Thursday, August 30, 2012

താന്‍ പാതി ദൈവം പാതി

മോഹന്‍ദാസ് ശ്രീകൃഷ്ണപുരം 

ഭാനുമതി ടീച്ചര്‍ പത്രം പടപടാ മറിച്ചുനോക്കി. ഇന്നും ഇന്റക്‌സ് താഴേക്കുതന്നെ. ഇന്നലെത്തേക്കാള്‍ നൂറുരൂപ കുറഞ്ഞിരിക്കുകയാണ്. അപ്പോള്‍ ഈ മാസത്തെ പെന്‍ഷനും തഥൈവ! പിന്നെ ഞാനെന്തിനാണ് സാരിയുംചുറ്റി വെറുതേ കെട്ടിയൊരുങ്ങി പോകുന്നത്. കഴിഞ്ഞമാസവും ഇതുതന്നെയായിരുന്നു സ്ഥിതി. നല്ല കമ്പനിയാണ് എന്നൊക്കെ കരുതിയാണ് പണ്ട് ഇവരെ ഓപ്റ്റ് ചെയ്തത്. പറഞ്ഞിട്ടെന്താണ്, ഇക്കൊല്ലം തികച്ച് രണ്ടുമാസം പെന്‍ഷന്‍ കിട്ടിയിട്ടില്ല. പിന്നെയും ഏട്ടന്റെ കമ്പനിയാണ് ഭേദം. മുഴുവന്‍ പെന്‍ഷനും കിട്ടില്ലെങ്കിലും എന്തെങ്കിലും കിട്ടാതിരിക്കില്ല.
പലചരക്കുകടയിലാണെങ്കില്‍ രണ്ടുമാസമായി കടം തീര്‍ത്തിട്ട്. പാല് കൊളസ്‌ട്രോളിന്റെ ഞായം പറഞ്ഞ് വാങ്ങാറില്ല. മകള്‍ കഴിഞ്ഞതവണ നാട്ടില്‍വന്നപ്പോള്‍ തന്ന രണ്ട് സാരികൊണ്ടാണ് ഇക്കാലമത്രയും ഓടിയത്. പിന്നെ എന്തിനാണ് പുതിയസാരിയുടെ ആവശ്യം. മാസത്തില്‍ ഒരുതവണ പെന്‍ഷന്‍ വാങ്ങാന്‍ പോകുകയല്ലാതെ പുറത്തിറങ്ങാറില്ല. അതിപ്പോള്‍ സാമ്പത്തികമാന്ദ്യവും ഷെയര്‍ വില കുറയുകയുമെല്ലാം ചെയ്തതുകൊണ്ട് അങ്ങനെയും പുറത്തിറങ്ങേണ്ട ആവശ്യം വരുന്നില്ല.
ഈശ്വരാ, എന്നാണ് നമ്മുടെ സാമ്പത്തിരംഗം ഒന്ന് മെച്ചപ്പെടുക. പണ്ടൊക്കെ സര്‍ക്കാര്‍ ജോലി എന്നുപറഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍കിട്ടും എന്നെങ്കിലും ആശ്വാസമുണ്ടായിരുന്നു. ഇതിപ്പോള്‍ പത്തുമുപ്പത്തഞ്ചുകൊല്ലം പെടാപ്പാടുപെട്ട് പെന്‍ഷന്‍ കാര്യം വന്നപ്പോള്‍ ഗോപി വരച്ചല്ലോ... ടീച്ചര്‍ക്ക് കരച്ചിലും ദേഷ്യവുമെല്ലാം ഒന്നിച്ചുവന്നു.
ഭാനൂ.. ഭാനൂ.. നീയ്യ് എന്തിനാണ് കിടന്ന് നിലവിളിക്കുന്നത്. ഈയിടെയായി രാത്രിയില്‍ ഉറക്കത്തില്‍ പിച്ചുംപേയും പറയലും നീണ്ടകരച്ചിലും ഭാനുവിന് ശീലമായിരിക്കുന്നു. ഞാന്‍ ലൈറ്റ് ഇട്ടപ്പോള്‍ അവള്‍ അന്ധാളിച്ച് കണ്ണുംതുടച്ച് എഴുന്നേറ്റു.
-ഒന്നൂല്ല്യ, ഞാനൊരു സ്വപ്നംകണ്ടതാണ്. നിങ്ങള്‍ കിടന്ന് ഉറങ്ങിക്കൊള്ളിന്‍.
ഇങ്ങനെ പേടിസ്വപ്നം കാണാന്‍ എന്തെങ്കിലും വേണ്ടാത്തത് ഓര്‍മിച്ചുകിടന്നിട്ടാണ്. പ്രാര്‍ഥിച്ച് കിടന്നോളൂ.
-ആലത്ത്യൂര്‍ ഹനുമാനേ, പേടിസ്വപ്നം കാണരുതേ, അഥവാ പേടിസ്വപ്നം കണ്ടാലും വാലുകൊണ്ട് അടിച്ചുണര്‍ത്തണേ!
-നിങ്ങള്‍ വിചാരിക്കുംപോലെ ആരും എന്നെ പേടിപ്പെടുത്താന്‍ വന്നതൊന്നും അല്ല. നാളെ നമ്മുടെ കാര്യം എന്താവുമെന്ന് ആലോചിച്ചപ്പോള്‍ പേടി തോന്നിയതാണ്.
-ഞാന്‍ പങ്കാളിത്ത പെന്‍ഷന്റെ കാര്യമാണ് സ്വപ്നം കണ്ടത്!
-ഭാനൂ, പങ്കാളിത്ത പെന്‍ഷന്‍ വന്നാലും അത് നമ്മളെയൊന്നും ബാധിക്കില്ല. പുതിയതായി ജോലിയില്‍ ചേരുന്നവര്‍ക്കുള്ളതാണ്. അക്കാര്യം മുഖ്യമന്ത്രി തറപ്പിച്ചു പറഞ്ഞതാണ്. അതുപോലെത്തന്നെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിറകോട്ടുപോകുന്ന പ്രശ്‌നവും ഇല്ല.
ഒന്നുചിന്തിച്ചാല്‍ അവര്‍ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നും. ജീവനക്കാരേക്കാള്‍ അധികം പെന്‍ഷന്‍കാര്‍ പെരുകിയാല്‍ മരണംവരെ അവര്‍ക്ക് പെന്‍ഷന്‍കൊടുക്കുക എന്നത് സര്‍ക്കാറിന് ഒരു ബാധ്യത തന്നെയാണ്. പിന്നെ, നമ്മള്‍ മാസംതോറും അടയ്ക്കുന്ന സംഖ്യ സര്‍ക്കാറും അടയ്ക്കുന്നുണ്ടല്ലോ. മാത്രമല്ല നമുക്ക് ഇഷ്ടമുള്ള കമ്പനിയില്‍ പണം നിക്ഷേപിക്കാന്‍ നമുക്ക് ഓപ്ഷനും ഉണ്ടെന്നാണ് മന്ത്രി പറഞ്ഞത്.
പിന്നെ നിലവിലുള്ള ജീവനക്കാരെമാത്രമേ ബാധിക്കുകയുള്ളൂ എന്ന വാദത്തിലൊന്നും അര്‍ഥമില്ല. ഇതുപോലെ മറ്റൊരു ഓര്‍ഡറോ ബില്ലോ കൊണ്ടുവന്നാല്‍ എല്ലാവര്‍ക്കും ഇത് ബാധകമാക്കാം.
പിന്നെ, ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കിക്കഴിഞ്ഞതാണ്. അതിന്റെ ദൂഷ്യഫലങ്ങള്‍ അവര്‍അനുഭവിക്കുന്നുമുണ്ട്. സര്‍ക്കാര്‍ അടയ്‌ക്കേണ്ട പാതിസംഖ്യ അടച്ചില്ലെങ്കില്‍ പെന്‍ഷനും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും ഇല്ല. ഷെയര്‍വില താഴോട്ടുപോയാല്‍, സാമ്പത്തികമാന്ദ്യം വന്നാല്‍, പെന്‍ഷന്‍ കിട്ടില്ല. പിന്നെ എന്തുസുരക്ഷയാണ് ജീവിതത്തിനുള്ളത്.
-ഭാനൂ, പെന്‍ഷന്‍കൊടുക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മൊത്തം ജനസംഖ്യയുടെ ചെറിയൊരുശതമാനം മാത്രമാണ്. അപ്പോള്‍ പെന്‍ഷന്‍ കിട്ടാത്ത വലിയൊരു ശതമാനം അപ്പുറത്തില്ലേ. അവര്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്.
എന്തായാലും അന്നും പെന്‍ഷന്‍ യൂണിയനും മറ്റും ഉണ്ടാവുമല്ലോ, നമുക്ക് സമരം ചെയ്തിട്ടെങ്കിലും എന്തെങ്കിലും വഴി കാണാതിരിക്കുമോ
-സര്‍ക്കാറിന് ഒരു ബാധ്യതയും ഇല്ലാത്ത സംഗതിക്ക് ആരോട് സമരംചെയ്യാനാണ്. നമ്മള്‍ അടയ്ക്കുന്ന സംഖ്യ നിക്ഷേപിക്കുന്ന കമ്പനി ലാഭത്തിലാണെങ്കില്‍ നമുക്ക് പെന്‍ഷന്‍ കിട്ടും. അതിന് ഈശ്വരനോട് പ്രാര്‍ഥിക്കുക മാത്രമേ വഴിയുള്ളൂ. ഇനിമുതല്‍ വഴിപാടുകഴിക്കുമ്പോള്‍ ഭാനുമതി, അത്തം, പുഷ്പാഞ്ജലി ഒന്ന് എന്നുപറയുന്നതിനോടൊപ്പം ഒരു വ്യാപാരമുട്ടുകൂടി കഴിക്കുക. മുട്ടിറങ്ങിയാല്‍ കമ്പനി ലാഭത്തിലാവും കമ്പനി ലാഭത്തിലായാല്‍ നമുക്ക് പെന്‍ഷന്‍ കിട്ടും. പിന്നെ യൂണിയന് വല്ല കുടുംബസംഗമമോ പിക്‌നിക്കോ ഇലക്ഷന്‍ പ്രചാരണമോ മറ്റോ നടത്തിപ്പിരിയാം.
കേരളത്തിലെങ്കിലും പങ്കാളിത്ത പെന്‍ഷന്‍ വരാതിരിക്കാന്‍ നമുക്ക് ഒരുദിവസമല്ല, ഒരുവര്‍ഷം സമരംചെയ്താലും വേണ്ടില്ല.
ഭാനൂ, നീയ്യ് എന്തു വിഡ്ഢിത്തമാണ് പറയുന്നത്. നമ്മുടെ സര്‍ക്കാറിന് ഇതു നടപ്പാക്കുന്നത് സന്തോഷമായിട്ടാണോ. അല്ല, കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദത്തിനുവഴങ്ങി നടത്തുന്നു എന്നേയുള്ളൂ. കേന്ദ്രസര്‍ക്കാറിന് ഇതു നടപ്പാക്കുന്നത് സമ്മതമായിട്ടാണോ. അല്ല, ലോക ബാങ്കിന്റെയും അമേരിക്കയുടെയും സമ്മര്‍ദത്തിന് വഴങ്ങി നടപ്പാക്കേണ്ടിവരുന്നു എന്നേയുള്ളൂ. സ്വാതന്ത്ര്യദിനം കൊല്ലംതോറും ഒരു ചടങ്ങുപോലെ ആഘോഷമായി ആചരിക്കാറുണ്ടെങ്കിലും നമ്മുടെ സ്വാതന്ത്ര്യം ചോരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറേയായി.
പക്ഷേ, ഞാന്‍ ഒന്നും പറഞ്ഞില്ല. വെറുതേ ഓരോന്നു പറഞ്ഞ് ഭാനുവിന്റെ ഉറക്കം കെടുത്തേണ്ടല്ലോ. അപ്പോള്‍ ഏട്ടേ, അവസാനം നമ്മുടെ പെന്‍ഷന്‍കാര്യം എന്താവും! കിട്ടില്ല എന്നല്ല, താന്‍ പാതി ദൈവം പാതി എന്നേ ഇപ്പോള്‍ പറയാന്‍ പറ്റൂ.

മാതൃഭൂമി 31.08.2012

കേരളത്തെ രക്ഷിക്കാന്‍

പിണറായി വിജയന്‍

ആഗസ്റ്റ് 16, 2012


ഇടതുപക്ഷത്തിനും കോണ്ഗ്രനസിനും ഒരേ സാമ്പത്തികനയവും നിലപാടുമാണ് എന്ന് പ്രചരിപ്പിക്കുന്നതിനാണ് യഥാര്ഥ  വിപ്ലവകാരികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ശ്രമിക്കുന്നത്. അവരുടെ കാഴ്ചപ്പാടുകളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് പങ്കാളിത്ത പെന്ഷനനുമായി ബന്ധപ്പെട്ട വാര്ത്താകള്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പങ്കാളിത്ത പെന്ഷിന്‍ നടപ്പാക്കിയപ്പോള്‍ ഇടതുപക്ഷം ഭരിച്ച കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയില്ല. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരു നിയമം വരുന്നതിനു മുമ്പാണ് മറ്റു സംസ്ഥാനങ്ങള്‍ ഈ ദിശയിലേക്ക് നീങ്ങിയത്. എന്നാല്‍, തൊഴിലാളികളുടെയും ജീവനക്കാരുടെയും ബഹുജനങ്ങളുടെയും താല്പ്പലര്യങ്ങള്‍ സംരക്ഷിക്കുന്ന ഇടതുപക്ഷ സര്ക്കാ രുകള്‍ ഈ നയത്തിനു ബദലായ നയം മുന്നോട്ടുവച്ചു. ഇടതുപക്ഷം വലതുപക്ഷ ശക്തികളില്നി ന്ന് നയപരമായി വ്യത്യസ്ത പാതയിലാണ് എന്ന് ഇത് തെളിയിക്കുന്നു.


പങ്കാളിത്ത പെന്ഷഇന്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന സര്ക്കാതരിന്റെ സാമ്പത്തിക ബാധ്യതക്കുറവുകൊണ്ട് ദുര്ബനല ജനവിഭാഗങ്ങള്ക്ക്് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നാണ് യുഡിഎഫ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പങ്കാളിത്ത പെന്ഷകനെതിരായി ജീവനക്കാര്‍ പ്രക്ഷോഭരംഗത്ത് വരുമ്പോള്‍ അവര്ക്കെ തിരായി മറ്റു ജനവിഭാഗങ്ങളെ തിരിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ പ്രചാരണം. എന്നാല്‍, വസ്തുത ഇവരുടെ പ്രചാരണത്തില്നി ന്ന് വളരെ വ്യത്യസ്തമാണ് എന്ന് പരിശോധനയില്‍ വ്യക്തമാകും. കഴിഞ്ഞ യുഡിഎഫ് സര്ക്കാ്രാണ് കേരളത്തില്‍ പങ്കാളിത്ത പെന്ഷ.ന്റെ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ചതും നടപ്പാക്കിയതും. തുടര്ന്നു വന്ന ഇടതുപക്ഷ സര്ക്കാ ര്‍ ഈ തീരുമാനം പിന്വതലിച്ചു. ജീവനക്കാര്ക്ക്  ഉണ്ടായിരുന്ന നിരവധി ആനുകൂല്യങ്ങളും യുഡിഎഫ് ഇല്ലാതാക്കി. അന്നും ജീവനക്കാര്‍ രാഷ്ട്രീയം മറന്ന് പോരാട്ടരംഗത്തിറങ്ങിയപ്പോള്‍ ഇതേ പ്രചാരവേല നടന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച യുഡിഎഫ് സര്ക്കാനര്‍ മറ്റു ജനവിഭാഗങ്ങള്ക്ക്പ എന്താണ് സംഭാവനചെയ്തത് എന്നുകൂടി പരിശോധിച്ചാല്‍ ഇതിന്റെ പൊള്ളത്തരം മനസിലാകും.


കേരളത്തിലെ കര്ഷെകത്തൊഴിലാളികള്‍ ഉള്പ്പെ ടെയുള്ള തൊഴിലാളികളുടെ ക്ഷേമപെന്ഷ നുകള്‍ കാലോചിതമായി വര്ധിാപ്പിക്കുന്നതിനുള്ള ഒരു നടപടിയും ആ സര്ക്കാനരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മാത്രമല്ല, ക്ഷേമപെന്ഷആന്‍ വകയില്‍ 165 കോടി രൂപ കുടിശ്ശികയാക്കി. ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്കുപന്ന കാര്യത്തിലും തികഞ്ഞ അലംഭാവമാണ് കാണിച്ചത്. എഴുപത്തയ്യായിരത്തോളം അപേക്ഷകള്‍ ആ ഇനത്തില്‍ കെട്ടിക്കിടന്നു. തൊഴിലില്ലായ്മാ വേതന ഇനത്തില്‍ 140 കോടി രൂപയാണ് നല്കാാനുണ്ടായിരുന്നത്. പങ്കാളിത്ത പെന്ഷലന്‍ നടപ്പാക്കിയ യുഡിഎഫ് സര്ക്കാ്ര്‍ ക്ഷേമനിധി ആനുകൂല്യത്തിനായി ശരാശരി വര്ഷ്ത്തില്‍ ചെലവഴിച്ചത് 134 കോടി രൂപയാണ്. എന്നാല്‍, പങ്കാളിത്ത പെന്ഷ്ന്‍ എന്ന യുഡിഎഫ് നയം തിരുത്തിയ എല്ഡി എഫ് സര്ക്കാ രാവട്ടെ, വര്ഷഷത്തില്‍ ചെലവഴിച്ചത് ശരാശരി 389 കോടി രൂപയാണ്. ക്ഷേമ പെന്ഷ്നുകളുടെ കുടിശ്ശിക വിതരണംചെയ്തതും അവ വര്ധി പ്പിച്ചതും എല്ഡി്എഫ് സര്ക്കാരാണ്.


