വി.ബി.ഉണ്ണിത്താന്‍
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നത് പെന്‍ഷനിലുണ്ടാകുന്ന വര്‍ധന
തടയാനാണെന്ന സര്‍ക്കാര്‍ വാദം സര്‍ക്കാരിന്റെ കണക്കുകളിലൂടെ തന്നെ
പൊളിയുന്നു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍
അടഞ്ഞു പോകുന്നത് സര്‍ക്കാരിന്റെ സഞ്ചിതനിധിയും വികസന
പ്രവര്‍ത്തനങ്ങളുമാണെന്നതാണ് വസ്തുതയെന്ന് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട
കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് സര്‍ക്കാര്‍ പങ്കളിത്ത പെന്‍ഷന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ആഗസ്റ്റ് 16ന് സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ പെന്‍ഷന്‍ ചെലവ് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നാലിരട്ടി വര്‍ധിച്ചുവെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പക്ഷേ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത് വരുമാനം കൂടുന്നതിനാല്‍ മൊത്തം ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ പെന്‍ഷന്‍ ചെലവ് കുറയുന്നുവെന്നാണ്.
സര്‍ക്കാരിന്റെ രേഖകള്‍പ്രകാരം 2001-2002ല്‍ മൊത്തം ചെലവ് 9090 കോടി രൂപയാണ്. ആ സാമ്പത്തികവര്‍ഷം പെന്‍ഷനായി സര്‍ക്കാര്‍ ചെലവാക്കിയ തുക 1,838 കോടി രൂപയും. അതായത് വരവിന്റെ 20.29 ശതമാനം. 2012-2013 വര്‍ഷത്തെ സര്‍ക്കാര്‍ കണക്കുപ്രകാരം മൊത്തം വരവ് 48,141 കോടി രൂപയാണ്. ഇതില്‍ പെന്‍ഷനുവേണ്ടി ചെലവാകുന്നത് 8,178 കോടി രൂപയും. ഇത് വരവിന്റെ 16.29 ശതമാനമാണ്. സര്‍ക്കാര്‍ വരുമാനം കൂടുന്നതിനാല്‍ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് പെന്‍ഷന് ചെലവാക്കിയ തുകയില്‍ നാലുശതമാനം കുറവ് വന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത് . പക്ഷേ പത്തുവര്‍ഷംകൊണ്ട് സര്‍ക്കാര്‍ വരുമാനം എട്ടിരട്ടി വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ പെന്‍ഷന്‍ ചെലവ് വര്‍ധിച്ചത് നാലിരട്ടിമാത്രം . ഇതേ കാലയളവില്‍ ഭക്ഷ്യസാധനങ്ങളുടെയും മറ്റും വില എട്ടുമടങ്ങോളം വര്‍ധിക്കുകയും ചെയ്തു.
ഓരോ വര്‍ഷവും ശമ്പളത്തിലും പെന്‍ഷനിലും സര്‍ക്കാര്‍ ചെലവ് ഇനങ്ങളിലും വര്‍ധന സ്വാഭാവികമാണ്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ വരുമാനത്തില്‍ 17 മുതല്‍ 19 ശതമാനം വരെയാണ് വര്‍ധനയുണ്ടായത്. ഇക്കൊല്ലം 20 ശതമാനംവരെ വര്‍ധന പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുന്നതിലൂടെയാണ് സര്‍ക്കാരിന് കൂടുതലായും ഈ രംഗത്ത് ബാധ്യതകള്‍ വരിക. പലപ്പോഴായി 6 മുതല്‍ 14 ശതമാനം വരെ ക്ഷാമബത്ത വര്‍ധിപ്പിച്ചിട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാരാണ് വിലസൂചികയുടെ അടിസ്ഥാനത്തില്‍ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്. അതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാരുകളും അതാത് കാലഘട്ടങ്ങളില്‍ ക്ഷാമബത്ത പ്രഖ്യാപിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ പാണ്ഡ്യന്‍ ശമ്പള കമ്മീഷന്റെ ശുപാര്‍ശപ്രകാരം ക്ഷാമബത്ത 50 ശതമാനമായാല്‍ അത് അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിക്കണമെന്നും അതിന്‍പ്രകാരമായിരിക്കണം അടുത്ത ക്ഷാമബത്ത നല്‍കേണ്ടതുമെന്നുമാണ്. ഇത്തരം കര്യങ്ങളെല്ലാം പരിശോധിച്ചാല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതു കൊണ്ട് സര്‍ക്കാരിന് ഒരു സാമ്പത്തിക മേന്മയും ഉണ്ടാകുന്നില്ലെന്ന് സാമ്പത്തികവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിലേക്ക് വന്നുചേരേണ്ട പണം വന്‍തോതില്‍ നഷ്ടപ്പെടുമെന്ന യാഥാര്‍ഥ്യവുമുണ്ട്. അതായത് സര്‍ക്കാരിന്റെ ഇപ്പോഴത്തെ കടം 104743 കോടിയാണ് . ഇതില്‍ 27414 കോടി രൂപ ദേശീയസമ്പാദ്യം , ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് എന്നിവയില്‍ സര്‍ക്കാരിന്റെ ഖജനാവില്‍ തന്നെയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രോവിഡന്റ് ഫണ്ടായ തുക ഇപ്പോള്‍ സര്‍ക്കാരിലേക്ക് കിട്ടുമ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാകുമ്പോള്‍ അത് അതോറിറ്റിക്ക് പോകുകയും സ്വകാര്യ കമ്പനികളുടെ കൈകളില്‍ എത്തുകയും ചെയ്യും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന് കൂടുതല്‍ ബാധ്യതകള്‍ മാത്രമാണുണ്ടാകുന്നതെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാരിന്റെ ഈ കണക്കുകള്‍.

No comments:
Post a Comment