന്‍ഷന്‍കാരുടെ സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
മാതൃകാതൊഴില്ദാതാവ് എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള സര്‍ക്കാര്‍ തന്നെ തങ്ങളുടെ ഉദ്യോഗസ്ഥരെ അനാകര്‍ഷകമായ പദ്ധതികളുടെ ഇരയാക്കുന്നത് മറ്റ് മേഖലകളിലെ തൊഴില്‍ദാതാക്കളെ കൂടുതല്‍ കടുത്ത തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് പ്രേരിപ്പിക്കും എന്നതാണ് മറ്റൊരു വാദം.
കുടുംബപെന്ഷന്, നിര്ദ്ദിഷ്ടപ്രായത്തിനുമുന്നേ വിരമിക്കുകയോ മരിക്കുകയോ ചെയ്യുന്നവരുടെ കാര്യം, ശമ്പളമില്ലാത്ത അവധി എടുക്കുന്നവരുടെ കാര്യം തുടങ്ങി ഒട്ടനവധി സൂക്ഷ്മാംശങ്ങളില്‍ ഇതിനകം പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ പോലും വ്യക്തത വന്നിട്ടില്ല എന്ന വാര്‍ത്തകള്‍ പ്രശ്നം രൂക്ഷമാക്കുന്നു. കൂടാതെ വിവിധസര്‍ക്കാരുകള്‍ തങ്ങളുടെ വിഹിതം കൃത്യമായി പെന്ഷന് ഫണ്ട് മാനേജര്‍മാര്‍ക്ക് കൈമാറുന്നില്ല എന്ന അനൌപചാരികവാര്ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യങ്ങളും പദ്ധതിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട് വശത്തും ചില പൈങ്കിളിവാദങ്ങളും വ്യാപകമാണ്. എന്നല്ല, അവയ്ക്കാണ് കൂടുതല്‍ പ്രചാരവും. ഒരുപക്ഷേ സാമാന്യജനത്തിന് മനസിലായിട്ടുള്ള ചുരുക്കം കാര്യം തന്നെ ഇവയാണ്.
തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുക്കാന്‍ പെട്ടെന്ന് സാധിക്കാത്തതും എന്നാല്‍ സാമാന്യബുദ്ധിക്കും യുക്തിക്കും നിരക്കുന്നതുമായ മറ്റ് ചില കാര്യങ്ങള്‍ കൂടി വിരമിക്കല്‍ പ്രായം ഉയര്‍ത്തലിനും പങ്കാളിത്ത പെന്ഷന് പദ്ധതിക്കുമെതിരെ ഉന്നയിക്കപ്പെടുന്നുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ ദൈനംദിനഭരണച്ചെലവുകള് നടത്തിക്കൊണ്ടുപോകുന്നതില്‍ കേരളം അനുഭവിക്കാനിരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു തക്കിടിവിദ്യ ആയാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്തിയത് എന്നതാണ് ഒരു ആരോപണം. സര്‍വ്വീസിന്റെ തുടര്ച്ചയുമായോ നിലവാരവുമായോ യുവാക്കളുടെ തൊഴില്‍ശേഷി പ്രയോജനപ്പെടുത്തുന്നതുമായോ ഒന്നും ബന്ധപ്പെട്ട ഒരു ആലോചനയും ആ തീരുമാനത്തിന്റെ പിന്നില്‍ ഇല്ല. പെന്ഷന് ആനുകൂല്യങ്ങളായി കോടിക്കണക്കിന് രൂപ ഒരുമിച്ച് ട്രഷറിയില്‍ നിന്ന് പിന്‍വലിക്കപ്പെടുന്ന അവസ്ഥയെയാണ് സര്‍ക്കാര്‍ ചുമ്മാ അങ്ങ് ചാടിക്കടന്നത്.
2003 ലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി പങ്കാളിത്തപെന്ഷനെപറ്റി ആലോചിക്കുന്നത്. എന്നാല്‍, അതിനും മുന്നെ, 2002 ല്‍ എ. കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കേ പുറപ്പെടുവിച്ച ഉത്തരവില്‍തന്നെ കേരളത്തില്‍ പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ഉണ്ടായിരുന്നു. ആഗോളവല്‍ക്കരണനയങ്ങളുടെ സ്വീകാരത്തിനുശേഷം 2002 നു മുമ്പായി പുറത്തുവന്ന രണ്ട് പഠനറിപ്പോര്‍ട്ടുകള്‍ എ. കെ. ആന്റണിസര്‍ക്കാരിന്റെ നിര്‍ദ്ദേശം മുതല്‍ ഇന്നുവരെ നടന്ന എല്ലാ നടപടികളുടെയും അടിസ്ഥാനമാണെന്ന് കാണാം. എസ്. എ. ദാവെ അധ്യക്ഷനായ പ്രൊജക്റ്റ് ഒയാസിസ് കമ്മിറ്റി റിപ്പോര്‍ട്ട് (Old Age Social and Income Security Project – OASIS 2000), ഐ. എം. എഫിനുവേണ്ടി റോബര്‍ട്ട് ഗില്ലിങ്ഹാമും ഡാനിയല്‍ കാന്‍ഡയും ചേര്‍ന്ന് തയാറാക്കിയ ഇന്ത്യയിലെ പെന്ഷന് പരിഷ്കാരം എന്ന വര്‍ക്കിങ്ങ് പേപ്പര്‍ (Pension reforms in India 2001) എന്നിവ. തുടര്‍ന്ന് 2002 ല്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി മുന്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറി ബി. കെ. ഭട്ടാചാര്യ ചെയര്‍മാനായ ഉന്നതതല വിദഗ്ദ്ധസംഘം തയാറാക്കിയ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നു. ഈ റിപ്പോര്‍ട്ടുകള്‍ മുന്നോട്ട് വെക്കുന്ന സമീപനങ്ങളെയും നിര്‍ദ്ദേശങ്ങളെയും കാര്യമായ മാറ്റങ്ങള്‍ ഒന്നും കൂടാതെ നടപ്പിലാക്കുക എന്ന ചുമതല മാത്രമാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍വ്വഹിക്കുന്നത് എന്നാണ് ഒരു വിമര്‍ശനം. അതിന്റെ ഭാഗമായി കേരളത്തിലും പദ്ധതി നടപ്പാക്കുന്നത് വരുമാനത്തെ സംബന്ധിച്ചോ റവന്യൂ ചെലവ് സംബന്ധിച്ചോ കേരളത്തിന്റെ തനതായ പ്രശ്നങ്ങളുടെയോ പരിഹാരങ്ങളുടെയോ ഭാഗമേയല്ല എന്നും.