ആഗോളവല്ക്കയരണ നയങ്ങള്‍ ലോകത്ത് വമ്പിച്ച സാമ്പത്തിക പ്രതിസന്ധി പ്രദാനംചെയ്തു. ഈ പ്രതിസന്ധി മറികടക്കുന്നതിന് ലോകബാങ്ക് തയ്യാറാക്കിയ രേഖയില്‍ രാഷ്ട്രങ്ങള്ക്ക്  സുസ്ഥിര വളര്ച്ച  കൈവരിക്കുന്നതിനുള്ള മാര്ഗ്മായാണ് പെന്ഷലന്‍ ഫണ്ടുകള്‍ വ്യാപിപ്പിക്കണമെന്ന് നിര്ദേകശിച്ചത്. മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതിന് അഥവാ ഓഹരിക്കമ്പോളത്തിന്റെ തകര്ച്ചത ഒഴിവാക്കുന്നതിന് സ്ഥിരതയുള്ള നിക്ഷേപം അനിവാര്യമെന്നാണ് മുതലാളിത്ത വിശകലനം. ലോകത്താകെയുള്ള പെന്ഷംന്‍ ഫണ്ടുകള്‍ ഷെയര്‍ മാര്ക്കതറ്റിലേക്ക് തുറന്നുവിട്ടാല്‍ ഇന്നത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണവരുടെ വാദം. ഇങ്ങനെ മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ലോകത്ത് കോര്പവറേറ്റുകള്ക്ക്ത ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള വഴി എന്ന നിലയിലാണ് പങ്കാളിത്ത പെന്ഷസനുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം ശക്തിപ്പെട്ടത്. പങ്കാളിത്ത പെന്ഷളന്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ ഉണ്ടായ അനുഭവം ജീവനക്കാര്ക്ക്  ആനുകൂല്യങ്ങള്‍ നഷ്ടമാക്കുക എന്നതായിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ പെന്ഷലന്ഫ‍ണ്ടായ കാലിഫോര്ണിായ പബ്ലിക് എംപ്ലോയീസ് റിട്ടയര്മെവന്റ് സിസ്റ്റം, കാലിഫോര്ണി യ സ്റ്റേറ്റ് ടീച്ചേഴ്സ് റിട്ടയര്മെിന്റ് സിസ്റ്റം എന്നിവയ്ക്ക് 2008 ലും 2009 ലുമായി 67 ബില്യന്‍ ഡോളറിന്റെ നഷ്ടം നേരിട്ടു. ആകെ 500 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് ഓഹരിവിപണിയിലെ തകര്ച്ച മൂലം അമേരിക്കന്‍ പെന്ഷ ന്ഫഹണ്ടുകള്ക്കു ണ്ടായത്. ഇതുമൂലം ഭാവിയില്‍ പെന്ഷരന്‍ നല്കാകന്‍ കഴിയാതെ വരുമെന്നാണ് വിലയിരുത്തുന്നത്.


അര്ജ ന്റീന, ചിലി തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പരീക്ഷിച്ച് പരാജയമടഞ്ഞതാണ് പങ്കാളിത്ത പെന്ഷയന്‍ പദ്ധതി. നിരവധി പോരാട്ടങ്ങളിലൂടെ ജീവനക്കാര്‍ നേടിയെടുത്ത സേവന വേതന വ്യവസ്ഥകളുടെ മേലാണ് ഈ സര്ക്കാകര്‍ കൈവയ്ക്കുന്നത്. തുടര്ന്ന്  ഇത് മറ്റു മേഖലകളില്‍, നേടിയെടുത്ത അവകാശങ്ങളിലേക്കും വ്യാപിക്കും. അതുകൊണ്ട് ഈ മേഖലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമായി മറ്റു വിഭാഗങ്ങളും ഐക്യപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. പെന്ഷാന്ഫ്ണ്ടിലേക്ക് സര്ക്കാിര്‍ ജീവനക്കാരുടെ വേതനത്തിന്റെ 10 ശതമാനവും സര്ക്കാ രിന്റെ തുല്യ വിഹിതവുമാണ് നല്കുകക. ആ തുക ബഹുരാഷ്ട്ര കമ്പനികളുടെ കൈകളിലേക്കാണ് എത്തിച്ചേരുക. അതായത്, കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് കരുത്ത് പകരേണ്ട തുക ബഹുരാഷ്ട്ര കമ്പനികളുടെ കൈകളിലേക്കെത്തുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക ഘടനയ്ക്കാണ് പൊതുവില്‍ പ്രതിസന്ധിയുണ്ടാവുക. സ്വകാര്യ മേഖലയില്‍ ലഭിക്കുന്ന വന്‍ ആനുകൂല്യങ്ങള്‍ തേടി ഉദ്യോഗാര്ഥി്കള്‍ നീങ്ങുമ്പോള്‍ പൊതുജനാരോഗ്യ സമ്പ്രദായം ഉള്പ്പെകടെയുള്ള സേവന മേഖലകള്‍ തകരുന്ന നില ഉണ്ടാകും. കേരളത്തിന്റെ സാമൂഹ്യ അവസ്ഥ മനസ്സിലാക്കാതെയുള്ള നടപടികളാണ് പെന്ഷകന്‍ പ്രായത്തിന്റെ കാര്യത്തില്‍ യുഡിഎഫ് സ്വീകരിക്കുന്നത്. പെന്ഷകന്പ്രാഷയം 60 ആയി വര്ധി പ്പിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അഭ്യസ്തവിദ്യരായ 44 ലക്ഷത്തോളം പേര്‍ തൊഴില്ര്ഹിതരായി നില്ക്കു ന്ന സംസ്ഥാനമാണ് കേരളം എന്ന യാഥാര്ഥ്യ ബോധം ഈ സര്ക്കാ രിനില്ല. മാത്രമല്ല, നിലവിലുള്ള തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും നിയമന നിരോധനം നടപ്പാക്കുന്നതിനും ഉള്ള നടപടികള്‍ പെന്ഷനന്‍ പരിഷ്കരണത്തോടൊപ്പം നടപ്പാക്കുന്നുണ്ട്. വിദ്യാര്ഥിറകളുടെയും തൊഴിലന്വേഷകരുടെയും സ്വപ്നങ്ങളില്‍ ഇരുട്ടുവീഴ്ത്തുന്ന പ്രക്രിയയാണ് നടക്കുന്നത്. ആഗോളവല്ക്കവരണനയങ്ങളുടെ ചുവടുപിടിച്ച് നടക്കുന്ന ഇത്തരം പരിഷ്കാരങ്ങള്ക്കെ തിരായി എല്ലാ കാലത്തും പൊരുതിനിന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. അതിന്റെ നേതൃസ്ഥാനത്ത് നിലകൊണ്ടത് സിപിഐ എമ്മാണ്. ആഗോളവല്ക്കനരണ നയങ്ങള്ക്കെ തിരായി പ്രവര്ത്തി ക്കുന്ന സിപിഐ എമ്മിനെ തകര്ക്കുിക എന്നതുതന്നെ കോര്പതറേറ്റ് ശക്തികളുടെ താല്പ്പതര്യമാണ്. അതിനായി മാധ്യമങ്ങളെ ഫലപ്രദമായി അവര്‍ ഉപയോഗിക്കുന്നു.


മാധ്യമ മേഖലയിലേക്ക് കോര്പ്റേറ്റുകള്‍ സജീവമായി ഇടപെടുന്നത് ലാഭംമാത്രം ലക്ഷ്യംവച്ചല്ല. മറിച്ച്, അവര്ക്ക്  അനുകൂലമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അവരുടെ ജനദ്രോഹനയങ്ങളെ പ്രതിരോധിക്കുന്നവരെ തകര്ക്കാ നുംവേണ്ടിയാണ്. ഈ ഇരട്ടലക്ഷ്യത്തെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകേണ്ടതുണ്ട്. സിപിഐ എം ആക്രമിക്കപ്പെടേണ്ട പാര്ടി്യാണ് എന്ന പൊതുബോധം വളര്ത്തു ന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കള്ളപ്രചാരവേല നടത്തി കമ്യൂണിസ്റ്റുകാര്‍ എതിര്ക്ക പ്പെടേണ്ടവരാണ് എന്ന ബോധം സൃഷ്ടിക്കുകയാണ് ഇവര്‍. ഒരടിസ്ഥാനവുമില്ലാതെ പാര്ടികനേതാക്കളെ അറസ്റ്റ് ചെയ്യുന്ന രീതിയാണ് നടക്കുന്നത്. സിപിഐ എമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്. കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുകയാണെന്നുമാണ് പൊലീസ് മേധാവി ജയരാജനോട് പറഞ്ഞത്. താന്‍ ചെയ്ത കുറ്റത്തിന് തെളിവ് എന്തെന്ന ചോദ്യം ആവര്ത്തി ച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്, ഞാനല്ല എന്നായിരുന്നു എസ്പിയുടെ മറുപടി.


ഇതിനു സമാനമായ നിലയാണ് ടി വി രാജേഷിന്റെ കാര്യത്തിലും ഉണ്ടായത്. ഈ സംഭവങ്ങളിലെല്ലാം ഗൂഢാലോചന വളരെ വ്യക്തമാണ്. രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തില്‍ കേസുകളില്‍ പ്രതിചേര്ക്കു ന്ന ഈ നയം കേരളത്തിന്റെ ജനാധിപത്യബോധത്തെ അപഹസിക്കുന്ന വിധത്തിലുള്ളതാണ്. നിസ്സാര സംഭവംപോലും വാര്ത്ത്യാക്കി അവതരിപ്പിക്കുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ജനങ്ങളുടെ ജീവിതത്തെ ആകമാനം തകര്ക്കു ന്ന ഇത്തരം നയങ്ങള്ക്കെമതിരെ മൗനം പാലിക്കുകയാണ്.


ജനാധിപത്യ വിരുദ്ധനയങ്ങള്‍ സിപിഐ എമ്മിനെതിരെ പ്രയോഗിക്കപ്പെടുമ്പോള്‍ തങ്ങള്ക്ക്വ നേരെയല്ലല്ലോ എന്നു കരുതി മാറിനില്ക്കുോന്നവരുണ്ട്. ജനാധിപത്യവിരുദ്ധത സമൂഹത്തില്‍ വ്യാപിച്ചാല്‍ നാളെ മറ്റെല്ലാ പ്രസ്ഥാനങ്ങള്ക്കു  നേരെയും ഇത് പ്രയോഗിക്കപ്പെടും എന്ന് മനസിലാക്കേണ്ടതുണ്ട്. അത്തരം ജാഗ്രത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പുലര്ത്തേ ണ്ടതുണ്ട് എന്നതും പ്രധാന കാര്യമാണ്. ഇത്തരം ആക്രമണങ്ങള്ക്കുപ മുന്നിലൊന്നും തകര്ന്നുതപോകുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം. പാര്ടിട ആരംഭിച്ച കാലം തൊട്ടുതന്നെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടയ്ക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. 1948ല്‍ പാര്ടി് നിരോധിക്കപ്പെട്ട കാലത്ത് ഇനി കമ്യൂണിസ്റ്റുകാര്‍ തിരിച്ചുവരില്ലെന്നായിരുന്നു വലതുപക്ഷ ശക്തികള്‍ കരുതിയത്. എന്നാല്‍, കൂടുതല്‍ കരുത്തോടെ പാര്ടി‍ വളര്ന്നു .


1960കളില്‍ ചൈനാ ചാരന്മാര്‍ എന്ന് മുദ്രകുത്തിയാണ് വേട്ടയാടിയത്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ജനാധിപത്യത്തിന്റെ പേര് പറഞ്ഞാണ് കമ്യൂണിസ്റ്റുകാര്ക്കെ തിരായി ഭരണകൂട ഭീകരത അഴിഞ്ഞാടിയത്. അതിനെയെല്ലാം അതിജീവിച്ച് പ്രസ്ഥാനം വളര്ന്നുര. ഇത്തരം ആക്രമണങ്ങളെ നേരിടാന്‍ പാര്ടി്ക്ക് കരുത്തായത് തങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുവരുന്നത് കമ്യൂണിസ്റ്റുകാരാണ് എന്ന ബോധ്യം ജനങ്ങള്ക്കുീള്ളതുകൊണ്ടാണ്. ഏത് പ്രതിസന്ധിയിലും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുക എന്ന കമ്യൂണിസ്റ്റ് പാര്ടിയയുടെ ദൗത്യമാണ് ആഗസ്റ്റ് 22 ന്റെ പ്രക്ഷോഭത്തില്‍ പാര്ടി  ഏറ്റെടുക്കുന്നത്. കേരളത്തെ രക്ഷിക്കാനുള്ള ഈ സമരത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്ന് ഞങ്ങള്ക്കുളറപ്പുണ്ട്.

Wednesday, August 29, 2012

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കോടിപതികളോ? (പ്രവീണ്‍ ആര്‍ എസിന്റെ ഫേസ്‌ ബുക്ക് പോസ്റ്റ്‌ )

പ്രിയ സുഹൃത്തെ,

Contributory Pension Scheme മായും മുന്‍കാലങ്ങളില്‍ ശമ്പള വര്‍ധനവുമായും ബന്ധപെട്ടു സര്‍ക്കാര്‍ ഉദ്യോഗന്‍സ്തന്മാര്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മേലുള്ള ചില നിലപാടുകളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ഭരണകര്‍ത്താക്കള്‍ അന്നും ഇന്നും ആരോപിക്കുന്നത് , "റവന്യു വരുമാനം മുഴുവനായി തിന്നു മുടിക്കുകയും, മറ്റു വിഭാഗങ്ങള്‍ക്ക്കിട്ടേണ്ടുന്ന ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ " എന്നുള്ളതാണ്.
Income tax കൃത്യമായി അടക്കുന്ന ഒരേ ഒരു വിഭാഗമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ . ഇത് മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം accountable ആയതു കൊണ്ട് തന്നെ വാര്‍ഷിക വരുമാനം അടിസ്ഥാനപ്പെടുത്തിയുള്ള Government ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ഇവര്‍ക്ക് ലഭിക്കുന്നുമില്ല. Government Revenue കമ്മിയുടെ പ്രധാന കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള ആനുകൂല്യങ്ങള്‍ അല്ല. മറിച്ചു ഇതര വിഭാഗങ്ങിളില്‍ നിന്ന് കൃത്യമായ നികുതി പിരിച്ചു എടുക്കാത്തതും Corporate കള്‍ക്ക് നല്‍കുന്ന ഇളവുകളും ആണ്.
ഇനി കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നമുക്ക് മറ്റു തൊഴില്‍ മേഖലകളിലെ ജീവനക്കാരുമായി ഒന്ന് താരതമ്മ്യം ചെയ്തു നോക്കാം.
1.കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, അതേ തസ്തികയില്‍ ജോലി ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെതുമായി തട്ടിച്ചു നോക്കാന്‍ പറ്റാത്ത വിധത്തില്‍ ചെറുതാണ്. ഈ ശമ്പള വ്യത്യാസം കൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് Contributory Pension പദ്ധതിയില്‍ പങ്കാളിയായാല്‍ ഉണ്ടാവുന്നതിനേക്കാള്‍ എത്രയോ ദുരിതമായിരിക്കും കുറഞ്ഞ ശമ്പളം പറ്റുന്ന കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ( കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഏകദേശം 5% ത്തില്‍ താഴെ മാത്രമേ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ ഉള്ളു എന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതാണ്).
2. ഇനി അസംഘടിത മേഖലയിലെ തൊഴിലാളികളുമായിതട്ടിച്ചു നോക്കിയാല്‍ , അവിടെ skilled workers (കെട്ടിട നിര്‍മാണ തൊഴിലാളികള്‍, ആശാരിമാര്‍, പെയിന്റിംഗ് തുടങ്ങിയവ ) ന്റെ ദിവസവേതനം 450 മുതല്‍ 650 രൂപ വരെ ആണുള്ളത്. പക്ഷേ, ബിരുദവും ബിരുദാനന്തര ബിരുദവും qualification exam ഉം അത് കഴിഞ്ഞു PSC എക്സാം എന്ന കടമ്പ കടക്കാന്‍ വേണ്ടി വര്‍ഷങ്ങളോളം തയ്യാറെടുപ്പ് നടത്തി, അതില്‍ വിജയിച്ചു ഏറ്റവും മുന്നിലെത്തുന്നവരാണ് കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. , പഠനത്തിനും തയ്യാറെടുപ്പിനും വേണ്ടി വര്‍ഷങ്ങള്‍ എടുക്കുന്നതുകൊണ്ടുതന്നെ സര്‍വ്വീസില്‍ കയറുമ്പോഴേക്കുംശരാശരി 30-35 വയസ്സെങ്കിലും ഉദ്യോഗാര്‍ത്തിക്ക് ആയിക്കാണും. ഇതുകൊണ്ടുതന്നെ ഒരു ശരാശരി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ശമ്പള കാലഘട്ടം വളരെ കുറഞ്ഞുപോകുന്നുഎന്ന് മാത്രമല്ല, അയാള്‍ക്ക്‌ ഇതിനാനുപാതികമായപെന്‍ഷന്‍ മാത്രമേ ലഭിക്കുന്നുമുള്ളൂ.
3. മേല്‍ പറഞ്ഞ പോലെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഒരാള്‍ക്ക്‌ സ്വകാര്യമെഖലകളിലും ( IT, Business Executives ) ഇന്ന് നല്ല ശമ്പളം ആണുള്ളത്.
ഇന്നും ഒരു ശരാശരി മലയാളി ഗവണ്‍മെന്റ് ജോലി സ്വപ്നം കണ്ടു നടക്കുകയും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നത് ഉയര്‍ന്ന ശമ്പളം ഉദ്ദേശിച്ചല്ല, മറിച്ച് പെന്‍ഷന്‍ എന്ന ആകര്‍ഷകത്വം കൊണ്ടുമാത്രമാണ്. പെന്ഷന്ടെ നിര്‍വ്വചനം കൊണ്ട് ഉദ്ദേശിക്കുന്നത് ജീവനക്കാരന്റെ ശമ്പളത്തിന്റെ ഒരു ഭാഗം ജോലി ദാതാവ് പിടിച്ചുവെക്കുകയും റിട്ടയര്‍മെന്റിന് ശേഷം അവന്റെ ഉന്നമനത്തിനു വേണ്ടി അത് തവണകളായി നല്‍കുകയും ചെയ്യുക എന്നതാണ്. Deferred compensation is an arrangement in which a portion of an employee's income is paid out at a date after which that income is actually earned. Examples of deferred compensation include pensions, retirement etc (Wikipedia1). കാല കാലങ്ങളില്‍ ശമ്പള പരിഷ്ക്കരണങ്ങള്‍ നടത്തുമ്പോള്‍ പെന്‍ഷന്‍റെ തുക കുറച്ചാണ് ഉദ്യോഗസ്ഥന്റെ മാസ ശമ്പളമായി നിശ്ചയിക്കുന്നത്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് പെന്‍ഷന്‍ എന്നത് ഗവണ്‍മെന്റിന്റെഔദാര്യമല്ല മറിച്ച് ജീവനക്കാരന്റെ അവകാശമാണെന്ന് പറയുന്നത്. ഇങ്ങനെ നോക്കുകകയാണെങ്കില്‍ Contributory Pension Scheme എന്നത് ഒരാളുടെ ശമ്പളത്തില്‍ നിന്ന് 10% തുക കുറയുന്നു എന്ന് തന്നെയാണ്. ഒരു ശരാശരി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചെലവുകള്‍ കഴിഞ്ഞു മാസശമ്പളത്തില്‍നിന്ന് മിച്ചം കിട്ടുന്നത് ശമ്പളത്തിന്റെ 10-20% ത്തോളം മാത്രമാണ്. ഈ തുകയാണ് contributory പെന്‍ഷന്‍ scheme ഇല്‍ ഒരു ഉദ്യോഗസ്ഥന്‍ നിക്ഷേപിക്കേണ്ടത്. Goverment Pension Fund Manager ആയി നിയമ്മിക്കുന്നത് Reliance, UTI, LIC പോലുള്ള സ്ഥാപനങ്ങളെയാണ്. ഇതില്‍ Reliance പോലുള്ള സ്വകാര്യ സ്ഥാപനങ്ങളും UTI , LIC പോലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെയും വിശ്വാസ്യത കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ Mutual Fund Investment ഇല്‍ നിക്ഷേപകന് തിരിച്ചു കൊടുത്ത ലാഭകണക്കു നോക്കിയാല്‍ മനസ്സിലാവും. ലാഭം പോയിട്ട് നിക്ഷേപ തുകയുടെ പകുതിയിലും താഴെയാണ് തിരിച്ചു കൊടുത്തത്. ഇതിനു അവര്‍ പറഞ്ഞ കാരണം ഷെയര്‍ മാര്‍ക്കറ്റ്ഇല്‍ ഉള്ള ഇടിവാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ റിട്ടയര്‍ ചെയ്യേണ്ടി വരുന്ന ഒരു സാധാ മലയാളീയെ നിങ്ങള്‍ മനസ്സില്‍ കരുതി നോക്കൂ, അയാള്‍ക്കും അയാളെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തിനും അന്നം മുട്ടുന്ന അവസരത്തില്‍ അഭിമാനമുള്ള ഒരാള്‍ക്ക് ചെയ്യവുന്നതെ അയാളും ചെയ്യൂ- ഒരു പൊതി വിഷം അല്ലെങ്ങില്‍ ഒരു ചാണ്‍. കയര്‍ . സത്യസന്ധത പേര് കേട്ട ഒരു മുന്‍ മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യം കൊടുക്കാത്തത് കര്‍ഷകര്‍ക്ക് കൊടുക്കാന്‍ വേണ്ടി എന്നായിരുന്നു പക്ഷെ നാളിതുവരെക്കും അവര്‍ക്ക് ഒന്നും കൊടുതായി കേട്ടില്ല, ( ഒരു പക്ഷെ അദ്ദേഹം നാട്ടില്‍ ഇല്ലാത്തതു കൊണ്ടായിരിക്കും). അസംഘടിത മേഖലക്ക് പെന്‍ഷന്‍ കൊടുക്കാന്‍ വേണ്ടിയാണ് എന്നാണ് ഇപ്പോള്‍ പറയുന്നത്. Divide & Rule എന്ന Colonial തന്ത്രം തന്നെയാണ് ഗാന്ധി ശിഷ്യന്മാരുടെ തുരുപ്പുചീട്ടു.കേന്ദ്ര സര്‍ക്കാറിന് റവന്യു കമ്മി കൊണ്ടല്ല Contributory Pension Scheme നടപ്പാക്കുന്നത്, ഇത് നവ ലിബറല്‍ നയത്തിന്റെ ഭാഗം ആണ്. ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനം വില്‍ക്കുന്നതിലൂടെ, ഇന്ധന വില നിയന്ത്രണം എടുത്തു മാറ്റുന്നതിലൂടെ, റീടൈല്‍ രംഗത്ത് വിദേശ നിക്ഷേപം വരവ് എന്നിവ കൊണ്ട് ഇവിടുത്തെ സാധാരണ പൌരന്‌ എന്താണ് ഗുണം ? (Remember Gandiji's Talisman). നമ്മുടെ പൊതു ശത്രു മറയ്ക്കു ഉള്ളിലാണ്, ഒരു പക്ഷെ നാം ഇന്ന് ശത്രു എന്ന് വിളിക്കുന്നവര്‍ആയിരിക്കണം എന്നില്ല, പൊരുതേണ്ടത് നമ്മുടെ പൊതു ആവശ്യവും. ആദ്യം HItler ന്റെ അനുയായിയും പിന്നെ എതിരാളിയും ആയ Martin Niemöller ന്റെ ഈ കവിത നിങ്ങള്‍ കേട്ടിട്ടുണ്ടാവും എങ്കിലും ഓര്‍മ്മ പുതുക്കാന്‍ ഞാന്‍ ഇവിടെ കുറിച്ചിടുന്നു.
First they came for the socialists,
and I didn't speak out because I wasn't a socialist.