മറ്റൊരു പ്രധാനവിമര്‍ശനം പെന്ഷന് പരിഷ്കരണത്തിന്റെ കാര്യത്തിലാണ്. നിലവില്‍ കേരളത്തില്‍ അഞ്ച് വര്‍ഷം കൂടുമ്പോഴുള്ള ശമ്പളപരിഷ്കരണത്തോടൊപ്പം പെന്‍ഷനും പരിഷ്കരിക്കപ്പെടുന്നുണ്ട്. ഈ രീതി പങ്കാളിത്തപെന്‍ഷനില്‍ പ്രായോഗികമല്ല എന്നത് മാത്രമല്ല അതിന്റെ മറവില്‍ നിലവിലുള്ള പെന്‍ഷന്‍കാരുടെ പെന്ഷന് പരിഷ്കരണവും നഷ്ടപ്പെടും എന്ന ആശങ്കയും പെന്‍ഷന്‍കാരുടെ സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
മാതൃകാതൊഴില്ദാതാവ് എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള സര്‍ക്കാര്‍ തന്നെ തങ്ങളുടെ ഉദ്യോഗസ്ഥരെ അനാകര്‍ഷകമായ പദ്ധതികളുടെ ഇരയാക്കുന്നത് മറ്റ് മേഖലകളിലെ തൊഴില്‍ദാതാക്കളെ കൂടുതല്‍ കടുത്ത തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് പ്രേരിപ്പിക്കും എന്നതാണ് മറ്റൊരു വാദം.
കുടുംബപെന്ഷന്, നിര്ദ്ദിഷ്ടപ്രായത്തിനുമുന്നേ വിരമിക്കുകയോ മരിക്കുകയോ ചെയ്യുന്നവരുടെ കാര്യം, ശമ്പളമില്ലാത്ത അവധി എടുക്കുന്നവരുടെ കാര്യം തുടങ്ങി ഒട്ടനവധി സൂക്ഷ്മാംശങ്ങളില്‍ ഇതിനകം പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ പോലും വ്യക്തത വന്നിട്ടില്ല എന്ന വാര്‍ത്തകള്‍ പ്രശ്നം രൂക്ഷമാക്കുന്നു. കൂടാതെ വിവിധസര്‍ക്കാരുകള്‍ തങ്ങളുടെ വിഹിതം കൃത്യമായി പെന്ഷന് ഫണ്ട് മാനേജര്‍മാര്‍ക്ക് കൈമാറുന്നില്ല എന്ന അനൌപചാരികവാര്ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യങ്ങളും പദ്ധതിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട് വശത്തും ചില പൈങ്കിളിവാദങ്ങളും വ്യാപകമാണ്. എന്നല്ല, അവയ്ക്കാണ് കൂടുതല്‍ പ്രചാരവും. ഒരുപക്ഷേ സാമാന്യജനത്തിന് മനസിലായിട്ടുള്ള ചുരുക്കം കാര്യം തന്നെ ഇവയാണ്.
ജീവനക്കാര്‍ അനുഭവിക്കുന്ന
സാമ്പത്തികാനുകൂല്യങ്ങളില് ഒരു വെട്ടിക്കുറക്കല്‍ വരുത്താന്‍
പോകുന്നു. ആ വെട്ടിക്കുറക്കല്‍ ഖജനാവില്‍ നേരിട്ട്
പ്രതിഫലിക്കും. അങ്ങനെ സര്‍ക്കാരിന് കിട്ടുന്ന ലാഭം കാര്‍ഷിക -
ഉത്പാദനമേഖലയിലും സംസ്ഥാനത്തിന്റെ മൂലധനനിക്ഷേപമായും
സമൂഹത്തിന് മുഴുവന്‍ ഗുണപരമായി ഉപയോഗിക്കപ്പെടും.
#അനുകൂലപൈങ്കിളി.
സ്വകാര്യമേഖലയില്‍ ഇപ്പോള്‍ തന്നെ പെന്ഷന് പദ്ധതികള്‍
ഇല്ല. ഉള്ളത് തന്നെ പങ്കാളിത്ത മാതൃകയില്‍ ആണ് താനും. പിന്നെ,
സര്‍ക്കാര്‍ ജീവനക്കാരന് മാത്രം എന്തിനാ ഇത്ര വലിയ ഒരു
ആനുകൂല്യം?
#അസൂയപ്പൈങ്കിളി.
ശമ്പളത്തില്‍ നിന്ന് 10% കുറവ് വരാന്‍ പോകുന്നു. ഇത്
നികത്തിക്കിട്ടാന്‍ ജീവനക്കാരന് കൈക്കൂലി വാങ്ങാന്‍
നിര്‍ബന്ധിതനാവും. പെന്ഷന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍
ഭാവിയിലേക്കൊരു കരുതലും വേണമല്ലോ. അതെല്ലാം മുന്നില്‍ വരുന്ന
പൊതുജനത്തില്‍ നിന്ന് വസൂലാക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍
അഴിമതിയും കൈക്കൂലിയും വര്‍ദ്ധിക്കും.
#എതിരാളിപ്പൈങ്കിളി.
സര്‍ക്കാര്‍ ജോലിക്ക് അല്ലെങ്കില്‍തന്നെ താഴ്ന്ന ശമ്പളം
ആണ് കിട്ടുന്നത്. പെന്‍ഷനും ഉറപ്പില്ലാതാവുന്നതോടെ തീര്‍ത്തും
അനാകര്‍ഷകമാകുന്ന സര്‍ക്കാര്‍ സര്‍വ്വീസില്‍ പുതിയ
ചെറുപ്പക്കാര്‍ കടന്നുവരാന്‍ മടിക്കും. സര്‍വ്വീസ്
കാര്യക്ഷമമല്ലാതാവും.
#വിലാപപ്പൈങ്കിളി
ഇങ്ങനെ പുതുതലമുറ സാമ്പത്തികപരിഷ്കാരങ്ങളുടെ
ഔപചാരികന്യായങ്ങള് ഒരു ദിശയിലേക്കും മലയാളിയുടെ സഹജമായ
പൈങ്കിളിത്തങ്ങള്‍ എതിര്‍ദിശയിലേക്കും വണ്ടിയോടിക്കുന്ന ഈ
വിഷമവൃത്തത്തിനകത്തേക്ക് എവിടെക്കൂടിയാണ് ഒന്ന്
പ്രവേശിക്കാനാവുക?
1992 നുശേഷമാണ് ആഗോളമായിത്തന്നെ ഓഹരി വിപണിയോടും
പ്രത്യേകിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരിബന്ധിത
നിക്ഷേപപദ്ധതികളുമായും നേരിട്ടുബന്ധപ്പെട്ട
പങ്കാളിത്തപെന്‍ഷന്‍ എന്ന സങ്കല്‍പ്പം വ്യാപകമാവുന്നത്.
അതിനുശേഷമാണ് തൊഴില്‍മേഖല എന്ന നിലയില്‍
സ്വകാര്യമേഖലയ്ക്ക് പരമപ്രാധാന്യമുള്ള വികസിത യൂറോപ്യന്‍
രാജ്യങ്ങളില്‍ പെന്‍ഷന്‍ഫണ്ടുകള്‍ രൂപീകരിക്കപ്പെടുന്നത്.