Then they came for the trade unionists,
and I didn't speak out because I wasn't a trade unionist.

Then they came for the Jews,
and I didn't speak out because I wasn't a Jew.

Then they came for me,
and there was no one left to speak for me.

- Martin Niemöller (1892–1984)

Refernces :

wikipedia.org/wiki/Deferred_compensation
 http://www.facebook.com/keralaudf/posts/354227727989058

പങ്കാളിത്ത പെന്‍ഷന്‍ (സോജന്‍ പി ആന്റണിയുടെ ബ്ലോഗില്‍ നിന്ന്.)

സംസ്ഥാന ജീവനക്കരുടെ സ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം  അവസാനിപ്പിച്ച്  പങ്കാളിത്ത പെന്‍ഷന്‍ സ്കീം  സംസ്ഥാനത്ത് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു.
                നിലവിലുള്ള പെന്‍ഷന്‍ പദ്ധതി സര്‍ക്കാരിന് വലിയ ബാധ്യത  ഉണ്ടാക്കുന്നതും  സാമ്പത്തിക പ്രതിസന്ധി നേരിടുന്ന  സര്‍ക്കാരിന് ഒരു തരത്തിലും തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിക്കുന്നതല്ലെന്നുമാണ് പറയപ്പെടുന്നത്.  നിലവിലുള്ള ജീവനക്കാരെക്കാള്‍ കൂടുതലാണ്  പെന്‍ഷന്‍ക്കാരുടെ എണ്ണം.  അതിന് കാരണമായി പറയപ്പെടുന്നത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആയൂര്‍ദൈര്‍ഘ്യം ഉള്ളവര്‍  കേരളസംസ്ഥാനത്ത് ജീവിക്കുന്നവരാണ്.  എന്നാല്‍ മറ്റെല്ലാ സംസ്ഥാത്തെക്കാള്‍  ഏറ്റവും കുറഞ്ഞ പെന്‍ഷന്‍പ്രായം നിലനില്‍ക്കുന്നതാകട്ടെ കേരളത്തിലും.
                2013 ആഗസ്റ് മാസം മുതല്‍   പുതുതായി സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക്  പങ്കളിത്തപെന്‍ഷന്‍ സമ്പ്രദായം ബാധകമാകും. അടിസ്ഥാന ശമ്പളത്തിന്റെയും DA യുടെയും 10%  ജീവനക്കാരന്‍  പെന്‍ഷന്‍ ഫണ്ടിലേക്ക്  ഓരോ മാസവും നിക്ഷേപിക്കണം. അതിന്റെ തുല്ല്യമായ തുക  സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി പെന്‍ഷന്‍ ഫണ്ടില്‍  നിക്ഷേപിക്കും.  ഇവര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്കുകയില്ല. എന്നാല്‍ പെന്‍ഷന്‍ഫണ്ടില്‍ സ്വരൂപിക്കുന്ന തുകയുടെ  ഒരു നിശ്ചിതഭാഗം റിട്ടയര്‍മെന്റ്  സമയത്ത്  ബെനഫിറ്റായി നല്‍കും.  ബാക്കി തുക ഉപയോഗിച്ച് അവര്‍ക്ക് ബാക്കി കാലം പെന്‍ഷന്‍ നല്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പടുന്നത്.
                ഇതില്‍ സര്‍ക്കാരിന് സാമ്പത്തിക ആശ്വാസം ലഭിക്കുന്നത്  എവിടെയാണ് എന്നാണ് മനസ്സിലാക്കാത്തത്.  സര്‍വ്വീസിലുള്ള ജീവനക്കാരന്റെ പേരില്‍ അവന്‍ ജോലി ചെയ്യുന്ന സമയത്ത്  തന്നെ സര്‍ക്കാര്‍ 10% ശമ്പളവും ഡി.എ യും  പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷപിക്കേണ്ടി വരുന്നു.  പിന്നീട് അയാള്‍ മുപ്പതോ മുപ്പത്തഞ്ചോ വര്‍ഷം കഴിഞ്ഞ്  റിട്ടയര്‍ ചെയ്യുമ്പോള്‍ പെന്‍ഷന്‍ കൊടുക്കാതെ  കഴിയുന്നു. എന്നാല്‍ നിലവില്‍  സര്‍ക്കാരിന് ഇത് അധിക ബാധ്യതയാവുകയാണ് ചെയ്യുന്നത്.   എന്നീട്ടും സര്‍ക്കാര്‍ ഇതിനായി വര്‍ദ്ധിച്ച ഉത്സാഹത്തോടെ ശ്രമിക്കുന്നത് എന്തു കൊണ്ട് ?
                ഇതിനുള്ള ഉത്തരം വളരെ ലഴിതമാണ്. ജീവനക്കാരില്‍ നിന്നു പിടിച്ചെടുത്ത് നിക്ഷപിക്കുന്ന  വിഹിതവും സര്‍ക്കാര്‍ നിക്ഷപിക്കുന്ന 10 % വും ഖജനാവിലേക്കല്ല  മറിച്ച്  പെന്‍ഷന്‍ ഫണ്ടിലേക്കാണ് വന്നു ചേരുന്നത്.   ഈ ഫണ്ട്  കൈകാര്യം ചെയ്യുന്നതാകട്ടെ പെന്‍ഷന്‍ ഫണ്ട്‌   മാനേജര്‍മാരാണ്. പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ആരാണ്.?
                കേന്ദ്രസര്‍ക്കാരിന്റെ ന്യൂ പെന്‍ഷന്‍ സിസ്റം (NPS) ആവിഷ്കരിച്ചിരിക്കുന്നത് പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി  ഡവലപ്പ്മെന്റ് അതോറിറ്റി  (PFRDA) ആണ്. അവര്‍ നിശ്ചയിച്ചിരിക്കുന്ന നിബന്ധനകള്‍ക്കനുസൃതമായി  സ്വദേശത്തോ വിദേശത്തോ ഉള്ള സാമ്പത്തിക ഏജന്‍സികള്‍ക്ക്  ഈ ഫണ്ട് ഏറ്റെടുക്കാവുന്നതാണ്.  നിബന്ധനകളെല്ലാം വളരെ ഉദാരമാക്കി കൊണ്ട്  നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി.
പെന്‍ഷന്‍ഫണ്ട് മാനേജര്‍മാര്‍ രണ്ടു വിധത്തില്‍ ഉള്ളവരാണ്. ഇന്‍ഷൂറന്‍ കമ്പനികളും  മോണിറ്റര്‍ ഫണ്ട് ഇന്റസ്ട്രീസും. (MF), ഇതില്‍ MF   ഇന്‍ഡസ്ട്രീസിന്റെ കാര്യത്തില്‍  ഇപ്പോള്‍  PFRDA യ്ക്ക് അതൃപ്തി ഉണ്ടെങ്കിലും  അതെല്ലാം അംഗീകരിക്കപ്പെടുമെന്നുള്ള കാര്യം ഉറപ്പാണ്.  ഈ പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരായ  സ്വദേശ വിദേശ കുത്തകകള്‍ക്ക്  പണം അവരുടെ ബിസിനസ്സില്‍ നിക്ഷേപിക്കുകയും  അതില്‍ നിന്നും ലഭിക്കുന്ന ആദായം  പിന്നീട് പെന്‍ഷന്‍ നല്കാന്‍ ഉപയോഗിക്കുകയും ചെയ്യുമെത്രേ.
                എന്നാല്‍ ഈ തുക എന്തുകൊണ്ട്  സര്‍ക്കാര്‍ നിക്ഷേപമായി സ്വീകരിച്ച്  പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ചെയ്യുമെന്ന്  പറയുന്ന പ്രവര്‍ത്തി  സര്‍ക്കാര്‍ ചെയ്യുന്നില്ല.  അതാണെങ്കില്‍ ജീവനക്കാരന് ഒരു വിശ്വാസ്യതയും ഉണ്ടാകും.  ഇത് ഒരു ഗ്യാരണ്ടീഡ് പദ്ധതിയല്ല.  മിനിമ പെന്‍ഷന്‍ എത്ര ലഭിക്കുമെന്നതിന്   ഒരു ഗ്യാരണ്ടിയുമില്ല.   പെന്‍ഷന്‍ഫണ്ട് മാനേജര്‍മാര്‍ ചെയ്യുന്ന ഷെയര്‍ ചൂതാട്ടത്തില്‍  ലാഭം ലഭിച്ചില്ലെങ്കില്‍ , നിര്‍ബന്ധപൂര്‍വ്വം നിക്ഷപിക്കപ്പെട്ട ജീവനക്കാരന്റെ  പണത്തിന് എന്തു സംഭവിക്കുമെന്നതിന് ഉത്തരമില്ല.
                സര്‍ക്കാര്‍ ജോലിയുടെ  ഏറ്റവും ആകര്‍ഷണം എന്നു വിശേഷിപ്പിക്കപ്പെടുന്ന പെന്‍ഷന്‍ ജീവനക്കാരന്  നഷ്ടപ്പെടുന്നു.  അതിന്റെ നേട്ടം സര്‍ക്കാരിന് ലഭിക്കുന്നില്ല.  മറ്റ് ജനവിഭാഗങ്ങള്‍ക്കൊന്നും   ലഭിക്കുന്നില്ല.  ലഭിക്കുന്നതാകട്ടെ  സ്വദേശ വിദേശ കുത്തകകളായ പെന്‍ഷന്‍ ഫണ്ട്  മാനേജര്‍മാര്‍ക്ക് മാത്രം. റിലയന്‍സ്, ബിര്‍ള, മാക്സ് പ്രീമിയം തുടങ്ങിയ ഫണ്ട്  മാനേജര്‍മാര്‍  ഭരണക്കാരുടെ അളിയന്‍മാര്‍ ആയതുകൊണ്ടാകാം.
                പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി 2013 ല്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രം ബാധകമാണെന്ന് പറയുമ്പോള്‍ തന്നെ ഇതിന്റെ  ഗുണം സര്‍ക്കാരിന്  ലഭിക്കാന്‍  ഇപ്പോള്‍ സര്‍വ്വീസിലുള്ളവര്‍ക്ക്  ബാധകമാക്കിയാലേ കഴിയൂ എന്നും കേരളം, ബംഗാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളിലൊഴികെ  ബാക്കി എല്ലാ  സംസ്ഥാനത്തും 2004   പ്രാബല്യത്തോടെ നിലവില്‍ വന്നു  എന്നും, അതിനാല്‍ ഇവിടേയും ഇത് വേണ്ടിവരും എന്നും സര്‍ക്കാര്‍ പറഞ്ഞു കഴിഞ്ഞു, അതായത് 2004 പ്രാബല്യത്തോടെ കേരളത്തിലും  പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുമെന്നര്‍ത്ഥം.  പക്ഷേ അതുകൊണ്ടൊന്നുമായില്ല. PFRDA ബില്‍ പാര്‍ലിമെന്റില്‍  പാസാകുന്ന മുറക്ക് ഇന്ന്  സര്‍വ്വീസിലുള്ളവര്‍ക്കും  പ്രത്യേക പാക്കേജ് ഉണ്ടാക്കി, ഇപ്പോള്‍ പെന്‍ഷന്‍ പറ്റിയവരേയും   ഇതിന്റെ പരിധിയില്‍ കൊണ്ട് വരാന്‍ ഒരു ഓഡിന്‍സിലൂടെ  സര്‍ക്കാരിനാവുകയും ചെയ്യുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ കേന്ദ്രവും കേരളവും  ഭരിക്കുന്നവരുടെ  ഇഷ്ടക്കാരായി  സ്വദേശ വിദേശ കുത്തകകള്‍ക്ക് - പെന്‍ഷന്‍ഫണ്ട് മാനേജര്‍മാര്‍ക്ക് - വേണ്ടി  ഇതിലപ്പുറവും ചെയ്യുമെന്ന് ഉറപ്പിക്കാം.
                എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ച് പങ്കാളിത്തപെന്‍ഷന്‍  നടപ്പിലാക്കുന്നതില്‍ ജീവനക്കാര്‍ക്ക് ആശങ്കപ്പെടുവാനുള്ള  കാര്യങ്ങളോന്നുമില്ലെന്നും അതേ സമയം സര്‍ക്കാരിന് വലിയ ആശ്വാസമാകുമെന്നും  പ്രചരിക്കുന്നുണ്ട്. അതിന്റെ വാസ്തവം അറിയാന്‍ ഒരു കാര്യം  മാത്രം ശ്രദ്ധിച്ചാല്‍ മതി. പങ്കാളിത്ത പെന്‍ഷന്‍ സൈന്യത്തില്‍  നടപ്പിലാക്കുന്നില്ല.  എന്തുകൊണ്ട്?  ഈ പദ്ധതി ജീവനക്കാരുടെ  തലയില്‍ വീഴുന്ന  ഇടിതീയാണെന്ന്  സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ട്.  സ്വന്തം ജീവിതവും  വാര്‍ദ്ധക്യവും  സ്വദേശവിദേശ കുത്തകള്‍ക്ക് ചൂതാട്ടത്തിന് വിട്ടുകൊടുത്ത്  അവരെ ദുരന്തകടലിലെറിഞ്ഞാല്‍ രാജ്യത്ത്  ഒരു സൈനിക മുന്നേറ്റം (ഒരു ആഭ്യന്തര യുദ്ധം) തന്നെ നടന്നേക്കാം. അതുകൊണ്ടാണ് ഈ ദുരന്ത പദ്ധതിയില്‍  നിന്നും സൈന്യത്തെ ഒഴിവാക്കിയിരിക്കുകയാണ്.
                ഈ അവസ്ഥയില്‍  ജീവനക്കാരുടെ അതിശക്തമായ  പ്രതിഷേധങ്ങളും  സമരങ്ങളുമുണ്ടാകുമെന്ന്  ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്  നല്ല ഉറപ്പുണ്ട്.  2002 ജനുവരി 16 -ന്  ഇറങ്ങിയ കറുത്തു ഉത്തരവിനെ തുടര്‍ന്ന്  നടന്ന 32  ദിവസത്തെ  സമരത്തിന്റെ   തുടക്കം വളരെ ശ്രദ്ധേയമാണ്.  സംഘടനകള്‍ നിര്‍ബന്ധിക്കാതെ  തന്നെ ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക്   സ്വയം ഒഴുകി വരികയായിരുന്നു.  പക്ഷേ അന്ന് ഭരിച്ചിരുന്ന എ.കെ ആന്റണി യേക്കാള്‍ കുടിലബുദ്ധിയുള്ള ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. അത്തരത്തിലുള്ള  പ്രക്ഷോഭം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഒരു ആശയകുഴപ്പം  സൃഷ്ടിച്ച്  ജീവനക്കാര്‍ക്കിടയില്‍ ഒരു  വിഭജനം  സൃഷ്ടിക്കുവാന്‍  വഴിമരുന്നിട്ടുകൊണ്ടാണ് കാര്യങ്ങളുടെ തുടക്കം.   വിഭജിടച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ പ്രേതം  കുടിയേറി പാര്‍ക്കുന്ന  ദേഹമാണ് ഉമ്മന്‍ ചാണ്ടി.
            