മൂലധനത്തിന്റെ രാജ്യാതിര്‍ത്തികള്‍ മാഞ്ഞുതുടങ്ങിയപ്പോള്‍
വികസ്വര രാജ്യങ്ങളുടെയും ഭരണസംവിധാനത്തിന്റെ ഘടന മാറ്റുക
എന്നത് കോര്‍പ്പറേറ്റ് ശക്തികളുടെ ആവശ്യമായി. ഇതാണ്
ഇന്ത്യയിലടക്കം പെന്ഷന് വിഹിതം ഓഹരിക്കമ്പോളത്തിലേക്ക്
ആകര്‍ഷിക്കുന്ന പദ്ധതികള്‍ അനിവാര്യമാക്കിയത്. എന്നിരിക്കേ,
സര്‍ക്കാരിന്റെ സാമാന്യന്യായവാദങ്ങളെ മുഖവിലയ്ക്കെടുത്ത്
പ്രശ്നം തീര്‍ക്കാനാവുമോ?
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് ഈ പദ്ധതിയെ
നഖശ്ശിഖാന്തം എതിര്‍ത്ത് തൊലി പൊളിച്ചുകാണിച്ച് ഇന്നത്തെ
സര്‍ക്കാര്‍ സര്‍വ്വീസിനെയും ജീവനക്കാരനെയും പോറലേല്‍ക്കാതെ
സംരക്ഷിച്ചാല്‍ മതിയാവുമോ? നാളെ നടക്കാനിരിക്കുന്ന ഒരു
തെരഞ്ഞെടുപ്പില്‍ ആഗോളവല്‍ക്കരണനയങ്ങളെ എതിര്‍ക്കുന്ന ഒരു
സമ്മര്ദ്ദശക്തിയാകാവുന്നത്ര വലിയ ഒരു വോട്ട് മാറ്റം
സൃഷ്ടിക്കാന്‍ വേണ്ടിയുള്ള പ്രചരണപ്രവര്‍ത്തനങ്ങളുടെ ഭാഗം
മാത്രമാണോ ഈ ചര്‍ച്ചയും? ദീര്‍ഘകാലാടിസ്ഥാനത്തില്‍
കേരളീയസമൂഹത്തിന് ഗുണകരമാവുക എന്തായിരിക്കും?
പ്രചരണങ്ങളുടെ ഭാഗമായി മാത്രം ജനത്തോടും
ബഹുജനസംഘടനകളോടും സംവിധാനങ്ങളോടും
ആപ്പീസിനകത്തുകയറിയാല് പിരിയാവുന്ന ഒരു
താല്‍ക്കാലിക“സമ്മന്തം” മതിയോ ജീവനക്കാര്‍ക്കും അവരുടെ
സംഘടനകള്‍ക്കും? എങ്ങനെയാണ് ‘ജന’ത്തെ ഈ ചര്‍ച്ചയുടെ
കേന്ദ്രത്തിലേക്ക് കൊണ്ടുവരാനാവുക?
പെന്ഷന് സമ്പ്രദായം പരിഷ്കരിക്കുന്നതിലൂടെ ആധുനിക
സാമ്പത്തിക / മനുഷ്യവിഭവ മാനേജ്മെന്റ് സങ്കല്‍പ്പങ്ങളാണ്
തങ്ങള്‍ മുന്നോട്ടുവെക്കുന്നത് എന്ന അവകാശവാദത്തെ എല്ലാ
ആധുനികസങ്കല്പ്പങ്ങളെയും തള്ളിക്കളഞ്ഞ് സര്‍ക്കാര്‍
സര്‍വ്വീസിന്റെ തനിമ സംരക്ഷിച്ചുകൊണ്ടുതന്നെ ആണോ
പ്രതിരോധിക്കേണ്ടത്? ഒന്നു തിരിച്ച് ചിന്തിച്ചാലോ?
ഇന്നത്തെ സാഹചര്യത്തില്‍ കേരളസര്‍ക്കാരിന്റെ ആഗസ്റ്റ് 8 ലെ
പ്രഖ്യാപനം നടപ്പിലാവാന്‍ ചെറുതല്ലാത്ത സാദ്ധ്യത
നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അതിനുമപ്പുറത്ത് എന്താണ്
കേരളത്തിലെ സര്‍ക്കാര്‍ ഗുമസ്തവര്ഗ്ഗത്തെ (സര്‍ക്കാര്‍
ജീവനക്കാരുടെ/ആപ്പീസുകളുടെ ഒരു മുഖം ആയി എടുക്കാവുന്ന
വര്‍ഗ്ഗം ഗുമ്സതര് തന്നെയാണല്ലോ) ഇത്രയേറെ വെറുക്കുന്ന
അവസ്ഥയിലേക്ക് ജനത്തെ നയിച്ചത് എന്ന സാമാന്യമായ ഒരു അന്വേഷണം
സംഗതമാണ്. സഹജവും പ്രായം തികഞ്ഞതും അടിസ്ഥാനപരവുമായ
മൂന്ന് കുഴപ്പങ്ങളെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസില്‍
ആരോപിക്കാം.
- കൊളോണിയല്‍ ഭരണകര്‍ത്താക്കള്‍ ഭരിക്കാന്‍ മാത്രം എത്തിയ നാട്ടിലെ ജനതയോട് പുലര്‍ത്തിയ അവിശ്വാസമാണ് ജനായത്തഭരണത്തിലും നമ്മുടെ ഭരണസംവിധാനത്തിന്റെ മുഖമുദ്ര. തങ്ങള്‍ക്ക് വിശ്വാസമില്ലാത്തവരെ ഭയപ്പെടുത്തി സത്യം കണ്ടെത്തുക എന്നതാണ് അടിസ്ഥാനപ്രമാണം. അങ്ങനെ കണ്ടെത്തുന്നതോ, ‘അസത്യം’ ബോധിപ്പിച്ച് ‘ജനം’ സര്‍ക്കാരില്‍ നിന്ന് കൈക്കലാക്കാന്‍ ശ്രമിച്ച ‘പണ്ടാരവക’ സര്‍ക്കാരിനുവേണ്ടി സംരക്ഷിക്കാനും. ആവശ്യത്തോട് ചേര്‍ത്തുവെക്കാതെ ചെലവുകള്‍ ചുരുക്കാനുള്ള ശ്രമം, നൂറു കിട്ടണമെങ്കില്‍ സര്‍ക്കാരിലേക്ക് അപേക്ഷിക്കുമ്പോള്‍ ആയിരത്തിന് എഴുതണം എന്ന ബോധം, ഓരോ കാര്യത്തിനും ഡസന്‍ കണക്കിന് സര്‍ട്ടിഫിക്കറ്റുകള്‍ ബോധിപ്പിക്കേണ്ടി വരുന്ന അവസ്ഥ... ഇതെല്ലാം അവിശ്വാസം ഭരിക്കുന്ന ഒരു സംവിധാനത്തിന്റെ ലക്ഷണങ്ങളാണ്.
- ഭരണസംവിധാനത്തിന്റെ ഓരോ തട്ടിലെയും പ്രവര്‍ത്തനങ്ങള്‍ തൊട്ടുമുകളില്‍ കൃത്യമായി മോണിട്ടര്‍ ചെയ്യപ്പെടാത്ത അവസ്ഥയില്‍ യഥാര്‍ത്ഥത്തില്‍ തീരുമാനമെടുക്കാന്‍ അധികാരപ്പെടാത്ത ഉദ്യോഗസ്ഥന് പോലും അധികാരം കൈയാളുന്നതായി തോന്നിപ്പിക്കുകയും ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ നിലപാട് കാര്യങ്ങള്‍ നടത്തുന്നതില്‍ പ്രധാനമാവുകയും ഓരോ ഉദ്യോഗസ്ഥനെയും സന്തോഷിപ്പിക്കുക എന്നത് ജനത്തിന്റെ ബാധ്യതയാവുകയും ചെയ്തു. അവകാശപ്പെട്ടതും വിഹിതവും ആയ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ പോലും കൈക്കൂലി നല്കേണ്ടിവരുന്ന സവിശേഷമായ ഒരു അവസ്ഥ അങ്ങനെ നമ്മുടെ വ്യവസ്ഥയുടെ ഭാഗമായി.
- ആദ്യം സൂചിപ്പിച്ച അവിശ്വാസം സംവിധാനത്തെ മൊത്തമായി നയിച്ചത് തികഞ്ഞ രഹസ്യാത്മകതയിലേക്കും സുതാര്യതയില്ലായ്മയിലേക്കുമാണ്. (2005 ലാണ് വിവരാവകാശനിയമം പോലും വരുന്നത്. അതിനെ മെരുക്കാന്‍ എല്ലാ ഉദ്യോഗസ്ഥന്മാരും പഠിച്ചുകഴിഞ്ഞു. ഇനി ഒരു വിവരം കിട്ടിയാലും അതിന്റെ അടിസ്ഥാനത്തില്‍ കൊടുക്കാവുന്ന പരാതി വീണ്ടും ഇതേ സംവിധാനത്തിലേയ്ക്ക് തന്നെ പോകും) ഇത് അഴിമതിക്ക് പാകത്തില്‍ മണ്ണ് കുഴച്ച് പരുവപ്പെടുത്തി. ഈ രഹസ്യാത്മകത സര്‍വ്വീസിനെ ഒരു തരത്തിലുമുള്ള ‘ഫീഡ് ബാക്ക്’ രീതികളും ഇല്ലാത്ത ഒരു സംവിധാനമാക്കി മാറ്റുകയും ചെയ്തു. ഏതു പദ്ധതിയായാലും ഏറ്റവും ഒടുവില്‍ ജനത്തിന് കൈമാറുന്ന ഉദ്യോഗസ്ഥന്റെ അനുഭവം എന്ത് എന്നന്വേഷിക്കുന്ന ശൈലി സര്‍ക്കാര്‍ സര്‍വ്വീസില്‍ പണ്ടേ ഇല്ല.
ചുരുക്കിപ്പറഞ്ഞാല്‍ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത
അവസ്ഥ. ഇതിന് മാറ്റം വരാന്‍ വലിയ സാധ്യത ഉണ്ടായിരുന്ന ഒരു
ഘട്ടമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങള്‍.
വിവരവിനിമയത്തിലെ താരതമ്യേന വലിയ കുതിച്ചുചാട്ടങ്ങളാണ്
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ മൂന്നും ഇരുപത്തൊന്നാം
നൂറ്റാണ്ടിന്റെ ആദ്യത്തെയും ദശകങ്ങളെ അടയാളപ്പെടുത്തുന്നത്.
ഇന്ത്യയുടെ അനുഭവം വെച്ചുനോക്കുമ്പോള്‍ 1980 കള്‍
ടെലിവിഷന്റെയും 90 കള്‍ പേര്‍സണല്‍ കമ്പ്യൂട്ടറിന്റെയും
ഇന്റര്‍നെറ്റിന്റെയും 2000 നുശേഷമുള്ള കാലം മൊബൈല്‍
ഫോണിന്റെയും വ്യാപനത്തിന് സാക്ഷിനിന്നു. കഴിഞ്ഞ കുറച്ചധികം
നൂറ്റാണ്ടുകളില്‍ ലഘുവൃക്ഷങ്ങള്‍ അരച്ചുണ്ടാക്കുന്ന
കടലാസിന്മേല്‍ മൂന്നുതരത്തില്‍ (എഴുതിയും ടൈപ്പ് റൈറ്റര്‍
ഉപയോഗിച്ചും അച്ചടിച്ചും) നിര്‍മ്മിക്കുന്ന രേഖകള്‍ മാത്രമാണ്
ഗുമസ്തപ്പണിയുടെ അടിസ്ഥാനവും അലങ്കാരവും അഹംഭാവവും
ആയിരുന്നത്. സാധാരണമായി തപാല്‍ വകുപ്പിന്റെ സഹായത്തോടെ
അയക്കുന്ന കത്തുകളും അടിയന്തിരഘട്ടങ്ങളില്‍ ടെലഗ്രാമും
അങ്ങേയറ്റം അടിയന്തിരഘട്ടങ്ങളില്‍ പ്രത്യേകദൂതന്‍
മുഖാന്തിരവും മാത്രം ആണ് രേഖകളുടെ വിനിമയം നടന്നുപോന്നത്.
ടെലിഫോണിനുപോലും ആധികാരികതയും വിശ്വാസ്യതയും
വ്യാപകസ്വഭാവവും ലഭിച്ചത് അടുത്തകാലത്തായിരുന്നു. ആപ്പീസ്
കെട്ടിടങ്ങള്‍ക്കുള്ളില്‍ കടന്നുവരുന്നയാള്ക്ക് എതിരെ ഇട്ട
മേശകളില്‍ വിശ്രമിക്കുന്ന ഫയലുകള്‍ വെയിലേല്‍ക്കാതെ വിളറി.
കാല്പ്പാടുകളില് മാത്രമല്ല ശരീരം ആകെയും കൊളോണിയല്‍
ഭരണത്തിന്റെ വിളറിയ വെളുപ്പ് വ്യാപിച്ചുകിടന്ന സിവില്‍
സര്‍വ്വീസും ഗുമസ്തന്മാരും നാട്ടിന്‍പുറത്തെ നാടന്വെയില്
ഏറ്റിരുന്നെങ്കില് ഒരല്‍പ്പം കറുത്തുമെല്ലിച്ചേനെ. എന്നാല്‍
അതില്‍ നിന്ന് ഓഫീസ് പ്രൊസീജ്വര്‍ മാനുവലുകളുടെയും പിന്നെ
നൂറായിരം ചട്ടങ്ങളുടെയും ഉത്തരവുകളുടെയും ഊടും പാവും
ചേര്‍ന്നുണ്ടായ മേലാപ്പും പങ്കയും കുടയും ഈ സംവിധാനത്തെ
ഇക്കാലത്തും കാത്തുരക്ഷിച്ചുപോന്നു.
സ്വാതന്ത്യ്രാനന്തരകാലത്ത് ചരിത്രപരമായ രണ്ട് ചലനങ്ങള്‍
അതിന് ഏറെ സഹായകമാവുകയും ചെയ്തു.