- ഈ പദ്ധതി  2013  ല്‍ സര്‍വ്വീസില്‍ വരുന്നവര്‍ക്കാണ്.  നിങ്ങളെന്തിന് ബേജാറാകണം.
- ഇത് 2004 ന് മുന്‍പുള്ളവരെ  ഒരു കാരണവശാലും   ബാധിക്കില്ല.  പിന്നെ നിങ്ങള്‍ക്കെന്ത്?
- ഈ പദ്ധതിയുടെ തുടര്‍ച്ചയായി  നിങ്ങളുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തും. പിന്നെ നിങ്ങള്‍ക്കെന്തു വേണം
               
                ഇത്തരം ബഡായികള്‍ പറഞ്ഞ്  ജീവനക്കാരുടെ മനസ്സില്‍ ഒരു ആശയകുഴപ്പം സൃഷ്ടിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്.  ഇത് വിശ്വസിച്ച കുറെ ജീവനക്കാരും ഉണ്ട്.
            “കൊച്ചു കുഞ്ഞാണ് നീ,  നിന്‍റെ കണ്ണില്‍                         
            വിശ്വം മുഴുവന്‍ വെളുതുകാണും ”
               
                എന്ന് ചങ്ങമ്പുഴ പാടിയത്  ഇത്തരക്കാരെ കുറിച്ചാണ്. ഏ  വേടന്‍  വിരിച്ച വലയില്‍ മാന്‍കുഞ്ഞ് ചെന്ന് അകപ്പെട്ടത്  അതിന്റെ നിഷ്കളങ്കത കൊണ്ടാണ്.  ഇത്തരക്കാരുടെ വാക്കുകള്‍  ജീവനക്കാര്‍ വിശ്വസിക്കുന്നത്  അവരുടെ നിഷ്കളങ്കതകൊണ്ടാണ്.  പക്ഷേ വിഡ്ഢിത്തം നിറഞ്ഞ നിഷ്കളങ്കതയാണ് മാന്‍കുഞ്ഞിന് അതിന്റെ ജീവന്‍ നഷ്ടപ്പടുത്തുന്നതും, ജീവനക്കാര്‍ക്ക് അവരുടെ ജീവിതം നഷ്ടപ്പെടുത്തുന്നതും.
                ഈ പുതിയ പെന്‍ഷന്‍ പദ്ധതി 2013 ല്‍  സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്ക്  മാത്രമാണെന്നു പറയുന്നതും , 2004 പ്രവേശിച്ചവര്‍ക്കാണെന്ന് പറയുന്നതുമൊക്കെ  താല്ക്കാലികമാണെന്നും ,  മുഴുവന്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാക്കപ്പെടുമെന്നും നമ്മള്‍ തിരിച്ചറിയേണ്ടതല്ലേ.  പെന്‍ഷന്‍പ്രായം ഉയര്‍ത്തുമെന്ന് വ്യാമോഹിപ്പുക്കുന്നത്  ഒരു വിഭാഗം ജീവനക്കാരെ -ഭരണാനുകൂല  സംഘടനകളെയെങ്കിലും  - സമരത്തില്‍ നിന്നും അടര്‍ത്തി മാറ്റാനാണെന്നും, യുവജന സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പെന്‍ഷന്‍പ്രായം ഉയര്‍ത്താനായില്ല, എന്നു പറഞ്ഞ് കൈകഴുകാനാണെന്നും  നാം മനസ്സിലാക്കേണ്ടതല്ലേ.
                ഈ പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി, പെന്‍ഷന്‍പ്രായം ഉയര്‍ത്തിയിട്ടെന്തിനാണ്?
ഇവിടെ പെന്‍ഷന്‍മാത്രമാണോ നഷ്ടപ്പടുന്നത്. ഈ പെന്‍ഷന്‍ പദ്ധതിയനുസരിച്ച്  ഗ്രാറ്റുവിറ്റി ലഭിക്കുകയുല്ല.  പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍, ഫാമിലി പെന്‍ഷന്‍ എന്നിവ നഷ്ടപ്പടുന്നു. റിട്ടയര്‍ ആകുന്ന ജീവനക്കാരന്  അവന്റെ ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ എന്നിവ   കൂട്ടിചേര്‍ത്ത് കിട്ടുന്ന പണം കൊണ്ടാണ് അവന്റെ മകളെ വിവാഹം ചെയ്തയക്കാനും  ഒരു വീട് പണിയാനോ സാധിക്കുന്നത്.  ഈ സാധ്യതകളെല്ലാം ഇത് അവതാളത്തിലാക്കുന്നു.
                എന്നാല്‍ ചില കണക്കുകള്‍ നിരത്തി  നാട്ടിലെ യുവാക്കളടക്കമുള്ളജനങ്ങളെ ജീവനക്കാര്‍ക്ക് എതിരാക്കി  സമരത്തെ നേരിടുവാനാണ്  സര്‍ക്കാര്‍ ശ്രമിക്കുന്നത്. സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ വഴി സര്‍ക്കാരിന്റെ  ചാരന്മാര്‍ ഇപ്പോള്‍ തന്നെ ആ പണി തുടങ്ങി കഴിഞ്ഞു.
                സംസ്ഥാന സര്‍ക്കാരിന്റെ  80 %  വരുമാനം ശമ്പളത്തിനും പെന്‍ഷനും  വേണ്ടി ചിലവഴിക്കുന്നു എന്നാണ് പറയുന്നത്. ഈ കണക്കിന്റെ പൊള്ളത്തരം പറയാതിരിക്കാനാവില്ല. ഈ പറയുന്ന 80% ല്‍ മന്ത്രിമാര്‍, MLA മാര്‍ അവരുടെ പേഴസണല്‍ സ്ററാഫ് എന്നിവരുടെ ശമ്പളവും യാത്രാചിലവും ഉള്‍പ്പെടുന്നുണ്ടെന്ന്  എത്ര പേര്‍ക്കറിയാം- നമ്മുടെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കായും  നല്‍കുന്ന വികസന ഫണ്ട്, റവന്യൂ എക്സ്പന്റീച്ചര്‍ എന്ന പേരില്‍ ഉള്‍പ്പെടുത്തി ഈ 80 %  ല്‍ വക കൊള്ളിച്ചിരിക്കുന്നു എന്ന സത്യം മറച്ചു വെച്ചുകൊണ്ടല്ലേ കള്ളകണക്കു നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. തൊഴിലില്ലായ്മ വേതനം,  വിധവാ പെന്‍ഷന്‍,  കാര്‍ഷിക പെന്‍ഷന്‍ തുടങ്ങിയ എല്ലാ ചിലവുകളും ഇതില്‍ പെടുന്നുണ്ട്.
                രാഷ്ട്രനിര്‍മ്മാണ പ്രകൃയയില്‍  ഭാഗഭാക്കാകുന്ന സര്‍ക്കാര്‍  ജീവനക്കാര്‍, മെഡില്‍ കോളേജ്, എഞ്ചിനിയറിംഗ് കോളേജ് തുടങ്ങിയ പ്രഫഷണല്‍ കോളേജുകള്‍ തുടങ്ങി പ്രാഥമിക വിദ്യാഭ്യാസം നല്കുന്ന  സ്കൂളുകള്‍ വരെയുള്ള അദ്ധ്യാപകരും ജീവനക്കാരും  മെഡിക്കല്‍ കോളേജ് ജീവനക്കാരും ഡോക്ടര്‍മാരും  എന്നുവേണ്ട സംസ്ഥാനത്തെ എല്ലാ അത്യാവശ്യ സര്‍വ്വീസുകളിലും   പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും ശമ്പളം നല്‍കുക, മന്ത്രിമാര്‍, MLA മാര്‍ അവരുടെ ജീവനക്കാര്‍ തുടങ്ങിയവരുടെ ശമ്പളവും പെന്‍ഷനും  അവരുടെ യാത്രാ ചിലവുകളും, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍,  തുടങ്ങി എല്ലാ സാമൂഹിക പെന്‍ഷനുകളും തൊഴിലില്ലായ്മവേതനം പഞ്ചായത്തിന്റെ വികസനഫണ്ട് (ഇത് എത്ര കോടി വരുമെന്ന് ആലോചിച്ചു നോക്കുക) ഇവയെല്ലാം ചേര്‍ന്ന തുകയായ 80 %   സര്‍ക്കാര്‍ ജീവനക്കാര്‍ തിന്ന് തീര്‍ക്കുന്ന പണമായി ചിത്രീകരിച്ചവരെ - പെരും കള്ളന്മാരെ ജനമദ്ധ്യത്തില്‍ വിചരണചെയ്യേണ്ട കാലം  അതിക്രമിച്ചിരിക്കുന്നു.
                ഈ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ ഭരണകര്‍ത്താക്കളും , കുത്തകമാധ്യമങ്ങളും ഡോ: മേരി ജോര്‍ജ്ജിനെ പോലുള്ള UDF കിങ്കരന്‍മാരാണെങ്കിലും അതിന്റെ വലയില്‍ വീണ പോലെ ചില സാധാരണക്കാരും ഉണ്ട് എന്നതാണ് വസ്തുത.

Tuesday, August 28, 2012

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി രാഷ്ട്രീയക്കാരില്‍നിന്നു തുടങ്ങട്ടെ

സിവിക് ചന്ദ്രന്‍
 http://upload.wikimedia.org/wikipedia/commons/e/e1/Civic_Chandran_(Malayalam_Writer).jpg
സര്‍ക്കാര്‍ സര്‍വീസില്‍ ഇപ്പോഴുമുണ്ടായിരുന്നെങ്കില്‍ ഇന്ന് സംസ്ഥാനത്തെ ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ ഞാനും പങ്കെടുക്കുമായിരുന്നോ? ഈയടുത്ത കാലം വരെ ഞാനും സര്‍ക്കാര്‍ സര്‍വീസിലുണ്ടായിരുന്നു. സ്‌കൂള്‍ അധ്യാപകനായിരുന്നു. ഇപ്പോള്‍ പെന്‍ഷനര്‍. പ്രതിമാസം ഈ പെന്‍ഷന്‍ ലഭിക്കുന്നതുകൊണ്ടാണ് എഴുത്തില്‍ ഒരച്ചടക്കം പാലിക്കാന്‍ എനിക്കാവുന്നത്. അന്നന്നത്തെ അത്താഴത്തിനു വേണ്ടി വല്ലതും എഴുതേണ്ടിവരുന്നില്ലല്ലോ. അതുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നത്തെ സമരത്തിലൂടെ ഉന്നയിക്കുന്നത് എനിക്കുകൂടി താത്പര്യമുള്ള വിഷയമാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിലുള്ളവരും പെന്‍ഷന്‍കാരും സംസ്ഥാനത്തിന്റെ ഭണ്ഡാരത്തിന് വലിയ ബാധ്യതയായിരിക്കുകയാണ്.
നികുതി പിരിച്ചുകിട്ടുന്ന കാശേതാണ്ട് ഇവരെ തീറ്റിപ്പോറ്റാന്‍ ചിലവഴിക്കേണ്ടി വരുന്നു. ജോലി ചെയ്യുമ്പോള്‍ കൊടുക്കേണ്ടി വരുന്ന ശമ്പളം മാത്രമല്ല, അപ്പേരില്‍ പിന്നീട് മരണം വരെ, മരണാനന്തരം കുടുംബത്തിനും കൊടുക്കേണ്ടി വരുന്ന പെന്‍ഷനും! ചിലരാണെങ്കില്‍ (ചിലരല്ല, പലരും) ജോലിചെയ്യുന്ന കാലത്തേക്കാള്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങാനായി മാത്രം ജീവിച്ചിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചിലവു ചുരുക്കുന്നതിന്റെ, ബാധ്യത ഒഴിയുന്നതിന്റെയും ഭാഗമായാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
ഇതാവട്ടെ, ലോകബാങ്കിന്റെ ഘടനാപരമായ മാറ്റങ്ങളുടെ ഭാഗമാണു താനും. എന്തിന് സര്‍ക്കാരെന്ന വെള്ളാനയെ തീറ്റിപ്പോറ്റണം? സര്‍ക്കാരിന്റെ ബാധ്യതകള്‍ മിക്കതും എന്തുകൊണ്ട് എന്‍ ജി ഒമാര്‍ക്ക് കൈമാറിക്കൂടാ? സര്‍ക്കാര്‍ സര്‍വീസിലെ എന്‍ ജി ഒമാരെക്കാള്‍(നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍) സര്‍ക്കാര്‍ സര്‍വീസിനു പുറത്തുള്ള എന്‍ ജി ഒമാരല്ലേ (നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍സ്) കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്? അതെ, സര്‍ക്കാര്‍ രണ്ട് എന്‍ ജി ഒമാര്‍ക്കിടയില്‍ ഒന്നിനെ തെരഞ്ഞെടുക്കാന്‍, ഒന്നിനെ കൂടുതല്‍ താലോലിക്കാനെങ്കിലും നിര്‍ബന്ധിതമായിരിക്കുകയാണ്. സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യേണ്ടത് ഏത് എന്‍ ജി ഒമാരാണ്?
എന്തിന് സര്‍ക്കാര്‍ എന്നത് പ്രാഥമികമായും ആഗോളവത്കരണത്തിന്റെ ചോദ്യമാണ്. എന്തിനീ ചാവാലിപ്പശുവിനെ തീറ്റിപ്പോറ്റണം? സര്‍ക്കാരിന്റെ വലുപ്പം കുറയ്ക്കുക, സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കുക, ലൈസന്‍സ് രാജ് അവസാനിപ്പിക്കുക എന്നത് ലോകബാങ്കിന്റെ തിട്ടൂരമാണ്. ഒറ്റക്കേള്‍വിയില്‍ ഇത് പൊതുജനങ്ങള്‍ക്കും സ്വീകാര്യമാവുന്നതെന്തുകൊണ്ടാണ്? എന്തിന് സര്‍ക്കാര്‍ എന്ന ചോദ്യം നഗരങ്ങളിലെ മധ്യവര്‍ഗമെങ്കിലും ചോദിച്ചുതുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും വന്‍ നഗരങ്ങളിലെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍.
മധ്യവര്‍ഗ റെസിഡന്റ്‌സ് കോളനികളില്‍ ഏതാണ്ടെല്ലാ കാര്യങ്ങളും അവരവര്‍ തന്നെയാണ് ചെയ്യുന്നത്. അവരുടെ സ്വന്തം ജനറേറ്ററുകളാണ് വൈദ്യുതി നല്‍കുന്നത്. അവരുടെ സ്വന്തം പ്ലാന്റുകളാണ് മാലിന്യം സംസ്‌കരിക്കുന്നത്. അവരുടെ സ്വന്തം കുഴല്‍ക്കിണറുകളാണ് കുടിവെള്ളം നല്‍കുന്നത്. സ്വന്തം സെക്യൂരിറ്റി ഗാര്‍ഡുകളാണ് സുരക്ഷ ഉറപ്പാക്കുന്നത്. സ്വന്തം കാശില്‍ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സിക്കുന്നത്. ഷോപ്പിംഗ് മാളുകളില്‍ നിന്നാണ് അവര്‍ പലവ്യഞ്ജനങ്ങള്‍ വാങ്ങുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലും കോളെജുകളിലുമാണ് കുട്ടികള്‍ പഠിക്കുന്നത്. സോറി, ഞങ്ങള്‍ക്കു സര്‍ക്കാരിന്റെ  ധര്‍മാശുപത്രികളോ, റേഷന്‍ കടകളോ, പൊതുവിദ്യാലയങ്ങളോ ആവശ്യമില്ല. സോറി സോറി, നിങ്ങളുടെ സര്‍ക്കാരും! വേണമെങ്കില്‍ നികുതി പിരിച്ചു പോടേ. മിക്കവാറും വോട്ടുചെയ്യാന്‍ പോലും ഇക്കൂട്ടര്‍ മിനക്കെടാറില്ല. മുകളില്‍നിന്ന് ആഗോളവത്കരണ  അജണ്ടയുടെയും നടുവില്‍നിന്ന് മധ്യവര്‍ഗ അഭിപ്രായ രൂപീകരണങ്ങളുടെയും ഇടയില്‍പെട്ടു പോയിരിക്കുകയാണ് രാഷ്ട്രീയക്കാര്‍.
ഇതു മാത്രമല്ല രാഷ്ട്രീയ നേതൃത്വം പെട്ടുപോയിട്ടുള്ള പ്രതിസന്ധി. ആഗോളീകരണ കാലത്തും ഇന്ത്യ ഒരഖണ്ഡ സ്വാശ്രിത മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണല്ലോ, ഔപചാരികമായെങ്കിലും. തങ്ങള്‍ തന്നെ ആത്മാര്‍ഥമായി നേരത്തെ ഉയര്‍ത്തിയ, ഇപ്പോഴും ഔപചാരികമായെങ്കിലും പിന്‍വലിച്ചിട്ടില്ലാത്ത സ്വന്തം മുദ്രാവാക്യങ്ങളുടെ സമ്മര്‍ദവുമുണ്ടവര്‍ക്ക്. ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും സാധാരണ ജീവിതം നയിക്കുന്നവര്‍ക്ക് ഇപ്പോഴും സര്‍ക്കാരാവശ്യമുണ്ട്. സര്‍ക്കാരിന്റെ രക്ഷാകര്‍തൃത്വമാവശ്യമുണ്ട്. അവരിപ്പോഴും വെല്‍ഫെയര്‍ സ്റ്റേറ്റിന്റെ ഗുണഭോക്താക്കളാണ്. അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ ഇവരുടെ മുമ്പില്‍ വോട്ടുതെണ്ടാന്‍ എത്തേണ്ടതുള്ളതുകൊണ്ട് (ഓ, ഈ നശിച്ച അലവലാതികള്‍!) ഇവരെ കയ്യൊഴിയാനുമാവില്ല രാഷ്ട്രീയക്കാര്‍ക്ക്. അടിയില്‍ നിന്നും മുകളില്‍നിന്നുമുള്ള ഈ സമ്മര്‍ദങ്ങള്‍ക്കു നടുവിലുമാണ് രാഷ്ട്രീയനേതൃത്വം. കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യല്ലോ, ദൈവമേ!
കുടിക്ക്, കുടിക്കെടാ ഈ കടുക്കാകഷായം! എന്ന് നേരാംവണ്ണം പറയാന്‍ വയ്യ. അതുകൊണ്ടാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി 'ഭാവികേരളത്തിന്റെ നന്മ'ക്കായി സമര്‍പ്പിക്കപ്പെടുന്നത്. അയ്യഞ്ചു കൊല്ലം എങ്ങനെയെങ്കിലും ഭരിച്ചുപോകണം എന്നതിന്നപ്പുറത്ത് ഭാവികേരളം സ്വപ്‌നം കാണുന്ന രാഷ്ട്രീയക്കാരുണ്ടോ നമുക്ക്? നവ സാമൂഹ്യ പ്രസ്ഥാനങ്ങളോ ശാസ്ത്ര സാഹിത്യ പരിഷത്തോ ഭാവികേരളം സ്വപ്‌നം കാണുന്നുണ്ടാവാം. പക്ഷേ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഏത്? നമ്മുടെ രാഷ്ട്രീയക്കാരിലാര്? അതുകൊണ്ട് ആ വാചകമടി വേണ്ട ബഹു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്തുകൊണ്ട് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എന്ന് നേരാംവണ്ണമങ്ങ് പറഞ്ഞേക്ക്. ആരുടെ ഫത്‌വാ അനുസരിച്ചാണീ പദ്ധതി നിര്‍ദേശിക്കേണ്ടി വന്നിരിക്കുന്നതെന്നും തുറന്നു പറയ്.
കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നതു ശരിയാണ്. ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ തന്നെ പ്രഖ്യാപിക്കേണ്ടി വന്നേക്കാം. വൈകാതെ കണ്ട് അല്പം അതിശയോക്തി കലര്‍ത്തി മുന്നറിയിപ്പ് നല്കുകയുമാവാം. എന്നാല്‍ മുണ്ടുമുറുക്കി ഉടുക്കേണ്ടത് ആദ്യം ആരാണ്? പെന്‍ഷനില്‍ തന്നെയാണ് ആദ്യം കയറി പിടിക്കുന്നതെങ്കില്‍ അതാദ്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരില്‍ നിന്നാണോ തുടങ്ങേണ്ടത്? മൂന്നോ ആറോ മാസം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചാല്‍ പെന്‍ഷന്‍ കിട്ടുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. രണ്ടോ അതിലധികമോ തരം പെന്‍ഷന്‍ ഒരേസമയം വാങ്ങുന്ന രാഷ്ട്രീയ നേതാക്കളും കുറവല്ലല്ലോ. എന്തുകൊണ്ട് രാഷ്ട്രീയക്കാര്‍ ആദ്യം മുണ്ടു മുറുക്കിയുടുത്ത് നേതൃത്വം നല്‍കുന്നില്ല? സര്‍ക്കാര്‍ ആപ്പീസിലെ ക്ലാസ് ഫോര്‍ ജീവനക്കാരുടെ ശമ്പള/പെന്‍ഷന്‍ ചട്ടിയില്‍ കയ്യിടുന്നതിനു മുമ്പ് എന്തുകൊണ്ട് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കുമിടയില്‍ നടപ്പിലാക്കുന്നില്ല? പൊതുപ്രവര്‍ത്തനത്തിന് തങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തില്‍ നിന്ന് ഒരു വിഹിതം(സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പത്ത് ശതമാനം)തങ്ങള്‍ക്കു കിട്ടാന്‍ പോകുന്ന പെന്‍ഷനുവേണ്ടി നീക്കിവെക്കാന്‍ എന്തുകൊണ്ട് രാഷ്ട്രീയക്കാര്‍ സന്നദ്ധത പ്രകടിപ്പിക്കുന്നില്ല?
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ മിക്കവയും പങ്കിടുന്ന മുന്‍ സര്‍ക്കാര്‍ ജീവനക്കാരനാണ് ഞാന്‍.  എങ്കിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഈ പദ്ധതി നിര്‍ദേശിച്ച മന്ത്രിസഭയില്‍നിന്നും അതിന് അംഗീകാരം നല്‍കുന്ന നിയമസഭയില്‍ നിന്നും ആരംഭിക്ക് എന്ന് ഇന്നു പണിമുടക്കി പ്രകടനം നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂടെനിന്ന് വിളിച്ചുപറയാന്‍ ഞാനാഗ്രഹിക്കുന്നു.