കറന്റിന് നമ്പറിട്ടും നോട്ടെഴുതിയും ഡ്രാഫ്റ്റ് പുട്ടപ്പ്
ചെയ്തും ഫൈവ് ഡേ റൂളിനെ അനുസരിച്ചും മറികടന്നും വല്ലതും ഒക്കെ
അപ്രൂവ് ചെയ്താല്‍ ഫെയര്‍ അടിച്ച് ഡെസ്പാച്ച് ചെയ്തും ഒക്കെ അങ്ങനെ
അങ്ങ് കടന്നുപോകെയാണ് 70 കളോടെ സര്‍ക്കാര്‍ സര്‍വ്വീസില്‍
സംഘടനകള്‍ എല്ലുറപ്പ് നേടിയത്. സമരങ്ങളും
ബോധവല്ക്കരണങ്ങളും എല്ലാമായി സംഭവിച്ച ഒന്നാമത്തെ ചലനം,
നേരത്ത പറഞ്ഞ അവിശ്വാസത്തിന്റെ വഴികളില്‍ സര്‍വ്വീസിലെ തന്നെ
മേലാളവര്ഗ്ഗത്താല് ചവിട്ടിത്തേക്കപ്പെട്ട് പോന്ന
സാധാരണഗുമസ്തനും അതിനും താഴെയുള്ളവരും മനുഷ്യനും
വ്യക്തിയും ഒക്കെയാണെന്ന് അംഗീകരിക്കപ്പെട്ടതാണ്. ഇതിന്റെ
മറ്റൊരര്‍ഥം അനാശാസ്യമായ ഫ്യൂഡല്‍ മേലാള - കീഴാള ഭയത്തിന്റെ
അടിസ്ഥാനത്തില്‍ മാത്രം നടന്നുപോന്ന അവശ്യനടപടികള്‍
മന്ദഗതിയിലായി എന്നുകൂടിയാണ്. ഈ ഭയത്തെ
പകരംവെക്കേണ്ടിയിരുന്ന ജനാധിപത്യപരമായ മൂല്യബോധം
രൂപപ്പെട്ടതുമില്ല.
രണ്ടാമത്തെ ചലനം, ബ്യൂറോക്രസിയുടെ പല്ലും നഖവും കൊഴിച്ച
ജീവനക്കാരുടെ സംഘടനകള്‍, അതിനകം
ഉരുത്തിരിഞ്ഞുകൊണ്ടിരുന്ന സ്വാതന്ത്യാനന്തര
പൊതുജനാധിപത്യപ്രസ്ഥാനങ്ങളുടെ ഭാഗവും അവരുടെ
പ്രവര്‍ത്തനങ്ങളിലെ അവിഭാജ്യഘടകവും ആയി രൂപാന്തരപ്പെട്ടു
എന്നതാണ്. മനുഷ്യന് എന്ന അവസ്ഥയിലേക്കുള്ള ഗുമസ്തന്റെ സ്വയം
സ്ഥാപിച്ചെടുക്കല്‍ ജനത്തിന്റെ പക്ഷത്ത് ആപ്പീസിന്റെ
രൂപഭാവങ്ങളില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. ജനം
ആപ്പീസിനകത്തേക്ക് ചെരുപ്പഴിച്ച് തന്നെ കടന്നുവരവ്
തുടര്‍ന്നു. എന്നാല്‍, സാധാരണക്കാരനുമായി ആപ്പീസിനുപുറത്ത്
ഗുമസ്തനും ഗുമസ്തന്റെ സംഘടനകളും ഐക്യപ്പെട്ടു.
അങ്ങനെ സ്വന്തം രൂപവും ശക്തിയും തിരിച്ചറിഞ്ഞതിനും
ആപ്പീസേതരഇടങ്ങളില് പൊതുജനത്തെ കണ്ടെത്തിയതിനും ശേഷമുള്ള
80 കളിലാണ് പൊടുന്നനെ കടന്നുവന്ന നവസാങ്കേതികതയെ
സ്വീകരിക്കേണ്ടിയിരുന്നത്. സര്‍വ്വീസിനെ
ഭരിച്ചുകൊണ്ടിരുന്ന അവിശ്വാസത്തിന്റെയും
സുതാര്യതയില്ലായ്മയുടെയും മേശപ്പുറങ്ങളെ അഴിച്ചുപണിയാന്‍
ഭരണനേതൃത്വത്തിന് ഇതിലും നല്ല ഒരവസരം
കിട്ടുമായിരുന്നില്ല. എന്നാല്‍, ഭരണകൂടങ്ങളുടെ
ഭാഗത്തുനിന്ന് ഓട്ടോമേഷന്‍ ശ്രമങ്ങള്‍
നിര്‍ദ്ദേശിക്കപ്പെട്ടത് പൊതുവെ ആദ്യം ജോലിഭാരവും തുടര്‍ന്ന്
ജോലിക്കാരുടെ ഭാരത്തെയും കുറയ്ക്കാനുള്ള ഒറ്റമൂലി ആയാണ്.
നല്കിപ്പോരുന്ന സേവനത്തിന്റെ കാര്യക്ഷമത
വര്‍ധിപ്പിക്കാനുള്ള ഒരു അവസരമായി ജീവനക്കാര്ക്കുമുന്നിലോ
കിട്ടിപ്പോരുന്ന സേവനത്തെ മികവുറ്റതാക്കാനുള്ള സാധ്യത ആയി
പൊതുജനത്തിനുമുന്നിലോ കമ്പ്യൂട്ടര്‍ അധിഷ്ടിത ഓട്ടോമേഷന്‍
പദ്ധതികള്‍ അടുത്ത കാലം വരെയും അവതരിപ്പിക്കപ്പെട്ടില്ല
എന്നതാണ് യാഥാര്‍ത്ഥ്യം.
ഇക്കാര്യത്തില്‍ ഒട്ടും കുറവല്ലാത്ത ഉത്തരവാദിത്തം
ഉണ്ടായിരുന്ന സംഘടനകള്‍ ആവട്ടെ, തങ്ങള്‍ ഈ നാട്ടുകാരേയല്ല
എന്ന മട്ടിലാണ് പെരുമാറിയത്. ഭരണകൂടം
നിര്‍ദ്ദേശിച്ചത് പോലെ ജോലിക്കാരുടെ എണ്ണം
കുറയ്ക്കുന്നതിനപ്പുറത്തുള്ള എന്തെങ്കിലും പ്രയോജനം ഈ പുതിയ
സാങ്കേതികവിദ്യകള്ക്കുണ്ടോ എന്ന് ആരായാന്‍ സംഘടനകള്‍ക്ക്
കഴിഞ്ഞില്ല. ആപ്പീസുകളിലേക്ക് ടെലിവിഷനെയും പേര്‍സണല്‍
കമ്പ്യൂട്ടറിനെയും ഇന്റര്‍നെറ്റിനെയും മൊബൈല്‍ ഫോണിനെയും
അങ്ങേയറ്റം സ്നേഹത്തോടെ, അടുപ്പത്തോടെ, സാഹോദര്യത്തോടെ
എതിരേല്ക്കാന് ജീവനക്കാരനെ പ്രേരിപ്പിക്കാന്‍
സംഘടനകള്‍ക്ക് കഴിയുമായിരുന്നു. രേഖകള്‍ കൈകാര്യം
ചെയ്യുന്നതിലെയും വിശകലനം
ചെയ്യുന്നതിലെയും പകര്ത്തുന്നതിലെയും
ഉത്തരവാക്കുന്നതിലെയും പുറത്തേക്ക് അയയ്ക്കുന്നതിലെയും
പുതിയ സാധ്യതകളെ അവയുടെ സൌകര്യവും പണിക്കുറവും വേഗതയും
കണ്ടെങ്കിലും സ്വായത്തമാക്കാന്‍ തീരുമാനിക്കാമായിരുന്നു.