പ്രതികരണങ്ങള്‍..


എംഎല്‍എമാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമോ?
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ സമ്പ്രദായം അട്ടിമറിച്ച് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ ഒരു ഉത്തരവീലൂടെ തത്വത്തില്‍ തീരുമാനിച്ചിരിക്കുകയാണല്ലൊ.
‘സ്റ്റാറ്റിയൂട്ടറി’ പെന്‍ഷന്‍ നിയമം കേവലം ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ ഇല്ലാതാക്കാന്‍ കഴിയുമോ?
പെന്‍ഷന്‍ ഔദാര്യമല്ല, മറിച്ച് അവകാശമാണ് താനും.
നാളുകളായി രാഷ്ട്രീയക്കാര്‍ ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ സമ്പ്രദായത്തിന് നേരം ചന്ദ്രഹാസം ഇളക്കുകയാണ്.
കേരളത്തിലെ സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ ജീവനക്കാരേക്കാള്‍ അധികമാണെന്നും അവര്‍ സര്‍ക്കാരിന് ബാധ്യതയാണെന്നുമുള്ള മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും കാഴ്ചപ്പാട് തികഞ്ഞ ഫാസിസ്റ്റ് ചിന്താഗതിയാണ്.
പൗരന്മാരുടെ ആയുര്‍ദൈര്‍ഘ്യം കൂടി വരുന്നതുകൊണ്ടാണ് സ്വാഭാവികമായും പെന്‍ഷന്‍കാരുടെ സംഖ്യയും കൂടിവരുന്നത്.
അത്തരം ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന സുരക്ഷാ പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാന്‍ തുനിയുന്നത് നീതീകരിക്കാവുന്നതല്ല.
പൗരന്മാരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുന്നതുകൊണ്ട് ഇനി ‘എന്‍ഡോസള്‍ഫാന്‍’ തളിക്കണമെന്നോ മറ്റോ തീരുമാനിച്ചുറച്ചാല്‍ എന്താവും സ്ഥിതി?
മന്ത്രി, എംപി, എംഎല്‍എ, പേഴ്‌സണല്‍ സ്റ്റാഫ്, മറ്റ് സാഥാപനങ്ങളില്‍ കയറിപ്പറ്റുന്ന രാഷ്ട്രീയക്കാര്‍ എന്നിവര്‍ 5 വര്‍ഷം പോലും സര്‍വ്വീസ് ഇല്ലെങ്കിലും ആജീവനാന്തം വലിയ തുകയാണ് പെന്‍ഷനായി പറ്റിക്കൊണ്ടിരിക്കുന്നത്.
നമ്മുടെ മന്ത്രിമാരും മേല്‍പ്പറഞ്ഞ രാഷ്ട്രീയ ഉദ്യോഗസ്ഥന്മാരും ഖജനാവില്‍ നിന്നും മാസം തോറും കൈക്കലാക്കുന്ന തുക ഒന്ന് വ്യക്തമാക്കാമോ?
പി.എസ്.സി ടെസ്റ്റ് എഴുതി ജയിച്ച്, സര്‍വ്വീസില്‍ കയറി, ട്രാന്‍സ്ഫര്‍ മുതലായ കഷ്ടനഷ്ടങ്ങള്‍ സഹിച്ച് 30 വര്‍ഷം സര്‍ക്കാരിനെ സേവിച്ചാല്‍ മാത്രമേ ജീവിക്കാനുള്ള സാമാന്യ പെന്‍ഷന്‍ ലഭിക്കുകയുള്ളു.
അതേസമയം, ‘കൈ നനയാതെ മാനത്തുകണ്ണിയെ പിടിക്കുന്ന’ രാഷ്ട്രീയക്കാരുടെ പെന്‍ഷന്‍ കാര്യത്തില്‍ എന്തു തീരുമാനമാണ് എടുക്കുന്നതെന്നറിയാന്‍ ഞങ്ങള്‍ക്ക് താല്പര്യമുണ്ട്.
സര്‍ക്കാര് ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുകയാണെങ്കില്‍ രാഷ്ട്രീയക്കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയോ, അല്ലെങ്കില്‍ രാഷ്ട്രീയക്കാരുടെ പെന്‍ഷന്‍ ആനുകൂല്യം നിര്‍ത്തലാക്കുകയോ വേണം.
അല്ലാതെ, ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ ഖജനാവില്‍ നിന്നും നേരിട്ട് പെന്‍ഷന്‍ വാങ്ങുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കണമെന്നും ശഠിക്കുന്നത് ഏകാധിപതികളായ ഭരണക്കാരുടെ മുഖമുദ്രയാണ്.
(എന്‍ .രാമചന്ദ്രന്‍പിള്ള, കേരളാദിത്യപുരം)


സാമ്പത്തിക പ്രതിസന്ധിയോ?
സാമ്പത്തിക പ്രതിസന്ധിയാണ് പങ്കാളിത്ത പെന്‍ഷന് പ്രേരണയെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടയിരുന്നത് ജീവനക്കാരുടെ വിഹിതം പൊതുമേഖലാ ബാങ്കുകളോ എല്‍ഐസിയിലോ ട്രഷറികളിലോ നിക്ഷേപിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു.
ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതും ഗ്യാരന്റി നില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും കുത്തകകളെ സഹായിക്കാന്‍ വേണ്ടിയാണ്.
പെന്‍ഷനം പൊതു സാമൂഹ്യ ഭദ്രതയുടെ ഭാഗമായി കാണാന്‍ കഴിയണം.
അതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനിലും ചില ക്രമീകരണങ്ങള്‍ വരുത്താവുന്നതേയുള്ളു.
മൊത്തം തസ്തികകളെ മൂന്നോ നാലോ സ്ലാബുകളിലാക്കി ഒരു നിശ്ചിത തുക പെന്‍ഷനായി നല്‍കുന്ന സംവിധാനം നടപ്പാക്കാം.
(എല്‍ .പദ്മകുമാര്‍ , പെരുമ്പുഴ)


പങ്കാളിത്ത പെന്‍ഷനെ എതിര്‍ക്കുന്നതെന്തിന്?
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി 2013 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
അതുവരെ സര്‍വ്വീസില്‍ എത്തിയിട്ടുള്ള ആരേയും ഇത് ബാധിക്കില്ല.
അതിന്റെ ശേഷം അതിനു ശേഷം സര്‍വ്വീസില്‍ വരുന്നവര്‍ പെന്‍ഷന്‍ പറ്റുന്ന വരെ (ഇരുപത്തിയഞ്ചോ മുപ്പതോ വര്‍ഷക്കാലം) പദ്ധതി കൊണ്ട്
സര്‍ക്കാരിന് ഒരു പൈസയുടെ പോലും ഇളവു കിട്ടുന്നില്ലെന്നാണ്.
സര്‍ക്കാരിന്റെ ലാഭം നോക്കിയല്ല, ഭാവിയിലെ നന്മ ലക്ഷ്യമാക്കിയാണ് പദ്ധതി നടത്തുന്നത് എന്നര്‍ത്ഥം.
ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്ന നികുതിപ്പണം കൊണ്ടാണ് ജനസംഖ്യയില്‍ വെറും മൂന്നോ നാലോ ശതമാനം മാത്രം വരുന്ന ഉദ്യോഗസ്ഥ വൃന്ദത്തിലെ ഭാഗ്യവാന്മാരെ കനത്ത വേതനവും ആനുകൂല്യങ്ങളും പിന്നെ പെന്‍ഷനും നല്‍കി തീറ്റിപ്പോറ്റുന്നത്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൊണ്ട് നികുതിക്കുവേണ്ടി ഞെക്കിപ്പിഴിയുന്നതിലെ കാര്‍ക്കശ്യം ഭാവിയില്‍ ഇത്തിരിയെങ്കിലും കുറഞ്ഞാല്‍ അത് പാവപ്പെട്ടവന് ആശ്വാസമാണ്.
(വക്കം സുകുമാരന്‍ )

പെന്‍ഷന്‍ പദ്ധതി ആവശ്യമോ?
2008-2009 മുതല്‍ 2012-2013 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ കേരള സര്‍ക്കാരിന്റെ ബഡ്ജറ്റ് പരിശോധിച്ചാല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര റെവന്യു വരുമാനത്തിന്റെ 90 മുതല്‍ 105 ശതമാനം വരെയുള്ള ഭാഗം ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും പലിശയും നല്‍കാന്‍ വിനിയോഗിച്ചു എന്നു മനസ്സിലാക്കാം.
ആകെ ജനസംഖ്യയുടെ കേവലം 3.25 ശതമാനം മാത്രം വരുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാര്‍ എന്ന ജനവിഭാഗത്തിനു വേണ്ടിയാണ് നമ്മുടെ വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കേണ്ടി വരുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ വളരെ ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനുമാണ് ഇപ്പോള്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്.
വൈദ്യുതി ബോര്‍ഡ്, കെഎസ്ആര്‍ടിസി മുതലായ സ്ഥാപനങ്ങളിലെ ഏറ്റവും താഴ്ന്ന തസ്തികയിലുള്ള ജീവനക്കാര്‍ക്ക് പോലും ഉയര്‍ന്ന ശമ്പളവും പെന്‍ഷനുമാണ് ഇപ്പോള്‍ നല്‍കുന്നത്.
സര്‍ക്കാര്‍ -അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ ആജീവനാന്ത പെന്‍ഷന്‍ പദ്ധതി അവസാനിപ്പിക്കുക, വിരമിക്കുമ്പോള്‍ ജീവനക്കാരന്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്ന കാലയളവ് കണക്കാക്കി ന്യായമായ തുക നഷ്ടപരിഹാരമായി (ഒറ്റത്തവണ) നല്‍കുക.
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരന് സ്വയം തൊഴില്‍ കണ്ടെത്താന്‍ വായ്പ അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചിന്തിക്കാവുന്നതല്ലേ?
ഇത്തരം ആനുകൂല്യങ്ങളൊന്നും കിട്ടാതെ സ്വയം തൊഴിലെടുക്കുകയോ, ആനുകൂല്യങ്ങളൊന്നുമില്ലാതെ സ്വകാര്യ മേഖലയില്‍ സേവനമനുഷ്ഠിക്കുകയോ ചെയ്യുന്നവരാണ് ബാക്കി ഭൂരിഭാഗവും എന്നത് മറന്നുകൂടാ.
(കെ.ജെ.മേനോന്‍ , കൊല്ലം)

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി
എന്താണു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി:
2013 മുതല്‍ കേരള സര്‍ക്കാര്‍ സര്‍വ്വീസ്സില്‍ പുതുതായി പ്രവേശിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ മാസാമാസം ഒരു കൃത്യമായ തുക സ്വന്തം പെന്‍ഷനുവേണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതോ, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതോ ആയ സംരംഭത്തിലേക്കു നിക്ഷേപിക്കുന്നു.
ഈ തുകയ്ക്കു തത്തുല്യമോ കൂടുതലോ ആയ തുക മാസാമാസ്സം സര്‍ക്കാര്‍ ആ പദ്ധതിയില്‍ നിക്ഷേപിക്കും.
ഇതിനാണു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എന്നതു കൊണ്ടു ഉദ്ദേശിക്കുന്നത്.
നിലവിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, പെന്‍ഷന്‍കാരേയും ബാധിക്കുന്നില്ലായെങ്കില്‍ , ഇവരെന്തിനാണു സമരം ചെയ്യുന്നത്?
അതീ ‘കുരു’ പൊട്ടിയവരോടു തന്നെ ചോദിക്കണം.
നോക്കുകൂലിയാശാന്മാര്‍ നിലവിലുള്ള ത്രിപുര, പശ്ചിമ ബംഗാള്‍ , കേരളം എന്നിവിടങ്ങളില്‍ മാത്രമാണു ഇതിനെ എതിര്‍ക്കുന്നത്.
ഇവര്‍ക്കു പഠിപ്പും രണ്ടെല്ലും കൂടുതലാണെന്നു കരുതുന്നതിനാലാകുമെന്നു ഊഹിക്കേണ്ടിയിരിക്കുന്നു.
നേട്ടങ്ങള്‍ :
1. തൊഴിലാളിക്കു വാര്‍ദ്ധക്യത്തില്‍ എത്ര തുക പെന്‍ഷന്‍ വേണമെന്നു തൊഴിലാളികള്‍ തന്നെ തീരുമാനിക്കുന്നു. നിലവിലെ ‘ഇത്രയേ പെന്‍ഷന്‍ ലഭിക്കൂ’ എന്ന സംവിധാനം ഇല്ലാതാകും.
2. ഇതേ പദ്ധതി സ്വകാര്യ മേഖലയില്‍ കൂടി വ്യാപിപ്പിക്കുന്നതോടുകൂടി, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള അസമത്വം പാടേ ഇല്ലാതാകും.
3. സര്‍ക്കാരിന്റെ പെന്‍ഷന്‍ ബാദ്ധ്യത കാലക്രമത്തില്‍ കുറഞ്ഞുവരുകയും, നികുതിയിനത്തില്‍ പിരിഞ്ഞു കിട്ടുന്ന തുക, വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കൂടുതലായി ഉപയോഗിക്കുവാന്‍ കഴിയും.
മറ്റേതെങ്കിലും രാജ്യങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കിയിട്ടൂണ്ടോ?
ലോകത്തിലെ ഏതാണ്ടു 99% വികസിത ജനാധിപത്യ രാജ്യങ്ങളിലും സമാനതകളുള്ള സംവിധാനമാണു നിലവിലുള്ളത്.
(വിന്‍സന്റ് ജോണ്‍ )

സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ നമ്മെ നോക്കി കൊഞ്ഞനം കാണിക്കരുത് (സത്യം ഓണ്‍ലൈന്‍ പോര്ടലില്‍ നിന്ന്)

വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍

സമരങ്ങള്‍ ആഘോഷങ്ങളായി മാറുന്ന പ്രതിഭാസമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് . വ്യാപകമായ ജനപിന്തുണ ഇത്തരം സമരങ്ങള്‍ക്ക് ലഭിക്കുന്നു .എന്നാല്‍ പല സമരങ്ങളും ജനവിരുദ്ധമായി മാറുന്നതും സമീപകാല കാഴ്ചകളാണ് .

അതിനു ഉദാഹരങ്ങളാണ് ഇന്നലെ നടന്ന ഡോക്റ്റര്‍മാരുടെ സമരവും ഇന്ന് നടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും .സത്നാം സിങ്ങിന്‍റെ പോസ്റ്റ്‌ മോര്‍ട്ടത്തില്‍ കുറ്റകരമായ അനാസ്ഥ കണ്ടെത്തിയപ്പോഴാണ് നാല് ഡോക്റ്റര്‍മാര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുത്തത് .അതിനെതിരെ രണ്ടു ജില്ലകളിലെ ഡോക്റ്റര്‍മാര്‍ പണിമുടക്കിയാണ് പ്രതിക്ഷേധിച്ചത് .

ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ഒരു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമ്പോള്‍ ആ ബോഡിയിലുണ്ടായിരുന്ന നാല്പത്തിയാറു മുറിവുകള്‍ ഒരു ഡോക്റ്റര്‍ കാണാതെ പോയി എങ്കില്‍ ആ ഡോക്ടര്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കേണ്ടതെന്ന്? ഡോക്റ്റര്‍മാരുടെ സംഘടന പറയട്ടെ .സര്‍ക്കാര്‍ സര്‍വീസിന് ചില നിയമങ്ങളും ചട്ടങ്ങളും ബാധകമാണ് .

അത് ശിപായി മുതല്‍ ചീഫ്‌ സെക്രട്ടറി വരെയുള്ളവര്‍ക്ക് ഒരേ പോലെ ബാധകമാണ് .എന്നാല്‍ കുറെ കാലങ്ങളായി ഇത്തരം അച്ചടക്ക ലംഘനങ്ങളുടെ പേരില്‍ എടുക്കുന്ന ശിക്ഷാ നടപടികള്‍ അംഗീകരിക്കില്ലെന്ന് മാത്രമല്ല അതിനെ വെല്ലുവിളിക്കുന്ന സമീപനമാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചു വരുന്നത് .

അവര്‍ക്ക് എന്തും ചെയ്യാം ,എന്ത് പിഴവും വരുത്താം ,കയ്യബദ്ധം കാണിച്ച് ആളെ കൊല്ലാം ,കൈക്കൂലി വാങ്ങാം ,....,പക്ഷെ അതിനൊന്നും സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാന്‍ പാടില്ല ,എടുത്താല്‍ ഞങ്ങള്‍ മിന്നല്‍ പണിമുടക്ക്‌ നടത്തി രോഗികളെ ചികിത്സിക്കാതെ കൊല്ലും എന്നാണ് ഡോക്ടര്‍മാരുടെ നിലപാട് .

സമരം ചെയ്യുമ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കാണിക്കുന്ന മര്യാദകള്‍ പോലും ഡോക്റ്റര്‍മാര്‍ കാണിക്കുന്നില്ലെന്നതാണ് ഖേദകരം .ജീവന്‍ രക്ഷാ മേഖലയിലാണ് അവര്‍ ജോലിയെടുക്കുന്നതെന്ന യാഥാര്‍ത്ഥ്യം പോലും അവര്‍ മറക്കുന്നു .മെഡിക്കല്‍കോളേജില്‍ നിന്ന് ഒരു ഡോക്ടറെ പഠിപ്പിച്ച് പുറത്തിറക്കുന്നതിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സര്‍ക്കാര്‍ ചിലവഴിക്കുന്നത് അമ്പത്‌ ലക്ഷം രൂപയാണ് . ഈ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് വരുന്ന പാവപ്പെട്ട രോഗികള്‍ നികുതിയടയ്ക്കുന്ന പണമാണ് ഇവര്‍ക്കുവേണ്ടി ചിലവഴിക്കുന്നത്

.ആ രോഗികളെ ചികിത്സിക്കാന്‍ തയ്യാറാകാതെയാണ് ഇവര്‍ മിന്നല്‍ പണിമുടക്ക്‌ നടത്തുന്നത് .നമ്മുടെ പണം മുടക്കി നാം പഠിപ്പിക്കുന്ന ഡോക്റ്റര്‍മാര്‍ നമ്മോട് ഇങ്ങനെ ധിക്കാരപരമായി പെരുമാറിയാല്‍ ഏത് മാര്‍ഗം ഉപയോഗിച്ചും ജനം അത് തടയണം .ആശുപത്രി മേഖലയില്‍ പണിമുടക്ക്‌ ഉണ്ടാകാന്‍ പാടില്ല .അതിനാല്‍ അവശ്യ സേവന മേഖലകളില്‍ പണിമുടക്ക്‌ സര്‍ക്കാര്‍ നിരോധിക്കണം .

പണിമുടക്കുന്ന ഡോക്റ്റര്‍മാരെ നിര്‍ബന്ധമായും സര്‍വീസില്‍നിന്ന്‌ പുറത്താക്കണം .എന്നുമാത്രമല്ല ,ആ ഡോക്റ്ററെ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ചിലവഴിച്ച പണം പലിശ സഹിതം ആ ഡോക്ടറില്‍ നിന്ന് ഈടാക്കാന്‍ നിയമമുണ്ടാക്കണം .പണം അടച്ചില്ലെങ്കില്‍ വസ്തു കണ്ടു കെട്ടി തുക ഈടാക്കണം .

ഇത്തരം കര്‍ശനമായ വ്യവസ്ഥകളോടെയെ ഇത്തരം പണിമുടക്ക്‌ ശാപങ്ങളില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ അനുവദിക്കുകയുള്ളൂ .അത് അല്‍പ്പം കടന്ന കയ്യാണ് എന്ന് വിമര്‍ശിക്കുന്നവര്‍ ഉണ്ടാകാം .അതിനേക്കാള്‍ കടുത്തതല്ലേ തികച്ചും തെറ്റായ കാര്യത്തിന്മേല്‍ മിന്നല്‍ പണിമുടക്ക്‌ നടത്തുന്ന ഡോക്റ്റര്‍മാരുടെ ചെയ്തികള്‍ .ഇത്തരം കാടത്തങ്ങള്‍ ഇവിടെ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത് .നമ്മുടെ ചിലവില്‍ ജീവിതമാര്‍ഗം കണ്ടെത്തുന്നവര്‍ നമ്മെ വെല്ലുവിളിക്കാന്‍ അനുവദിക്കരുത് .

സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് നടത്തുന്ന സമരവും ഇതേപോലെ തന്നെ ജനവിരുദ്ധമാണ് .സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു വര്ഷം ഏറ്റവും കൂടുതല്‍ അവധികള്‍ ഉള്ള ഒരു സമയമാണ് ഈ ആഴ്ച .ആ സമയം തന്നെ സമരത്തിന് തെരഞ്ഞെടുത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ് .ജനത്തിന് ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സര്‍ക്കാര്‍ ഓഫീസില്‍ എത്തണമെങ്കില്‍ ഈ അവധിയുടെ തിരക്കുകള്‍ കഴിഞ്ഞ്‌ ഇനി എത്ര ദിവസ്സം കാത്തിരിക്കേണ്ടിവരും ?

അതിനിടയില്‍ കിട്ടുന്ന ഒരു പ്രവര്‍ത്തി ദിവസ്സം ഓണക്കാലം എന്നതുകൂടി പരിഗണിച്ചു സമരത്തില്‍ നിന്ന് ഒഴിവാക്കണമായിരുന്നു.എന്നുമാത്രമല്ല ,സമരം അകാരണവുമാണ് .പങ്കാളിത്ത പെന്‍ഷന്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കാമെങ്കില്‍ എന്തുകൊണ്ട് കേരളത്തില്‍ നടപ്പിലാക്കികൂടാ ?തൊഴിലാളിയുടെ പണം പിടിച്ചുവാങ്ങുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നാണ് മുദ്രാവാക്യം .

നിലവിലുള്ള ഒരു ജീവനക്കാരന് പോലും ഇത് ബാധകമല്ല .അതായത് ഇന്ന് പണിമുടക്കുന്ന ഒരു ജീവനക്കാരനില്‍ നിന്നുപോലും പങ്കാളിത്ത പെന്‍ഷന്‍ തുക ഈടാക്കുന്നില്ല .അടുത്ത ഏപ്രില്‍ മുതല്‍ ജോലിക്ക് കയറുന്നവരില്‍ നിന്നാണ് പെന്‍ഷന്‍ ഈടാക്കുന്നത് .അതിന് ഈ ജീവനക്കാര്‍ എന്തിന്‌ സമരം ചെയ്യണം?

അത്തരം പെന്‍ഷന്‍ രീതികളോട് വിയോജിപ്പുള്ളവര്‍ക്ക് സര്‍വീസില്‍ വരാതെ പിന്മാറാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ ?എന്നുമാത്രമല്ല ,പങ്കാളിത്ത പെന്‍ഷനായി വാങ്ങുന്ന തുക വേറാരും വീട്ടില്‍ കൊണ്ടുപോകുന്നില്ല .അവര്‍ക്ക് തന്നെ പലിശ സഹിതം തിരികെ നല്‍കും .അതേസമയം നാളെ പണിമുടക്കുന്ന തൊഴിലാളികള്‍ മാസം തോറും അവരുടെ യുണിയന്‍ അവരില്‍ നിന്നും പിരിച്ചെടുക്കുന്ന ലെവി അടയ്ക്കുന്നതില്‍ വീഴ്ച വരുത്താറില്ലല്ലോ ?അത് പിരിക്കാന്‍ പാടില്ല എന്ന് ആരും പറയുന്നില്ലല്ലോ ?

അപ്പോള്‍ പൊതുജനത്തെ രക്ഷിക്കുകയല്ല ഇവരുടെ കാര്യം .പരമാവധി ജനത്തെ പിഴിയുകയാണ് ജിവനക്കാര്‍ ചെയ്യുന്നത് .അതിന് ഉദാഹരണമാണ് നാളത്തെ പണിമുടക്ക്‌ .മുന്‍പ് സൂചിപ്പിച്ചതുപോലെ കര്‍ശനമായ നടപടികളിലൂടെയെ ഇത്തരം അനാവശ്യ സമരങ്ങളെ തടയാന്‍ കഴിയൂ .

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ ഇത്രയും സ്വാതന്ത്ര്യം വേണമോ എന്ന് ആദ്യം ചര്‍ച്ചചെയ്യണം .ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ മമതാ ബാനര്‍ജി പറഞ്ഞത് ഇതായിരുന്നു ;-ജോലി ആവശ്യമുള്ളവന്‍ ഓഫീസില്‍ കണ്ടിരിക്കണം .അല്ലാതെ പണിമുടക്കുന്നവന്‍ നാളെ മുതല്‍ സര്‍വീസില്‍ കാണില്ല .

അതോടെ ബംഗാളിലെ ജീവനക്കാര്‍ സമരം പിന്‍വലിച്ച് ഓഫീസില്‍ കയറി .ഉമ്മന്‍ ചാണ്ടിക്കും മമതയുടെ മാര്‍ഗം പരിഗണിക്കാവുന്നതാണ് 

പെന്‍ഷന്‍ പരിഷ്കരണത്തിന്റെ അര്‍ഥശാസ്ത്രം

ജി വിജയകുമാര്‍
സംസ്ഥാനത്ത് ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം വീണ്ടും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ച തകൃതിയായി നടക്കുന്നതിനിടെയാണ് 2013 മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ഇത് തമ്മില്‍ അഭേദ്യമായ പരസ്പര ബന്ധമാണുള്ളത്. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായ പ്രകാരം ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് നിശ്ചിത തുക തുടക്കംമുതല്‍ പ്രതിമാസം പിടിച്ചെടുത്ത് പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കും. തുല്യ തുക സര്‍ക്കാരും ഈ ഫണ്ടിലേക്ക് നിക്ഷേപിക്കുന്നു. പാര്‍ലമെന്‍റിെന്‍റ പരിഗണനയിലുള്ള പിഎഫ്ആര്‍ഡിഎ ബില്ല് പ്രകാരം സ്വദേശി - വിദേശി സ്വകാര്യസംരംഭകര്‍ക്ക് പെന്‍ഷന്‍ ഫണ്ടുകള്‍ രൂപീകരിക്കാവുന്നതാണ്. ഇങ്ങനെ രൂപീകരിക്കപ്പെടുന്ന പെന്‍ഷന്‍ ഫണ്ടുകളിലാണ് ജീവനക്കാരില്‍നിന്ന് പിടിച്ചെടുക്കുന്ന പെന്‍ഷന്‍ വിഹിതവും സര്‍ക്കാര്‍ നല്‍കുന്ന മാച്ചിങ് ഫണ്ടും നിക്ഷേപിക്കുന്നത്.
പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ഈ തുക ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നു. അതില്‍നിന്ന് ലഭിക്കുന്ന ലാഭത്തിെന്‍റ ഒരു വിഹിതമാണ് ജീവനക്കാരന് പെന്‍ഷനും മറ്റു റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങളുമായി നല്‍ന്നത്. സ്വകാര്യ മൂലധന നിക്ഷേപകരുടെ ആത്യന്തികമായ ലക്ഷ്യം ലാഭം, കൂടുതല്‍ - കൂടുതല്‍ ലാഭം എന്നതാണ്. ഇവിടെയാണ് പെന്‍ഷന്‍ പ്രായ വര്‍ദ്ധനയും നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തില്‍നിന്ന് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിലേക്കുള്ള മാറ്റവും തമ്മിലുള്ള അഭേദ്യമായ ബന്ധം. പെന്‍ഷന്‍ പ്രായം 56ല്‍നിന്ന് 60 ആയി വര്‍ദ്ധിപ്പിക്കുമ്പോള്‍ പെന്‍ഷന്‍ ഫണ്ട് മാനേജര്‍ക്ക് ജീവനക്കാരനില്‍നിന്ന് 4 വര്‍ഷക്കാലം കൂടി വിഹിതം ലഭിക്കുന്നു. മാത്രമല്ല, 56-ാം വയസ്സില്‍ വിരമിക്കുന്ന ജീവനക്കാരന് 30 വര്‍ഷം സര്‍വ്വീസുണ്ടെന്ന് കരുതുക. ഈ 30-ാം വര്‍ഷം പ്രതിമാസം അടയ്ക്കുന്ന പെന്‍ഷന്‍ വിഹിതത്തെക്കാള്‍ പിന്നീടുള്ള ഓരോ വര്‍ഷം കഴിയുന്തോറും അയാളുടെ വാര്‍ഷിക ഇംക്രിമെന്‍റിലുണ്ടാകുന്ന വര്‍ദ്ധനയ്ക്ക് ആനുപാതികമായി (ക്ഷാമബത്താ വര്‍ദ്ധനവിനും ആനുപാതികമായി) കൂടുതല്‍ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് ലഭിക്കുന്നു. ഇങ്ങനെ പെന്‍ഷന്‍ ഫണ്ടില്‍ ജീവനക്കാരനില്‍നിന്നുള്ള നിക്ഷേപം വലിയ തോതില്‍ വര്‍ദ്ധിക്കുന്നു. വിരമിക്കലിനുശേഷം ലഭിക്കുന്ന പെന്‍ഷനാകട്ടെ നിക്ഷേപത്തിെന്‍റ വലിപ്പം കണക്കാക്കിയല്ല, ഓഹരിവിപണിയില്‍നിന്ന് ലഭിക്കുന്ന ലാഭത്തെ ആധാരമാക്കിയായിരിക്കും നിശ്ചയിക്കുന്നത്. അതുകൊണ്ട്, പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് പ്രധാനമായും നേട്ടമുണ്ടാകുന്നത് പെന്‍ഷന്‍ ഫണ്ടുകാര്‍ക്കാണ്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് പെന്‍ഷന്‍ ഫണ്ട് ഉടമകള്‍ക്ക് മറ്റൊരു നേട്ടം കൂടിയുണ്ട്. പെന്‍ഷന്‍ ഫണ്ടില്‍ ചേര്‍ക്കപ്പെട്ടയാളിെന്‍റ വിരമിക്കല്‍ തീയതി നാലോ അഞ്ചോ വര്‍ഷം വര്‍ദ്ധിപ്പിക്കുമ്പോള്‍ അത്രയും കാലം കുറച്ച് പെന്‍ഷന്‍ നല്‍കിയാല്‍ മതിയാകും. ഇങ്ങനെ പെന്‍ഷന്‍ പ്രായം വര്‍ദ്ധനകൊണ്ട് സ്വകാര്യ മേഖലയിലെ പെന്‍ഷന്‍ ഫണ്ട് ഉടമകള്‍ക്ക് ഇരട്ടലാഭം ഉണ്ടാകുന്നു. അതാണ് അന്താരാഷ്ട്ര ധനമൂലധനത്തിെന്‍റ വക്താക്കളായ ഐഎംഎഫും ലോകബാങ്കും മറ്റും ചെലവ് ചുരുക്കലിെന്‍റ  ഭാഗമായി പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്ന കര്‍ക്കശമായ നിര്‍ദ്ദേശം സര്‍ക്കാരുകള്‍ക്ക് മുന്നില്‍വയ്ക്കുന്നത്. ഇതുകൊണ്ടുള്ള നേട്ടം സര്‍ക്കാരിനല്ല പെന്‍ഷന്‍ ഫണ്ടുകാര്‍ക്കാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണല്ലോ.
സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തിനുപകരം കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായവും പെന്‍ഷന്‍ ഫണ്ടുകളും നിലവില്‍ വന്നത് 1970കളില്‍ പട്ടാളഭരണത്തിന്‍ കീഴില്‍ ചിലിയിലാണ്. 1970കളുടെ മധ്യത്തില്‍ ലോകമുതലാളിത്തം യുദ്ധാനന്തര സാമ്പത്തിക വളര്‍ച്ചയില്‍നിന്ന് അഗാധമായ പ്രതിസന്ധിയില്‍ പതിച്ച ഘട്ടത്തിലാണ് നവലിബറല്‍ നയങ്ങള്‍ പരീക്ഷിക്കപ്പെട്ടത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം. ഓഹരിവിപണിയിലെ ചൂതാട്ടത്തിന് യഥേഷ്ടം പണം ലഭിക്കുന്നു എന്നതാണ് ഇതിലൂടെ ധനമൂലധനത്തിന് ഉണ്ടാകുന്ന നേട്ടം. ഇരുപത്തിയഞ്ചോ മുപ്പതോ വര്‍ഷം നീണ്ടുനില്‍ക്കുന്നതും നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതുമാണ് ഈ നിക്ഷേപം. പെന്‍ഷന്‍ പ്രായവര്‍ദ്ധനവിലൂടെ ഈ നിക്ഷേപ കാലാവധി പിന്നെയും വര്‍ദ്ധിക്കുന്നുവെന്ന നേട്ടം കൂടി ധനമൂലധനശക്തികള്‍ക്ക് ലഭിക്കുന്നു. പെന്‍ഷന്‍ ബാധ്യത സര്‍ക്കാരിെന്‍റ ബജറ്റിെന്‍റ താളം തെറ്റിക്കുന്നു എന്ന പേരിലാണ്, "ഭീമമായ ഈ ബാധ്യത" തുടരാനാവില്ല എന്നു പറഞ്ഞാണ് സര്‍ക്കാര്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തില്‍നിന്ന് പിന്‍വാങ്ങാനും പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായത്തിലേക്ക് കടക്കാനും തീരുമാനിച്ചത് എന്നാണ് ഔദ്യോഗിക ഭാഷ്യം.