എന്നാല്‍, അതല്ല സംഭവിച്ചത് എന്ന് അനുഭവങ്ങള്‍
സൂചിപ്പിക്കുന്നു. പരമാവധി ചെറുത്തുനിന്നു. എല്ലാ ഓട്ടോമേഷന്‍
ശ്രമങ്ങളെയും വൈകിപ്പിച്ചു. നിവൃത്തിയില്ലാതെ
സ്വീകരിച്ചപ്പോള്‍ അവിശ്വസ്തനായിക്കരുതി മാറ്റിനിര്‍ത്തി.
(ഗുമസ്തന് കമ്പ്യൂട്ടറില്‍ അടിച്ചത് ജെ. എസിനു വെക്കാനും എസ്.
എസിനു വെക്കാനും എ. എയ്ക്കു വെക്കാനും ആപ്പീസ് തലവനുവെക്കാനും
ഓരോ തവണയും പ്രിന്റ് എടുക്കും നമ്മുടെ ആഫീസുകളില്‍.)
കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്ത കാര്യങ്ങള്‍ മനഃപൂര്‍വ്വം
തെറ്റിച്ചു. അതും നടക്കാതെ വന്നിടത്ത് മെയ്വഴക്കത്തോടെ പുതിയ
ന്യായങ്ങള്‍ കണ്ടെത്തി.
എന്തായാലും, ആര്‍ക്കും വ്യക്തമായ ധാരണകള്‍ ഇല്ലാതെ തന്നെ
ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും
മൊബൈല്‍ ഫോണിന്റെയും ഏറ്റവും ഒടുവില്‍ സോഷ്യല്‍
നെറ്റ്വര്‍ക്കിങ്ങിന്റെയും ചില സാധ്യതകള്‍ സര്‍ക്കാര്‍
സര്‍വ്വീസില്‍ പ്രയോജനപ്പെടുത്താന്‍ കാലം നിര്‍ബന്ധിച്ചു.
ജീവനക്കാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയും ജോലിശൈലിയെ
സ്വാധീനിക്കുകയും ചെയ്ത ചില കാര്യങ്ങള്‍ സംഭവിച്ചു. ഏതാണ്ട്
2002 നുശേഷം ആണ് സര്‍ക്കാര്‍സര്‍വ്വീസിലെ കമ്പ്യൂട്ടറൈസേഷന്,
ഓട്ടോമേഷന്‍ നടപടികള്‍ ആരംഭിക്കുന്നത്. ട്രഷറി,
രജിസ്ട്രേഷന്, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകളുടെ
പൂര്ണ്ണകമ്പ്യൂട്ടര്വല്ക്കരണവും റവന്യൂ വകുപ്പിന്റെ
ഭാഗികകമ്പ്യൂട്ടര്വല്ക്കരണവും കെസ്വാന് തുടങ്ങിയ നെറ്റ്
വര്‍ക്കിങ്ങ് പദ്ധതികളും സെയ്ല് ടാക്സ് ഇ-പേയ്മെന്റ്,
ഹയര്‍സെക്കന്ററി ഏകജാലകം, വിദ്യാഭ്യാസവകുപ്പിലെ
ഉച്ചഭക്ഷണവിതരണപരിപാടി സംബന്ധമായ കണക്കുകളുടെയും
അധ്യാപകരുടെ പൊതുസ്ഥലംമാറ്റസംവിധാനത്തിന്റെയും
പരീക്ഷാജോലികളുടെയും കമ്പ്യൂട്ടര്‍വല്‍ക്കരണം
തുടങ്ങിയവയിലൂടെ സര്‍ക്കാര്‍
ജീവനക്കാരുടെ മുഴുവന്‍ സര്‍വ്വീസ് കാര്യങ്ങളുടെയും
സമഗ്രവിവരസഞ്ചയമായി വിഭാവനം ചെയ്ത സ്പാര്‍ക്ക് (Service
and Payroll Administrative Repository Kerala - SPARK)
വരെയെത്തിനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ്
എടുത്തുപറയാവുന്നവ. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും
ഒരുമിച്ചിരുന്ന് പരാതികള്‍ പരിശോധിക്കുന്ന സുതാര്യകേരളം
ടെലിവിഷന്‍ പരിപാടി, വിദ്യാഭ്യാസവകുപ്പിന്റെ വിക്ടേഴ്സ്
(VICTERS) ചാനല്‍, മിക്കവാറും ഉയര്‍ന്ന തസ്തികകളിലെല്ലാം
അനുവദിച്ചിരിക്കുന്ന ഔദ്യോഗിക മൊബൈല്‍ ഫോണുകള്‍, ചില
സവിശേഷമേഖലകളിലെ (ഉദാ. പി. ഡബ്ള്യു. ഡി, പോലീസ് ...)
പരാതികള്‍ സ്വീകരിക്കാന്‍ ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ ഫോണ്‍/എസ്.
എം. എസ് സംവിധാനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുഴുനേര,
തത്സമയ വെബ്കാസ്റ്, മുഖ്യമന്ത്രിയുടെയും പോലീസ്
അധികാരികളുടെയും മറ്റും ഔപചാരിക ഫേസ്ബുക് പ്രവേശം
തുടങ്ങിയവയും പരാമര്‍ശിക്കാം.
ഡിജിറ്റല്‍ മാദ്ധ്യമം കൊണ്ടുവരുന്ന പ്രധാനപ്പെട്ട ഒരു
ഭാവുകത്വപരിണാമം അതിന്റെ അങ്ങേയറ്റത്തെ സുതാര്യതയും
(Transparency) സംവാദാത്മകത (Interactivity) യും അനുവദിക്കും
എന്നതാണ്. പൊതുവെ കേരളത്തിലെ ഓട്ടോമേഷന്‍ ശ്രമങ്ങള്‍ ഈ
ഭാവുകത്വത്തെ സ്വാംശീകരിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ്
സത്യം. ജനത്തില്‍ നിന്ന് സര്‍ക്കാരിലേക്ക് കാര്യങ്ങള്‍ /
വിവരങ്ങള്‍ ലഭിക്കുന്നതിലെ കൂടിയ വേഗത പല പദ്ധതികളും ലക്ഷ്യം
ഇടുന്നുണ്ട്. തിരിച്ചുള്ള സേവനദാനത്തിലെ വേഗതക്കൂടുതല്‍
ഉദ്ദേശിച്ചിട്ടും ഇല്ല, സംഭവിച്ചതും ഇല്ല. പരമാവധി
രഹസ്യാത്മകതയും ഏകപക്ഷീയതയും വേഗതക്കുറവും ആരോപിക്കാനും
ശീലിപ്പിക്കാനും പാകത്തില്‍ എല്ലാ പദ്ധതികളിലും ചില
ദുര്ബ്ബലസ്ഥാനങ്ങള് ലഭ്യമായിരുന്നു. ഉദാഹരണത്തിന്
പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ട്രഷറികളില്‍
തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പുവരുത്താതിരിക്കുന്നത്,
ട്രഷറി - ബാങ്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയ ശേഷവും
പണം കറന്‍സി ആയിത്തന്നെ കൈമാറുന്ന അവസ്ഥ, വില്ലേജ് ആഫീസില്‍
നിന്ന് ലഭിക്കേണ്ട സേവനത്തിന് അക്ഷയകേന്ദ്രത്തില്‍ ഓണ്‍ലൈന്‍
അപേക്ഷ നല്‍കണം എന്ന നിര്‍ദ്ദേശം... എന്നിങ്ങനെ.