എന്നാല്‍ സര്‍ക്കാരിെന്‍റ സാമ്പത്തിക ബാധ്യത കുറയുന്നില്ല എന്നുമാത്രമല്ല, ഈ പദ്ധതിമൂലം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ ഇത് ഉമ്മന്‍ചാണ്ടിയും സമ്മതിക്കുന്നുണ്ട്. 2013 മുതല്‍ പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഈ സമ്പ്രദായം നടപ്പിലാക്കുന്നത് എന്നാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാരെന്‍റ ശമ്പളത്തില്‍നിന്ന് പെന്‍ഷന്‍ വിഹിതം പിടിക്കുന്നതിനൊപ്പം തുല്യ തുക സര്‍ക്കാരും പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ 2013 മുതല്‍ സര്‍ക്കാരിെന്‍റ സാമ്പത്തിക ബാധ്യത ഭീമമായ തോതില്‍ വര്‍ദ്ധിക്കുന്നതിനിടയാക്കും. കാരണം, നിലവിലുള്ള പെന്‍ഷന്‍ തുക നല്‍കുന്നതിനൊപ്പം പുതിയ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍വിഹിതവും സര്‍ക്കാര്‍ അടയ്ക്കേണ്ടതായി വരും. അതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 25 വര്‍ഷത്തിനുശേഷം സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാനാണ് ഇപ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് എന്ന് പ്രസ്താവിക്കുന്നത്. എന്നാല്‍ 25 അല്ല 50 വര്‍ഷത്തിനുശേഷവും ഈ നടപടി കൊണ്ട് സര്‍ക്കാരിെന്‍റ സാമ്പത്തിക ഭാരത്തില്‍ അല്‍പവും കുറവ് വരില്ല എന്നതാണ് സത്യം. കാരണം ആ കാലമാകുമ്പോള്‍ മൊത്തം ജീവനക്കാരുടെയും പെന്‍ഷന്‍ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ മാച്ചിങ് ഫണ്ട് അടയ്ക്കേണ്ടതായി വരും. അത് ഇപ്പോഴുള്ള പെന്‍ഷന്‍ ബാധ്യതയെക്കാള്‍ അധികമായിരിക്കും. മാത്രമല്ല പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതോടെ ഇപ്പോഴുള്ള ജിപിഎഫ് നിര്‍ത്തലാക്കപ്പെടും. ഇപ്പോള്‍ ജീവനക്കാരില്‍നിന്നുള്ള ജിപിഎഫ് സര്‍ക്കാരിന് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ലഭിക്കുമായിരുന്നു. അതും ഇതിലൂടെ ഇല്ലാതാവുന്നു. ഈ പുതിയ പരിഷ്കരണത്തിെന്‍റ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ പെന്‍ഷന്‍ ഫണ്ടുടമകളാണ്, സ്വകാര്യ കോര്‍പ്പറേറ്റുകളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികള്‍ ഈ പരിഷ്കരണത്തിനായി വാശിപിടിക്കുന്നത്. 1970കളിലും 1980കളിലുമായി പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് പിന്നോട്ട് പോകുന്നതു തന്നെ സ്വന്തം അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ്. സ്വകാര്യ പെന്‍ഷന്‍ ഫണ്ടും പങ്കാളിത്ത പെന്‍ഷനും ആദ്യം നടപ്പാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് അര്‍ജന്‍റീന. 2000-2002 കാലത്ത് അര്‍ജന്‍റീന കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ അകപ്പെട്ടപ്പോള്‍ ആദ്യം അപകടത്തിലായതും പൊളിഞ്ഞതും പെന്‍ഷന്‍ ഫണ്ടുകളായിരുന്നു. ഇതുമൂലം പെന്‍ഷന്‍ ഫണ്ടുടമകള്‍ക്കൊന്നും നഷ്ടമുണ്ടായില്ല; മറിച്ച് ലക്ഷോപലക്ഷം വരുന്ന പെന്‍ഷന്‍കാര്‍ക്ക് അവരുടെ ആയുഷ്ക്കാല നിക്ഷേപമാണ് വെള്ളത്തിലായത്; ജീവിത സായാഹ്നത്തില്‍ ലഭിക്കേണ്ട സുരക്ഷിതത്വവും. സര്‍ക്കാരിെന്‍റ സാമ്പത്തിക സ്ഥിതിയും അവതാളത്തിലായി. ഈ അനുഭവം മൂലമാണ് 2003ല്‍ അധികാരത്തിലെത്തിയ നെസ്റ്റര്‍ കിര്‍ച്ച്നറുടെ സര്‍ക്കാര്‍, സ്വകാര്യ പെന്‍ഷന്‍ ഫണ്ടുടമകളെ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്. 2007ല്‍ അമേരിക്കയിലും 2010ല്‍ ഗ്രീസിലും പൊട്ടിപ്പുറപ്പെട്ട ധനകാര്യമേഖലയിലെ തകര്‍ച്ചയിലും അര്‍ജന്‍റീനയിലെ അനുഭവമാണ് ഉണ്ടായത്. ബാങ്കുകള്‍ക്കൊപ്പം പെന്‍ഷന്‍ ഫണ്ടുകളും തകര്‍ന്നതോടെ ആരോഗ്യമുള്ള കാലംമുഴുവന്‍ അധ്വാനിച്ചശേഷം വിരമിച്ച ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവരുടെ വേതനത്തില്‍ നിന്ന് ഈടാക്കിയ തുകയും നഷ്ടമായി; പെന്‍ഷനും ഇല്ല എന്ന അവസ്ഥയായി. ഇതില്‍നിന്നെല്ലാം മനസ്സിലാക്കാനാവുന്നത് ഇന്നത്തെ നിലയില്‍ പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായത്തിലൂടെ ധനകാര്യമേഖലയിലെ സ്വകാര്യകുത്തകകള്‍ക്ക് ജീവനക്കാരുടെ പോക്കറ്റടിക്കാനും ഖജനാവ് കൊള്ളയടിക്കാനും അവസരമൊരുക്കുകയാണ് എന്നാണ്. തികച്ചും ജനാധിപത്യവിരുദ്ധമായാണ്, നിലവിലുള്ള നിയമവ്യവസ്ഥയ്ക്കു തന്നെ എതിരായാണ് ഇന്ത്യാ ഗവണ്‍മെന്‍റ് 2003ല്‍ പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കിയത്. പിഎഫ്ആര്‍ഡിഎ ബില്ല് പാസാക്കാന്‍ വേണ്ട ഭൂരിപക്ഷം പാര്‍ലമെന്‍റില്‍ ഇല്ലാതിരുന്നതിനാല്‍, ബില്ല് സഭയില്‍ അവതരിപ്പിച്ചശേഷം, 2003 ഡിസംബറില്‍ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ 2004 ജനുവരി മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കി. കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കുകയും ചെയ്തു. കേരളത്തില്‍, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വരുന്നതിനുമുമ്പ് തന്നെ, 2002 ജനുവരിയില്‍, അന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് ബാധകമാക്കിക്കൊണ്ട് ആന്‍റണി സര്‍ക്കാര്‍ ഉത്തരവിറക്കുകയാണുണ്ടായത്. അങ്ങനെ പങ്കാളിത്ത പെന്‍ഷനിലേക്കുള്ള മാറ്റം നടപ്പാക്കുന്നതിെന്‍റ ആദ്യ പഥികരാകാനാണ് 2001ല്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന് പിന്നില്‍നിന്ന് ചരട് വലിച്ചതും യുഡിഎഫിനെ പ്രേരിപ്പിച്ചതും (അന്ന് ഉമ്മന്‍ചാണ്ടി ആയിരുന്നു യുഡിഎഫ് കണ്‍വീനര്‍) ഏഷ്യന്‍ ഡെവലപ്പ്മെന്‍റ് ബാങ്കായിരുന്നു - കേരള സര്‍ക്കാര്‍ അതില്‍നിന്ന് വാങ്ങിയ വായ്പയുടെ വ്യവസ്ഥ എന്ന നിലയില്‍. എന്നാല്‍ ജീവനക്കാരില്‍നിന്ന് ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധവും 32 ദിവസത്തെ പണിമുടക്കും ആ തീരുമാനം നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിച്ചു. കേന്ദ്ര ഉത്തരവിനെ പിന്‍പറ്റി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനം യുഡിഎഫ് 2004ല്‍ ബജറ്റിലൂടെ വീണ്ടും ആവര്‍ത്തിച്ചു. പക്ഷേ, അപ്പോഴും ജീവനക്കാരിലും സംസ്ഥാനത്തെ പൊതുസമൂഹത്തിലും ഉയര്‍ന്നുവന്ന പ്രതിഷേധത്തെ തുടര്‍ന്ന് അതില്‍നിന്ന് പിന്‍വാങ്ങുകയാണുണ്ടായത്.

2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയപ്പോഴാണ്, പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാനുള്ള 2002ലെ ഉത്തരവ് പിന്‍വലിച്ചത്. സംസ്ഥാനത്ത് ഇത് നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തു. വീണ്ടും 2011ല്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള നടപടി പുനരാരംഭിച്ചത്. ജീവനക്കാരെയും തൊഴില്‍രഹിതരായ യുവാക്കളെയും തമ്മിലടിപ്പിച്ച്, ചേരിതിരിച്ച് നിര്‍ത്തി തങ്ങളുടെ നവലിബറല്‍ അജണ്ട നടപ്പാക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2013 മുതല്‍ സര്‍വീസില്‍ വരുന്നവര്‍ക്കാണ് ഇത് ബാധകമാകുക എന്ന പ്രചരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ - തങ്ങളെ ബാധിക്കുന്ന കാര്യമല്ല ഇത് എന്ന ധാരണയില്‍ - പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരായ പ്രതിഷേധത്തില്‍നിന്നും പ്രക്ഷോഭത്തില്‍നിന്നും മാറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. അതൊരു പാഴ്വേലയാണെന്ന്, ജീവനക്കാരില്‍നിന്ന് സംഘടനാ വ്യത്യാസത്തിനുപരിയായി ഉയര്‍ന്നുവന്ന പ്രതിഷേധവും പണിമുടക്ക് തീരുമാനവും ഇതിനകം വ്യക്തമായിരിക്കുന്നു. പാര്‍ലമെന്‍റിെന്‍റ പരിഗണനയിലുള്ള പിഎഫ്ആര്‍ഡിഎ ബില്ലിലെ വ്യവസ്ഥ പ്രകാരം സര്‍ക്കാരിന് ഏത് സമയത്തും ഏത് വിഭാഗത്തെയും പങ്കാളിത്ത പെന്‍ഷെന്‍റ പരിധിയില്‍ കൊണ്ടുവരാവുന്നതാണ്. അതുപ്രകാരം എപ്പോള്‍ വേണമെങ്കിലും നിലവിലുള്ള ജീവനക്കാരിലേക്കും ഇത് ബാധകമാക്കാവുന്നതാണ്. ഓരോരോ വിഭാഗത്തിലായി ഇത് നടപ്പിലാക്കി പ്രതിഷേധത്തെ ശിഥിലവും ദുര്‍ബലവുമാക്കാനുള്ള ദുഷ്ടബുദ്ധി മാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിെന്‍റ ഇപ്പോഴത്തെ തീരുമാനത്തില്‍ പ്രതിഫലിക്കുന്നത്. മാത്രമല്ല, പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയിലൂടെ ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കലും നടപ്പാകുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനാവാതെ നട്ടം തിരിയുന്ന വികസിത മുതലാളിത്ത രാജ്യങ്ങളിലെ ധനമേഖലയിലെ കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് പങ്കാളിത്ത പെന്‍ഷന്‍ സംവിധാനം നടപ്പിലാക്കാന്‍ തിരക്കിട്ട് തീരുമാനിച്ചത്. പിഎഫ്ആര്‍ഡിഎ ബില്ല് പാസ്സാക്കുന്നതിനും ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും എല്ലാ മേഖലയിലും ഇത് നടപ്പാക്കാനും അമേരിക്കയില്‍നിന്ന് നിരന്തരം ഉണ്ടാകുന്ന സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുന്നതിെന്‍റ പ്രതിഫലനമാണ് ഈ ഉത്തരവ്. (ഒബാമയുടെയും ഹില്ലരി ക്ലിന്‍റെന്‍റയും അടുത്ത കാലത്തെ പ്രസ്താവനകള്‍ ഓര്‍ക്കുക). പിഎഫ്ആര്‍ഡിഎ ബില്ലിന് പിന്തുണ നല്‍കാന്‍ ഇടതുപക്ഷം ഒഴികെയുള്ള ഭരണ - പ്രതിപക്ഷ ഭേദമെന്യേ എല്ലാ പാര്‍ടികള്‍ക്കുമേലും അമേരിക്കന്‍ അധികൃതരില്‍നിന്നും കോര്‍പ്പറേറ്റുകളില്‍നിന്നും ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരിക്കുന്നതായും ആ പാര്‍ടികള്‍ അതിന് വഴങ്ങുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇത് നടപ്പിലാക്കുന്ന രാഷ്ട്രീയ പശ്ചാത്തലവും ശ്രദ്ധേയമാണ്. സിപിഐ എമ്മിനെതിരെ യുഡിഎഫ് സര്‍ക്കാരും വലതുപക്ഷ രാഷ്ട്രീയ ശക്തികളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും സംഘടിതമായ ആക്രമണമഴിച്ചു വിടുകയും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ പൊതിഞ്ഞുവെയ്ക്കുകയും ചെയത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ പ്രഖ്യാപനം ഉണ്ടാകുന്നത്.

2002ല്‍ ഈ നയം നടപ്പിലാക്കാനുള്ള നീക്കത്തിനെതിരായ ജീവനക്കാരുടെ സമരത്തിന് ശക്തമായ പിന്തുണ നല്‍കി അതിനെ വിജയത്തിലെത്തിച്ചത് സിപിഐ എമ്മായിരുന്നു. ഇപ്പോഴും ഇത്തരം ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുവരുന്ന സിപിഐ എമ്മിനെ തകര്‍ക്കാനുള്ള നീക്കത്തിനൊപ്പമാണ് ജീവനക്കാര്‍ക്കും സംസ്ഥാനത്തെ തൊഴില്‍ അന്വേഷകര്‍ക്കും ഒരേപോലെ ദോഷകരമായ ഈ നടപടി എന്ന കാര്യം അധ്വാനിക്കുന്ന ജനവിഭാഗങ്ങളാകെ കണ്ണുതുറന്ന് കാണേണ്ടതാണ്. സര്‍ക്കാരിെന്‍റയും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെയും ഈ ദുഷ്ടനീക്കം പരാജയപ്പെടുത്തപ്പെടും എന്നത് നിസ്സംശയമാണ്. സംസ്ഥാനത്താകെ ഉയര്‍ന്നുവരുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരായ വിവിധ ജനവിഭാഗങ്ങളുടെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഇതിെന്‍റ നിദര്‍ശനമാണ്.

നോ പെന്‍ഷന്‍, നോ ടെന്‍ഷന്‍ ("മുള്ളാണി" ബ്ലോഗില്‍ നിന്ന്.)

ങ്കാളിത്ത പെന്‍ഷനെതിരായ സമരം ഓഗസ്റ്റ് 21ലെ പണിമുടക്കില്‍ ഒതുങ്ങിയോ...? എന്തോ, അറിയില്ല. ഒന്നും കേള്‍ക്കുന്നില്ല. അങ്ങനെത്തന്നെ ആവാനാണു വഴി. അല്ലെങ്കിലും ആര്‍ക്കുവേണ്ടിയാണീ സമരം. ഇനിയും തൊഴില്‍ ലഭിച്ചിട്ടില്ലാത്ത ദരിദ്രവാസികള്‍ക്കുവേണ്ടിയോ...? തൊഴില്‍വാര്‍ത്തയും കക്ഷത്തുവച്ച്, ബ്രില്യന്‍സ് ഗൈഡിന്റെ അട്ടിയില്‍ മോഹങ്ങള്‍ ഹോമിക്കുന്ന പിഎസ് സി അപേക്ഷകനുവേണ്ടിയോ..? ഹേയ്, അതിന്റെ ആവശ്യമേ ഇല്ല. തല്‍ക്കാലം കണ്ണില്‍പ്പൊടിയിടാന്‍ ഒരു സമരം വേണം. രണ്ടു നാളെങ്കില്‍ അത്രയും നേരം, വിഷയം വഴിമാറിപ്പോകണം. അതിനൊരു കാരണം കിട്ടി നമ്മുടെ സര്‍വിസ് സംഘടനകള്‍ക്ക്. അതായിരുന്നു, അതുമാത്രമാണ് പങ്കാളിത്ത പെന്‍ഷന്‍. അല്ലെന്നുണ്ടോ..?
 
 
സമരത്തിലെ ആത്മാര്‍ഥതയെ ചോദ്യം ചെയ്‌തെന്നു കരുതി ഞാനൊരു പങ്കാളിത്തപെന്‍ഷന്‍ വിരുദ്ധവാദിയാണെന്നൊന്നും കരുതരുതേ. അസ്സല്‍ അതിന്റെ അനുകൂലിയാണ് ഞാന്‍. പെന്‍ഷന്‍തുക പകുതിയല്ല, പറ്റുമെങ്കില്‍ മുഴുവനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടുതന്നെ വാങ്ങണമെന്ന തീവ്രവാദക്കാരന്‍. പുതുതായി വരുന്നവര്‍ക്കു മാത്രമല്ല, ഇപ്പോളുള്ളവര്‍ക്കുകൂടി പങ്കാളിത്തം ബാധകമാക്കണമെന്ന ന്യായക്കാരന്‍. വയസായി വയ്യാതാകുമ്പോഴത്തെ കാര്യങ്ങളല്ലേ. കുറച്ചൊക്കെ സര്‍ക്കാരങ്ങു കൊടുത്തോട്ടെ എന്നൊരു സോഫ്റ്റ് കോര്‍ണറും ഇല്ലാതല്ല. എന്നിരുന്നാലും ഇപ്പോഴത്തെ പെന്‍ഷന്‍ സമ്പ്രദായത്തോട് ഒരുനിലയ്ക്കും യോജിക്കാന്‍ കഴിയില്ല. പൊതുഖജനാവിന്റെ 50 ശതമാനത്തിലേറെയും തുക ജനസംഖ്യയിലെ ആകെ വരുന്ന 1.5 ശതമാനത്തിനു വേണ്ടി ചെലവഴിക്കുകയോ..? ബ്ലഡി നോണ്‍സെന്‍സ്. എന്നോ പിഴുതെറിയേണ്ടിയിരുന്നു ഈ സാമൂഹ്യ അസംബന്ധത്തെ. അതിത്രയുംവച്ചു വൈകിച്ചതു നമ്മുടെ ഭരണകൂടങ്ങള്‍ പൊതുജനങ്ങളോടു കാലങ്ങളായി കാണിച്ചുകൊണ്ടിരിക്കുന്ന മഹാഅപരാധം. കുടത്തിലാവാഹിച്ചു വായമൂടിക്കെട്ടി കടലിലൊഴുക്കണമായിരുന്നു ഈ ദുര്‍ഭൂതത്തെ. അതിത്രനാളും വൈകിച്ചതിനു കൈകള്‍ കുന്നിയില്‍ക്കെട്ടി ഏത്തമിടീക്കുകയും വേണം. ഇനിയുള്ള കാലമെങ്കിലും ബാധമോചിതമായി കഴിയട്ടെ നാടും നാട്ടാരും.

അമ്പരക്കാന്‍ ചില കണക്കുകള്‍

ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംബന്ധിക്കുന്ന ചില കണക്കുകളിലേക്ക്- 

  • കേരളത്തിന്റെ ആകെ വരുമാനം - 48,120 കോടി
  • ജീവനക്കാര്‍ക്കുള്ള ശമ്പളം - 16,765 കോടി
  • പെന്‍ഷന്‍ - 8178 കോടി 
  • ശമ്പളവും പെന്‍ഷനും ചേര്‍ന്ന് - 24,943 കോടി. 

അപ്പൊ, അതാണ് കാര്യം. ആകെ വരുമാനമായ 48,000 കോടിയുടെ പകുതിയിലേറെയും ജീവനക്കാരെയും പെന്‍ഷന്‍കാരെയും തീറ്റിപ്പോറ്റാന്‍ വേണം. റോഡ് വലുതാക്കാന്‍ വീടു വിട്ടുകൊടുക്കുന്നവനെ മാറ്റിപ്പാര്‍പ്പിക്കാനും ഉരുള്‍പൊട്ടിയ മലയോരത്തു കഞ്ഞിവെള്ളമെത്തിക്കാനും എന്‍ഡോസള്‍ഫാന്‍ ബാധിച്ചു വിണ്ടുവീങ്ങിയവര്‍ക്കു മരുന്നു നല്‍കാനുമെന്നുവേണ്ട മറ്റെല്ലാറ്റിനും തുക കണ്ടെത്തേണ്ടത് ബാക്കി കേവലം 50 ശതമാനത്തില്‍ തികയാത്ത തുകയില്‍നിന്ന്..! ആഹാ. അതു കലക്കി. അതെന്തായാലും ഇഛിരി കടന്നകൈയ് തന്നെയാണു കേട്ടോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ന്‍ന്‍മമമാമാരെ, നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും. 
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ആകെ 5.34 ലക്ഷം വരും. പെന്‍ഷന്‍കാര്‍ 5.50 ലക്ഷം പേര്‍. അതായത് ജീവനക്കാരെക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാര്‍! വാര്‍ഷിക ഇന്‍ക്രിമെന്റിനും സ്ഥാനക്കയറ്റങ്ങള്‍ക്കും അതുവഴിയുണ്ടാകുന്ന ശമ്പളവര്‍ധനയ്ക്കും പുറമെ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഓരോ ശമ്പള പരിഷ്‌കരണം വേറെ. അങ്ങനെ വരുമ്പോള്‍ ഒരു ജീവനക്കാരന്‍ വിരമിച്ചു 10 വര്‍ഷം കഴിയുമ്പോള്‍ വാങ്ങുന്നത് വിരമിക്കുമ്പോള്‍ ലഭിച്ച ശമ്പളത്തെക്കാള്‍ ഉയര്‍ന്ന തുക. 55 വയസില്‍ വിരമിച്ചയാള്‍ 75ാം വയസില്‍ വാങ്ങുന്നത് വിരമിക്കുമ്പോള്‍ വാങ്ങിയ ശമ്പളത്തിന്റെ ഇരട്ടിതുക! ഇങ്ങനെ എന്തൊക്കെ അത്ഭുതങ്ങള്‍ കിടക്കുന്നു സര്‍ക്കാര്‍ സര്‍വിസില്‍. സേവനമാണത്രെ, സേവനം. ചെയ്യുന്ന ജോലിക്കു കൂലി വാങ്ങുന്നതു സേവനമാകുന്നതങ്ങനെ എന്നുകൂടി വിശദീകരിക്കട്ടെ ഉദ്യോഗസ്ഥപുംഗവര്‍. ചിതലരിച്ച സര്‍ക്കാര്‍ നിഘണ്ടുവില്‍ സര്‍വിസ് എന്നതിനു കൂലിത്തൊഴില്‍ എന്നെഴുതിച്ചേര്‍ക്കട്ടെ ഭാഷാപടുക്കള്‍. ചെയ്യുന്നതു സേവനമാണെന്നു പറഞ്ഞു നാട്ടുകാരുടെ അടുത്തുചെല്ലണ്ട കേട്ടോ. നല്ല സിന്തറ്റിക് ചപ്പലിന്റെ ഗ്രിപ്പടയാളം മൊച്ചിയില്‍ വിരിയും, ഒന്നാന്തരം ഓണപ്പൂക്കളം തീര്‍ത്തമാതിരി.
സംഘടിതരാണ് ഉദ്യോഗസ്ഥര്‍. മഹാസംഘടിതര്‍. സര്‍ക്കാര്‍ ഇന്നോ നാളെയോ മാറും. എന്നാല്‍, ഉദ്യോഗസ്ഥര്‍ മാറുന്നില്ല. അതിനാല്‍, സര്‍ക്കാരിനെക്കാള്‍ ശക്തരാണവര്‍. ഒരാനുകൂല്യത്തിന്‍മേലും തൊടാന്‍ വിടില്ല ഈ അഭിനവതമ്പുരാക്കന്‍മാര്‍. അതിനുള്ള ശക്തിയും കരുത്തും നേരത്തെ ആര്‍ജിച്ചുവച്ചിട്ടുണ്ട്. അങ്ങനെയൊക്കെ ആയിക്കോളൂ, നാടിന്റെ സ്ഥിതി മൊത്തത്തില്‍ മെച്ചമെങ്കില്‍. പക്ഷെ, കാര്യങ്ങള്‍ അങ്ങനെയല്ലല്ലോ. പാവപ്പെട്ടവന്‍ ഒരു കിലോ ഉപ്പു വാങ്ങുമ്പോഴത്തെ നികുതിപ്പണംകൂടി ചേര്‍ന്നുള്ള പൊതുഖജനാവില്‍നിന്നുള്ള പണമാണു വാരിക്കോരി ഒരുകൂട്ടര്‍ക്കിവിടെ മുട്ടിക്കൊടുക്കുന്നത്. ദൈവം പൊറുക്കില്ല, പൊതുജനവും. അതുകൊണ്ടു നിങ്ങളുടെ സമരം ആത്മാര്‍ഥമായാലും ഇല്ലെങ്കിലും സാധാരണക്കാരുടെ പിന്തുണ ഉണ്ടെന്നു കരുതേണ്ട. അവര്‍ എന്നോ നിങ്ങളെ ഒഴിവാക്കിക്കഴിഞ്ഞു. ഗതികേടുകൊണ്ട് ചുമക്കുകയാണ്. ഒരവസരം കിട്ടിയാല്‍ കുടഞ്ഞിട്ടു നല്ല തൊഴിതരും. അതിന് അവസരങ്ങള്‍ കുറവാണെന്നതാണ് അവരുടെ ദുര്യോഗം. രാഷ്ട്രീയക്കാരന്‍ അഞ്ചുകൊല്ലം കൂടുമ്പോള്‍ ജനത്തെ അഭിമുഖീകരിക്കണം. മരിക്കുംവരെ അതുവേണ്ടതില്ല എന്നതു നിങ്ങളുടെ സൗകര്യം. ആ സൗകര്യത്തിലാണു നിങ്ങളുടെ വിളയാട്ടം. അതിനും ആയുസു കുറഞ്ഞുകൂടെന്നില്ല കേട്ടോ കാര്യങ്ങള്‍ ഇക്കോലത്തില്‍ പോയാല്‍. അത്ര നല്ലതാണല്ലോ നിങ്ങളുടെ കൈയിലിരിപ്പ്. 
കിട്ടുംവരെ നിരന്തരപരിശ്രം, കിട്ടിക്കഴിഞ്ഞാല്‍ പരിപൂര്‍ണ വിശ്രമം- അതാണു സര്‍ക്കാര്‍ ജോലിയെന്നു പൊതുവെ നാട്ടിലൊരു ചൊല്ലുണ്ട്. അതു പൂര്‍ണമായും ശരിയാണോ എന്നറിയില്ല. തെറ്റാണെന്നു നിങ്ങളെല്ലാവരും ചേര്‍ന്നു തെളിയിച്ചതായും കേട്ടിട്ടില്ല. തെറ്റാണെന്നു തെളിയിക്കാത്തിടത്തോളം അതൊരു ശരിതന്നെയാണ്. ഏതെങ്കിലും തരത്തില്‍ സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെടുന്ന ആര്‍ക്കും അറിയാവുന്ന പരമമായ സത്യം. വിവരാവകാശപ്രകാരം എഴുതിച്ചോദിക്കേണ്ടതില്ലാത്ത സുതാര്യമായ കാര്യം. തിരുത്താന്‍ തയ്യാറുണ്ടോ എന്നതാണു ചോദ്യം. എങ്കില്‍ പൊതുജനപിന്തുണയുമുണ്ടാവും. ആവശ്യങ്ങള്‍ ന്യായമല്ലെങ്കില്‍പോലും നേരിയൊരു സോഫ്റ്റ്‌കോര്‍ണര്‍ ഉണര്‍ന്നുവരും. അതൊന്നും ഇല്ലാത്തിടത്തോളം ആരു മൈന്‍ഡു ചെയ്യാന്‍ നിങ്ങളുടെ സമരാഭാസങ്ങള്‍...?


Monday, August 27, 2012

പട്ടാളത്തിന് "പങ്കാളിത്തം" വേണ്ടേ?

പട്ടാളത്തിന്  "പങ്കാളിത്തം" വേണ്ടേ?  എന്ത് കൊണ്ടായിരിക്കാം സായുധസേനകളില്‍ പുതുതായി നിയമിക്കപ്പെടുന്നവര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ബാധകം ആക്കാത്തത്? മഹത്തും ആഗോളമാനം ഉള്ളതും രാജ്യത്തെ സാധാരണകാരന് വേണ്ടി ത്യാഗം ചെയ്യാന്‍ അവസരം തരുന്നതും അല്ലേ പങ്കാളിത്തപെന്‍ഷന്‍? ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക റിട്ടയര്‍ മെന്റിന് ശേഷം ലഭിക്കാന്‍ എല്ലാ സാധ്യതയും ഉള്ളതല്ലേ? അത്തരം ഒരു മഹത്തായ പദ്ധതിയില്‍നിന്ന്  ഈ ത്യാഗധനന്മാരെ അകറ്റിനിര്‍ത്തുകയോ? അവര്‍ ഇപ്പോള്‍ തന്നെ രാജ്യത്തിന് വേണ്ടി പരമാവധി ബുദ്ധിമുട്ടുന്നുണ്ട് എന്നതാവുമോ കാരണം? അതോ പങ്കാളിത്തപെന്‍ഷന്‍, മുങ്ങും എന്നുറപ്പുള്ള ഒരു കപ്പല്‍ ആണോ? മുങ്ങിയാല്‍ പട്ടാളത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന് ഊഹിക്കാന്‍ പോലും പറ്റില്ല എന്നതാവുമോ? ഏയ്‌ ... ആയിരിക്കില്ല. എന്റമ്മേ.. ഇനി ആയിരിക്കുമോ?

New Pension Scheme is a mirage, not an OASIS for retirement years

P S M Rao

The Pension Fund Regulatory and Development Authority’s (PFRDA) announcement of a new pension scheme, for all the Indian citizens, effective from May 1, 2009, at once raised the hopes of people who have no wherewithal to support themselves during their evening years of life. But the devil in the detail dampens this exuberance with equal alacrity.
It doesn’t need much of an elaboration here, as the media has already given an extensive coverage of the scheme details. The long and short of it is: one in the age group 18-55 should invest a minimum of Rs 6,000 per annum in installments - monthly, quarterly, half-yearly or annually - with any of the four fund managers. And the fund managers in turn invest the money in the shares and securities as per the choice exercised by the member choosing from three types of assets classes specified. The returns - the so called pension and refund - will depend on the gains and losses from such investments.
No tax relief is available on the lump sum maturity amount because the principal applied is EET (exempt exempt and tax) whereas the investments qualify relief under section 80 CCD up to specified limits.

Simply put, what one ultimately gets from the new pension scheme is: ones own savings plus earnings on the savings, minus tax on withdrawal and other expenses and penalties as detailed in the scheme.Nothing extra comes out of thin air; there is no contribution from the government side.
The scheming
In fact, the very origin of the scheme, which was first implemented by the government to its own employees in a different form and now being extended to all the citizens, was with the objective to reduce its pension liability.
The government found that its burden had been increasing year after year leading to higher budget deficits; about Rs 65,000 crore was being paid every year by the central and state governments towards pension to their employees. The burden was seen increasing at the annual rate of 20%.
To reduce this burden the central government has introduced a new pension to its employees (which was accepted by the governments of most of the states subsequently) recruited after January 1, 2004 while those in service before that date continue to enjoy the old system of pension of pay-as-you-go type, which involved assured pension without any contribution from employee’s side.
The employees coming under the new pension scheme are required to contribute sums equal to 10% of their salary and dearness allowance and the government contributes matching sum. The same scheme, but, without the contribution from the government, is now being implemented to all the citizens of the country. This is the outcome of the pension reforms the government has been working out for over a decade.
Three reports, i) the Project OASIS (Old Age Social and Income Security) Report of December 1999, ii) the Insurance Regulatory and Development Authority Report on ‘Pensions Reforms in the Unorganised Sector’ (October 2001), and iii) the Report of the High Level Expert Group on New Pension System, also called the BK Bhattacharya report of February 2002, has made recommendations for these reforms.
Apparent reasons
While seeking to reduce its burden of pension to its employees, the government wanted to provide ‘relief’ to the others in the shape of this new pension scheme. The government feels that the people will suffer a lot during their old age in view of the impending demographic factors, without putting such scheme in place.
Although India is considered to be a young nation with average age of the people, of 26 years, there are 80 million people here who are above 60 years’ age, accounting for 12.5% of the world’s old people. Their number is estimated to be doubled to 160 million in another 20 years or so, because the increase of the old aged in India is at a higher pace of 3.8% than the population growth of 1.9%.
The problems of the elderly are bound to multiply as joint families break down. Add to this, the growing unemployment among the youth and the inadequate incomes would make it impossible for the young to take care of elderly dependents.
According to the OASIS-collected data, only 15% of the working population in 1991 were employed on a regular or salary basis; 53% were self-employed, while the remaining 32% were casual or contract workers. In the organised sector, 11.13 million were in government service who enjoyed non-contributory pension while the remaining 35.87 million were eligible for the benefits provided by the employees’ provident fund organisation.
But these are 12-year-old figures and the situation has much worsened now with the increased unemployment in the country. The recent studies found that post-retirement dependence on children is 71% in rural areas and 59% in urban areas. Some 88% of the workforce has no pension benefit at all.
The real motives
These facts, no doubt, call for an urgent action to provide social security to the people during their old age. But the present scheme expects the people to fend for themselves. The real goal is not the welfare of the people. While one motive is for the government to distance itself from the responsibility of providing the social security to the people, the other concern is to allow the private interests to profiteer with the pension funds and hard earned savings of the society.
An expert group, appointed in October 2001, by the government estimated that the pension market (which includes pensions, provident funds and other small savings like NSCs) would reach a level of above Rs 4,064,00 crore by 2025. Similarly, the rate of savings in India is estimated to be equal to 35% of the GDP.
This situation has motivated the vested interests to eye on pension funds and to pressure the governments to allow private interest to take precedence over the social security of the people.
In fact, the central board of trustees of provident fund has categorically stated in 2000 itself that the OASIS report was “investment centric and not social security or social insurance centric and contains a number of recommendations and suggestions, which are inconsistent with the ground reality or practical considerations”.
True, it is ridiculous to expect people who have no sufficient income now to save for future. Also ludicrous are the contents like expecting them to make choices on the complex investment products of share and securities markets. In effect, the new scheme is a social security scheme only in its name.
The majority of the people can not make any use of the scheme. It is only a scheme to evade government responsibility from the arena of social security while allowing the private sector to handle, for their profits, the savings of the people to whatever extent they accrue.