പൊടിപിടിച്ചാലും ഉതിര്ന്നുവീഴാതെ പ്രാബല്യത്തില്‍
നില്ക്കുന്ന ചട്ടങ്ങളിലും നടപടിക്രമങ്ങളിലും പുതിയ
മാധ്യമങ്ങള്‍ക്ക് അനുഗുണ (Compatible) മായ മാറ്റങ്ങള്‍
വരാത്തതാണ്, എല്ലാം കമ്പ്യൂട്ടറില്‍ ചെയ്ത്
പൂര്‍ത്തിയാക്കിയാലും അവസാനം മഷിപ്പേനയില് ഒപ്പിടാതെ
മനഃസമാധാനം വരാത്ത ആപ്പീസറെ സൃഷ്ടിക്കുന്നത്. എല്ലാ
ഓട്ടോമേഷന്‍ പദ്ധതികളുടെയും സമീപനരേഖയുടെ തുടക്കത്തിലെ
ഒരിനം ഇത് നടപ്പിലാക്കുന്നതിലൂടെ രേഖകള്‍ ഓണ്‍ലൈന്‍ ആയി
കൈമാറാം എന്നതും അങ്ങനെ കടലാസിന്റെ ഉപയോഗവും അതുവഴി
മരംവെട്ടും ഗണ്യമാംവിധം കുറയ്ക്കാം എന്നതുമായിരിക്കും.
എന്നാല്‍, പിന്നീട് സംഭവിക്കുന്നതോ നാല്‍പ്പതോ അമ്പതോ ജി. എസ്.
എം ന്റെ കനവും നിലവാരവും കുറഞ്ഞ പേപ്പറില്‍ എഴുതിയിരുന്ന
കാര്യം കമ്പ്യൂട്ടറില്‍ അടിച്ച് തീരുമാനമെടുക്കുന്നതിന്
മുമ്പായി എഴുപതോ എണ്‍പതോ ജി. എസ്. എം ന്റെ കനം കൂടിയ, ഉയര്‍ന്ന
നിലവാരത്തിലുള്ള കടലാസില്‍ പ്രിന്റ് ഔട്ടുകളുടെ ബഹളം.
അഴിമതിയുടെയും അലസതയുടെയും അധികാരപ്രയോഗത്തിന്റെയും
സംഘടനാപ്രവര്‍ത്തനത്തിന്റെയും ദുഷിച്ച രീതികള്‍ എല്ലാ
ദുര്ബ്ബലസ്ഥാനങ്ങളെയും പരിമിതികളെയും കണ്ടെടുക്കാന്‍
കഴിയുംവിധം വ്യവസ്ഥാപിതമായിക്കഴിഞ്ഞിരിക്കുന്നു. ഏറ്റവും
വലിയ ഓട്ടോമേഷന്‍ പദ്ധതികളെപ്പോലും സംഘടനകള്‍
പഠനവിധേയമാക്കുന്നില്ല. ചെറുതും വലുതുമായ പദ്ധതികള്‍
നടപ്പില്‍ വരുമ്പോഴും ജീവനക്കാരുടെ ഒരു സംഘടനയ്ക്കും ഒരു
ടെക്നിക്കല്‍ സബ് കമ്മറ്റി ഇല്ല. ചൈനീസ് കമ്യൂണിസ്റ് പാര്‍ടിയിലെ
പോലെ സംഘടനകളുടെ കമ്മറ്റിയില്‍ തന്നെ സാങ്കേതികപരിജ്ഞാനം
തികഞ്ഞവര്‍ ഉള്ളതുകൊണ്ടാവില്ലല്ലോ ഇത്. ‘കമ്പ്യൂട്ടറുകള്‍
തല്ലിപ്പൊട്ടിക്കുന്നവര്‍’ എന്ന് ഇടതുപക്ഷത്തെ
അധിക്ഷേപിക്കുന്ന വലതുപക്ഷവും ആ അധിക്ഷേപത്തിലെ
നിഷേധാത്മകഭാവുകത്വം ഒരു ബഹുമതിയായി ഏറ്റെടുക്കുന്ന
ഇടതുപക്ഷവും ഒരുപോലെ പങ്കിടുന്ന സമീപനം (Attitude) തന്നെയാണ്
പ്രശ്നം. ഇതിന്റെ മറുപുറം ആണ് കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍
കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ പുതുതായി വന്ന
ജീവനക്കാരുടെ (ഇവരുടെ പൊതുസ്വഭാവം ഇങ്ങനെ സംഗ്രഹിക്കാം.
ഭൂരിഭാഗവും 30 വയസ്സിനുതാഴെയുള്ളവര്‍/പ്രൊഫഷണല്‍ അടക്കം
ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതകള്‍
ഉള്ളവര്‍/വിവരസാങ്കേതികതയുടെ പ്രയോഗങ്ങളില്‍
നിരന്തരപരിചയമുള്ളവര്/മാധ്യമങ്ങളുടെ, വിശേഷിച്ച്
ദൃശ്യമാധ്യമങ്ങളുടെ മടിത്തട്ടില്‍ വളര്‍ന്നവര്‍)
സാങ്കേതികജ്ഞാനവും പ്രതിബദ്ധതയും പ്രയോജനപ്പെടുത്താന്‍ ഈ
സംവിധാനം അശക്തമായിരുന്നു എന്നത്.
ജനപക്ഷത്തെ പുനഃനിര്വ്വചിച്ചും സേവനത്തുറകളെ
കൂടുതല്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരിച്ചും വ്യാപിക്കാന്‍
ശ്രമിക്കുന്ന ആഗോളീകൃതമൂലധനം അതിന്റെ വക്താക്കളായ
ഭരണനേതൃത്വത്തിലൂടെ എയ്തുവിടുന്ന അസ്ത്രങ്ങള്‍ കൂടിയ
പ്രയോഗക്ഷമതയോടെയും മൂര്‍ച്ചയോടെയും ആണ് ഇവിടെ
ഏല്‍ക്കുന്നത്. പൂര്‍ണ്ണമായും ഉള്ളുതുറന്നും സേവനത്തില്‍
ഏര്‍പ്പെടുന്നതിന്റെ ഉള്‍ക്കരുത്തും
ധാര്മ്മികബലവുമില്ലാത്ത ഒരു സംവിധാനം ഏത് നിമിഷത്തിലും ഏത്
ദിശയില്‍ നിന്നും അനുഭവിക്കാവുന്ന ആക്രമണങ്ങളില്‍
കൂടുതലായി ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ ഉള്ളത് അവ പുതിയ
കാലത്തിന്റെ ഭാവുകത്വത്തെ കപടമായെങ്കിലും
സ്വാംശീകരിക്കുന്നു എന്നത് മാത്രമാണ്. അതുകൊണ്ട് തന്നെ അവ
അതിവേഗം പൊതുബോധത്തിന്റെ ഭാഗമായി സ്വീകരിക്കപ്പെടുന്നു. ഈ
പൊതുബോധമാണ് നേരത്തെ സൂചിപ്പിച്ച അനുകൂലപ്പൈങ്കിളികളെ
പറത്തിവിടുന്നത്.
വിരമിക്കല്‍ പ്രായം കൂട്ടലും പങ്കാളിത്തപെന്‍ഷന്‍
ഏര്‍പ്പെടുത്തലും തസ്തികകള്‍ വെട്ടിക്കുറയ്ക്കലും നാളെ
പ്രഖ്യാപിക്കാനിരിക്കുന്ന മറ്റനേകം പദ്ധതികളും
നടപ്പിലാവുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്യാം.
മാറ്റിവെക്കപ്പെടുകയാണെങ്കില് അതിന്റെ കാരണം
സമരങ്ങളിലൂടെ ബോധപൂര്‍വ്വം രൂപപ്പെടുത്തുന്ന
രാഷ്ട്രീയസമ്മര്ദ്ദമായിരിക്കാം. അല്ലെങ്കില്‍, വലിയൊരു
രാഷ്ട്രീയപരിണാമം തന്നെയാവാം ഭാവിയെ നിര്‍ണ്ണയിക്കുന്നത്.
എങ്ങനെ ആയാലും ആ പ്രക്രിയയില്‍ വ്യക്തികളും വ്യക്തികളുടെ
കൂട്ടായ്മകള്‍ക്കും നല്കാന് കഴിയുന്ന പങ്ക് സുനിശ്ചിതമാണ്.
അവിടെ എല്ലാവരും ജനവും അപേക്ഷകനും ഗുമസ്തനും ആപ്പീസറും
ശിപായിയും എല്ലാം ഒരുമിച്ച് നില്ക്കും. പിറ്റേന്നും
ആപ്പീസിനകത്ത് പൊടിപിടിച്ച ഫയലുകള്‍ വിശ്രമിക്കുന്ന
മേശപ്പുറം വൈകുന്ന അപേക്ഷയുടെ ഇടത്താവളം തന്നെ ആയി തുടരും.
അകത്തേയ്ക്ക് കടന്നുവരുന്ന ജനത്തിന്റെ കാലിലെ ചെരുപ്പ് താനേ
അഴിയും. ഈ കാലം അട്ടിമറിയേണ്ടത് സാങ്കേതികതയുടെ തലത്തില്‍
മാത്രം അല്ല.
എന്താണ് ഡിജിറ്റല്‍ മാധ്യമത്തിന്റെ ഭാവുകത്വം എന്നത്
സാംസ്കാരികമായ ഒരു അന്വേഷണം ആണ്. സംവാദാത്മകം ആയിരിക്കുക
എന്നത് ഒരു സേവനത്തുറയില്‍ മാത്രം അല്ല ഏത് വ്യക്തിക്കും
സമൂഹത്തിനും പ്രസ്ഥാനത്തിനും ഒക്കെ ആഗ്രഹിക്കുകയും
എത്തിപ്പിടിക്കുകയും ചെയ്യാവുന്ന ഉയര്‍ന്ന ഒരു
വ്യവഹാരരീതിയാണ്. സുതാര്യതയെയും വേഗതയെയും
ഭയപ്പെടാതിരിക്കുക എന്നത് മനഃശാസ്ത്രപരവും സാമൂഹ്യവും
ചരിത്രപരവുമായ ഒരു അനുശീലനം ആണ്. ഭയം ഭരിക്കുന്ന
ജര്‍മ്മനിയെപ്പറ്റി ബെര്‍ത്തോള്‍ഡ് ബ്രഹ്റ്റ് പറഞ്ഞത്
പ്രശസ്തമാണല്ലോ. തീര്‍ച്ചയായും ഭയപ്പെടുത്തുന്നവര്‍ക്ക് ഇത്
ഒരുപാട് സൌകര്യം തരുന്നു. ഭയപ്പെടുത്തുന്നവര്‍ എപ്പോഴും
ഭയക്കുന്നവര്‍ കൂടി ആകാതെ വയ്യ, ജീവിതത്തിലെപ്പോഴും. ശിരസ്സ്
ഉന്നതവും മനസ്സ് നിര്ഭയവുമായിരിക്കുന്ന ടാഗോറിന്റെ
സ്വാതന്ത്യ്രസ്വര്ഗ്ഗത്തെ നമ്മുടെ ഇത്തിരിവട്ടത്തിലെങ്കിലും
സ്വന്തമാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. രണ്ട് വ്യക്തികള്‍
തമ്മിലുള്ള ഒരു ഇടപാടാണ് ആത്യന്തികമായി ഏത്
മാനുഷികവ്യവഹാരവും. സര്ക്കാരാപ്പീസില് ഇരിക്കുന്നയാള്‍
അമൂര്‍ത്തമായ ഭരണകൂടത്തെയും കടന്നുവരുന്നയാള്‍ ഒരു
സമൂഹത്തെയും പ്രതിനിധീകരിക്കുമ്പോള്‍ അത് ഒരു
രാഷ്ട്രീയപ്രവര്‍ത്തനം ആകുന്നു. തുറന്ന തെരുവോരത്ത്
ജനക്കൂട്ടത്തിന്റെ നടുവില്‍ ഇട്ടിരിക്കുന്ന ഒരു കമ്പ്യൂട്ടര്‍
ടേബിളിനുചുറ്റുമായി ഒരു സര്‍ക്കാരാപ്പീസ്
സങ്കല്‍പ്പിക്കാനാവുമോ? അവിടെ അഭിമുഖീകരിക്കേണ്ട
വെയിലിന്റെയും പൊടിയുടെയും കാറ്റിന്റെയും
സുരക്ഷിതത്വപ്രശ്നങ്ങള്‍ ആകുമോ സംഘടനകളുടെ
പ്രതിമാസയോഗങ്ങളിലെ ഒന്നാമത്തെ അജണ്ട? ആ അജണ്ടയെപ്പറ്റി
ഗുമസ്തന് കൂടിയായ ബ്രാഞ്ച് സെക്രട്ടറിയേക്കാളേറെ
‘ജന’ത്തില്‍ ഒരാള്‍ ആശങ്കപ്പെടുമോ? പങ്കാളിത്തപെന്ഷനെതിരായ
പണിമുടക്ക് നടത്തുന്നത് ആരായിരിക്കാം?
No comments:
Post a Comment